വയനാട് സന്ദര്‍ശിക്കാന്‍ വരുന്ന പ്രിയ സഞ്ചാരികള്‍ക്ക് രണ്ട് പ്രധാനപ്പെട്ട അറിയിപ്പുകള്‍ നല്‍കാനുണ്ട്. BEST 2 TIPS FOR WAYANAD TOURISTS - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, August 19, 2018

വയനാട് സന്ദര്‍ശിക്കാന്‍ വരുന്ന പ്രിയ സഞ്ചാരികള്‍ക്ക് രണ്ട് പ്രധാനപ്പെട്ട അറിയിപ്പുകള്‍ നല്‍കാനുണ്ട്. BEST 2 TIPS FOR WAYANAD TOURISTS



1 വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കുറുവാ ദ്വീപിൽ
പ്രവേശനാ അനുമതി ലഭിക്കുന്നതിന്നായി ഇനി മുതൽ ഐഡന്റിറ്റി കാർഡ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
ഇതൊന്നും അറിയാതെ തന്നെ പുറത്ത് നിന്നും കഷ്ടപ്പെട്ട് ദ്വീപ് കാണാൻ വരുന്നവരെ ഇത് വളരെ അധികം ബാധിക്കാൻ ഇടയുണ്ട്. മാത്രവുമല്ല നേരത്തെ തന്നെ പ്രതിദിനം 200 ആളുകൾക്ക് മാത്രമേ ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.., ഈ സാഹചര്യം കണക്കിലെടുത്ത് ആളുകളെ നിയന്ത്രിക്കുന്നതിനും, ടിക്കറ്റ് നൽകുന്നതിനുമായി ഏർപ്പെടുത്തിയ ടോക്കൺ സംവിധാനം ദുർ വിനിയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ പുതിയ പരിഷ്കാരങ്ങൾ നടത്തി കൊണ്ട് DTPC& ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കുറുവാ ദ്വീപ് DMC എന്നിവരുടെ നിർദ്ദേശ പ്രകാരം ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കി.
.

2. വയനാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന കര്‍ണ്ണാടക വനങ്ങളില്‍ പ്രധാനമായും ബന്ധിപ്പൂര്‍, നാഗര്‍ഹോള എന്നീ വനപാതകളുടെ പോകുന്ന സഞ്ചാരികള്‍ പലപ്പോഴും അവിടെ നിന്നുകൊണ്ട് സെല്‍ഫിയടക്കമുളള ഫോട്ടോകള്‍ പകര്‍ത്താറുണ്ട്. ഇത്തരം ഫോട്ടോ എടുക്കലിന് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല. ഇന്ന് (2018 ഏപ്രില്‍ 23) മുതല്‍ ഇത്തരം കൃത്യം ചെയ്യുന്നവരില്‍ നിന്ന് പതിനായിരം രൂപ വരെ പിഴ ഈടാക്കുന്നതുമായിരിക്കും. ഇതിനോടനുബന്ധിച്ച് വനത്തിലെ പട്രോളിംഗ് ശക്തമാക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
.
ഈ അറിയിപ്പ് നല്‍കുന്നത് അവരുടെ കണ്ണുവെട്ടിച്ച് ഫോട്ടോ ഏടുക്കണം എന്ന് പറയാനല്ല. അത്തരം വനത്തില്‍ നിന്നും ഫോട്ടോ പകര്‍ത്താനുളള പ്രവണത ഒഴിവാക്കുക. ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കും കാരണമാവാറുണ്ട്. കാട് മൃഗങ്ങള്‍ക്കുളളതാണ് അതവര്‍ക്ക് വിട്ടുകൊടുക്കുക. ഈ മൃഗങ്ങള്‍ ഇതുപോലെ ഫോട്ടോ ഏടുക്കാനായി നമ്മുടെ വീടുകളിലേക്ക് വരുന്ന ഒരു കാര്യം ആലോചിച്ചു നോക്കിയാല്‍ മതി കാര്യം നമുക്ക് കൃത്യമായി ബോധ്യപ്പെടാന്‍.
.

No comments:

Post a Comment