നീലക്കുറിഞ്ഞി കാണാൻ കൊളുക്കുമലയിലേക്കൊരു ഓഫ് റോഡ് യാത്ര - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, October 20, 2018

നീലക്കുറിഞ്ഞി കാണാൻ കൊളുക്കുമലയിലേക്കൊരു ഓഫ് റോഡ് യാത്ര


വൈകുന്നേരം ഒരു 5 മണിയോട് കൂടെ ഞാനും എന്റെ സുഹൃത്തായ അർഷാദും തലപ്പാറ നിന്നും ബൈക്കിൽ യാത്ര തുടങ്ങി. മൂന്നാർ ലക്ഷ്യം വെച്ചുള്ളൊരു യാത്ര ഒരു കടുക്കാച്ചി യാത്ര ..
തൃശൂർ ടോൾ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു തട്ടുകടയിൽ നിർത്തി ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു. നേരം ഒരു 10:30 ആയപ്പോ തൊട്ട് റൂം നോക്കാൻ തുടങ്ങി, അങ്ങനെ തലക്കോട് എത്തിയപ്പോൾ ഒരു ലോഡ്ജിൽ റൂം എടുത്തു 600 രൂപ രണ്ടാൾക്ക്. കുളിച്ചു ഫ്രഷ് ആയി കിടന്നുറങ്ങി.
രാവിലെ നേരത്തെ എണീറ്റു കുളിച്ചു ഫ്രഷ് ആയി ഒരു 6:55 ഓടെ യാത്ര തുടങ്ങി. രാവിലെയുള്ള റൈഡ് ആയതോണ്ട് യാത്രക്ക് ഒരു പ്രത്യേക സുഖം, എന്താ പറയാ ഈ മനസ്സിൽ മഞ്ഞു വീഴുന്ന പോലെ ഒരു പ്രത്യേക കുളിര്. കുറച്ച് അങ്ങട് എത്തിയപ്പോൾ Cheyyappara വെള്ളചാട്ടം എത്തി അവിടെ ഇറങ്ങി കുറച്ചു നേരം അവിടെ നിന്ന്, വീണ്ടും യാത്ര തുടങ്ങി കുറച്ചു അങ്ങട് പോയപ്പോയേക്കും Valara വെള്ളച്ചാട്ടം കണ്ടപ്പോൾ ബൈക്ക് നിർത്തി അതു കണ്ട് വീണ്ടും യാത്ര തുടർന്നു.
യാത്രക്കിടയിൽ നല്ലൊരു വ്യൂ പോയിന്റ് കണ്ടപ്പോൾ അവിടെ ഒന്ന് ഇറങ്ങി. വിശാലമായ തേയില തോട്ടം, അതിന്റെ ഒരു സൈഡിൽ നല്ലൊരു റിസോർട്ട്. നല്ല മനോഹരമായ കാഴ്ച്ച. വീണ്ടും യാത്ര തുടർന്നു.
അങ്ങനെ മൂന്നാർ ടൗണിൽ എത്തിയതോടെ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ നിർത്തി. പ്രഭാത ഭക്ഷണം കഴിച്ചു സൂര്യനെല്ലിയിലേക്ക് യാത്ര തിരിച്ചു. ഇവിടുന്ന് 29 കിലോമീറ്റർ ഉണ്ട് സൂര്യനെല്ലി എസ്റ്റേയ്റ്റിലെക്ക്. അവിടേക്കുള്ള റോഡ് അത്ര നല്ല റോഡ് അല്ല. വഴിയിൽ പണി നടന്നോണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ റോഡിൽ നല്ല പൊടിയാണ്. പോകുന്നതിനിടയിൽ ഒരു വെള്ള ചാട്ടം കണ്ടു അവിടെ നിർത്തി ഒരു ന്യൂഡിൽസ് കഴിച്ചു നേരെ സൂര്യനെല്ലി എസ്റ്റേറ്റിലേക് അങ്ങട് വെച്ച് പിടിച്ചു.
ഒരു 11:45 ആയപ്പോൾ അവിടെ എത്തി. ശനിയായ്ച്ച ആയതോണ്ട് നല്ല തിരക്കുണ്ട്. ഒരു ജീപ്പിന് 2000 രൂപയാണ് 8 ആളുകൾക്ക് വരേ ഒരു ജീപ്പിൽ കയറാം. നമ്മൾ ഒരു ജീപ്പ് ഡ്രൈവറെ സമീപിച്ച് അവരുമായി വന്ന് ഒരു പേപ്പർ പൂരിപ്പിച്ചു നൽകണം. ഞങ്ങൾ ആണെങ്കിൽ രണ്ടു പേരെയൊള്ളു. അങ്ങനെ ചിലരോട് ചോദിക്കാൻ തുടങ്ങി ഒപ്പം പോകാമെന്ന്. ആൾകാരുടെ എണ്ണം കൂടും തോറും ഓരോരുത്തരും കുറച്ചു ക്യാഷ് എടുത്താൽ മതി. ഒപ്പം പോകാൻ യാത്രക്കാരെ അന്വേഷിക്കുന്നതിനിടയിൽ ഒന്നിച്ചു വന്ന മൂന്നു പേരെ കണ്ടു, രണ്ടു കണ്ണൂർക്കാരും ഒരു പെരുമ്പാവൂർ കാരനും. അങ്ങനെ ഞങ്ങൾ അഞ്ചു പേർ ആയി. അങ്ങനെ ജീപ്പിനായി നിൽക്കുന്നതിനിടയിൽ രണ്ടു ചാലക്കുടിക്കാരെയും പരിചയപെട്ടു. അപ്പൊ മൊത്തം 7 പേർ ആയി. ഓരോ ജീപ്പ് വരുമ്പോയേക്കും ആൾകാർ ചുറ്റും കൂടി ഡ്രൈവറെ ഒപ്പിക്കാൻ വേണ്ടി തിരക്കാണ്. അവസാനം ഞങ്ങൾക്കും ഒരു ജീപ്പ് കിട്ടി. അപ്പൊ ഡ്രൈവർ പറഞ്ഞു 6 പേരെ പറ്റൂ എന്ന്, അപ്പൊ വിശ്വനാഥേട്ടൻ പറഞ്ഞു "ഞങ്ങൾ ഒരുമിച്ചു എറണാകുളത്തു നിന്ന് വരികയാണെന്നും ഒരാളെ ഒഴിവാക്കൽ എങ്ങനെയാണ് അണ്ണാ, ഒന്ന് അഡ്ജസ്റ്റ് ചെയ്യൂന്ന്" അവസാനം അങ്ങേര് സമ്മതിച്ചു. അങ്ങനെ ഫോറം പൂരിപ്പിച്ചു ഓരോരുത്തരും 300 രൂപ വെച്ച് എടുത്തു യാത്ര തുടങ്ങി. ഒരു മണിക്കൂർ നേരത്തെ നല്ല ഒന്നാന്തരം ഓഫ് റോഡ് യാത്ര. തേയില തോട്ടത്തിനിടയിലൂടെ ഉള്ള യാത്ര. ഉയരം കൂടും തോറും തണുപ്പിന്റെ ശക്തി വർധിക്കാൻ തുടങ്ങി, നല്ല കോട മഞ്ഞും.
അതിനുള്ളിൽ തന്നെ ചെറിയ ഒരു ഹോസ്പിറ്റലും ചെറിയ വീടുകൾ ഉണ്ട്. പോകുന്ന വഴിയിൽ തേയില പറിച്ചോണ്ടിരിക്കുന്ന പണിക്കാരും അതു കൊണ്ടു പോകുന്ന വാഹനങ്ങളും കണ്ടു. അങ്ങനെ കൊളുക്കുമലക്കുമുകളിൽ എത്തി. 7100 അടി ഉയരത്തിൽ ആണ് ഇപ്പൊ ഞങ്ങളുള്ളത്. മഞ്ഞിൽ പുതച്ചിരിക്കുന്ന കൊളുക്കുമല കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി. നീലക്കുറിഞ്ഞി തിരഞ്ഞുള്ള നടത്തമായി പിന്നെ. ഒരു സൈഡിലേക്ക് ഇത്തിരി കഷ്ട്ടപ്പെട്ട് ഇറങ്ങിയപ്പോൾ നീലക്കുറിഞ്ഞി കണ്ടു. ഒരുപാട് നീലകുറിഞ്ഞികൾ കരിഞ്ഞു പോയിട്ടുണ്ട്. എന്തായാലും നീലക്കുറിഞ്ഞി കണ്ടു തിരിച്ചങ്ങോട്ട് കയറി ഒരു പാറക്കല്ലിൽ ഇരുന്ന് അങ്ങനെ ഇരുന്ന്. മഞ്ഞ് മൂടിയിരിക്കുന്ന കൊളുക്കുമലക്കുമുകളിൽ ഇരിക്കാൻ തന്നെ ഒരു പ്രത്യേക അനുഭൂതി. മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ അലയടിച്ചുകൊണ്ടേയിരുന്നു, ചുട്ടുപൊള്ളുന്ന തീ കനലിലേക്ക് നല്ല തണുത്ത വെള്ളമൊഴിച്ചാൽ എങ്ങനെയിരിക്കും അതുപോലത്തെ ഒരു പ്രതീതി.
അവിടുന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൊളുക്കുമല ടീ എസ്റ്റേറ്റിലേക് പോകണം എന്നു പറഞ്ഞു ഡ്രൈവറോട് അദ്ദേഹം അവിടെ ഒന്നുമില്ല എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി, വെറുതെ ഓരോരുത്തരും 100 രൂപ കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി.ഞങ്ങൾ അതു കുഴപ്പമില്ല എന്ന് പറഞ്ഞു അതോടെ പിന്നെ അയാൾക്ക്‌ പോകുകയാലാതെ വേറെ നിവർത്തി ഇല്ല.
അങ്ങനെ ഓരോരുത്തർക്കും 100 രൂപ കൊടുത്തു യാത്ര തുടങ്ങി കുറച്ചു അങ്ങോട്ട്‌ പോയിട്ട് വണ്ടി നിർത്തിയിട്ടു ഡ്രൈവർ പറഞ്ഞു ഇനി നടന്നു പോകണം എന്ന്. അങ്ങനെ നടക്കാൻ തുടങ്ങി നല്ല ഒന്നാന്തരം കയറ്റം. എന്തായാലും പാസ്സ് ഒക്കെ യെടുത്തതല്ലേ എന്ന് കരുതി അങ്ങോട്ട്‌ നടന്നു, ചെന്ന് കയറിയപ്പോ നല്ല ഒന്നാന്തരം വ്യൂ. അവിടെയുണ്ടായിരുന്ന ഗൈഡ് പറഞ്ഞു അടിയിലേക്ക് ഇറങ്ങിയാൽ നീലക്കുറിഞ്ഞി കാണാം എന്ന്. ഞങ്ങൾ കുറച്ചു പേർ അടിയിലോട്ട് ഇറങ്ങി നല്ല ഉഷാർ ആയി പൂത്തു നിൽക്കുന്ന നീലക്കുറിഞ്ഞി. അധികം ആരും അടിയിലോട്ട് ഇറങ്ങാത്തതോണ്ട് ഒന്നും കരിഞ്ഞിട്ടില്ലാ. കുറച്ചും കൂടെ അടിയിലേക്ക് ഞാനും വേറെ ഒരുത്തനും ഇറങ്ങി നല്ല ഉഷാർ ആയി നിൽക്കുന്ന നീലക്കുറിഞ്ഞി. കയറ്റം കയറുമ്പോൾ ക്ഷീണം അധികം അറിയുന്നില്ല നല്ല തണുപ്പ് ആയതു കാരണം.
കുറച്ചു നേരം അവിടെ നോക്കിയിരുന്നു തിരിച്ചു നടന്നു.പിന്നെ നേരെ Tea എസ്റ്റേറ്റിലേക് ഒരു ചായയും കുടിച്ചു തിരിച്ചുള്ള യാത്ര തുടങ്ങി. കുറച്ചു അങ്ങട് പോയപ്പോയേക്കും ചാറ്റൽ മഴ തുടങ്ങി. മഞ്ഞിൽ പുതച്ചിരിക്കുന്ന മൂന്നാറിന്റെ വിരിമാറിലേക്ക് മഴ പെയ്തിറങ്ങുന്ന കാഴ്ച്ച അതിമനോഹരമായിരുന്നു. യാത്ര തുടരുന്നതിനിടയിൽ തൊട്ട് മുന്നിലെ ജീപ്പ് കംപ്ലയിന്റ് ആയി. അങ്ങനെ ഞങ്ങൾ എലാവരും ചേർന്ന് തള്ളി ഇറക്കം ആയതിനാൽ കുറച്ചു തള്ളിയതോടെ ജീപ്പ് അങ്ങനെയങ്ങട് ഇറങ്ങി പോയി. അവസാനം ഒരു മണിക്കൂറിന് ശേഷം അടിയിലെത്തി. ഡ്രൈവർ ഞങ്ങളോട് പറഞ്ഞു ഇങ്ങൾ എല്ലാവരും ഒപ്പം വന്നതാണെന്ന് കരുതിയ ഞാൻ ഓട്ടം വന്നത് അല്ലെങ്കിൽ ഒരുമിച്ചു വന്നവരെ മാത്രമേ എടുക്കൂ എന്ന് കാരണം രണ്ടു മൂന്ന് ടീം ചേർന്നതായാൽ പലവരും പല സമയത്തു ആയിരിക്കും വരിക എന്ന്. അതുകൊണ്ട് ഒന്നിച്ചു വന്നവരെ പോലെ ജീപ്പ് റെഡി ആകുന്നത് വരെ പെരുമാറുക. നമ്മുക്ക് ഡ്രൈവർമാരെ കുറിച്ച് വല്ല കംപ്ലൈന്റ്ഉം ഉണ്ടെങ്കിൽ ഓഫീസിൽ എഴുതി കൊടുത്താൽ മതി. ഞങ്ങളെ കൊണ്ടുപോയ ഡ്രൈവർ ഞങ്ങളെ Tea എസ്റ്റേറ്റിലേക്ക് പോകുന്നത് നിരുത്സാഹ പെടുത്തിയത് കാരണം ഡ്രൈവർ ഞങ്ങളോട് പറഞ്ഞു ഇങ്ങൾ കംപ്ലയിന്റ് ചെയ്യരുതെന്ന്, പിന്നെ അവർക്ക് ടൂറിസ്റ്റുകളെ കൊണ്ട് കൊളുക്കുമലയിലേക്ക് പോകാൻ പറ്റില്ലെന്ന്. ഞങ്ങൾ നൂറു രൂപ അധികം കൊടുത്തു. കാരണം ഞങ്ങളുടെ ഒപ്പം വന്ന വണ്ടി ഞങ്ങൾ തിരിച്ചു ഇറങ്ങുമ്പോൾ അടുത്ത ട്രിപ്പുമായി വരുന്നുണ്ടായിരുന്നു. ഇവർക്ക് കൂടുതൽ ട്രിപ്പ്‌ എടുത്താൽ ആണ് ഇവർക്ക് ലാഭം.
അവരുടെ ഓഫീസിനടുത്ത് മഴ കുറയുന്നത് വരേ നിന്നു, ഒരു 6:30 മാണിയോട് കൂടി ഞങ്ങൾ ഇടുക്കിയിലേക്കുള്ള യാത്ര ആരംഭിച്ചു....





No comments:

Post a Comment