🌍പ്രണയിക്കുക യാത്രകളെ🌍 Best Malayalam Travel Tips - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, August 19, 2018

🌍പ്രണയിക്കുക യാത്രകളെ🌍 Best Malayalam Travel Tips



 എന്തിനു നിങ്ങൾ യാത്രചെയ്യണം എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. ഒരു സ്ഥലത്ത് ജനിച്ച്, അവിടെ ജീവിച്ച് അവിടെ തന്നെ മരിക്കാം , അല്ലേൽ പൂവണിയാത്ത സ്വപ്നങ്ങൾക്ക് പകരം മധുരിക്കുന്ന ഓർമകളുടെ ഭാണ്ഡക്കെട്ടുമായി ഈ ലോകത്തോട് വിടപറയാം ...
_"ലോകം ഒരു പുസ്തകമാണെങ്കിൽ യാത്ര ചെയ്യാത്തവർ ആ പുസ്തകത്തിലെ ഒരു ഒരു പുറം മാത്രമേ വായിക്കുന്നുള്ളൂ"_ എന്നാണ് .
പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് നിങ്ങൾ യാത്രയെ തിരഞ്ഞെടുത്തതെങ്കിൽ വലിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോംവഴികളാണ് യാത്രകൾ നിങ്ങള്ക്ക് സമ്മാനിക്കുക.
യാത്രകളിലാണ് നിങ്ങൾ നിങ്ങള്ക്ക് മാത്രമായിട്ടുള്ള കഴിവുകളും വൈദഗ്ദ്യങ്ങളും നിങ്ങളുടെ ന്യൂന്യതകളും മറ്റൊരാളെക്കാളും നന്നായി മനസ്സിലാകുക , യാത്രകളിലാണ് നിങ്ങൾ നിങ്ങളെ അടുത്തറിയുകയും തിരിച്ചറിയുകയും ചെയ്യുന്നത് . നിങ്ങളുടെ മനസ്സിനും നിങ്ങളെന്ന വ്യക്തിക്കും നൽകാവുന്ന വലിയൊരു സമ്മാനമാണ് ഏകാന്ത യാത്രകൾ , അത് നിങ്ങളുടെ ആത്മാവിനുള്ള ഇന്ധനമാകുകയും പിന്നീടങ്ങോട്ടുള്ള നിങ്ങളുടെ ജീവിതത്തിനു വെളിച്ചം കാട്ടുകയും ചെയ്യുന്നു.
.

യാത്രകളിൽ മനുഷ്യരും ജീവിതവും സ്ഥലങ്ങളും കെട്ടിടങ്ങളും മാത്രമല്ല വിവിധ സംസ്കാരങ്ങളും ആചാരങ്ങളും അടുത്തറിയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദര്ശിക്കുമ്പോഴാണ് കേരളത്തിലെ ജീവിത നിലവാരത്തിന്റെ വലിപ്പം മനസ്സിലാകുക. നമ്മുടെ ശരികൾ മറ്റുകൂട്ടരുടെ തെറ്റുകളാണെന്ന് തിരിച്ചറിവുണ്ടാകുന്നത് യാത്രകളിലാണ് . .
പുഴുവിനെ പാകം ചെയ്തുകഴിക്കുന്ന തായ്‌ലാൻറ്കാർക്കു ഭക്ഷണം നമ്മൾ കൈകൊണ്ട്കഴിക്കുന്നത് കാണുമ്പൊൾ ഓക്കാനം വരുന്നു. ഇന്ത്യയിലും മറ്റു മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഭക്ഷണത്തളിക വൃത്തിയായി തുടച്ചു കഴിക്കുന്നത് ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിക്കുമ്പോൾ ചൈനയിലത് ആതിഥേയനെ അധിക്ഷേപിക്കുന്നതിനു തുല്യമാണ് ഇത്തിരിയെങ്കിലും ബാക്കിവെച്ചില്ലേൽ അതിഥിയെ വയറുനിറയും വരെ ഊട്ടിയില്ല എന്നാണവർ അർത്ഥമാക്കുന്നത്. ഈജിപ്തിൽ തീന്മേശയിൽ ഉപ്പും മുളകും ആവശ്യപ്പെടുന്നത് ഭക്ഷണം പാകം ചെയ്തയാളെ മുഖത്തടിക്കുന്നതിനു തുല്യമാണ്. അതിരാവിലെ വെള്ളക്കാരനോട് സുപ്രഭാതം ആശംസിച്ചിട്ടില്ലേൽ അന്ന് മുഴുവൻ അദ്ദേഹം നിങ്ങളോട് പരിഭവത്തിലായിരിയ്ക്കും. അമേരിക്കൻ വൻകരയിൽ ചെരുപ്പിട്ടു വീട്ടിൽ കയറുന്നത് അത്ര മോശപ്പെട്ട സംഗതിയല്ലെങ്കിൽ ഇന്ത്യയിലത് വലിയതെറ്റാണ് .
അറബ് നാടുകളിലാകട്ടെ കൂട്ടത്തിൽ ഒരാൾക്ക് മാത്രം കൈകൊടുക്കുകയും കുശലം പറയുകയും ചെയ്യുന്നത് മറ്റുള്ളവർക്കത്ര സുഖിക്കുന്ന കാര്യമല്ല അതിനി മറ്റുള്ളവരെ നിങ്ങൾ ജീവിതത്തിൽ ആദ്യമായിട്ടു കാണുകയാണെങ്കിൽ പോലും.

No comments:

Post a Comment