വയനാട് ദുരിത ബാധിതര്‍ക്ക് കെെ താങ്ങായി ടീം ആനവണ്ടി ബംഗളൂരുവിന്‍റെ നേതൃത്ത്വത്തില്‍ വയനാട്ടിലേക്ക് ഒരു യാത്ര..! പലരുടെ കെെയ്യില്‍ നിന്നും ആയി ലഭിച്ച സാധനങ്ങള്‍ എല്ലാം റെഡിയാക്കി. ബംഗളൂരു – കോഴിക്കോട് വോള്‍വോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ ഏറ്റവും അവസാനത്തെ റോയിലെ മൂന്ന് സീറ്റ് മാത്രം ബാക്കി. ഒന്നും നോക്കിയില്ല അപ്പോള്‍ തന്നേ ബുക്കി യാത്ര പ്ലാന്‍ ചെയ്തു.
വെെകുന്നേരം ആവും തോറും ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകള്‍… “വയനാട് ഒറ്റപ്പെട്ടു, താമരശേരി ചുരത്തില്‍ രണ്ടാം വളവിലും ഒന്‍പതാം വളവിലും മണ്ണിടിച്ചില്‍… കഴിവതും യാത്രകള്‍ ഒഴിവാക്കു ..!” മനസ് രണ്ടിടങ്ങളിലായി ……! പോകണൊ വേണ്ടയോ …? എന്ത് വന്നാലും പോകാം എന്ന് തീരുമാനിച്ചു. പീനിയയില്‍ നിന്നും 600 Ltr വെള്ളം പത്തനംതിട്ട സകാനിയയില്‍ കയറ്റി വച്ചു. സഹായത്തിന് ബസിലെ ക്രൂവും Sree Raj ഉം ഉണ്ടായിരുന്നു. അപ്പോഴാണ് ബംഗളൂരു – തിരുവല്ല ഡീലക്സ് കുറേ നേരമായി Satand ല്‍ വെയിറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്. ഡ്രൈവർ Ashalan Sree ഏട്ടനോട് കാര്യം അന്വഷിച്ചപ്പോള്‍ ഒരു പയ്യന്‍ വരാനുണ്ട് എന്ന് മറുപടി ..
അര മണിക്കൂറിന് ശേഷം ആശാലന്‍ ഏട്ടന്‍ കൗണ്ടറിലേക്ക് പോകാന്‍ ഇറങ്ങി എന്നോട് പറഞ്ഞു ആബ്സെന്‍റ് വച്ചു പോകുവാ… ഞാന്‍ പറഞ്ഞു ഫോണ്‍ താ ഒന്നു വിളിച്ച് നോക്കട്ടെ ….. ആള് ഫോണെടുത്തു ദാസറഹള്ളി എത്തിയതെ ഉള്ളു എന്ന് മറുപടി .. ഞാന്‍ പറഞ്ഞു പീനിയ ഇ ന്‍ഡസ്ട്രി ഇറങ്ങു ബെെക്കും ആയി എത്താം … ബസ്സിലെ വിനോദ് ഏട്ടനോട് പറഞ്ഞു നിങ്ങള്‍ വണ്ടി എടുത്ത് സിഗ്നലില്‍ വെയിറ്റ് ചെയ്തൊ ഞാന്‍ ആളെ പിക് ചെയ്ത് ബെെക്കും ആയി എത്തിയേക്കാം …
ദോഷം പറയല്ലല്ലൊ പീനിയ ഇന്‍ഡസ്ട്രി ഇറങ്ങണ്ട ആ നല്ല മനുഷ്യന്‍ അടുത്ത സ്റ്റോപ്പായ പീനിയയില്‍ പോയി ഇറങ്ങി …! അവിടെ പോയി ആളെ പിക് ചെയ്ത് വന്നപ്പോഴേക്കും ബസ് മൂവായി .. വിളിച്ചപ്പോള്‍ പുറകെ പോര് അടുത്ത സിഗ്നലില്‍ കാണാം എന്നു പറഞ്ഞു. ഒരു സിഗ്നലിലും കണ്ടില്ലതാനും. നല്ല കിടു ചാറ്റ മഴയും നനഞ്ഞ് സാറ്റലെെറ്റ് വരെയുള്ള സിഗ്നല്‍ എല്ലം താണ്ടി അവിടെ ചെന്നപ്പോള്‍ ബസ് പ്ലാറ്റ് ഫോമിലുണ്ട്. നന്ദി പറഞ്ഞ് പയ്യന്‍ ബെസിലേക്ക് കയറാന്‍ പോയി പെട്രോളടിക്കാന്‍ ₹100 രൂപയും തന്ന് കേട്ടൊ….
ഇനി ബെെക്ക് എങ്ങനെ തിരിച്ച് പീനിയയില്‍ എത്തിക്കും എന്നതായി ചിന്ത. ശ്രീ രാജിനോട് പത്തനംതിട്ട സ്കാനിയയില്‍ കയറി സാറ്റലെെറ്റ് വരാന്‍ പറഞ്ഞു. ഒരു ചായ കുടിച്ചപ്പോഴേക്ക് Aneesh Pookoth വന്ന് കുറച്ച് സമയത്തിനകം പത്തനംതിട്ട സ്കാനുവും എത്തി കൂടെ ശ്രീരാജും. ക്രൂവും ഞങ്ങളും ചേര്‍ന്ന് കോഴിക്കോട് വോള്‍വോ എത്താത്തതിനാല്‍ സാധനങ്ങള്‍ സ്റ്റാന്‍റില്‍ ഇറക്കി വച്ചു ….. അല്പ സമയതതിനകം കോഴിക്കോട് വോള്‍വോ എത്തി … അതിലെ ക്രൂ Nisartp Tpnisar , #Shaji എന്നിവരും സാദനങ്ങള്‍ ബസില്‍ കയറ്റി വയ്ക്കാന്‍ സഹായിച്ചു …
നിങ്ങളൊന്ന് റെസ്റ്റെ് എടുക്ക് എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോഴേക്കും Vaisakh Ml വന്നു.
ഏകദേശം ബസ് പുറപ്പെടാന്‍ സമയം ആയി. ഞങ്ങള്‍ ബസില്‍ കയറി ഇരുപ്പായ്. നീ നടുവിലെ സീറ്റില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞ് കോയയും വെെശാഖേട്ടനും എന്നേ തേച്ച് ഒട്ടിച്ച്. നിപ്പ പേടി കാരണം വണ്ടിയില്‍ പുതപ്പില്ലായിരുന്നു നല്ല തണുത്ത AC ചെറിയ ശബ്ദത്തില്‍ പഴയ ചലചിത്ര ഗാനങ്ങള്‍ …!
ഒരു ഗഡി വന്നിട്ട് ഛേട്ടാ ഇപ്പം വരാം എന്ന് പറഞ്ഞ് ടിക്കറ്റ് കണ്ടക്ട്രെ കാണിച്ചിട്ട് ഒരു പോക്ക് 15 മിനിട് കഴിഞ്ഞിട്ടും ആളെ കാണാന്‍ ഇല്ല. കോയ പുറത്തിറങ്ങിപ്പോ ബസിലെക്ക് നോക്കി സ്റ്റാന്‍റില്‍ ആള് നിപ്പുണ്ട്. എന്താ ചെങ്ങായി ഇങ്ങക്ക് പോവണ്ടെ എന്ന് ചോതിച്ചപ്പോള്‍ നല്ല കിടുക്കാച്ചി മറുപടി അത് പിന്നെ ഇങ്ങള് ബസെടുക്കാന്‍ നോക്കി നിക്കയാരുന്നത്രെ. താനെന്ത് പെരുചാഴി ആടോ എന്ന് ചോതിച്ച് ആളെ ബസില് വിളിച്ച് കയറ്റി കോയ ആകെ കലിപ്പ് സീന്‍ …… ബസ് പയ്യെ എടുത്ത് Ac യുടെ തണുപ്പും എഞ്ജിന്‍റെ ചൂടും കിടു ഫീല്‍ എന്തിനിനി പുതപ്പ് ….. എപ്പഴൊ ഉറങ്ങി പോയി……
ഉറക്കം മെല്ലെ ഉണര്‍ന്ന് നോക്കുംമ്പോള്‍ കോയ റോഡിലെ വെള്ളത്തിലിറങ്ങി മര കഷ്ണം തള്ളി മാറ്റണ്. ചെറുതായത് കൊണ്ട് കോയെടെ തള്ളില്‍ അത് റോഡിന് അപ്പുറത്തേക്ക് പോയി. എന്നാലും മുട്ടറ്റം വെള്ളമുണ്ട്. മുത്തങ്ങ കാട്ടിലെ ഇവിടെയാണ് പിന്നീട് വെള്ളം ഉയര്‍ന്നതും കര്‍ണാടക RTC റോഡിന് സെെഡിലേക്ക് ചെരിഞ്ഞതും. ഏന്തായാലും Just മിസില്‍ ഞങ്ങള്‍ എസ്കേപ്പ്.
വീണ്ടും എന്നെ ഉറക്കം വാരി പുണര്‍ന്നു. കണ്‍ടക്ടറുടെ സൗണ്ട് കേട്ടാണ് ഉണര്‍ന്നത്. 10 മിനിട് സമയം ഉണ്ട് ചായ കുടിക്കണ്ടവര്‍ക്ക് അതാവാം.. ബസിന് പുറത്തിറങ്ങി സ്ഥലം ഏതാണെന്ന് നോക്കി Sarath Krishnanunni ടെയും Arun Babu ന്‍റെയും തട്ടകം സുല്‍ത്താന്‍ ബെത്തേരി ….! അതേ വയനാട്.. ഒരു പൊടി കട്ടനടിച്ച് യാത്ര വീണ്ടും തുടര്‍ന്നു. നല്ല കനത്തിലുള്ള മഴ. ബസ് പതിയെ സ്പീട് കുറച്ച് പോകയാണ്. ചുരം ഇറങ്ങാന്‍ തുടങ്ങി. പല ഭാഗങ്ങളിലായി മണ്ണിടിഞ്ഞ് വീണത് ക്ലീയര്‍ ചെയ്തത് കാണാം. മനസില്‍ പതിയെ പേടി തുടങ്ങി. പലയിടത്തു നിന്നും വെള്ളം ശക്തിയായി റോഡിലേക്ക് പതിക്കുന്നു. ഓപ്പസിറ്റ് ബസുകള്‍ വരുന്നുണ്ട്. ഭാഗ്യം ചുരത്തില്‍ പ്രശനം ഒന്നും ഇല്ല എന്ന് സമാധാനിച്ചതും…! ഓപ്പോസിറ്റ് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ബ്രെെറ്റടിച്ച് വണ്ടി ചവിട്ടി താഴെ വളവില്‍ മണ്ണിടിഞ്ഞിട്ടുണ്ട് ഞങ്ങള്‍ Just എസ്കേപ്പ് എന്താ സ്ഥിതി എന്നറിയില്ല …!
പോകുന്നിടത്തോളം പോകട്ടെ എന്ന് കരുതി മുന്നോട്ടെടുത്തു. പിന്നീട് ഒരു ബൊലെറോ ഡ്രെെവര്‍ സെെഡാക്കി പറഞ്ഞു ഒരു രക്ഷയും ഇല്ല ഞാന്‍ വട്ടം തിരിച്ച് പോരുന്നതാ ഒരു ബെെക്ക് പോകാന്‍ ഉള്ള ഗ്യാപ്പ് കൂടി ഇല്ല എന്ന്. നേരം വെളുത്ത് ആരേലും വരു വരെ കാട്ടില്‍ കിടക്കാനാണല്ലൊ വിധി എന്നു കരുതി മൊബെെല്‍ നോക്കിയപ്പോള്‍, റെയിഞ്ച് പോലും ഇല്ല. എന്ത് പറയാന്‍?? വഴി അടഞ്ഞു…
കോയേം ഞാനും ഒരു കുടയും ആയി പുറത്തിറങ്ങി. കൂടെ ക്രൂവും ആരോ റേഞ്ജുള്ള ഫോണിന്ന് ഫയര്‍ഫോഴ്സിനെ വിളിക്കുന്നുണ്ടായിരുന്നു. അടുത്ത് പോയി നോക്കി. ഒരു വന്‍ മരവും വലിയ പാറ കഷ്ണങ്ങളായും റോഡില്‍ കിടക്കയാ എല്ലാവര്‍ക്കും കൂടി ഒന്നു വലിച്ച് നോക്കിയാലോ ..? ക്രൂ പറഞ്ഞു വേണ്ട അതിനുള്ളില്‍ വെള്ളം വല്ലതും കെട്ടി നിപ്പുണ്ടെ പിന്നെ നമ്മളെ അടിവാരത്തുന്ന് വാരി എടുക്കണ്ട വരും. ആ ശ്രമം ഉപേക്ഷിച്ച് ബസില്‍ പോയിരുന്നു. മുക്കാല്‍ മണിക്കൂര്‍ ആയപ്പോള്‍ ഫയര്‍ഫോഴസ് ടീം വന്നു. നല്ല ചുണ കുട്ടി പയ്യന്മാര്‍. കട്ടറും കൊണ്ട് 15 മിനിട്ടില്‍ മരം കട്ട് ചെയ്ത് റോഡിന്‍റെ ഒരു സെെഡ് ക്ലീയര്‍. നല്ല നീണ്ട ക്യൂവില്‍ ബസുകള്‍ നിര നിരയായ് താഴേക്ക് .
കോയേം കണ്ടക്ടര്‍ ചേട്ടനും ഇറങ്ങി ബ്ലോക്ക് ക്ലീയര്‍ ചെയ്ത് പയ്യെ യാത്ര തുടര്‍ന്നു .. താഴെ നിന്നും നമ്മുടെ ബസുകള്‍ വരുന്നത് കണ്ടത് കൊണ്ട് സമാധാനം ആയി .. ഹാവു …. ഇനി പ്രശ്നം ഇല്ല അങ്ങനെ സുരക്ഷിതമായ് അടിവാരത്ത് എത്തി . അടിവാരത്തു നിന്ന് മുന്നോട്ട് യാത്ര ചെയ്തെത്തിയപ്പോളതാ അടുത്ത കുരിശ്. ഈങ്ങപുഴ എന്ന സ്ഥലത്ത് വെള്ളം ഉയര്‍ന്ന് കൊണ്ടിരിക്കണ്. ബസ് നിര്‍ത്തി യാത്രക്കാരുടെ ലഗേജ് എല്ലാം ബസിനുള്ളില്‍ കയറ്റി. പടച്ചോനെ ഇങ്ങള് കാത്തോളീന്ന് പറഞ്ഞ് ഒരു തോണി കണക്കെ വെള്ളം മറി കടന്ന് ഡ്രെെ്വറ് ഛേട്ടന്‍ ഹീറൊ ആയി..!
താമരശേരി പഴയ ബസ് സ്റ്റാന്‍റിനടുത്ത് ഒരു ഷോപ്പിന് മുന്‍പില്‍ സാധനങ്ങളിറക്കി.അപ്പോഴേക്കും Rudit Mathews എത്തിയിരുന്നു. ഒരു വെള്ള പേപ്പറില്‍ Flood റിലഫ് എന്നെഴുതി അതിന് മുകളില്‍ വെയിറ്റ് വച്ച് സീല് ചെയ്ത് കോയ മെസ്. അവിടെ നിന്നും നേരെ കോയേടെ വീട്ടിലേക്ക് പോയ് ഫ്രഷായി ഭക്ഷണം കഴിച്ച് ക്യാമ്പിലേക്ക് പോകാന്‍ തയ്യാറായിറങ്ങി. പ്രഭാത ഭക്ഷണത്തിന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ ഉച്ചക്കും നേരെ അങ്ങോട്ട് പോയാലൊ എന്ന് ചിന്തിച്ചു. കിടു ടേസ്റ്റ്.. ക്രെഡിറ്റ് കോയാസ് അമ്മ…!
മഴ ഒന്നു ശമിച്ചപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി താമരശേരി എത്തി സുജിത്ത് എസ് പിള്ള ചേപ്പാട്ടുകാരനായ് കാത്തിരിപ്പ്. ഒരു മണിക്കൂറ് ആയപ്പോഴേക്കും അവനെത്തി. മഛാന്‍റെ പിക്കപ്പ് ഫുള്‍ ആയത് കൊണ്ട് വെള്ളം കയറ്റാന്‍ ജീപ്പ് വിളിക്കണ്ടെ വന്നു. നേരെ ക്യാമ്പിലേക്ക്.. ക്യാമ്പിലെ പലരുടെയും മുഖത്തെ നിസഹായ അവസ്ഥ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ഒറ്റ രാത്രികൊണ്ട് ജീവിതത്തില്‍ സംബാദിച്ചതും കെട്ടി ഉയര്‍ത്തിയതും കെെ വിട്ടു പോയ പല മുഖങ്ങള്‍. പുതുപ്പാടി മണല്‍ വയലെന്ന സ്ഥലത്തെ ക്യാമ്പിലെ സംഘാടകരെ സാധനങ്ങള്‍ ഏല്‍പ്പിച്ചു നന്ദി പൂര്‍വ്വം അവരത് സ്വീകരിച്ചു…
അടുത്ത പ്ലാന്‍ എങ്ങനെയും എത്രയും വേഗം ബംഗളൂരു എത്തുക എന്നതാണ്. കോയ ആരെയൊക്കെയോ വിളിക്കുന്നു. എവിടൊക്കയോ വിളിച്ച് മൂന്ന് പേര്‍ക്കും ഉള്ള സീറ്ററേന്‍ജ് ചെയ്ത് ഭക്ഷണം കഴിച്ച് നേരേ പുതിയ ബസ് സ്റ്റാന്‍റിലേക്ക്. 2:00 മണിക്ക് എത്തെണ്ട ബസ് എങ്ങനൊക്കെയോ വെള്ളം പൊങ്ങാത്ത ഏരിയയിലൂടി ചുറ്റി കറങ്ങി 3:15 ആയപ്പോഴേക്കും എത്തി. യാത്രയില്‍ ഞങ്ങളെയും ഒപ്പം കൂട്ടി #Murali ഏട്ടനും #Prasadh ഏട്ടനും പ്രത്യേക നന്ദി.
മഴ തോര്‍ന്ന അന്തരീക്ഷത്തില്‍ കോട മഞ്ഞിനെ കീറിമുറിച്ച് ചുരം കയറി ബെത്തേരി എത്തി.
ഭാഗ്യം, പകുതി ആശ്വാസം ആയി. അങ്ങനെ മുത്തങ്ങ കാട്ടിലെ പച്ചപ്പിനുള്ളിലൂടെ ഹരിത ഗമന ത്വരിത ശകടം പാഞ്ഞു. ആന, പുലി, കടുവ ,കാട്ട് പോത്ത് ,എന്നിവയൊഴിച്ചാല്‍ മാനിനിനെ മാത്രം കണ്ടു. നമ്മടെ എക്സ്പ്രസ് പോകുന്നതൊന്നും മഛൊന്‍മാര്‍ക്ക് ഒരു പേടിയും ഇല്ല. ഒരു കുസലും ഇല്ലാതെ കഴുത്ത് പൊക്കി വണ്ടി പോണത് നോക്കി അങ്ങനെ ഓരേ നില്‍പ്പ്. ഇതിനിടക്ക് ഒരു ചെറിയ തമാശ ഒരു കര്‍ണാടക സരിഗ മുന്നില്‍ പുക തുപ്പി പോകുന്നുണ്ടായിരുന്നു. കാട് പാസായ ശേഷം അതിനടുത്തേക്ക് നമ്മുടെ വണ്ടി എത്തി ഡ്രെെവര്‍ ഛേട്ടന്‍ ചെറുതായ് ഒന്ന് കീ എന്നടിച്ചു. അതോടെ സരിഗ അണ്ണന്‍ ബേജാറ് ചവിട്ടി വിടാന്‍ തുടങ്ങി. പാവം പുക തുപ്പണതല്ലാതെ വലിക്കണില്ല. നമ്മള് സാധര ഗതിയിലുള്ള സ്പീടില്‍ പോയ് മഛാന്‍ ഒരു ഹമ്പ് വിടാതെ ചാടിക്കുന്നു. പിന്നിലിരിക്കുന്നവര്‍ എന്തായാലും ഡ്രെെവറിനെ സ്മരിക്കണുണ്ടാവും. പക്ഷെ ഒരു ചെങ്ങായി കന്നഡ ബസിനുള്ളില്‍ നിന്ന് പുറത്തേക്ക് കെെ ഇട്ട് നടുവിരല്‍ പൊക്കി കാണിച്ച്. ഇനി നമ്മടെ ഡ്രൈവർ ഛേട്ടന്‍ വിടുവോ.. കാലൊന്ന് ആഞ്ഞ് കൊടുത്ത് സരിഗയെ അടിച്ച് ഷെഡ്ഡില്‍ കേറ്റി. നെരന്ന റോഡ് കന്നട അണ്ണന്‍ കുറെ പരിശ്രമിഛ് കൂടെ പിടിക്കാന്‍ പാവം …!
അങ്ങനെ ഗുണ്ടല്‍ പേട്ടെത്തി… ഓണത്തിനേക്കുള്ള വിളവെടുപ്പിനായുള്ള ഗുണ്ടല്‍പേട്ടിലെ പൂ തോട്ടങ്ങള്‍ പാകമായ് വരുന്നു ഇനി എന്തിനാ അല്ലെ…! നുമ്മ പഛ വണ്ടി മെെസൂര്‍ സുല്‍ത്താന്‍റെ നാടിനെ ലക്ഷ്യം വച്ച് യാത്ര ആയി. ഇടക്ക് തലശേരി ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ച് കെംമ്പേഗൗടയുടെ പട്ടണത്തിലേക്ക് യാത്ര തുടരുകയാണ്. ഞങ്ങളുടെ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണുണര്‍ന്നത് അപ്പോഴേക്കും സാറ്റലെെറ്റ് അടുക്കറായിരുന്നു. എന്‍റെ ഫോണിലേയും വെശാഖേട്ടന്‍റെ ഫോണിലേയും മറുതലക്കലെ ഉത്തരം ഒന്നായിരുന്നു നാട്ടിലെ നമ്മുടെ വീടിനടുത്തേക്കും വെള്ളം പൊങ്ങികൊണ്ടിരിക്കുന്നു …..!
from ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam https://ift.tt/2MTamSI
via IFTTT
No comments:
Post a Comment