സഞ്ചാരികളുടെ സ്വർഗഭൂമിയായ മൂന്നാറിൽ ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തുലഞ്ഞു
നിൽക്കുന്നു.. പക്ഷേ നാടെങ്ങും കേൾക്കാൻ ഉള്ളത് തകർത്തു പെയ്യുന്ന
കാലവർഷത്തിന്റെ താണ്ഡവത്തേക്കുറിച്ച്മാത്രമാണ്.. ഹൈറേഞ്ചും ഈ അവസ്ഥയിൽ
നിന്ന് ഒട്ടും പിന്നിലല്ല. ഈ നാട്ടുകാരി എന്നനിലയിൽ എനിക്ക് ഒരപേക്ഷയുണ്ട്.
ദയവായി ഇപ്പോൾ മൂന്നറിലേക്കുള്ള യാത്ര ഒഴിവാക്കുക.. കുറച്ചു ദിവസങ്ങളായി
തുടർച്ചയായി പെയ്യുന്ന മഴ യിൽ റോടുകൾ എല്ലാം തന്നെ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും നാശത്തിന്റെ വക്കിലാണ്. അടിമാലിയിൽ എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചു സ്വന്തം നാടുകളിൽ എത്തിപ്പെടാൻ വളരെ പ്രയാസം ആയിരിക്കും... ആനച്ചാലിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്...







No comments:
Post a Comment