ദുരിതപ്പെരുമഴയില്‍ പുഴയും, മഴയും വകവെക്കാതെ രക്ഷകരായത്തിയ ആദം ഷിജുവും, സംഘവും നാടിന്നഭിമാനമാകുന്നു. ചെങ്ങമനാട് ആദം ട്രേഡേഴ്സ് ഉടമ പാലപ്രശ്ശേരി പടമിറ്റത്ത് പി.എസ്.ഷിജുവിന്റെ നേതൃത്വത്തിലുള്ള 150 ഓളം പേരാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി സാഹസികവും, മാതൃകാപരവുമായ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമരുളിയത്. ഷിജുവിന്റെ കമ്പനിയിലെ ആറ് ടോറസ് ലോറികളും, രണ്ട് എക്സ്കവേറ്ററുകളും, കാറുകളും, മിനി ലോറികളുമായി രാപ്പകല്‍ വിശ്രമമില്ലാതെയാണ് ഈ യുവസംഘം രംഗത്ത് വന്നത്.
ഓരോ നാടിനും ഉണ്ട് മനുഷ്യത്വത്തിന്റെ കഥകൾ ! പലരും കൈകൂപ്പിയാണ് ഈ വാഹനം കണ്ടപ്പോൾ അതിൽ കയറാനായി ആവേശം കാണിച്ചത് . ഈ വാഹനം കണ്ടപ്പോൾ പലരും പടച്ചവന് സ്തുതി പറഞ്ഞാണ് ഈ വാഹനത്തിലേക്ക് കയറി കൂടാൻ പരാക്രമം കാണിച്ചത്. അതേ ഈ മഹാ പ്രളയത്തിൽ ആയിര കണക്കിന് ആളുകൾക്ക് രക്ഷ നൽകിയത് ഷിജു സെയ്ത് മുഹമ്മദ് എന്ന ആദം ഷിജുവും കൂട്ടരുമാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയൊരു സേവനം.
ശക്തമായ മഴയോടൊപ്പം, അണക്കെട്ടുകളും തുറന്നതോടെ ഭീതിതമാം വിധമാണ് പെരിയാറില്‍ ജലവിതാനമുയര്‍ന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ ഓരോ പ്രദേശങ്ങളും ഒറ്റപ്പെട്ട ദ്വീപുകളായി. ദുരിതക്കയത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുരുന്നുകളും, വയോജനങ്ങളും, രോഗികളും, ഗര്‍ഭിണികളുമടക്കം കനിവിനായി കേണു. ഇതോടെയാണ് ഷിജുവും സംഘവും രക്ഷകരായത്. 13ാം തീയതി മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തി കാറിലും, ലോറികളിലും ദുരിതാശ്വാസ ക്യാമ്പുകളിലത്തികുകയായിരുന്നു ആദ്യം ചെയ്തത്.
15ാം തീയതി വൈകുന്നേരമായപ്പോഴേക്കും അവസ്ഥ രൂക്ഷമായി. ദേശീയപാത മുതല്‍ മുഴുവന്‍ ഇടവഴികളും പുഴയായി മാറുകയായിരുന്നു. ശക്തമായ വെള്ളപ്പൊക്കത്തില്‍ കാറും, ലോറികളും മുങ്ങി. ഗര്‍ഭിണികള്‍, വയോധികരായ രോഗികള്‍, കുട്ടികളടക്കം ചികിത്സ തേടി വലഞ്ഞു. ലക്ഷ്യസ്ഥാനത്തത്തൊനാകാതെ അനേകങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ അകപ്പെട്ടു. ദുരിതങ്ങളില്‍പ്പെട്ടവരെ സഹായിക്കാനാകാതെ പൊലീസും, അഗ്നി രക്ഷാസേനയും, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നിസഹായരായി നോക്കി നിന്നു. അതോടെയാണ് 16 ടണ്ണിന്റെ ആറ് ടോറസുകള്‍ രക്ഷാപ്രവര്‍ത്തനത്തിനത്തിച്ചത്. പുഴയായി മാറിയ റോഡിലൂടെ പലപ്പോഴും ഷിജുവായിരുന്നു സാഹസികമായി ടോറസ് ഓടിച്ചത്. നിരവധി പേരെ ഇത്തരത്തില്‍ സുരക്ഷകേന്ദ്രങ്ങളിലത്തിച്ചു. ഗര്‍ഭിണികളെയടക്കം യഥാസമയം ആശുപത്രികളിലത്തെത്തിക്കുകയും ചെയ്തു.
പൊലീസ്, അഗ്നിരക്ഷാസേന, നാവിക സേന തുടങ്ങി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് സംഘം സഹായകമായി. ചാലക്കുടിയിലെ ആശുപത്രിയില്‍ സിലിണ്ടറില്ലാതെ വലഞ്ഞതോടെ കളമശ്ശേരിയില്‍ നിന്ന് ആഴക്കയങ്ങളായ റോഡിലൂടെ ഷിജുവജിന്റെ ടോറസിലാണ് 60 ഓളം സിലിണ്ടറുകളത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും, വസ്ത്രവും, വെള്ളവുമത്തെിക്കുന്നതിനും യുവാക്കള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. തൊഴിലാളികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, വിദ്യാര്‍ഥികള്‍ മുതല്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ വരെ ഷിജുവിന്റെ സംഘത്തിലുണ്ടായിരുന്നു. ഷിജുവിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പൊലീസും, അഗ്നിരക്ഷ സേനയും മറ്റും പ്രകീര്‍ത്തിച്ചു. ഇത്തരം വ്യക്തികളെയും, കൂട്ടായ്മകളെയും ആദരിക്കാന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരത്തിൽ യുവാക്കൾ മുന്നിട്ടിറങ്ങിയതു കാരണമാണ് നമ്മുടെ നാട്ടിൽ പ്രളയദുരന്തത്തിന്റെ തീവ്രത കുറഞ്ഞത്. ജീവൻ പണയംവെച്ച് യാതൊരു ലാഭേച്ഛയും കൂടാതെ ഷിജുവിനെയും കൂട്ടുകാരെയും പോലെ അനവധി പേരാണ് കേരളത്തിൽ അങ്ങിങ്ങോളം ഓടിനടന്നത്… ഇപ്പോഴും ഓടി നടക്കുന്നതും. എല്ലാവർക്കും അഭിനന്ദനങ്ങൾ.. നിങ്ങളാണ് താരങ്ങൾ…നിങ്ങളാണ് ഹീറോസ്…
കടപ്പാട് – Muhammed Ali Chengamanad, Shareef Chungath, Various Media.
from ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam https://ift.tt/2wiF79v
via IFTTT
No comments:
Post a Comment