മലമുകളിലെ സ്വര്‍ഗ്ഗം കാണാന്‍ കല്‍ക്ക-ഷിംല റെയില്‍വേ - Kalka–Shimla Railway - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, August 20, 2018

മലമുകളിലെ സ്വര്‍ഗ്ഗം കാണാന്‍ കല്‍ക്ക-ഷിംല റെയില്‍വേ - Kalka–Shimla Railway - ROUTE MAP

 
മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന മരങ്ങളും ചെടികളും... ഒന്നു ചെരിഞ്ഞാല്‍ താഴെയുള്ള നിലയില്ലാത്ത കൊക്കയിലേക്ക് വീണുപോകുമോ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള വഴികള്‍... കൂകിപ്പാഞ്ഞ് തീവണ്ടി പോകുമ്പോള്‍ പോലും തൊട്ടടുത്തുകൂടി ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുന്ന ഗ്രാമീണര്‍...മലനിരകളും കാടുകളും എല്ലാം ചേര്‍ന്ന ഒരു സുന്ദര ഭൂമി.

.

ഇതൊക്കെ ഏതോ സിനിമയി
ലെ രംഗങ്ങള്‍ പോലെയോ കണ്ടു മറന്ന സ്വപ്നങ്ങള്‍ പോലെയാ തോന്നിയാലും തെറ്റില്ല. അത്രയധികം ഭംഗിയാണ് ഇതിനുള്ളത്. സംഭവം എന്താണെന്ന് മനസ്സിലായോ... മലയോര പട്ടണങ്ങളായ കല്‍ക്കയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപാതയിലെ കാഴ്ചകളാണിത്.
മലമുകളില്‍ പ്രകൃതി ഒരുക്കിയിക്കുന്ന ഭംഗി ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന കല്‍ക്ക-ഷിംല റെയില്‍പാതയുടെ വിശേഷങ്ങള്‍...
.



മലമുകളിലെ തീവണ്ടിപാത
.
ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 1898 ല്‍ ആരംഭിച്ച റെയില്‍വേ റൂട്ടാണ് കല്‍ക്ക-ഷിംല റെയില്‍വേ എന്നറിയപ്പെടുന്നത്. 96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഷിംല ആയിരുന്നു ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം. അന്ന് ഈ നഗരത്തെ മറ്റ് റെയില്‍വേ ശൃംഘലകളുമായി യോജിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് കല്‍ക്ക-ഷിംല റെയില്‍വേ.
 

.


നാരോ ഗേജ് റെയില്‍വേ
.
രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിന്റെ പ്രത്യേകത.
റെയില്‍വേ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലത്തെയാണ് ഗേജ് എന്നു പറയുന്നത്. നാരോ ഗേജില്‍ ആണ് പാളങ്ങള്‍ തമ്മില്‍ ഏറ്റവും കുറവ് അകലമുള്ളത്. കല്‍ക്ക-ഷിംല റെയില്‍വേയില്‍ 762 മില്ലീമീറ്ററാണ് ഇതിനുള്ളത്.


ബ്രിട്ടീഷ് രാജിനു കീഴില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം ഷിംല ആയിരുന്നുവല്ലോ. കൂടാതെ ബ്രിട്ടീഷ് ആര്‍മിയുടെ ഹെഡ് ക്വാര്‍ട്ടേവ്‌സും ഇവിടെ തന്നെയയായിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥലത്തേത്ത് ആശയവിനമിയ മാര്‍ഗ്ഗങ്ങള്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ്.

.



എന്നാല്‍ ഇവിടെ ആളുകള്‍ നടന്നായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ആദ്യം രണ്ടടി അഥവാ 620 മില്ലി മീറ്ററിലായിരുന്നു ഇവിടുത്തെ നാരോ ഗേജ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടുത്തെ പ്രത്യേകതമായ കാലാവസ്ഥയും നിര്‍മ്മാണ ചെലവും ഒക്കെ ഉള്‍പ്പെടുത്തി വളരെ ഭീമമായ തുകയായിരുന്നു ടിക്കറ്റിന് ഏര്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും നഷ്ടം മാത്രം ആയപ്പോള്‍ 1906 ല്‍ സര്‍ക്കാര്‍ ഇതിനെ ഏറ്റെടുത്തു .പിന്നീട് 1905 ല്‍ രണ്ടടി ആറിഞ്ച് അഥവാ 662 എം.എം ആക്കി ഇതിനെ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
ഇന്ത്യയിലെ മൗണ്ടന്‍ റെയില്‍വേ റൂട്ടുകളുടെ കൂട്ടത്തിലാണ് കല്‍ക്ക-ഷിംല റെയില്‍വേയും ഇടം നേടുന്നത്.
.
കല്‍ക്കയില്‍ നിന്നും ആരംഭിക്കുന്ന യാത്ര 96 കലോമീറ്റര്‍ ദൂരമാണ് ഈ റൂട്ടില്‍ സഞ്ചരിക്കുന്നത്.
.
സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന , പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന അതിമനോഹരമായ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നു പോകുന്നത്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഈ യാത്ര വഴി കാണാന്‍ സാധിക്കും.
പ്രധാനപ്പെട്ട ട്രെയിനുകള്‍
 

.



പ്രധാനമായും അഞ്ച് ട്രെയിനുകളാണ് കല്‍ക്ക-ഷിംല റെയില്‍റൂട്ട് വഴി കടന്നുപോകുന്നത്. ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്, കല്‍ക്കാ-ഷിംല എക്‌സ്പ്രസ്, ഹിമാലയന്‍ ക്വീന്‍, കല്‍ക്ക-ഷിംല പാസഞ്ചര്‍,റെയില്‍ മോട്ടോര്‍, ശിവാലിക് ക്വീന്‍ എന്നിവയാണ് അവ.
.
ഇന്ത്യയില്‍ കല്‍ക്ക-ഷിംല റെയില്‍പാത ഉള്‍പ്പെടെ നാലു റെയില്‍വേ ലോക പൈതൃക സ്മാരകങ്ങളാണുള്ളത്. ഡാര്‍ജലിങ് മലയോര പാത, നീലഗിരി മലയോരപാത, ഛത്രപതി ശിവാജി ടെര്‍മിനസ് എന്നിവയാണ് ബാക്കിയുള്ളവ. തികച്ചും വ്യത്യസ്തമായ യാത്രാനുഭവവും മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഇവയുടെ പ്രത്യേകത.
 

.


കല്‍ക്ക-ഷിംല റെയില്‍ പാതയിലെ 96 കിലോമീറ്റര്‍ ദൂരവും അതിശയിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും ഏറ്റവും മനോഹരമായത് ബറോങ് മുതല്‍ ഷിംല വരെയുള്ള യാത്രയാണ്. വളവുകളും തിരിവുകളും തുരങ്കങ്ങളും പാലങ്ങളും ഉള്ള വഴിയായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ കാഴ്ച കാണാന്‍ കയറുന്നവര്‍ക്ക് ഒന്നും മിസ് ആകുമെന്ന സംശയം വേണ്ട.

No comments:

Post a Comment