🏡കുളളു - മണാലി🏡 Kullu Manali - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 25, 2018

🏡കുളളു - മണാലി🏡 Kullu Manali - ROUTE MAP


ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല.
.


സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിലാണ് മനാലി. മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.
.

300 മീറ്റര്‍ സ്‌കൈ ലിഫ്‌ററിംഗിന് പേരുകേട്ട് സോലാംഗ് വാലിയാണ് മനാലിയിലെ പേരുകേട്ട മറ്റൊരാകര്‍ഷണം. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്‌കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്.
പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്. 300 ലധികം പക്ഷിവര്‍ഗങ്ങളും 30 ലധികം ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്.
.

തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.
.

വിമാന, ട്രെയിന്‍, റോഡ് മാര്‍ഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മനാലി. മനാലിക്ക് 50 കിലോമീറ്റര്‍ ദൂരത്താണ് ബുണ്ടാര്‍ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസുകളുണ്ട്. ജോഗീന്ദര്‍ നഗറാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 165 കിലോമീറ്റര്‍ ദൂരത്താണിത്. ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ബസ്സുകള്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാനായി ലഭ്യമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

 






No comments:

Post a Comment