കുറുമ്പാലകോട്ടയില്‍ നിന്ന് നോക്കിയാല്‍ ബാണാസുര മലനിരകൾ മുതല്‍ മക്കിമലയുടെയും ബ്രഹ്മഗിരി മലനിരകളുടെയും വിശാലമായ നാഗര്‍ഹോള വനമേഖലയുടെയും വിദൂര ദ്യശ്യങ്ങള്‍ കാണാം.
.
ഒരു കാലത്ത് ഈ മല ഏതോ ഒരു കുറുമ്പപാലകന്റെ(രാജാവ് ) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനാകാം വയനാടിന്റെ ഒത്ത നടക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്. വയനാടിന് നടുക്കിട്ട ഉയരമുള്ള പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം. കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനിരകിലെത്താന്‍.
.
സ്വാതന്ത്ര സമരകാലത്ത് ബ്രട്ടീഷുകാരില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടിയുള്ള പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്നു കുറുമ്പാല മല എന്ന് പറയപ്പെടുന്നു.. പഴശ്ശി ഒളിച്ചു താമസിച്ചു എന്ന് കരുതപ്പെടുന്ന ഗുഹകളും മലയില്‍ കാണാം. കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പ ദൂരം നടക്കാമെന്നുള്ള ആര്‍ക്കും ഇൗ മല കയറാം. ഇപ്പോള്‍ മലമുകളില്‍ വരെ വണ്ടികളില്‍ ചെന്നത്താം. കുറുമ്പാലക്കോട്ടയിലെ സൂര്യോദയം ഒന്ന് കാണേണ്ടത് തന്നെയാണ്. ഏകദേശം 2 മണിക്കൂറോളം കുറുമ്പാലകോട്ടയിലെ സൗന്ദര്യം ആസ്വദിച്ചു നടന്നു. ഒപ്പം കുറുമ്പാലയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താനും മറന്നില്ല. അങ്ങനെ നടക്കില്ല എന്നു വിചാരിച്ച ഒരു യാത്രാ സ്വപ്നം നിറവേറിയ സന്തോഷത്തില്‍ ഞങ്ങള്‍ മലയിറങ്ങി.
.
ഞാന്‍ പോയ റൂട്ട് ഒപ്പം ചേര്‍ക്കുന്നു. കല്‍പ്പറ്റ - കമ്പളക്കാട് - പള്ളിക്കുന്ന് - കമ്പര്‍ഷന്‍മുക്ക് - ഭഗി എസ്റ്റേറ്റിന്റെ അരികിലുള്ള വഴിയെ നേരെ മുകളിലേക്ക്
No comments:
Post a Comment