കൊച്ചി : കനത്ത ചൂടില് നിന്നും കുറച്ചു ആശ്വാസം വേണോ ?. എങ്കില് നേരെ കോതമംഗലം ഊഞ്ഞാപാറക്ക് പോയാൽ മതി. ഊഞ്ഞാപ്പാറ എന്ന പേരില് സോഷ്യല് മീഡിയയിലൂടെ പ്രചരിച്ച പടങ്ങളും വിവരണങ്ങളും ആണ് പുറം ദേശങ്ങളില് നിന്നുപോലും നിരവധി സഞ്ചാരികളെ ഊഞ്ഞാപ്പാറ കനാലില് ശരീരവും മനസും തണുക്കുന്നത് വരെ കുളിക്കുവാന് എത്തിക്കുന്നത്.
ഭൂതത്താന്കെട്ടു ഡാമില് നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ഇപ്പോള് നാട്ടിലെ താരം. നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ്, കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന് തോപ്പിന്റെ ശീതള തണലും.. എത്ര സമയം വേണേലും ഈ വെള്ളത്തില് കിടന്നുപോകും ഒന്നിറങ്ങി കഴിഞ്ഞാല്. കോതമംഗലം ടൗണില് നിന്നും 7 കിലോ മീറ്റര് ദൂരമേ ഉള്ളു ഇവിടെ എത്തിച്ചേരാനെന്നതിനാൽ സഞ്ചാരികൾക്ക് എളുപ്പം ഇവിടെയെത്താം...
കോതമംഗലം – തട്ടേക്കാട് റോഡില് കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള് വലതു വശത്തെക്കുള്ള വഴിയിലേക്ക് തിരിഞ്ഞ് 100 മീറ്റര് ചെന്നാല് കനാലില് എത്താം. (നാടുകാണിക്കുള്ള വഴിയെ 100 മീറ്റര് ചെന്നാല് കനാല് എത്തി) കുട്ടികളുമായി എത്തുന്ന കുടുംബങ്ങളും ഇവിടേക്ക് ഇപ്പോളെത്തിത്തുടങ്ങിയിട്ടുണ്ട്.
No comments:
Post a Comment