ശാസ്ത്രത്തെപ്പോലും അത്ഭുതപെടുത്തി വളഞ്ഞു നില്‍ക്കുന്നൊരു കാട് - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, September 5, 2018

ശാസ്ത്രത്തെപ്പോലും അത്ഭുതപെടുത്തി വളഞ്ഞു നില്‍ക്കുന്നൊരു കാട്

ഇ വാർത്ത | evartha
ശാസ്ത്രത്തെപ്പോലും അത്ഭുതപെടുത്തി വളഞ്ഞു നില്‍ക്കുന്നൊരു കാട്

എല്ലാ മരങ്ങളുടെയും കീഴ്ത്തടി വടക്കോട്ട് വളഞ്ഞു നില്‍ക്കുന്നൊരു കാട്. ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും ഉത്തരം കണ്ടെത്താന്‍ സാധിക്കാത്തൊരു പ്രതിഭാസമാണ് പോളണ്ടിലെ വെസ്റ്റ് പോമറേനിയയില്‍ നീണ്ടു ഇടതൂര്‍ന്നു നില്‍ക്കുന്ന ഈ പൈന്‍മരക്കാട്.

ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണ് ശാസ്ത്രലോകം ഈ കാടിനു നല്‍കിയിരിക്കുന്ന പേര് തന്നെ. എന്താണ് ഇത്തരത്തിലുള്ള പ്രതിഭാസത്തിനു കാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ കാലാവസ്ഥയാകാം ഇതിനു പിന്നിലെന്നാണ് ഒരു സംഘത്തിന്റെ വാദം, അല്ല ഇത് മനുഷ്യനിര്‍മ്മിതമാകാം എന്ന് മറ്റു ചിലരും വാദിക്കുന്നു.

കനത്ത മഞ്ഞുവീഴ്ചയുള്ള ഇവിടെ മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ മരങ്ങള്‍ വളഞ്ഞു പോയതാകാം എന്ന് പറയപ്പെടുന്നുവെങ്കിലും എന്ത് കൊണ്ട് കുറച്ചു മരങ്ങള്‍ മാത്രം ഇങ്ങനെ എന്നതും ദുരൂഹം. കൃത്രിമവഴികളിലൂടെ മരങ്ങള്‍ വളച്ചെടുത്തു ഫര്‍ണിച്ചറുകളും കപ്പലുകളുമൊക്കെ നിര്‍മ്മിക്കുന്നതിനായി രണ്ടാം ലോകമഹായുദ്ധകാലത്താണ് ഈ മരങ്ങള്‍ നട്ടിരുന്നതെന്നാണ് മറ്റൊരു പ്രധാന വാദം.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മന്‍ സേനയുടെ പിടിയിലായിരുന്നു ഇവിടം. ഇവിടെയുള്ള 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് വടക്കോട്ട് വളഞ്ഞിരിക്കുന്നത് എന്നതാണ് വിചിത്രം. എന്തായാലും ഈ ക്രൂക്ക്ഡ് ഫോറസ്റ്റിന് പിന്നിലെ രഹസ്യം ഇപ്പോഴും അജ്ഞാതം തന്നെ.

നിലവില്‍ സംരക്ഷിത വനപ്രദേശമാണ് ഈ കാട്. പകല്‍ നേരങ്ങളില്‍ പോലും കനത്ത മൂടല്‍ മഞ്ഞാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ഈ പൈന്‍ മരക്കാട്. എന്തൊക്കെയായാലും ഈ ക്രൂക്ക്ഡ് ഫോറസ്റ്റ് കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഞ്ചാരികളുടെ ഒഴുക്കാണ്.

Copyright © 2017 Evartha.in All Rights Reserved.



No comments:

Post a Comment