ഫ്രഞ്ചുസൗന്ദര്യത്തെത്തേടി പോണ്ടിച്ചേരിയുടെ സ്വപ്നക്കൂട്ടിലേക്ക് - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, September 9, 2018

ഫ്രഞ്ചുസൗന്ദര്യത്തെത്തേടി പോണ്ടിച്ചേരിയുടെ സ്വപ്നക്കൂട്ടിലേക്ക്

വിവരണം – അരുൺ നെന്മാറ.

ബീച്ചുകളും പാർക്കുകളും ഫ്രഞ്ചു കോളനികളുടെ ഭംഗിയും വില കുറഞ്ഞ വിദേശമദ്യവും പിന്നെ ഒരുപാട് വിദേശികളും ഇതാണ് ഏതൊരു യാത്രികന്റെയും കാഴ്ചപ്പാടിൽ പോണ്ടിച്ചേരിയെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത്… എന്നാൽ അതു മാത്രമല്ല എന്നു മനസ്സിലാക്കിത്തന്ന എന്റെ 3 ദിവസത്തെ വ്യത്യസ്ത യാത്രയിൽ പോണ്ടിച്ചേരിയുടെ അകത്തളങ്ങളിലൂടെ സഞ്ചരിച്ച് എഴുതിയ എന്റെ ചെറിയൊരു യാത്രാവിവരണം.

1954 നവംബർ 1 ഫ്രഞ്ചുകാർ പോണ്ടിച്ചേരിയിൽ നിന്നും വിടവാങ്ങിയത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയതിനു ശേഷമാണ്. റോഡിന്റെ 2 ഭാഗത്തും ആകർഷകമായ രീതിയിൽ തീർത്ത വീടുകൾ പ്രത്യേക ഭംഗിയാണ്. ഫ്രഞ്ചുകാരുടെ വാസ്തുശിൽപിയിൽ തീർത്ത 32 പള്ളികൾ അതിൽ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഏഞ്ചൽസ്, സേക്രഡ് ഹാർട്ട് ചർച്ച്, ഡ്യൂപ്ലി പള്ളി, ബസേലിയോസ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്, ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ എന്നിവ പ്രധാനപ്പെട്ടതാണ്.

#അരബിന്ദോആശ്രമം ; വിഷമങ്ങളൊന്നും അലട്ടാതെ കുറച്ച് ദിവസം ശാന്തമായി ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരിടമാണ് അരബിന്ദോ ആശ്രമം. ചുറ്റും വെള്ള വസ്ത്രം ധരിച്ച് ശാന്തിയുടെ പ്രവാചകരെപ്പോലെ ഒരു കൂട്ടം ആളുകള്‍ വസിക്കുന്നൊരിടമാണ്. അരബിന്ദോയുടെയും ശിഷ്യയായ മീര റിച്ചാർഡിന്റെയും ശവകുടീരമാണ് ഇവിടത്തെ പ്രധാന ആകർഷണം.

#ഓറോവില്ല_മാതൃമന്ദിർ : പോണ്ടിച്ചേരിയിൽ നിന്ന് ഏകദേശം 10 km പോയാൽ ഓറോവില്ല എത്താം. ബസ് സ്റ്റോപ്പിൽ നിന്നും 5 KM ഉള്ളിലോട്ട് പോവണം ശ്രീ അരബിന്ദോയുടെ സഹയാത്രികയായ മിറ അൽഫാസ സ്ഥാപിച്ചതാണിത്. വിവിധ രാജ്യങ്ങളിലെ ആളുകൾക്ക് താമസിക്കാൻ കഴിയുന്ന ഒരു ടൗൺഷിപ്പ് അതായിരുന്നു ഉദ്ദേശം. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണുനിറച്ച തറയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട മാതൃമന്ദിര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത് മരങ്ങളുടെ ഇടയിലൂടെയുടെ ഏകദേശം 2 KM നടന്നാൽ മാതുമന്ദിർ എത്താം അതിലൂടെയുള്ള യാത്ര മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്ന ഒന്നായിരിക്കും

#ഓറോവില്ലബീച്ച്_പാരഡൈസ്ബീച്ച്_പ്രൊമിനെഡ്ബീച്ച് : ഓറോവില്ല ബീച്ചിലേക്ക് മാതൃമന്ദിർ നിന്നും തിരിച്ച് ബസ് സ്റ്റോപ്പിൽ നിന്നും 1 Km നടന്നാൽ രണ്ട് കിലോമീറ്ററിൽ കൂടുതൽ പരന്നു കിടക്കുന്ന ബീച്ച് എത്താം. പഴയ കെട്ടിടത്തിന്റെ ഭാഗങ്ങളും തെങ്ങുകളുമാണ് ഇവിടെ ആകർഷകമായിട്ടുള്ളത്. പുതുച്ചേരിയിൽ നിന്നും 8 കി.മീ.അകലെ പുതുച്ചേരി-കടലൂർ വഴിയിൽ ചുണ്ണാമ്പാർ ബോട്ട് ഹൗസിൽ നിന്നും ബോട്ട് മാർഗ്ഗം മാത്രം ചെന്നെത്താവുന്ന ബീച്ചാണ് പാരഡൈസ് ബീച്ച്. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ബീച്ചിലേക്ക് ബോട്ട് സവാരിയുണ്ട്‌. ബീച്ചിൽ നിന്ന് തിരിച്ചുള്ള ബോട്ട് സവാരി വൈകുന്നേരം 6 മണിയോടെ അവസാനിക്കുന്നു. ചുണ്ണാമ്പാർ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കടലിനു നടുവിൽ ഒരു ബീച്ച് അതാണ് പാരഡെസ് ബീച്ചിന്റെ പ്രത്യേകത. ഒരു പാട് വിദേശികൾ എത്തുന്ന സ്ഥലമാണിത്. പോണ്ടിച്ചേരി ബസ് സ്റ്റാന്റിൽ നിന്നും കടലൂർ പോവുന്ന വഴിയാണ് ഈ ബീച്ചിലേക്കുള്ള സ്റ്റോപ്പ്. പോണ്ടിച്ചേരിയിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതും റെയിൽവേ സ്റ്റേഷനിൽ നിന്നും 1/2 Km മാത്രം നടക്കാൻ ഉള്ളതാണ് പ്രൊമിനെഡ് ബീച്ച്. ഇത് ഒരു ഷൂട്ടിംങ് ലൊക്കേഷൻ കൂട്ടായാണ്.

ബീച്ചിന് സൈഡിൽ തന്നെ പാർക്ക്, പോലീസ് സ്റ്റേഷൻ, സെക്രട്ടറിയേറ്റ് മന്ദിരമെല്ലാം സ്ഥിതി ചെയ്യുന്നു. പുതിയ കടൽ‌പ്പാലവും ചുവന്ന തൊപ്പി വെച്ച പൊലീസുകാരനും. ബീച്ചിലേക്കുള്ള പ്രധാന വഴി വന്നവസാനിക്കുന്നിടത്ത് തന്നെയാണ് ‘War Memmorial’. ഉയരമുള്ള നാല് തൂണുകൾക്ക് നടുവിലുള്ള മണ്ഡപത്തിൽ ബയണറ്റിൽ കുത്തിനിർത്തിയിരിക്കുന്ന നീളമുള്ള തോക്ക്. മറ്റ് പല യുദ്ധസ്മാരകങ്ങളേയും പോലെ തോക്കിന്റെ പാത്തിക്ക് മേൽ കമഴ്‌ത്തി വെച്ചിരിക്കുന്ന പട്ടാളത്തൊപ്പിയും ഉണ്ടായിരുന്നു കുറേക്കാലം മുൻപ് വരെ. പട്ടാളത്തൊപ്പി ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. യുദ്ധത്തിൽ തല നഷ്ടപ്പെട്ട പട്ടാളക്കാരന്റെ കഴുത്തുപോലെ, തോക്കിന്റെ പാത്തി അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു. റോഡിന്റെ മറുവശത്ത് കടലിനോട് തീരത്തിനോട് ചേർന്ന് ഒരേയൊരു കെട്ടിടം മാത്രമേയുള്ളൂ. Le Cafe എന്ന് പേരുള്ള റസ്റ്റോറന്റാണ് അത്. നടത്തിക്കൊണ്ടുപോകുന്നത് സർക്കാർ തന്നെ. സുനാമി വന്നപ്പോൾ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞുവീണെങ്കിലും, ഇപ്പോൾ വീണ്ടും കെട്ടിയുയർത്തി നല്ല നിലയിൽ സംരക്ഷിച്ച് പോരുന്നു. ബീച്ചിന് പുറകുവശത്തു തന്നെയാണ് ഗാന്ധി പാർക്ക്. വളരെ നല്ല രീതിയിൽ തന്നെ പാർക്ക് സംരക്ഷിച്ചു പോവുന്നുണ്ട്. പുൽമൈതാനങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള എല്ലാം ഉണ്ട്.

#ബൊട്ടാണിക്കൽഗാർഡൻ : റെയിൽവേ സ്റ്റേഷനു അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന പലതരത്തിലുള്ള മരങ്ങളാൽ സമൃദ്ധമായ ഗാർഡനാണിത്. ഇതിനകത്ത് തന്നെ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും സ്വിമ്മിംഗ് പൂളും എല്ലാം തന്നെ ഉണ്ട്. പ്രണയിതാക്കളുടെ പ്രധാനപ്പെട്ട സ്ഥലമാണിത്. കാലത്ത് 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് അകത്തേക്കുഉള പ്രവേശന സമയം.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment