കേരളാംകുണ്ട് - Keralamkundu waterfalls Malappuram - SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, September 11, 2018

കേരളാംകുണ്ട് - Keralamkundu waterfalls Malappuram - SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

 മലമുകളിലെ വിസ്മയമായി കേരളാംകുണ്ട് കരുവാരക്കുണ്ട് വെള്ള ചാട്ടം (മലപ്പുറം ജില്ല) 💜 😍 ♥

മലപ്പുറം ജില്ലയിലെ മലയോരമേഖലയായ കരുവാരകുണ്ടിലെ കല്‍കുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇപ്പോൾ കൂടുതലും വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്. തികച്ചുംഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നു കയറ്റംഎത്തിയിട്ടില്ല.
ഒലിപ്പുഴയുടെ ഉൽഭവമാണ് കൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവുംസുഖകരം. മൂന്നു കിലോമീറ്ററോളം ടാര്‍ ചെയ്തറോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കല്‍കുണ്ട് അട്ടിയില്‍ എത്തിയാല്‍ റോഡിന്കുറുകെ കാട്ടരുവി ഒഴുകുന്നു. ഇവിടെവാഹനം നിര്‍ത്തി വെള്ളച്ചാട്ടം ആരംഭിക്കുന്നസ്ഥലത്തേക്ക് നടക്കാം. ടാര്‍ ചെയ്ത റോഡ്കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തില്‍ നിന്നും വെള്ള താഴേക്ക് പതിക്കുന്നു.

സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. ഒലിപ്പുഴ ആരംഭിക്കുന്നതുംഇവിടെ നിന്നാണ്. ഊട്ടിയോട് സമാനമായകാലാവസ്ഥയാണ് ഇവിടെ. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമടക്കുകള്‍ നിറഞ്ഞഈ സ്ഥലം സൈലന്റ് വാലിയോട് തൊട്ടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പലതരത്തിലുള്ള പച്ചമരുന്നുകളും ഇവിടെ ഉണ്ട്. ഇവിടുത്തെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും പഴമക്കാര്‍ പറയുന്നു. വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റര്‍ പോയാല്‍ നട്്‌മെഗ് വാലിയില്‍ എത്താം. ജാതികൃഷിയുള്ളതിനാലാണ് ഇവിടെ നട്‌മെഗ് വാലി എന്നു പറയുന്നത്. വലിയപാറയില്‍ കാടിന്റെ നിശബ്്ദത നുകര്‍ന്ന്ഇരിക്കാം. ജാതി, റബര്‍, കൊക്കൊഎന്നിവയാണ് പരിസര പ്രദേശങ്ങളില്‍ കൃഷിചെയ്തിരിക്കുന്നത്. കല്‍കുണ്ട് റോഡില്‍ നിന്നും റോഡ് മാര്‍ഗവും വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ പറ്റും. വെള്ളച്ചാട്ടത്തിന്റെ300 മീറ്റർ അടുത്തുവരെ റോഡ് മാർഗ്ഗം എത്താം.


No comments:

Post a Comment