കഷ്ടപ്പാടുകൾക്കിടയിലും ‘സാലറി ചലഞ്ച്’ ഏറ്റെടുത്ത് ഒരു പോലീസുകാരൻ… SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, September 15, 2018

കഷ്ടപ്പാടുകൾക്കിടയിലും ‘സാലറി ചലഞ്ച്’ ഏറ്റെടുത്ത് ഒരു പോലീസുകാരൻ… SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണം (ഇഷ്ടമുള്ളവർ നൽകിയാൽ മതി) എന്ന വാർത്ത കേട്ട് വിഷമിച്ചവരും നെറ്റി ചുളിച്ചവരും ഒക്കെയുണ്ട് നമ്മുടെ നാട്ടിൽ. എല്ലാവരുടെയും അവസ്ഥകൾ കൊണ്ടായിരിക്കാം. എന്നാൽ യാതൊന്നും ചിന്തിക്കാതെ നല്ല മനസ്സോടെ അതിനു സമ്മതിച്ച ഒരു സിവിൽ പോലീസ് ഓഫീസറുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആകുകയാണ്. തിരുവനന്തപുരം സ്വദേശിയായ അരുൺ പുലിയൂരാണ് ഇത്തരത്തിൽ നല്ല പ്രവർത്തി ചെയ്ത് സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങിയത്. അരുണിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“സാലറി ചലഞ്ച് ” കേട്ടപ്പോൾ മുതൽ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സിൽ…. ഇന്നലെ രാത്രിയിലും കൂട്ടുകാർ വിളിച്ച് ആശങ്ക പങ്കുവച്ചു.,, അളിയാ നമ്മൾ എങ്ങനെ കൊടുക്കും ഈ പൈസ….. ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്… പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാൻസ് 15000 രൂപ വാങ്ങി മറ്റ് കടങ്ങൾ തീർത്തു… അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്ത മാസം മുതൽ പിടിച്ചു തുടങ്ങും….. അതിന്റെ കൂടെയാണ് ഈ സാലറി ചലഞ്ചും….. എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്കും ഉത്തരമില്ലായിരുന്നു…..കാരണം എന്റെ ആഗസ്റ്റ് മാസത്തിലെ ശമ്പളം ലോൺ പിടുത്തമെല്ലാം കഴിഞ്ഞ് കയ്യിൽ കിട്ടിയത് 17000 രൂപ. വീട്ട് ചെലവും, മകൻ ആദിയുടെ സ്കൂൾ ചെലവും എല്ലാം കഴിയുമ്പോൾ കൈയിലുള്ളത് 7000. അത് വച്ച് പെട്രോൾ ചിലവ്, ഭക്ഷണം എല്ലാംനോക്കണം.

അടുത്ത മാസം മുതൽ ഓണം അഡ്വാൻസ് 3000 രൂപ വച്ച് പിടിച്ച് തുടങ്ങും…. ( 7000-3000= 4000) പിന്നെ സാലറിയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഗഡുക്കളായി 3000 ന് മുകളിൽ ഒരു സംഖ്യയും …ഡ്യൂട്ടിക്ക് പോകാൻ പെട്രോൾ അടിക്കാൻ പോലും പറ്റാത്ത അവസ്ഥ …. ആകെ ചിന്തിച്ച് ഭ്രാന്ത് പിടിച്ച ഒരവസ്ഥയായിരുന്നു ഇന്നലെ മുതൽ……. ഇന്ന് രാവിലെ മുതൽ ഒരുപാട് കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു…… സമ്മതം അല്ലെങ്കിൽ വിസമ്മതം ഏതാണ് വേണ്ടതെന്ന്‌…… എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാട്പേർ എന്നോട് പറഞ്ഞു അരുണേ നിന്നെക്കൊണ്ട് പറ്റില്ല നീ ഒരു കാരണവശാലും Yes പറയരുതെന്ന് .. എന്നോടുള്ള സ്നേഹം കൊണ്ടാണ്… എനിക്ക് മനസ്സിലായിരുന്നു….. പക്ഷെ എനിക്കുറങ്ങാൻ കഴിയണ്ടേ?…. ഒരു PSC പരീക്ഷയിൽ ലിസ്റ്റിൽ വന്ന എനിക്ക് 2012 ജൂൺ 18 മുതൽ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും ,എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സർക്കാരിന് ഒരാവശ്യം വരുമ്പോൾ എന്റെ പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാൻ മനസാക്ഷി അനുവദിക്കുന്നില്ല. എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല…….

ഒരു പാട് പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ടാവാം…..പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുമ്പോൾ എന്റെ സഹോദരങ്ങൾക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു….. എന്റെ ഈ തീരുമാനത്തിന് കടപ്പാട്….. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരു പാട് ദിവസം ദുരിതാശ്വാസ പ്രവർത്തനത്തിനായി പോയി സ്വയം പനിച്ച് കിടന്നിട്ടും ഒരു ചെളിവെള്ളത്തിൽ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ച് പ്രതിരോധിച്ച എന്റെ IP ബിനു ചേട്ടനോട്, എന്നെ കുടുംബാംഗമായി കാണുന്ന അനില ചേച്ചിയോട്, അമ്മയോട്, അപ്പുവിനോട് ,അമ്മുവിനോട് ,…… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടേയും ഒരു മാസത്തെ ശമ്പളം നൽകി എനിക്ക് മാതൃക കാണിച്ച എന്റെ ss മനോജേട്ടനും, സോന ചേച്ചിയോടും , സ്വന്തം അനുജനായി എന്നെ കണ്ട് സ്നേഹിക്കുന്ന AKG സെന്ററിലെ പ്രിയ രാജണ്ണനോട് , എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്……. അമൃത ബിജു അണ്ണനോട്,പ്രിയ കൂട്ടുകാരൻ വിപിനിനോട്, ജിജു.B ബൈജുവിനോട് , MD അജിത്തിനോട്,,,,, പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്ക് ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം നമുക്ക് കഞ്ഞിയും, ചമ്മന്തിയും മതി എന്ന് പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്… മക്കളേ നല്ല കാര്യം എന്ന് പറഞ്ഞ അമ്മയോട്…… “അച്ഛാ അച്ഛനാണച്ചാ അച്ഛൻ” എന്ന് പറഞ്ഞ എന്റെ ആദിക്കുട്ടനോട്………. നന്ദി…. നന്ദി………….”



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment