പ്രപഞ്ചത്തിലെ ഒരത്ഭുതം അതാണ് ക്രസന്റ് തടാകം SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, September 15, 2018

പ്രപഞ്ചത്തിലെ ഒരത്ഭുതം അതാണ് ക്രസന്റ് തടാകം SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

ഇ വാർത്ത | evartha
പ്രപഞ്ചത്തിലെ ഒരത്ഭുതം അതാണ് ക്രസന്റ് തടാകം

പ്രപഞ്ചത്തിലെ ഒരത്ഭുതം എന്ന് തന്നെ പറയാവുന്ന ഒരു വസ്തുതയാണ് ചൈനയിലെ ഡന്‍ഹുആങ്ങ് മരുഭൂമിയിലെ ക്രസന്റ് തടാകം.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മഴ ലഭിക്കുന്ന ഡന്‍ഹുആങ്ങ് മരുഭൂമിയിലെ അര്‍ദ്ധചന്ദ്രാകൃതിയില്‍ നിലകൊള്ളുന്ന ക്രെസന്റ് തടാകത്തിന് ഏകദേശം 2000 വര്‍ഷം പഴക്കമുള്ളതായാണ് അനുമാനം.

വടക്ക്പടിഞ്ഞാറന് ചൈനയിലെ ഡന്‍ഹുആങ്ങ് നഗരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ തെക്കോട്ട് മാറിയാണ് ഈ തടാകം ഇന്നും സഞ്ചാരികളുടെ കണ്ണിന് വിസ്മയമായും കേള്‍ക്കുന്നവര്‍ക്ക് അത്ഭുതമായും നിലകൊള്ളുന്നത്. 218 മീറ്റര്‍ നീളവും 54 മീറ്റര്‍ വീതിയുമുള്ള ക്രെസന്റ് തടാകത്തില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്തമായ ശുദ്ധജലമാണ്.

ചൈനയിലെ ഏറ്റവും വലിയ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ക്രെസന്റ് തടാകം. തടാകത്തിന്റെ കാഴ്ച്ചയും ഒട്ടകപുറത്ത് കയറിയുള്ള മരുഭൂമി യാത്രയുമൊക്കെ എന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

എന്നാല്‍ മാറുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഇപ്പോള്‍ ക്രെസന്റ് തടാകത്തിലെ ജലനിരപ്പ് താഴ്ന്നു വരികയാണ്. 1960ല്‍ ശരാശരി അഞ്ച് മീറ്റര്‍ ആഴമുണ്ടായിരുന്ന തടാകത്തിന്റെ ജലനിരപ്പ് 1990 ആയപ്പോഴേക്കും ഒരു മീറ്ററില്‍ താഴെയായി എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ക്രെസന്റ് തടാകത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ 2006 മുതല്‍ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കൃതൃമമായി ശുദ്ധജലം അതിലേക്ക് ചേര്‍ത്ത് വര്‍ദ്ധിപിക്കുകയാണ്. കൂടാതെ അവിടുത്തെ മരുഭൂമികരണം തടഞ്ഞ് പച്ചപ്പ് നിലനിര്‍ത്തുന്നതിനായി ഹരിതഭിത്തി എന്ന പേരില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും ഒരുങ്ങുകയാണ് ചൈനീസ് സര്‍ക്കാര്‍.

Copyright © 2017 Evartha.in All Rights Reserved.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment