കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാല ചില സ്ത്രീകൈകളിൽ സ്വാതന്ത്ര്യം.. SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, September 13, 2018

കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാല ചില സ്ത്രീകൈകളിൽ സ്വാതന്ത്ര്യം.. SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

ബസ്സുകളിലെ സ്ത്രീകളുടെ റിസർവ്വ് ചെയ്ത സീറ്റുകളും ജനറൽ സീറ്റുകളും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ചാവിഷയങ്ങളാണ്. പൊതുവെ ഒരു സംഭവം ഉണ്ടായാൽ ന്യായം പുരുഷന്മാരുടെ ഭാഗത്താണെങ്കിലും സ്ത്രീകളുടെ വാക്കേ എല്ലാവരും കേൾക്കൂ. ദയവായി സ്ത്രീ സുഹൃത്തുക്കൾ ക്ഷമിക്കുക. ഈ പറഞ്ഞു വരുന്നത് നിങ്ങളെക്കുറിച്ചല്ല. കഴിഞ്ഞ ദിവസം ബസ്സിൽ നടന്ന ഒരു സംഭവവും അതിനോടനുബന്ധിച്ച് കുറച്ചു ചോദ്യങ്ങളും ജിതിൻ ജോഷി എന്ന സഞ്ചാരി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് നമുക്കൊന്നു നോക്കാം.

“കോഴിക്കോട് ബസ്സ്റ്റാൻഡ്.. കോട്ടയത്ത്‌ നിന്നും കീഴ്പള്ളിക്കു വരുന്ന ksrtc ബസ് ആണ് വേദി.. സമയം ഏതാണ്ട് 12.30 കോഴിക്കോട് നിന്നും ഒരു യുവാവ് വണ്ടിയിൽ കയറി.. (ആരാണ് യുവാവ് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.. )😂 ആദ്യത്തെ ഒരു നിര സീറ്റ് സ്ത്രീകളുടേതാണ്.. രണ്ടാമത്തെ നിര സീറ്റ് മുതൽ ജനറൽ സീറ്റും..
സ്ത്രീകളുടെ സീറ്റിനു പിന്നിലെ സീറ്റിലും രണ്ടു സ്ത്രീകൾ ആണ് ഇരിക്കുന്നത്.. അതിൽ ഒരു സീറ്റ് ഒഴിവായി കിടക്കുന്നു.. സ്ത്രീകളുടെ സീറ്റിലും ഒരു സീറ്റ് ഒഴിവുണ്ട്.. ഈ യാത്രക്കാരൻ വളരെ മാന്യമായി ജനറൽ സീറ്റിൽ ഇരുന്ന സ്ത്രീയോട് (ഏതാണ്ട് 55 വയസിനു മുകളിൽ പ്രായം വരും) ആ ഒഴിവുള്ള സീറ്റിൽ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. (ഇരുന്നോട്ടെ എന്നോ സീറ്റ് മാറിയിരിക്കാനോ ചോദിച്ചിട്ടില്ല ). ഉടനെ അവരുടെ മറുപടി വളരെ ദേഷ്യത്തിൽ ഏതോ പീഡനക്കേസിൽ നിന്നും ജാമ്യം കിട്ടി ജയിലിൽ നിന്നും വരുന്ന ആളോടെന്നപോലെ തികച്ചും അപമാനകരമായ രീതിയിൽ ആയിരുന്നു..

എനിക്കിവിടെ കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. 1. സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടാത്ത ജനറൽ സീറ്റിൽ ഒരു വ്യക്തി ഇരിക്കുന്നത് തടയാൻ സ്ത്രീകളെ നിയമം അനുവദിക്കുന്നുണ്ടോ? 2.ഒരാൾ ഒരു ടിക്കറ്റ് മാത്രം എടുക്കുകയും എന്റെ അടുത്ത സീറ്റിൽ ആരും ഇരിക്കാൻ പാടില്ല എന്ന് ശാഡ്യം പിടിക്കുന്നതും ആണോ #സ്ത്രീസ്വാതന്ത്രം? 3. ഒരാൾ ഒഴിവുള്ള സീറ്റിൽ ആളുണ്ടോ എന്ന് മാന്യമായി ചോദിക്കുമ്പോൾ അയാളെ അപമാനിക്കുന്ന രീതിയിൽ കയർത്തു സംസാരിക്കാനുള്ള സ്വാതന്ത്ര്യം ആണോ ഇവറ്റകൾ “പൊരുതി” നേടുന്നത്? 4.ബാക്കി എല്ലാ കാര്യത്തിലും #തുല്യത ആവശ്യപ്പെടുന്ന ഇവർ എന്തുകൊണ്ട് ഒരു പുരുഷനൊപ്പം നിറയെ യാത്രക്കാർ ഉള്ള ബസിൽ ഇരിക്കാൻ പേടിക്കുന്നു?

4. ആണുങ്ങളെ മൊത്തം പീഡനവീരമാരായി ചിത്രീകരിച്ചു അത്തരത്തിൽ പെരുമാറിയ സ്ത്രീക്ക് എതിരെ കേസ് കൊടുക്കാൻ പാടില്ലേ? 5. എന്ത് വിവേചനത്തിന്റെ പേരിലാണ് ആ സ്ത്രീ അയാൾക്കു അവകാശപ്പെട്ട സീറ്റ് നിഷേധിച്ചത്? മുൻപിലെ ലേഡീസ് സീറ്റിലും ഒരു സീറ്റ് ഒഴിവുണ്ടായിരിക്കെ അതിലോട്ടു ഒന്ന് മാറിയിരിക്കാൻ ആ സ്ത്രീ മനസ് കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ..

ബസിൽ ഒരാൾ അടുത്തിരുന്നാൽ മാനം പോകുമോ എന്ന് കുണ്ഠിതപ്പെടുന്ന ഈ വനിതാരത്നങ്ങൾ തിരക്കുള്ള ട്രെയിനിൽ എങ്ങനെ പോകുമോ ആവോ.. ചില കാര്യങ്ങൾ കേരളം ഉത്തരേന്ധ്യയിൽ നോക്കി പഠിക്കട്ടെ.. എന്തായാലും സ്ത്രീ മുന്നേറ്റത്തിന്റെ കാലഘട്ടത്തിൽ ഒരാളുടെ അടുത്തിരുന്നു യാത്ര ചെയ്യാൻ മടിക്കുന്ന, മറ്റൊരാളുടെ അവകാശം പിടിച്ചുവച്ചു ആളാവുന്ന ഇതുപോലത്തെ നാറിയ ജന്മങ്ങളും ഉണ്ടെന്നു ഓർക്കുക (ഒരു ന്യുനപക്ഷം).. ഇവരെയൊക്കെയാണ് സമത്വം കൊടുത്തു ശാക്തീകരിക്കേണ്ടത്.. കഷ്ടം.. !! ആ യുവാവ് പരാതി #കണ്ടക്ടറോട് പറഞ്ഞപ്പോൾ അയാൾ ചോദിച്ചത് ഈ സ്ത്രീ തനിക്കെതിരെ ശല്യപ്പെടുത്തിയതിന് കേസ് കൊടുത്താൽ എന്തുചെയ്യും എന്ന്.. എന്ത് ശല്യപ്പെടുത്തൽ ആണ് ആ കണ്ടക്ടർ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല.. അതുകൊണ്ട് പുരുഷന്മാർ നിന്നോ താഴെ ഇരുന്നോ യാത്ര ചെയ്യുക. സ്ത്രീ സമത്വം എന്നാണല്ലോ അതിന്റെ ഒരു ഇത്.

മിണ്ടിക്കഴിഞ്ഞാൽ നമ്മൾ കുറ്റക്കാരാവും. പിന്നെ സ്ത്രീപീഡനമായി, പത്രക്കാരായി, മീഡിയയായി, പോലീസായി ജീവിതം കുളംതൊണ്ടും. എന്നാലും ജനറൽ സീറ്റിൽ ഇരിക്കാൻ സ്ത്രീകൾ വന്നാൽ ഞാൻ എഴുനേറ്റുകൊടുക്കാറില്ല. വേണമെങ്കിൽ ഇരുന്നാൽമതി. അവർക്കിവേണ്ടി എഴുനേറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല. ഒരുപാട് പ്രായമായ അമ്മച്ചിമാർവന്നാൽ മാത്രമേ ഞാൻ സീറ്റൊഴിഞ്ഞു കൊടുക്കൂ. ഒരിക്കൽ ജനറൽ സീറ്റിൽ ഇരുന്ന എന്റെയടുത്തു ഒരു സ്ത്രീ വന്നിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ വേറൊരു സ്ത്രീ കയറി. കുറച്ചുകൂടെ മുന്പോട്ടുചെന്നപ്പോൾ അവിടെനിന്നും കയറിയ സ്ത്രീകളിൽ ഒരാൾ എന്നോട് എഴുനേൽക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു ഇത് ജനറൽ സീറ്റാണ് എഴുനേൽക്കാൻ പറ്റില്ലഎന്ന്. അവർ കുറച്ചു ശബ്ദം ഉണ്ടാക്കിയെങ്കിലും ഞാൻ പട്ടിയുടെ വിലകൊടുക്കാൻ പോയില്ല. കുരച്ചു മടുക്കുമ്പോൾ അടങ്ങിക്കോളും. അതിൽപിന്നെ സ്ത്രീകൾക്കുവേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാറില്ല ഞാൻ.”



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment