🌿തവാങ്‌🌿 Thawang - Nepal - SANCHARI MALAYALAM TRAVELOGUES - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, September 10, 2018

🌿തവാങ്‌🌿 Thawang - Nepal - SANCHARI MALAYALAM TRAVELOGUES


അരുണാചല്‍പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജില്ലയായ തവാങ്‌ നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍. തവാങ്‌ പട്ടണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ കുന്നിന്റെ മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന തവാങ്‌ വിഹാരത്തില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. താ എന്നാല്‍ കുതിരയെന്നും വാങ്‌ എന്നാല്‍ തിരഞ്ഞെടുത്തത്‌ എന്നുമാണ്‌ അര്‍ത്ഥം. കുതിര തിരഞ്ഞെടുത്തത്‌ എന്നാണ്‌ തവാങ്‌ എന്ന വാക്കിന്റെ അര്‍ത്ഥം.
.
മെറാഗ്‌ ലാമ ലോദ്രെ ജിംസ്റ്റോയുടെ ഉടമസ്ഥതയിലുള്ള ഒരു കുതിരയാണ്‌ നിലവിലെ വിഹാരത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തതെന്നാണ്‌ ഐതീഹ്യം പറയുന്നത്‌. വിഹാരം തുടങ്ങാന്‍ അനുയോജ്യമായ സ്ഥലം തേടി നടന്ന മെറാഗ്‌ ലാമ ലോദ്രെ ജിംസ്റ്റയ്‌ക്ക്‌ ഇഷ്‌ടമുള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല .
അതെ തുടര്‍ന്ന്‌ ദിവ്യശക്തിയുടെ മാര്‍ഗ നിര്‍ദ്ദേശത്തിനായി ധ്യാനത്തിലിരുന്ന്‌ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.
.
ധ്യാനത്തിന്‌ ശേഷം കണ്ണ്‌ തുറന്നുപ്പോള്‍ അദ്ദേഹം തന്റെ കുതിരയെ കണ്ടില്ല. കുതിരയെ അന്വേഷിച്ച്‌ പോയ അദ്ദേഹം അതിനെ കണ്ടെത്തിയത്‌ ഒരു കുന്നിന്റെ മുകളിലാണ്‌. അനുയോജ്യമായ സ്ഥലമിതാണന്ന്‌ മനസ്സിലാക്കി അവിടെ വിഹാരം പണിയുകയായിരുന്നു. പ്രകൃതി മനോഹരമായ സ്ഥലത്താണ്‌ തവാങ്‌ സ്ഥിതി ചെയ്യുന്നത്‌. സൂര്യന്റെ ആദ്യ കിരണങ്ങള്‍ പതിക്കുന്ന മഞ്ഞ്‌ മലകളും അവസാന കിരണങ്ങള്‍ യാത്രപറഞ്ഞുപോകുന്ന ചെരുവുകളും തവാങ്ങിന്റെ മനോഹാരിതയെ അവിസ്‌മരണീയമാക്കുന്നു.
.
താവാങിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
.
പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട്‌. വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. തവാങ്‌ വിഹാരം, സെല ചുരം, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ്‌ തവാങ്ങിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌.
.
ശാന്തമായി കിടക്കുന്ന തടാകങ്ങള്‍, നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന നദികള്‍, വളരെ ഉയരത്തില നിന്നും പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം അവിസ്‌മരണീയമായ അനുഭവങ്ങളാണ്‌ സന്ദര്‍ശകര്‍ക്ക്‌ നല്‍കുക. പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും മറഞ്ഞിരിക്കുന്ന ഈ സ്വര്‍ഗത്തിലേക്ക്‌ എത്തണം. ഉത്സവങ്ങളും മേളകളും

അരുണാചല്‍പ്രദേശിലെ ഗോത്ര ജനതയുടെ ജീവിതത്തിലെ പ്രധാന ഭാഗമാണ്‌ മേളകളും ഉത്സവങ്ങളും. തവാങ്ങിലെ മോണ്‍പ ഗോത്രക്കാരുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്‌തമല്ല. അരുണാചല്‍പ്രദേശിലെ മറ്റ്‌ ഗോത്ര വര്‍ഗ്ഗക്കാരുടേത്‌ പോലെ മോണ്‍പകളുടെ ഉത്സവങ്ങളും കൃഷിയുമായി ബന്ധപ്പെട്ടുള്ളതാണ്‌.
.
തവാങ്ങിലെ മോണ്‍പസ്‌ എല്ലാ വര്‍ഷവും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കാറുണ്ട്‌. ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച്‌ ആദ്യത്തോടെയോ നടത്തുന്ന പുതുവത്സര ഉത്സവമാണ്‌ ലോസര്‍.
.
മറ്റൊരു ഉത്സവമാണ്‌ തോഗ്യ. ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത്‌ ആഘോഷിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം ഉണ്ടാവുക.
.


മനുഷ്യര്‍ക്കും വിളകള്‍ക്കും അസുഖങ്ങളും നിര്‍ഭാഗ്യങ്ങളും ഉണ്ടാക്കുന്ന ദുരാത്മാക്കാളെ ഒഴിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനും വേണ്ടിയാണ്‌ ഈ ഉത്സവങ്ങളിലേറെയും നടത്തുന്നതെന്നാണ്‌ വിശ്വാസം. സകഗവയും ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത്‌ ആഘോഷിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം നടത്തപ്പെടുക.

വിളകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനും നല്ല വിളവെടുപ്പുണ്ടാകുന്നതിനും ഗ്രാമവാസികളെ നശിപ്പിക്കാന്‍ വരുന്ന ദുര്‍ശക്തി അകറ്റുന്നതിനുമായി എല്ലാ ഗ്രാമവാസികളും പങ്കെടുക്കുന്ന വലിയ ഘോഷയാത്രയാണ്‌ ചോയികോര്‍. കൃഷി ഏറ്റവും കുറവുള്ള ചന്ദ്ര വര്‍ഷത്തിലെ ഏഴാം മാസത്തിലാണ്‌ ചോയികോര്‍ സംഘടിപ്പിക്കുന്നത്‌.
.
മോണ്‍പാസ്‌ എന്നറിയപ്പെടുന്ന തവാങിലെ ജനങ്ങള്‍ കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ വൈദഗ്‌ധ്യമുള്ളവരാണ്‌. വളരെ മനോഹരമായി രൂപകല്‍പനചെയ്‌ത കരകൗശല വസ്‌തുക്കളും കലാരൂപങ്ങളും ഇവിടുത്തെ പ്രാദേശിക വിപണിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക്‌ വാങ്ങാന്‍ കിട്ടും. സര്‍ക്കാരിന്റെ കരകൗശല കേന്ദ്രത്തിലും ഇവ വില്‍പനയ്‌ക്കെത്തുന്നുണ്ട്‌.
.

തടിയില്‍ കൊത്തിയെടുത്ത ശില്‍പങ്ങള്‍, പരവതാനികള്‍, മുളയിലും തടിയലും നിര്‍മ്മിച്ച പാത്രങ്ങള്‍ എന്നിവ അതിമനോഹരങ്ങളാണ്‌.തങ്ക ചിത്ര രചന, കൈകൊണ്ടുള്ള പേപ്പര്‍ നിര്‍മ്മിതി എന്നിവ വഴിയും ഇവര്‍ വരുമാനം നേടുന്നുണ്ട്‌. തടികൊണ്ടുള്ള മുഖംമൂടികളും ഇവര്‍ നിര്‍മ്മിക്കാറുണ്ട്‌. തോഗ്യ ഉത്സവ സമയത്ത്‌ തവാങ്‌ വിഹാരത്തിന്റെ മുറ്റത്ത്‌ അവതരിപ്പിക്കുന്ന മതപരമായ നൃത്തത്തില്‍ ഈ മുഖം മൂടികള്‍ ഉപയോഗിക്കാറുണ്ട്‌. തടികൊണ്ടുള്ള അടപ്പുള്ള കലാപരമായി രൂപകല്‍പന ചെയ്‌ത ഭക്ഷണം കഴിക്കാനുള്ള പാത്രമാണ്‌ ഡോളം. തടികൊണ്ടു നിര്‍മ്മിച്ച സ്‌പൂണ്‍ ആണ്‌ ഷെങ്‌-ഖേലെം. ചായ വിളമ്പുന്നതിനായി തടികൊണ്ടുണ്ടാക്കുന്ന കപ്പാണ്‌ ഗ്രുക്‌.

തവാങ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌
.
വര്‍ഷത്തില്‍ കൂടുതല്‍ മാസങ്ങളിലും മിതമായ കാലാവസ്ഥയാണ്‌ തവാങില്‍ അനുഭവപ്പെടുക. കാലാവസ്ഥ പ്രസന്നമായിരിക്കുന്ന മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവാണ്‌ തവാങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
.
എങ്ങനെ എത്തിച്ചേരും
.
രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്ന്‌ ആസ്സാമിലെ തെസ്‌പൂര്‍ , ഗുവാഹത്തി വഴി തവാങിലെത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്നും ഗുവാഹത്തിലേയ്‌ക്ക്‌ എല്ലാ ദിവസവും ഇന്ത്യന്‍ എയര്‍ലൈന്‍, ജറ്റ്‌ എയര്‍വെസ്‌യ്‌, സഹാറ എയര്‍ലൈന്‍സ്‌ എന്നിവയുടെ ഫ്‌ളൈറ്റുകളുണ്ട്‌. കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ഫ്‌ളൈറ്റ്‌ സര്‍വീസുണ്ട്‌. ഇതിനു പുറമെ രാജധാനി എക്‌സ്‌പ്രസ്സ്‌ ഉള്‍പ്പടെ നിരവധി ട്രെയിനുകളും ഗുവാഹത്തിയിലേക്ക്‌ കിട്ടും.
 

No comments:

Post a Comment