കുറഞ്ഞ ചിലവിൽ ഒരു ഹിമാലയൻ യാത്ര തയ്യാറാക്കുന്ന വിധം! Trip to Himalayas - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, September 2, 2018

കുറഞ്ഞ ചിലവിൽ ഒരു ഹിമാലയൻ യാത്ര തയ്യാറാക്കുന്ന വിധം! Trip to Himalayas - ROUTE MAP



കേരളത്തിൽ നിന്നു വരുന്നവർക്ക്
.
1. ഡൽഹി വരെ തീവണ്ടി കൂലി 800-900 രുപ സ്ലീപ്പർ, ഏസി: 2000-2500 രുപ . (തിരിച്ചും)
.
2. ഡൽഹി - ഹരിദ്വാർ ഏ സി സ്ലീപ്പർ ബസ്ക്കൂലി 500 രൂപ, തീവണ്ടി സ്ലീപ്പർ 155-200 രൂപ, ഏസി 500 രൂപ.
.
3. ഹരിദ്വാർ ഋഷികേശ് ബസ്ക്കൂലി 35-40 രുപ, വിക്രം 20- 30 രൂപ.
.
4. ബദരീനാഥ് 600-700 രുപ ബസ്ക്കൂലി. സുമോ ആണെങ്കിൽ ഒരു നൂറു രൂപ കൂടും.
.
5. ജോഷിമഠിൽ തങ്ങി ബദരിയ്ക്ക് പോകാൻ 100 രൂപ ജീപ്പ് കൂലി.
.

6.ഹിമാലയത്തിലെത്തിയാൽ യാത്രകൾ താരതമ്യേന ചിലവു കുറവാണ്. ധാരാളം ചെറുവാഹനങ്ങൾ ലഭിക്കും.
.
7. റും സൗകര്യം ഹരിദ്യാർ, ഋഷികേശ്, ദേവപ്രയാഗ് ,രുദ്രപ്രയാഗ്, ശ്രീനഗർ, നന്ദ പ്രയാഗ്, ജോഷിമഠ്, ബദരീനാഥ് എന്നീ സ്ഥലങ്ങളിൽ ലഭ്യമാണ്. 500-700 രുപ വരെ കൂലി.
.
8. ഭക്ഷണം പ്രധാനമായും റോട്ടിയും ദാലുമാണ് 30-60 രൂപ വരും ഒരു നേരത്തിന്.
.
9. കേദാർനാഥ് യാത്രികർ കർണ്ണ പ്രയാഗിലിറങ്ങി 113 കി.മി ബസിലോ ടാക്ക്സിയിലോ ഗൗരീ കുണ്ഠ് വരെ പോകണം. അവിടെ നിന്ന് 20 കി.മി കാൽ നടയായി വേണം കേദാർനാഥിലെത്താൻ . കേദാർ നല്ല തണുപ്പുളള സ്ഥലമായതിനാൽ ആവശ്യത്തിനു ചൂടു വസ്ത്രങ്ങൾ കരുതണം.
.

 
10.ബൈക്കിൽ പോകാൻ ആഗ്രഹിക്കുന്നവർ ഋഷികേശിലോ, ഹരിദ്വാറിലോ ഇറങ്ങി ലൈസൻസ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ കാണിച്ച് ബൈക്കെടുക്കാം.
.
ആക്ടീവ: 400 രുപ
യമഹ : 500 രൂപ
എൻഫീൽഡ് 350: 1000 രുപ
എൻഫീൽഡ് 500: 1200 രൂപ
തണ്ടർബേർഡ്: 1200 രൂപ
.
ദിവസക്കൂലിയാണിത് 12 മണിക്കൂർ നേരത്തേക്ക്.
.
കൈയ്യിൽ കരുതേണ്ടവ:
.
1. ആവശ്യത്തിനു മാത്രം ധനം ( അധികമുണ്ടെങ്കിൽ യാത്ര ആസ്വദിക്കാൻ പറ്റില്ല )
2. മെയ് - മുതൽ സെപ്റ്റംബർ വരെ ഒരു ജാക്കറ്റ് ധാരാളം.
3. മിക്ക ഫോണിനും റേഞ്ച് ഇല്ലാത്തതു കൊണ്ട്, രണ്ട് സിം കണക്ഷൻ ഉപകാരമായിരിക്കും ഒന്നു കിട്ടാത്തിടത്ത് മറ്റെത് കിട്ടിയേക്കും.
3. ഒറ്റയ്ക്കു പോകുന്നവർക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ആത്മവിശ്വാസം, ശുഭപ്രതീക്ഷ, ധൈര്യം എന്നിവയാണ്.
.
സൂക്ഷിക്കേണ്ടത്:
.
1. കാഷായമുടുത്തതു കൊണ്ടാരും സ്വാമിയാവണമെന്നില്ല. കാവിയുടുത്ത നല്ല സ്വാമി ലുക്കുള്ള ഒരു പാട് കള്ളന്മാർ ഉണ്ട്.
2. മയക്കു വസ്തുക്കൾ വിൽക്കുന്നവരെ.
3. ബൈക്കിൽ പോകുന്നവർ രാത്രി യാത്ര ഉപേക്ഷിക്കണം. കരടി, കടുവ, ആന, പുലി , താന്തൊന്നിയായ മനുഷ്യൻ തുടങ്ങിയവയെ രാത്രി ശ്രദ്ധിക്കണം. ചുരങ്ങൾ അപകടം പതിയിരിക്കുന്നവയാണ്.

No comments:

Post a Comment