"എല്ലാ യാത്രകളും അതിരാവിലെ തന്നെ തുടങ്ങണം, എങ്കിലേ അതിനൊരു ഗുമ്മുള്ളു....!!!". ചങ്ക് കസിൻ വിഷ്ണുൻറെ അഭിപ്രായം ആണ്. എന്നാ പിന്നെ അവൻ പറഞ്ഞപോലെ അതിരാവിലെ തിടങ്ങിക്കളയാം എന്ന് ഞങ്ങൾ ഉറപ്പിച്ചു . ഞങ്ങൾ എന്ന് പറയുമ്പോൾ അവനെ കൂടാതെ എട്ടു പേര്. ഒരുപാടു നേരം ചർച്ച ചെയ്താണ് ഇത്തവണ അതിരപ്പള്ളി-വാൽപ്പാറ പൊയ്‌കളയാം എന്ന് തീരുമാനിച്ചത്. അങ്ങനെ ആ ദിവസം വന്നെത്തി.കൃത്യം 4 മണിക്ക് തെന്നെ എല്ലാ ഫോണുകളായും ഞങ്ങളെ വിളിച്ചെഴുന്നെപ്പിച്ചൂ. ഏകദേശം 15 മിനിറ്റ് എടുത്തിരിക്കണം എല്ലാര്ക്കും ചാനൽ വന്നു കിട്ടാൻ.
.
കുളിച്ചു റെഡി ആയി 6 മണിയോടെഞങ്ങൾ ചെക്കന്മാർ എല്ലാം റെഡി ആയി. അത്രേം നേരം കൊണ്ട് ചിറ്റ ഞങ്ങള്ക് എല്ലാവര്ക്കും ഉള്ള ഇഡലി റെഡി ആക്കി വച്ചിരുന്നു. ഈ അമ്മമാർ എങ്ങനെ ആണ് വളരെ കുറഞ്ഞ നേരം കൊണ്ട് ഇതൊക്കെ ചെയ്യുന്നത്. ആ കൊച്ചു വെളുപ്പാംകാലത്തു 4 ഇഡലി അധികംആരും കാണാതെ തലേദിവസത്തെ ചിക്കൻ കറി കൂട്ടി ഞാനും അപ്പുവും അകത്താക്കിയിരുന്നു.ഇഡ്‌ലിക് സാമ്പാറും ചമ്മന്തിയും മാത്രം കൂട്ടി കഴിച്ചിട്ടുള്ളവർ ഇടക്ക് ഇതും ഒന്നും ട്രൈ ചെയ്യണം.ഇഡലി എല്ലാം പാർസൽ ആക്കി അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ എടുത്ത് വണ്ടിയിൽ വച്ച് ഞങ്ങൾ സ്ത്രീജനങ്ങളുടെ മേക്കപ്പിനായി കാത്തുനിന്നു.
.
ഏതായാലും അധികം സമയം നിൽക്കേണ്ടി വന്നില്ല..6 30 ആയപ്പോഴേക്കും ഞങ്ങളുടെ പ്രതീക്ഷകളുമായി പടകുതിരകൾ കുതിച്ചു.പടക്കുതിര എന്നൊക്കെ പറഞ്ഞു തള്ളുമ്പോൾ അവരെ കുറിച്ച പറയണമല്ലോ ഒരു സ്വിഫ്റ്റ് ഡെക്കയും ഒരു ഫിയെസ്റ്റയും.ആലുവമുതൽ ചാലക്കുടി വരെ ഏതൊരു മലയാളിയെയും പോലെ ക്യാമറയെ പേടിച്ചു ഞങ്ങളും വണ്ടി ഓടിച്ചു.യാത്രയുടെ രസം ആരംഭിച്ചത് അവിടുന്നായിരുന്നു.പന കാടുകൾക്കിടയിലൂടെ വെളുപ്പിനെ ഒരു യാത്ര.AC ഒക്കെ ഓഫ് ആക്കി എല്ലാ വിൻഡോയും തുറന്നിട്ട് തണുത്ത കാറ്റൊക്കെ കൊണ്ട് പൊയ്ക്കൊണ്ടിരുന്നു. മണ്ടയിൽ തണുപ്പടിച്ചിട്ടായിരിക്കണം dude മെല്ലെ ഉറക്കമുണർന്നു. പറയാൻ മറന്നു dude മകൻ ആണ്. അമ്മയുടെ മടിയിൽ ഒരു ഷാൾ കൊണ്ട് സുഖമായി മൂടി പുതച്ചു ഉറങ്ങുകയായിരുന്നു ഇതുവരെ അവൻ.ഒരു ബൈക്ക് റൈഡിനു പറ്റിയ റോഡ് ആണ് ഇത്.ഇടയ്ക്കു ഇടയ്ക്കു ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ വന്യ ജീവി ക്രോസിങ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേ ഇരുന്നു.
.
ഇതുവരെ ഒരു പൂച്ചക്കുഞ്ഞിനെ പോലും കണ്ടതേ ഇല്ല. അങ്ങനെ ഞങ്ങൾ അതിരപ്പള്ളി എത്തി.എൻട്രൻസിൽ ഒരു മലയണ്ണാൻ ഒരു പണീം ഇല്ലാതെ ആള്കാര്ക് സെൽഫി എടുക്കാൻ നിന്നുകൊടുക്കുന്നുണ്ടായിരുന്നു. എന്നിലെ ഫോട്ടോഗ്രാഫർ ഉണർന്നു. പോയി അറഞ്ചം പുറഞ്ചം കൊറേ ഫോട്ടോ എടുത്തു.
അതിരപ്പള്ളി നല്ല കട്ട കലിപ്പിലാണെന്നു തോന്നുന്നു.കലങ്ങി ചോന്ന വെള്ളവുമായി താഴേക്ക് പതിച്ചുണ്ടിരിക്കുന്നു. മലയാളികളെകാൽ കൂടുതൽ തമിഴ്നാട്ടുകാരാണ് ഇവിടെ കൂടുതൽ.ആ കലക്ക വെള്ളത്തിൽ ഒത്തിരി ആളുകൾ കുളിക്കുന്നുണ്ട്. അവിടെ കുറച്ചുനേരം നിന്ന് കൊറേ ഫോട്ടോ ഒക്കെ എടുത്ത് മെല്ലെ ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.
.
അതിരപ്പള്ളി- വാഴച്ചാൽ റൂട്ടിൽ അധികം ആരും ശ്രെദ്ധിക്കാത്ത ഒരു പാവം വെള്ളച്ചാട്ടം ഉണ്ട്. ഒരു തിരക്കും ഇല്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. അവിടുത്തെ ഗൈഡ് ചേട്ടനെ കൊണ്ട് ഒരു ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുപ്പിച്ച ഞങ്ങൾ അവിടം വിട്ടു.മലക്കപ്പാറ കാട് തുടങ്ങുന്ന സ്ഥലത് ഫോറെസ്റ് ചെക്‌പോസ്റ്റിൽ വണ്ടിയുടെ ഡീറ്റെയിൽസ് ഒകെക് കൊടുക്കണം. അവിടെ നിന്ന് സ്റ്റാർട്ട് ചെയ്താൽ 2 മണിക്കൂറിനുള്ളിൽ കാട് കടന്നിരിക്കണം എവിടേം നിർത്താതെ ഓടിച്ചാലും 2 മണിക്കൂർ എടുക്കും അങ്ങനത്തെ റോഡ് ആണ്. ഓരോ വളവു തിരിയുമ്പോഴും ഒരു ഭീകരമായ വന്യജീവിയെ ഞങൾ എല്ലാവരും പ്രതീക്ഷിച്ചു.ആ പ്രതീക്ഷ മലക്കപ്പാറ വരെ നീണ്ടു നിന്നു. .
കൊടുംകാടാണ് ഹിമാലയൻ കടന്നു എന്നൊക്കെ പറഞ്ഞിട്ട് ഒരു ജീവിയെ പോലും കാണാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ടായിരുന്നു.പൊള്ളാച്ചി എത്തുന്നതിനു മുൻപ് കാട്ടുപോത്തിനെ കാണാൻ പറ്റും എന്ന് ഉറപ്പു തന്നു അളിയൻ ഞങ്ങളെ സമാധാനിപ്പിച്ചു.മലക്കപ്പാറ ചെക്‌പോസ്റ്റിൽ എത്തിയപ്പോഴേക്കും 12 മണി ആയിരുന്നു. ഫോറെസ്റ് ചേട്ടന്മാർ അനുവദിച്ചതിനേക്കാൾ അര മണിക്കൂർ കൂടുതൽ. ഇച്ചിരി ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു എങ്കിലും അവർ ആ സമയ വ്യത്യാസം ശ്രെദ്ധിച്ചതേ ഇല്ല.ചെക്ക് പോസ്റ്റ് കഴിഞ്ഞു അഞ്ചു കിലോമീറ്റർ ഉള്ളിൽ നല്ല ഒരു വ്യൂ പോയിന്റ് ഉണ്ട്. നോക്കത്താദൂരം തേയില ചെടികൾ മലകളെ പച്ചപുതപ്പിച്ചിരിക്കുന്നു.ഒരു കട്ടൻ ഒക്കെ കുടിച്ചു നോക്കി ഇരിക്കാൻ പറ്റിയ വ്യൂ ആണ്. ദൈവം സഹായിച്ചു അവിടെ ഒരു പെട്ടിക്കട പോലും ഉണ്ടായിരുന്നില്ല.
.
ഇത് വായിക്കുന്ന ആർകെങ്കിലും അവിടെ ഒരു കട തുടങ്ങാൻ തോന്നിയാൽ നിങ്ങൾ മെസ്സ് ആണ്.അവിടുന്ന് കുറച്ചു ദൂരം പോകുമ്പോൾ ആളിയാർ ഡാം ബ്രിഡ്ജ് കാണാം. ഫോട്ടോ എടുക്കാൻ ഒകെ നല്ല സ്പോട്ട് ആണ്. ഡാമിന് ചുവട്ടിൽ ഒരു ചേട്ടൻ ഫ്രഷ് മീൻ വറുത്തു വിൽക്കുന്നുണ്.ഒരു പീക്കിരി കഷ്ണം മീനിന് 35 രൂപ എന്ന ക്രൂരമായ വില കേട്ടിട്ടും കൊതിയന്മാരായ ഞങ്ങൾ വേണ്ടുവോളം മീൻ തിന്നു.തെറ്റുപറയാൻ പറ്റില്ല നല്ല മീൻ ഫ്രൈ ആയിരിന്നു.വാല്പാറയുടെ സൗന്ദര്യം കൂടി കൂടി വന്നു.എങ്ങും പച്ചപ്പുമാത്രം പച്ച പട്ടു വിരിച്ച മലനിരകൾ നല്ല ചായപൊടിയുടെ മണം എങ്ങുനിന്നോ വരുന്നുണ്ട്.
ഉച്ചക് ഫുഡ് കഴിക്കാൻ പറ്റിയ ഹോട്ടൽ ഇവിടെ മാത്രേ ഉണ്ടാകു എന്ന അളിയന്റെ ഭീഷണിക് വഴങ്ങി ഒരു കടയിൽ കേറി. കട ഒക്കെ കിടു ആണ്. ഫുഡ് പത്തു പൈസക് കൊള്ളില്ല. ഇവിടെ വരുന്ന സഞ്ചാരികൾ ഉച്ചക് വേണ്ടി കൂടെ ഉള്ള ആഹാരം കയ്യിൽ കരുതുന്നത് വളരെ നല്ല കാര്യം ആയിരിക്കും.ചെറിയ മഴ പൊടിയുന്നുണ്ട് മഴത്തുള്ളികൾ തേയില ഇലകളുടെ ഭംഗി ഇരട്ടിയാക്കി.
.
അങ്ങനെ പോയ്‌കൊണ്ടിരിക്കുമ്പോൾ അളിയന്റെ കണ്ണുകളിൽ എന്തോ തടഞ്ഞു. രണ്ടു വണ്ടികളും റോഡിൻറെ സൈഡ് ചേർന്ന് നിന്നു.മലയിൽ അങ്ങ് ദൂരെ കറുത്ത പൊട്ടുകണക്കെ എന്തോ അനങ്ങുന്നു.അളിയൻ ഉറപ്പിച്ചു പറഞ്ഞു അത് കാട്ടുപോത്താണ്. അവിടെ പോയി കാണാതെ വിശ്വസിക്കില്ല എന്ന് ഞാനും.അങ്ങനെ ഞാനും അളിയനും കട്ട ധൈര്യശാലി ആയ അനന്തരവനും കൂടെ അവയെ ലക്ഷ്യമാക്കി നടന്നു.ഏകദേശം ഒരു കിലോമീറ്റർ നടന്നിരിക്കണം.
.
എനിക്കും വിശ്വാസമായി ഒരു കൂട്ടം കാട്ടുപോത്തുകൾ തേയില ചെടികൾക്കു ഇടയിൽ നിന്ന് പുല്ലു തിന്നുന്നു..ഞങ്ങൾ കൂടുതൽ അടുത്തേക് ചെന്നു..ഇതുവരെ അവ ഞങ്ങളെ കണ്ടിട്ടില്ല. മെല്ല കുറച്ചു ഫോട്ടോ ഒക്കെ എടുത്തു നിന്നപ്പോൾ ഞങ്ങളുടെ സംസാരം കേട്ട് എല്ലാം തല ഉയർത്തി ഒറ്റ നിപ്പ്..!!! കഷ്ടിച്ചു 100 മീറ്റർ അകലം ഞങ്ങൾക്കും അതുങ്ങൾക്കും ഇടയിൽ ഇടതു വശത്തു കണ്ട കണ്ഠം വഴി ഒറ്റ ഓട്ടം...തിരിച്ചു വണ്ടിയിൽ എത്തിയിട്ടാണ് നിന്നതു.യാത്ര മുതലായതു ഇപ്പോഴാണ്. എന്റെ മനസ്സിൽ അപ്പോഴും അവയുടെ നോട്ടം ആയിരുന്നു. ചെറുതായിട് ഒന്ന് പേടിച്ചു. പക്ഷെ ആരോടും ഒന്നും പറഞ്ഞില്
വാല്പാറ ചുരം തുടങ്ങുന്ന സ്ഥലത്തെ വ്യൂ പോയിന്റ് മനോഹരമാണ്. ആളിയാർ ഡാമും ഹെയർപിൻ ബെന്റ്‌കളും ഒക്കെ ആയി അതിമനോഹരം.ദൈവം കൊണ്ട് നിർത്തിയ പോലെ ഒരു കൂട്ടം വരയാടുകൾ ആ വളവുകളിൽ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇരവികുളം പോയാൽ പോലും ഭാഗ്യം ഉണ്ടെങ്കിൽ മാത്രം കാണാൻ കഴയുന്ന ഈ വരയാടുകൾ ഇവിടെ കണ്ടത് ഭാഗ്യം മാത്രം ഉള്ളതുകൊണ്ടാണ്. ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് ഈ ഐറ്റം കാണുന്നത്. ഒരുപാട് നേരം നോക്കി നിന്നു. അങ്ങനെ ഓരോ ഹെയർ പിന് ബെന്റുകളും വളരെ ശ്രേദ്ധപൂർവം എന്ജോയ് ചെയ്തു ഞങ്ങൾ ഡ്രൈവ് ചെയ്തു പൊള്ളാച്ചിയിൽ എത്തി.എല്ലാവരും ഒരു നല്ല ചായക്കായി ബഹളം ഉണ്ടാക്കുനുണ്ടായിരുന്നു.അധികം ആളുകൾ ഇല്ലാത്ത ഒരു ചെറിയ ചായക്കടയിൽ നിർത്തി ചായ കുടിച്ചു.സാമാന്യം നല്ല ചായ.പൊള്ളാച്ചി മാർക്കറ്റ് ഫ്രഷ് പച്ചക്കറി വാങ്ങുന്നതിനു ഉത്തമം ആണ്.കരാറ്റ്/ബീൻസ് നല്ല ഫ്രഷ് ആയി കിട്ടും.കൈ പൊള്ളുന്ന വിലയും ഇല്ല. ഒരു ഡിക്കി നിറയെ പച്ചക്കറി ഒക്കെ വാങ്ങി പാലക്കാട് വഴി രാത്രിയോടെ ഞങ്ങൾ വീട്ടിൽ എത്തി..അടുത്ത യാത്രക് ഉള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്....!!!

No comments:
Post a Comment