ഒരു 4000 +Km ബസ് യാത്ര!!!!! തൃശൂർ ബാംഗ്ലൂർ മുംബൈ അഹമ്മദാബാദ് മുംബൈ ബാംഗ്ലൂർ - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, October 22, 2018

ഒരു 4000 +Km ബസ് യാത്ര!!!!! തൃശൂർ ബാംഗ്ലൂർ മുംബൈ അഹമ്മദാബാദ് മുംബൈ ബാംഗ്ലൂർ

By: Noushad Shad'z (Charlii)
ബാല്യ കാലം മുതലേ ബസ് എന്നു പറഞ്ഞാൽ ഒരു ലഹരി ആയിരുന്നു...നാട്ടിലെ വണ്ടികളിൽ തുടങ്ങിയ കമ്പം പിന്നീട് VOLVO SCNIA MERCEDES BENZ ബസുകളോട് ആയി മാറി...അതു കൊണ്ട് തന്നെ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസുകൾ കാണാൻ പറ്റുന്ന ബാംഗ്ലൂരിൽ ട്രാവൽ ഫീൽഡിൽ ജോലിക്ക് പ്രവേശിച്ചതും..ഇടക്ക് ചില കാരണങ്ങളാൽ ഇടക്ക് നാട്ടിലേക്ക് വന്നെങ്കിലും ബാഗ്ലൂർ ഇടക്ക് ഞാൻ സന്ദർശിച്ചിരുന്നു...ജോലിയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്ത് ഞാൻ ബാംഗ്ലൂരിലേക്ക് തൃശൂർ നിന്നും ഞങ്ങളുടെ കമ്പനി വണ്ടി കയറി...അതായിരുന്നു ആദ്യത്തെ 500km യാത്ര..ഏതൊരു മലയാളിയെയും പോലെ എനിക്കും ബാംഗ്ലൂർ മറ്റൊരു കേരളം ആയിരുന്നു...അവിടെ ചെന്നപ്പോൾ ആയിരുന്നു മനസ്സിൽ ഏറെ നാളായി ഉണ്ടായിരുന്ന ആഗ്രഹം പൊടി തട്ടി എഴുന്നേറ്റത്....ഇന്ത്യയിലെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ബസിൽ ഒരു യാത്ര!!!! ബസുകളോട് ഇത്ര മേൽ ഇഷ്ടം വരാൻ ഉള്ള ഒരു കാരണം അതായിരുന്നു..ബാംഗ്ലൂരിൽ നിന്നും രാജസ്ഥാനിലെ ജോധ്പൂർ വരെ പോകുന്ന ബസ്..2050കിലോ മീറ്റർ ഒരു സൈഡ് വരുന്ന 36മണിക്കൂർ യാത്ര!!!കേൾക്കുമ്പോൾ അത്ഭുതമായേക്കാം എന്നാൽ സംഗതി സത്യം ആണ്...ഒരുപാട് നാളായി ഉള്ള ആഗ്രഹം എങ്ങിനെ നടപ്പിലാക്കും എന്നു ആലോചിച്ചപ്പോൾ ആണ് ഗുജറാത്ത് ഇൽ ഉള്ള കൂട്ടുകാരനെ ഓർമ വന്നത്...അങ്ങിനെ അവനെ വിളിച്ചു...എതിർപൊന്നും പറയാതെ അടുത്ത നിമിഷം തന്നെ എനിക്ക് പോകാൻ ഉള്ള വണ്ടി റെഡി!!!! മനസ്സിൽ ഒരായിരം ലഡു പൊട്ടി...ബാംഗ്ലൂര് നിന്നും വൈകിട്ട് 6മണിക്ക് ആണ് വണ്ടി...കൂടെ വന്ന കൂട്ടുകാരനെയും ബാംഗ്ലൂർ നിന്നും അവന്റെ റൂമിലേക്ക് യാത്ര ആക്കി ഞാൻ ആനന്ദ റാവു സർക്കിൾ ലഷ്യമാക്കി നടന്നു.....അപ്പോളാണ് പണി പാലും വെള്ളത്തിൽ കിട്ടിയത്... ഞങ്ങളുടെ റൂമിന്റെ താക്കോൽ എന്റെ എന്റെ ബാഗിൽ ആയിരുന്നു.. മനസ്സിൽ കരച്ചിൽ വന്നു####...സങ്കടം ഒതുക്കി കൂട്ടുകാരനെ വിളിച്ചു ട്രിപ്പ് നാളത്തേക്ക് മതി എന്നു പറഞ്ഞു ഞാൻ തിരികെ തുംകുർ ഉള്ള എന്റെ റൂമിലേക്ക് തിരിച്ചു😢😢😢

സംഭവിച്ചതെല്ലാം നല്ലതിന് എന്നോർത്തു അന്ന് വൈകീട്ട് കിടന്നുറങ്ങി...പിറ്റേന്ന് കാലത്തു തന്നെ ബാഗ് പാക്ക് ചെയ്തു ഉറ്റ ചങ്ങാതിയോട് യാത്ര പറഞ്ഞു തുംകുർ നിന്നും ബാംഗ്ലൂരിലേക്ക് തിരിച്ചു...80km യാത്ര ഉണ്ട് ബാംഗ്ലൂരിലേക്ക്.... ഏകദേശം 11മണിയോടെ അവിടെ എത്തി...വീണ്ടും കൂട്ടുകാരനെ വിളിച്ചു... കഷ്ടകാലത്തിന് ജോധ്പൂർ വണ്ടി ക്യാൻസൽ ആയിരുന്നു!!!
ഇനി ഉള്ളത് രണ്ടു മണിയുടെ ഉദയ്പ്പൂർ ബസ് ആണ്...അതും രാജസ്ഥാനിലേക്ക് തന്നെ...അതെങ്കിൽ അതു എന്നു ആലോചിച്ചു ഞാൻ പറഞ്ഞു ഒരു ഊട്ടയും കഴിച്ചു ബസ് വരുന്ന srs ട്രാവെൽസിന്റെ ആനന്ദ റാവു സർക്കിളിലെ ടെർമിനൽ ലഷ്യമാക്കി നടന്നു!!!!!!
"ബാംഗ്ലൂർ-അഹമ്മദാബാദ് 1500KM in SRS VOLVO B11R 9222💝
"BANGALORE-UDAIPUR 1950KM" rider👏👏👏
ജീവിതത്തിൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ യാത്രയുടെ ആകാംക്ഷയിൽ ആയിരുന്നു ഞാൻ..ഇതിനു കാരണക്കാരനായ പടച്ച റബ്ബിനെയും അവസരം നൽകിയ കൂട്ടുകാരനെയും മനസ്സിൽ ഓർത്തു ബസ്സ് വരുന്നതും കാത്തിരുന്നു...2മണി കഴിഞ്ഞു,വണ്ടി കാണുന്നില്ല...ഏകദേശം 3മണി ആയപ്പോൾ ആകെ ചെളി പിടിച്ചു ഒരു വോൾവോ കയറി വന്നു..ചോദിച്ചപ്പോൾ ഇതാണ് എനിക്കുള്ള ബസ്!!!!!! ചോദിച്ചപ്പോൾ തലേന്ന് കാലത്തു ജോധ്പൂർ നിന്നും എടുത്തതാണ്... വന്നു ഉടനെ തിരിച്ചു പോകുന്നു...മനസ്സിൽ ഡ്രൈവർ മരോട് ആരാധനയും സങ്കടവും തോന്നിയ നിമിഷം!!!!
അങ്ങിനെ ഞാൻ ഉള്ളിൽ കയറി സീറ്റിൽ ഇരുന്നു...എവറസ്റ്റ് കീഴടക്കിയ സന്തോഷം ആയിരുന്നു മനസ്സിൽ!!!!
സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യ എന്ന അവസ്ഥ...അങ്ങിനെ ഇഴഞ്ഞു നീങ്ങി വണ്ടി ബാംഗ്ലൂര് ട്രാഫിക്കിൽ നിന്നും പുറത്തു കടന്നു..പിന്നെ 100 100ആയിരുന്നു....ഫ്രന്റിൽ പോയി ഇരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു..പക്ഷെ ഡ്രൈവർമാർ അറിയാത്തവർ ആയ കാരണം മനസ്സിൽ ഒരു പേടി..വണ്ടി ഫുൾ ആയിരുന്നു..ഇത്രയും ദൂരം ആളുകൾ ബസിൽ പോകുമോ എന്ന സംശയം അതോടെ മാറി...അങ്ങിനെ ഏകദേശം 7.30മാണി ആയപ്പോൾ എന്റെ അടുത്ത സീറ്റിൽ ഇരിക്കുന്ന പുള്ളിയുടെ ഫോൺ റിങ് ചെയ്യുന്നു...ശ്രദ്ധിച്ചപ്പോൾ മലയാളം പാട്ട്!!!!!!!




ഈശ്വരാ ഇവിടെയും മല്ലൂസ്???
സംഗതി സത്യം ആയിരുന്നു...അതു കണ്ണൂരുകാരൻ അമ്പാടി ആയിരുന്നു...ചോദിച്ചു വന്നപ്പോൾ പുള്ളി ഒരു ചാർളി ആണ്..ഗുജറാത്തിലെ വാപിയിലേക്ക് ആണ് കക്ഷി...മനസ്സിൽ ഒരായിരം ലഡു പിന്നെയും പൊട്ടി..ബസ് അപ്പോളും 100 100ഇൽ ആയിരുന്നു...9മണി ആയപ്പോളേക്കും വയറ്റിൽ നിന്നും വിളി വന്നു...വിശപ്പിന്റെ വിളി...വണ്ടിക്കാരോട് ചോദിച്ചപ്പോൾ 10മണിക്ക് നിർത്തും എന്നു പറഞ്ഞു!!!
അങ്ങിനെ ഏകദേശം പത്തര ആയപ്പോൾ കർണാടകയിലെ ഹുബ്ലിയിൽ ഭക്ഷണം കഴിക്കാൻ നിർത്തി...അടുത്ത പണി അവിടെ ആയിരുന്നു...നമ്മുക് പിടിക്കുന്ന ഒരു ഭക്ഷണം പോലും മെനുവിൽ ഇല്ല!!!അവസാനം ചോറിൽ തയ്ര് ഒഴിച്ചിട്ടുള്ള ഒരു സംഭവം വച്ചു ഒപ്പിച്ചു...100രൂപ ആയുള്ളൂ😊😊
അങ്ങിനെ പുറത്തിറങ്ങി ഒന്നു നടന്നു...അപ്പോളാണ് ഒരു ബേക്കറി കണ്ടത്..കയറി ഒരു പാക്കറ്റ് വാങ്ങി...ബാലൻസ് വാങ്ങി തിരിഞ്ഞപ്പോൾ പിന്നെയും മലയാളം!!! തിരിഞ്ഞു നോക്കിയപ്പോൾ കടയിലുള്ളവർ സംസാരിക്കുന്നു!!!! അവിടെയും നമ്മുടെ നാട്ടുകാർ!!!
അങ്ങിനെ അവിടെ നിന്നും കയറി സീറ്റിൽ ഇരുന്നത് മാത്രം ഓർമ ഉള്ളു...ഏകദേശം 5മണി ആയപ്പോൾ എഴുന്നേറ്റു..വണ്ടി നിർത്തിയിട്ടിരിക്കുകയാണ്...പുറത്തിറങ്ങി ഒരു ചായ കുടിച്ചു..ഡ്രൈവർ നോട് ചോദിച്ചപ്പോൾ ധർവാഡ് എത്തി എന്നു പറഞ്ഞു...ഇനി ആണ് ഞാൻ കാത്തിരുന്ന ആ കാഴ്ച്ച!!! പറഞ്ഞു മാത്രം കേട്ടിട്ടുള്ള മുംബൈ പുണെ എക്സ്പ്രസ്സ് വേ!!
ഈ യാത്രയുടെ പ്രധാന ലക്ഷ്യം തന്നെ അതായിരുന്നു...ആ മനുഷ്യ നിർമിതി ഒന്നു നേരിട്ടു കാണണം...അങ്ങിനെ ഞാൻ ഡ്രൈവർ ടെ കൂടെ ഫ്രന്റിൽ കൂടി...അര മണിക്കൂർ കഴിഞ്ഞപ്പോൾ ബോർഡ് കണ്ടു..."welcome to expressway"....അവിടെ നിന്ന് അങ്ങോട്ടുള്ള കാഴ്ച്ച വാക്കുകൾക്കപ്പുറം ആയിരുന്നു...നല്ല മഴയും മലമടക്കുകളും മഞ്ഞും ഒക്കെ കൂടി ഒരു അഡാറ് സീൻ!!!ഏകദേശം 180km വരുന്ന ആറുവരി പാത...ഏറ്റവും വലിയ ആകർഷണം തുരങ്കങ്ങൾ ആണ്..അഞ്ചോ ആറോ തുരങ്കങ്ങൾ ഉണ്ട്...അപ്പോളാണ് നമ്മുടെ നാട്ടിൽ കുതിരാൻ തുരങ്കം ഉണ്ടാക്കുന്നതിന് ഉണ്ടായ പ്രശ്നങ്ങളും കാലതാമസവും ഓർമ വന്നത്....എന്നെ ഞെട്ടിച്ച ഏറ്റവും വലിയ കാര്യം ഈ തുരങ്കങ്ങൾ നിർമിച്ച പ്രഗതി ടീം തന്നെ ആണ് നമ്മുടെ കുതിരാനും നിർമിക്കന്നത് എന്നതാണ്...അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മുടെ കുതിരാൻ ഒക്കെ എന്ത്...പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്നെ നമുക്കും സൗത്ത് ഇന്ത്യയിലെ ആദ്യ തുരങ്കം ലഭിച്ചേനെ!!!! അങ്ങിനെ വെള്ളച്ചാട്ടവും മഞ്ഞും മലകളും ഒക്കെ നിറഞ്ഞ ഒരു 2മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ വാശിയിൽ എത്തി....ബോംബയുടെ കവാടം ആയ വാശി പാലവും കടന്നു ഏകദേശം 8.30ആയപ്പോൾ വണ്ടി ബോംബെ നഗരത്തിലേക്ക് പ്രവേശിച്ചു....ആദ്യമായി ബോംബെയിൽ💝💝💝


എങ്ങും അമ്പര ചുംബികൾ...എല്ലാ കോണിലും ചേരികൾ..."ധാരാവി, അന്ധേരി "സിനിമയിൽ മാത്രം കേട്ടിട്ടുള്ള ആ പ്രമുഖ സ്ഥലങ്ങൾ നേരിട്ടു കണ്ടു....അപ്പോളും മഴ തകർക്കുന്നുണ്ടായിരുന്നു...മുംബൈ നഗരം ഉണരുന്നെ ഉണ്ടായിരുന്നുള്ളു...അതികം തിരക്കിൽ പെടാതെ ഞങ്ങൾ പുറത്തു കടന്നു..മലാഡ് എത്തിയപ്പോൾ ഒരു ഫ്ലൈ ഓവറിന് താഴെ നിർത്തി.അപ്പോൾ വണ്ടിയുടെ മുൻപിൽ ഒരു ബൈക്ക് വന്നു നിന്നു.നോക്കിയപ്പോൾ പുറകിൽ പോലീസ് എന്നു എഴുതിയിട്ടുണ്ട്.. ഞാൻ ക്ലീനര് നോട് ചോദിച്ചു ഇതു നോ പാർക്കിങ് ഏരിയ ആണോ എന്ന്..പുള്ളി പറഞ്ഞു അല്ല..ഇവിടെ വണ്ടി നിർത്തിയാൽ പ്രശ്നം ഇല്ല എന്ന്.. ഞാൻ നോക്കിയപ്പോൾ ആ പൊലീസ് കാരൻ എന്നെ നോക്കി ചിരിക്കുന്നു...പുള്ളി ഹെല്മറ്റ് ഊരിയപ്പോൾ ആണ് എനിക്ക് ആളെ പിടി കിട്ടിയത്"എന്റെ ഫേസ്ബുക്ക് കൂട്ടുകാരൻ കുനാൽ ജധവ് ആയിരുന്നു അത്..പുള്ളി പോലീസിൽ ആണ്..എന്റെ പോലെ തന്നെ വണ്ടി ഭ്രാന്തൻ ആണ്..ആദ്യമായി കണ്ട ആകാംക്ഷയിൽ കുറച്ചു വർത്തമാനവും പറഞ്ഞു ഒരു സെൽഫിയും എടുത്ത് പുള്ളിയെ യാത്ര ആക്കി...തിരിച്ചു വന്നു നോക്കിയപ്പോൾ ആണ് വണ്ടിയുടെ സസ്‌പെൻഷൻ ബലൂണ് പൊട്ടിയതാണ് എന്നു മനസ്സിലായത്... അപ്പോളേക്കും ഡ്രൈവര് മാർ എവിടുന്നോ ഒരു മെക്കാനിക്കിനെ കൊണ്ടു വന്നു സംഭവം റെഡി ആക്കി..വണ്ടി പണിയുടെ കഷ്ടപ്പാട് മനസ്സിലാക്കി തന്ന ആ നിമിഷങ്ങൾ!!അങ്ങിനെ ഏകദേശം പത്തര മണിയോട് കൂടി ഞങ്ങൾ യാത്ര ആരംഭിച്ചു...ബാംഗ്ലൂര് നിന്നും തുടങ്ങിയ യാത്ര 1000കിലോ മീറ്റർ പിന്നിട്ടു...അര മണിക്കൂർ കൊണ്ട് ഞങ്ങൾ നഗരം വിട്ടു ..പിന്നീടങ്ങോട്ട് കാഴ്ച വിരസമായി...പരുത്തി മണ്ണ് നിറഞ്ഞു കിടക്കുന്ന തരിശുപടങ്ങളും കൃഷി പാടങ്ങളും... അൻപതോ നൂറോ കിലോ മീറ്റർ കഴിയുമ്പോൾ ഒരു ടൌൺ എത്തും...പിന്നെ വിജനത... വീണ്ടും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു...പ്രഭാത ഭക്ഷണം കഴിക്കാൻ നിർത്താതു കാരണം ഏകദേശം ഒരു മണി ആയപ്പോൾ വണ്ടി തലാശ്ശേരി എന്ന സ്ഥലത്തു ഒരു അടിപൊളി ഹോട്ടലിൽ കയറ്റി...ആദ്യം തലശ്ശേരി എന്നാണ് വായിച്ചത്.പിന്നെ ആണ് അത് അല്ല എന്ന് മനസ്സിലായത്...ഹൈദരാബാദ് ബിരിയാണി ഓർഡർ ചെയ്തു...ഭക്ഷണം വന്നപ്പോൾ ആണ് ഞാൻ ഉദ്ദേശിച്ചത് അല്ല ഈ സംഭവം എന്നു മനസ്സിലായത്....പിന്നേം പട്ടിണി!!! അവിടെ നിന്നും ഇറങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ് എത്തി..ക്ലീനർ ഓടി പോയി പണം കൊടുത്ത് വന്നു...മാപ് നോക്കിയപ്പോൾ ആണ് സ്ഥലം മഹാരാഷ്ട്ര ഗുജറാത്ത് ബോർഡർ ആണ് എന്ന് മനസ്സിലായത്... പിന്നേ ഒരു ബോർഡും"Welcome to GUJARATH"...


നമ്മുടെ ഗാന്ധിജിയുടെയും മോദിജിയുടെയും നാട്ടിൽ അങ്ങിനെ ആദ്യമായി!!!
അവിടെയും കാഴ്ചകൾ വിരസം ആയിരുന്നു...കൃഷിപാടങ്ങളും മനുഷ്യന്റെ ദയനീയതയും എങ്ങും കാണാമായിരുന്നു...ഏകദേശം രണ്ടര മണി ആയപ്പോൾ ഞങ്ങൾ വാപി എത്തി...ബാംഗ്ലൂര് നിന്നും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ അവിടെ ഇറങ്ങി...പിന്നീടങ്ങോട്ട് ഗുജറാത്തിന്റെ യഥാർത്ഥ മുഖം കണ്ടു തുടങ്ങി..എങ്ങും ഫാക്ടറികളും വലിയ കെട്ടിടങ്ങളും...കുറച്ചു കഴിഞ്ഞപ്പോൾ പഴയതു പോലെ ആയി കാഴ്ചകൾ...ഏകദേശം നാലര മാണി ആയപ്പോൾ ഞങ്ങൾ ഇന്ത്യയുടെ വജ്ര നഗരമായ സൂറത്തിൽ എത്തി...അപ്പോൾ ആണ് എന്റെ കൂടെ വന്ന പകുതി പേരും ഇവിടെ ഇറങ്ങാനുള്ളവർ ആണെന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്...ഏകദേശം 24മണിക്കൂർ ബസിൽ..അതിൽ പകുതിയും 50വയസ്സിനു മേൽ പ്രായമുള്ളവർ.....
അങ്ങിനെ അവിടെ നിന്നും ചായ കുടിച്ചു യാത്ര തുടങ്ങി ...അടിസ്ഥാന സൗകര്യങ്ങളിൽ സൂറത്ത് ഒരു പടി മുന്നിൽ ആണ്...ബസുകൾക്ക് മാത്രം ആയി പ്രത്യേക ട്രാക്ക്.. നഗര വികസനം നല്ല രീതിയിൽ...അവിടെ നിന്നും വിട്ടു ഞങ്ങളുടെ വണ്ടി ഉദയ്പ്പൂർ ലക്ഷ്യമാക്കി നീങ്ങി.മുംബൈ-അഹമ്മദാബാദ് ഹൈവേ അടിപൊളി ആയിരുന്നു...അവിടുന്നങ്ങോട്ടു ചരക്കു ലോറികൾ ആയിരുന്നു റോഡ് മുഴുവൻ..അതിൽ പകുതിയും തമിഴന്മാരുടെ വണ്ടികൾ!!!ഇടക്ക് ഒരു KL 17 വണ്ടി കണ്ടു...അതേ നമ്മുടെ വാഴകുളത്തു നിന്നും പൈനാപ്പിൾ കൊണ്ടു പോകുന്ന മലയാളി വണ്ടി..കേരളത്തിന് പുറത്തു കേരള വണ്ടി കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലല്ലോ!!!ഏകദേശം ആറു മണി ആയപ്പോൾ ബസ് ചായ കൊടിക്കാൻ ഒരു ഹോട്ടലിൽ കയറ്റി..മാപ് നോക്കിയപ്പോൾ സ്ഥലം ബറൂച് ആണെന്ന് മനസിലായി...ആദ്യമായി നല്ല കൊള്ളാവുന്ന ഭക്ഷണം കിട്ടി..ബൂരിയും സമോസയും... വളരെ നല്ല ബായിമാർ ആയിരുന്നു അവിടെ...അവിടെ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ഡ്രൈവർ ദീപക് ബായിയോട് ചോദിച്ചു അഹമ്മദാബാദ് എപ്പോ എത്തും എന്നു...പുള്ളി പറഞ്ഞു പത്തു മണി ആകും എന്നു...പുള്ളിക്ക് കമ്പനി കൊടുക്കാൻ വേണ്ടി ഞാൻ പിന്നെയും മുൻപിൽ വന്നിരുന്നു...കാഴ്ചകൾ മാറ്റമില്ലാതെ തുടരുന്നു.... ബാറുച്ച പാലം ഒരു അത്ഭുതമാണ്..ആറ്റി വരണ്ടു കിടക്കുന്ന നടി കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പ്രളയം ഓർമ വന്നു...അവിടെ വെള്ളം കൂടിയിട്ടു പ്രശനം..ഇവിടെ വെള്ളം ഇല്ലാത്ത പ്രശനം...അങ്ങിനെ വണ്ടി നല്ലൊരു നഗരത്തിൽ എത്തി .ചോദിച്ചപ്പോൾ ബറോഡ ആണ് എന്ന് പറഞ്ഞു... കുട്ടികാലം മുതൽ "ബറോഡ ഏകദിനം" എന്നു കെട്ടിട്ടുള്ളൂ...മനസിൽ രോമാഞ്ചം.എവിടെയും ഒരേ ആകൃതിയിൽ ഉള്ള മനുഷ്യ നിർമ്മിതികൾ...അതിനു ശേഷം ഞങ്ങൾ വഡോദരയിലേക്ക് പ്രവേശിച്ചു....അവിടെയും കാഴ്ച്ചകൾ മനോഹരം ആയിരുന്നു...എങ്ങും അമ്പര ചുംബികൾ ...കുറച്ചു കൂടി പോയപ്പോൾ വലതു ഭാഗത്തു അമൂൽ എന്നൊരു ബോർഡും കുറച്ചു ബിൽഡിങ്ങും


കണ്ടു... അതേ അതു തന്നെ നമ്മുടെ അമൂലിന്റെ ആസ്ഥാന മന്ദിരം... പി എസ് സി പരീക്ഷക്ക് പഠിക്കാൻ ഉള്ള കാരണം പെട്ടെന്ന് പിടി കിട്ടി...സ്ഥലം ഞൻ ഊഹിച്ചു..."ആനന്ദ്" ആണ് സ്ഥലം...അങ്ങിനെ തലേന്ന് വൈകീട്ട് 3.30നു ആരംഭിച്ച യാത്രക്ക് വിരാമമിട്ടു കൊണ്ടു പത്തു മണിയോട് കൂടി ഞാൻ അഹമ്മദാബാദ് എത്തി...30മണിക്കൂർ നീണ്ട യാത്രക്ക് സമാപ്തി...ഡ്രൈവർ മാരായ ദീപക് ബായിയോടും ഹരീഷ് ബായിയോടും പിന്നെ എന്നെ വഹിച്ച 9222നോടും യാത്ര പറഞ്ഞു...അവിടെ നിന്ന് 450km ദൂരം അവർക്ക് ഇനിയും പോകണം എന്നാലോചിച്ചപ്പോൾ സങ്കടം തോന്നി...ഡ്രൈവർമാരോട് ബഹുമാനം തോന്നിയ നിമിഷങ്ങൾ...പിന്നെ volvo എന്ന ബ്രാന്റിനോടും....1500കിലോ മീറ്റർ യാത്രയുടെ ക്ഷീണം എല്ലാം അവിടെ കാലു കുത്തിയപ്പോൾ പോയിരുന്നു...നമ്മുടെ ഗാന്ധിജിയുടെ നാട്ടിൽ എത്തിയതിന്റെ ആകാംക്ഷ അത്ര മാത്രം ആയിരുന്നു...ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരൻ imtiyaz വന്നു...എനിക്ക് ഈ യാത്ര സമ്മാനിച്ച ദൈവദൂതൻ!!!അങ്ങിനെ അവന്റെ കൂടെ ഞാൻ റൂമിലേക്ക് തിരിച്ചു..........
ഈ യാത്രയിൽ മനസ്സിലായ ഏറ്റവും വലിയ കാര്യം എന്തെന്നാൽ കേരളത്തിൽ റോഡ് മാത്രമേ ഇല്ലാതുള്ളു...ബാക്കി എല്ലാം ഉണ്ട്...എന്നാൽ കേരളം വിട്ടാൽ റോഡ് മാത്രം ഉള്ളു...അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിൽ നമ്മളാണ് മുന്നിൽ എന്നു വേണേൽ പറയാം!!!!!
ഇതു യാത്രയുടെ ഒന്നാം ഭാഗം മാത്രം ആണ്...
അഹമ്മദാബാദ് ലെ അനുഭവങ്ങളും തിരികെയുള്ള യാത്രാനുഭവങ്ങളും നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രം കുറിക്കാം!!!!
ഞാൻ ഈ വിവരിച്ച കാഴ്ചകൾ ഒരു പരിധി വരെ ഞാൻ മൊബൈലിൽ എടുത്തിട്ടുണ്ട് ...ആവശ്യമുള്ളവർക്ക് എന്റെ യൂട്യൂബ് ചാനലിൽ നോക്കിയാൽ അതു കാണാം...
അഹമ്മദാബാദ്-ബാഗ്ലൂർ-തൃശൂർ 2000km അടുത്ത ഭാഗത്തിൽ ചേർക്കാം😊ആദ്യം സൂചിപ്പിച്ച പോലെ ഇത് എന്റെ ആദ്യ വിവരണം ആണ്..ഇതു എഴുതുമ്പോൾ മുന്നിൽ മാതൃക നമ്മുടെ"സന്തോഷ് ജോർജ് കുളങ്ങര"സർ ആണ്...അദ്ദേഹമാണ് എന്റെ റോൾ മോഡൽ..
#പ്രണയമാണ്_യാത്രയോട്
Thrissur>-Coimbatore>-salem>Bangalore!!!
Bangalore>-tumkur>-sira>-davengere>-chithraduraga>-hubli>-belgaum>-dharwad>-pune>-vashi>-mumbai>>vapi>-surath>-baruch>-Baroda>-vadodara>-anand>-Ahmadabad!!!
#Love_To_Travel#
 









No comments:

Post a Comment