ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, October 11, 2018

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ലംബോർഗിനി” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം…

ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍ 28ന് ഇറ്റലിയിലെ റിനാസ്സോ എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ഒരു കർഷകന്റെ മകനായി അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടിയുണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ കേടാകുമ്പോൾ അത് നന്നാക്കുന്നത് അതീവ ശ്രദ്ധയോടെ ഫെറൂസ്സിയ നോക്കി നിന്നിരുന്നത് അച്ഛൻ ലംബോർഗിനി ശ്രദ്ധിച്ചിരുന്നു.

ഒരിക്കൽ കേടായ ഒരു ട്രാക്റ്റർ ഒറ്റക്ക് നന്നാക്കിയതയോടെ ഫെറൂസ്സിയയുടെ അഭിരുചി മെക്കാനിക്സിൽ ആണെന്നും അവനെ അത് തന്നെ പഠിപ്പിക്കണം എന്നും അച്ഛൻ ലംബോർഗിനി തീരുമാനിച്ചു. കാലം കടന്നു പോയി രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു ഫെറൂസ്സിയ ലംബോർഗിനി നിർബന്ധിത സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ആ നാളുകൾ ഏറെ ദുഷ്ക്കരമായിരുന്നെങ്കിലും മോട്ടോർ വാഹനങ്ങളെയും യുദ്ധ വാഹനങ്ങളുടെ യന്ത്രങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും ഫെറൂസ്സിയ ലംബോർഗിനിക്കായി.

യുദ്ധാനന്തരം തന്റെ നാട്ടിൽ തിരിച്ചെത്തിയ ഫെറൂസ്സിയ ലംബോർഗിനി വിവാഹിതനായി തുടർന്ന് നാട്ടിലെ ട്രാക്റ്ററുകൾ നന്നാക്കുന്ന ജോലികൾ ചെയ്യാൻ തുടങ്ങി. ആ ജോലിയിൽ അതിവിദഗ്ദനായി ഫെറൂസ്സിയ ലംബോർഗിനി അറിയപ്പെട്ടുതുടങ്ങി. ജീവിതം സുഖകരമായി മുന്നോട്ടു പോകവേ ഭാര്യ സെലീന മോണ്ടി അകാലത്തിൽ മരണപ്പെട്ടു. ജീവിതം അവസാനിച്ചതായി ഫെറൂസ്സിയ ലംബോർഗിനി കരുതി. വിഷാദത്തിന്റെ നാളുകൾ കടന്നുപോയി

അങ്ങനെയിരിക്കുമ്പോഴാണ് ഫെറൂസ്സിയ ലംബോർഗിനിയുടെ മനസ്സിൽ ഒരാഗ്രഹം ഉണ്ടാകുന്നത്. എന്തുകൊണ്ട് തനിക്കൊരു ട്രാക്റ്റർ കമ്പനി തുടങ്ങിക്കൂടാ എന്ന ആഗ്രഹം. ഒട്ടും താമസിച്ചില്ല അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. അദ്ദേഹം തനിച്ചുതന്നെ ട്രാക്റ്റർ നിർമ്മിച്ചു. അതാകട്ടെ അക്കാലത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതും. ട്രാക്റ്റർ നിർമ്മാണത്തിനായി ലംബോർഗിനി തിരഞ്ഞെടുത്തത് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഫെറൂസ്സിയ ലംബോർഗിനിയുടെ ട്രാക്റ്ററുകൾക്ക് നല്ല വിലക്കുറവും ഉണ്ടായിരുന്നു.

ലംബോർഗിനി ട്രാക്റ്റർ എന്ന പേരിൽ ഇറങ്ങിയ ആ ട്രാക്റ്ററുകൾ അവിശ്വസനീയമായ പ്രകടനം കാഴ്ചവയ്ച്ചു. ആവശ്യക്കാർ ഏറെയായി ലംബോർഗിനി ട്രാക്റ്റർ ഒരു വിജയ സംരംഭമായി. എക്കാലത്തും വാഹനപ്രേമിയായിരുന്ന ഫെറൂസ്സിയ ലംബോർഗിനി താൻ സ്വരുക്കൂട്ടി വയ്ച്ച മുഴുവൻ പണവും എടുത്ത് തന്റെ ചിരകാല അഭിലാഷത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ഫെറാറി സ്വന്തമാക്കുക എന്നതായിരുന്നു ആ അഭിലാഷം. ഫെറൂസ്സിയ ലംബോർഗിനി ഒരു ഫെരാരി കാർ വാങ്ങി കുറച്ചുകാലം ഉപയോഗിച്ചപ്പോഴാണ് ഫെരാരിയുടെ ക്ലച്ചിന് ഇടയ്ക്കിടെ തകരാറുകൾ ഉണ്ടാകുന്നത് ഫെറൂസ്സിയ ശ്രദ്ധിച്ചത്. അത് പരിഹരിക്കാനായി കാർ ഇടയ്ക്കിടെ സർവ്വീസിന് കയറ്റേണ്ടിയും വന്നു. സർവ്വീസ് നടത്തുന്ന ഉദ്യോഗസ്ഥനോട് പലപ്പോഴും ഫെറൂസ്സിയ ഇക്കാര്യം സൂചിപ്പിച്ചു, പക്ഷെ ഫലമുണ്ടായില്ല .

അങ്ങനെയിരിക്കെ ഫെരാരിയുടെ ഉപജ്ഞാതാവായ സാക്ഷാൽ എൻസോ ഫെറാരിയെ കാണാൻ ഫെറൂസ്സിയ ലംബോർഗിനിക്ക് ഒരു അവസരം ലഭിച്ചു. ആ വേളയിൽ ഫെറൂസ്സിയ എൻസോയോട് ഇങ്ങനെ പറഞ്ഞു ” സർ, നിങ്ങളുടെ കാറിന്റെ വലിയ ഒരു ആരാധകനാണ് ഞാൻ ലോകത്തിലെ ഏറ്റവും മികച്ച കാറുകളും ഫെരാരിയുടേതാണ്. പക്ഷെ ഫെരാരി കാറുകളുടെ ക്ലച്ചിന് ചെറിയ ഒരു പോരായ്‌മയുണ്ട് അതുകൂടി പരിഹരിക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാർ എന്ന ഖ്യാതി ഫെരാരിക്ക് ഊട്ടിയുറപ്പിക്കാനാകും.”

അങ്ങേയറ്റത്തെ ആത്മാർത്ഥതയോടെ ഫെറൂസ്സിയ നൽകിയ ആ ഉപദേശം പക്ഷെ എൻസോ ഫെറാരിയെ രോഷാകുലനാക്കി. അയാൾ പറഞ്ഞു :- ” താനാണോ ഞങ്ങളെ ഉപദേശിക്കാനും, തിരുത്താനും വന്നിരിക്കുന്നത് ? ഇറ്റലിയിലെ ഒരു കുഗ്രാമത്തിലെ വെറുമൊരു ട്രാക്റ്റർ മെക്കാനിക് ആയ താൻ എവിടെ കിടക്കുന്നു ? ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കാർ നിർമ്മാതാക്കളായ ഫെരാരി എവിടെ കിടക്കുന്നു ? മേലിൽ ഇത് ആവർത്തിക്കരുത്, തനിക്ക് പോകാം.”

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇളിഭ്യനായി നിറകണ്ണുകളോടെ ഫെറൂസ്സിയ അവിടെ നിന്നും ഇറങ്ങി. ഏൽക്കേണ്ടി വന്ന അപമാനം നെഞ്ചിൽ ഒരു കനലായി എറിഞ്ഞു. അന്ന് ഫെറൂസ്സിയ ഒരു തീരുമാനമെടുത്തു പരുപക്ഷേ അന്ന് വരെ ലോകത്തിൽ ആരും തന്നെ ചിന്തിക്കാൻ പോലും ഭയപ്പെടുന്ന ഒരു തീരുമാനം. ആ തീരുമാനം ഇതായിരുന്നു – ” ഞാൻ ഇന്നുമുതൽ പ്രയത്നം തുടങ്ങുന്നു, ലോകത്തിലെ ഏറ്റവും നല്ല കാർ നിർമ്മിക്കുന്ന ഒരു കമ്പനി തുടങ്ങാൻ, അതുവഴി തന്നെ പരിഹസിച്ചവർക്ക് മറുപടി പറയാൻ. ”

ആർക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു പ്രതിജ്ഞ , പക്ഷെ ആ പ്രതിജ്ഞയ്ക്ക് ഒരു പർവ്വതത്തിന്റെ ഉറപ്പുണ്ടായിരുന്നു. ഫെറൂസ്സിയ പ്രയത്നം തുടങ്ങി തന്റെ എല്ലാ സ്വത്തുക്കളും അതിനായി വിറ്റു പെറുക്കി രാപ്പകളില്ലാത്ത ഭഗീരഥ പ്രയത്‌നത്തിനൊടുവിൽ അയ്യാൾ ആ വാഹനം നിർമ്മിച്ചു. ലോകം അന്നുവരെ കാണാത്തത്ര മികച്ച ഒരു കാർ, അഴകിലും വേഗതയിലും ആഡംബരത്തിലും ഉറപ്പിലും ആർക്കും കിടപിടിക്കാൻ കഴിയാത്ത ഒരു സ്പോർട്സ് കാർ. ആ വാഹനമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ നിർമ്മാതാക്കളായ ലംബോർഗിനി ആദ്യമായി നിർമ്മിച്ച കാർ…

കാറിന്റെ സവിശേഷത കാട്ടുതീ പോലെ പടർന്നു പിടിച്ചു. ആഡംബര കാർ പ്രേമികളായ സമ്പന്നർ ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ലംബോർഗിനിക്ക് വേണ്ടി ബുക്ക് ചെയ്ത് കാത്തിരുന്നു. ലംബോർഗിനി കമ്പനി ഫെരാരിയെ അട്ടിമറിക്കാൻ അധിക കാലം വേണ്ടി വന്നില്ല. സമ്പന്നതയുടെ ഉത്തുംഗ ശൃംഗങ്ങളിൽ നിൽക്കുമ്പോഴും ഫെറൂസിയ ലംബോർഗിനി എന്ന ആ വ്യക്തി തന്റെ നാട്ടിൽ വന്ന് കർഷകനായി ജീവിച്ചും കാണിച്ചു കൊടുത്തു. തന്നെ പരിഹസിച്ചവർക്കുള്ള മറുപടിയായി ” എത്ര വലിയ മുതലാളിക്കും എത്ര ചെറിയ കർഷകനും ഒരു പോലെ അഭിമാനത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയും” എന്ന് ലോകത്തെയും ഫെരാരിയെയും കാണിച്ച് കൊടുത്ത മറുപടി.

ഇത് വെറുമൊരു പ്രതികാര കഥ മാത്രമല്ല… ചെറിയ ചെറിയ പരാജയങ്ങളിൽ പോലും തളർന്ന് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ അഭയം പ്രാപിക്കാനൊരുങ്ങിയ അനേകം ആളുകളെ വീണ്ടും പൊരുതാനും വിജയിച്ചു കാണിക്കാനും പ്രചോദനമായ ഒരു സംഭവമാണ്… ലംബോർഗിനിയുടെ തന്നെ വാക്കുകളിൽ ” നിങ്ങളെ ആരെങ്കിലും പരിഹസിക്കുന്നെങ്കിൽ ഓർക്കുക അവർക്ക് മറുപടി നൽകാനെങ്കിലും മികച്ചത് ചെയ്യുക, മറ്റുള്ളവർ പരിഹസിക്കുന്നു എന്ന് കരുതി സ്വന്തം ലക്ഷ്യത്തെ കൈവിടാതിരിക്കുക.” ആർട്ടിക്കിൾ ഉപകാരപ്രദമെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

കടപ്പാട് – ഇത് എഴുതിയ പേരറിയാത്ത എഴുത്തുകാരന്, ഷെയർ ചെയ്തു തന്ന വിവിധ ഓൺലൈൻ മാധ്യമങ്ങൾക്ക്.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment