ഒരിക്കലും പ്രതീക്ഷിക്കാത്ത ഗ്രാമാനുഭവങ്ങൾ സമ്മാനിച്ച ഒരു പാലക്കാടൻ യാത്ര !! SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, October 12, 2018

ഒരിക്കലും പ്രതീക്ഷിക്കാത്ത ഗ്രാമാനുഭവങ്ങൾ സമ്മാനിച്ച ഒരു പാലക്കാടൻ യാത്ര !! SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

വിവരണം – അരുൺ ഇടപ്പള്ളി.

തനത്‌ പാലക്കാട്‌ അതു കാണണം പാലക്കാടൻ കാറ്റിൽ ഒന്നു പാറിപറക്കണം. ഒരു മുന്നൊരുക്കവും ഇല്ലാണ്ട്‌ പെട്ടെന്നു തോന്നിയൊരു യാത്ര. ഒറ്റക്ക്‌ എവിടെക്കാണു എന്നു നിശ്ചയമില്ലാതെ ത്രിശൂർ റൂട്ടിലേക്ക്‌ വെച്ചു പിടിച്ചു. പിന്ന്നെ പുതിയ എയിഞ്ചൽ വന്നിട്ട്‌ ആദ്യത്തെ ഒരു സോളൊ റൈട്‌ ആണു. അവനുമൊത്ത്‌ അങ്കമാലി കഴിഞ്ഞു. ഇന്നി വാൽപ്പാറ പിടിച്ചാലൊ? വെണ്ട, തിരികെ എത്താൻ വൈകും. ചെക്ക്പൊസ്റ്റ്‌ അടക്കും. പാലക്കാട്‌ വഴി കറങ്ങി വരേണ്ടി വരും. തിരികെ വൈകും മുന്നെ വീട്ടിൽ എത്തണം.

ജീവിതം ഇപ്പൊ ഒരു വിധം ട്രാക്കിൽ നിർത്തിയെക്കുവാണെ. അങ്ങനെ ആലൊചിച്ച് ചാലക്കുടിയും പിന്നിട്ടു. എവിടെക്ക്‌ പോയാലും പുണ്യാളനെ കാണണ്ട്‌ പോവത്തില്ല. അപൊ അതൊക്കെ കഴിഞ്ഞു ഒരു 500 രൂപക്കു പെട്രൊളും അടിച്ചു. അങ്ങനെ തീരുമാനം പാലക്കാട്‌ പിടിക്കാം എന്നായി. പാലക്കടിന്റെ ഗ്രാമീണത അതു ഒരു സംഭവമാ.. അങ്ങനെ നെല്ലിയാമ്പതി പിടിക്കാം എന്നായി. നമ്മുടെ മണ്ണൂത്തി-വടക്കുംചെരി റൂട്ട്‌ 6 വരി പാതയിലൂടെ.  പണി കഴിഞ്ഞാൽ കുതിരാനിലെ തുരങ്കം ഒരു ചരിത്ര നേട്ടം തന്നെയായിരിക്കും. ഇത്രെയും നാൾ ജീവൻ പണയപ്പെടുത്തി കുതിരാനെലെയും പട്ടിക്കാടിലെയും വഴിയുള്ള യാത്രകൾക്ക്‌ വിരാമവും ആകും. ത്രിശ്ശൂർ-വടക്കുംചെരി റൂട്ടിലെ ബസ്‌ വരുന്ന വരവ്‌. ഹോ.. മരണം മുന്നിൽ കണ്ടിട്ടുണ്ട്‌ പലപ്പൊഴും. എന്നാൽ ഇന്നും അതു തന്നെ അവസ്ഥ. ആരുടെയൊക്കെയൊ പ്രാർത്ഥന കൊണ്ടു വീട്‌ പിടിക്കുന്നു എന്നു മാത്രം. അങ്ങനെ ഹൈവേ ഒക്കെ കഴിഞ്ഞു നെമ്മാറ റൂട്ട്‌ കേറി. അവിടുന്നു ഇനി നെല്ലിയാമ്പതിക്കു പോകണമൊ അതൊ മറ്റെവിടെയെങ്കിലും?

അങ്ങനെയാണു വളരെ അധികം നാളായി മനസ്സിൽ കോറി ഇട്ട ഒരു സ്ഥലം ഓർമ്മ വന്നത്. ചിങ്ങഞ്ചിറ.. ഒരു പക്കാ ഗ്രാമപ്രദേശം. അവിടെ നെല്ലിയാമ്പതി മലനിരകൾക്കു താഴ്‌വാരമയി ചേർന്നു നിൽക്കുന്ന കാടും സീതാർക്കുണ്ടും അവിടൊരു കാവും.. അതെ ഒത്തിരി സിനിനകൾക്കും മറ്റും വേദി ആയ ആ ലൊക്കെഷൻ. കുഞ്ഞിരാമയണം,ആന അലറലോട്‌ അലറൽ അങ്ങനെ ഒത്തിരി സിനിനകളിൽ ചിങ്ങഞ്ചിറയുടെ ആ ഭംഗി കാണുവാൻ സാധിക്കും. ഒത്തിരി വർഷങ്ങൾക്കു മുന്നെ ഇവിടെ വന്നിരുന്നു. എന്തായലും ഇന്നു അങ്ങട്‌ തന്നെ യാത്ര.

മാറ്റങ്ങൾ ഒന്നും ഇല്ലത്തതാണു മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അവിടുള്ള മാറ്റം. കൊല്ലെങ്കൊട്‌ നിന്നും ഒരു കി.മി ആകുന്നതിനു മുന്നെ വലത്തെക്കു ഉള്ള വഴി കയറി. നേരെ ഒരു പനയോല മേഞ്ഞ ഒരു കുഞ്ഞു കടയിൽ നിന്നും ഒരു കട്ടനും വാങ്ങി കുടിച്ചു. ആ കടയിൽ തന്നെ ഇതിനു മുന്നെ വന്നപ്പോഴും കയറിയിരുന്നു. ഇപ്പോൾ വന്നപ്പൊ പിന്നെ ഓർമ്മ പുതുക്കാണ്ട്‌ പോയാൽ എങ്ങനാ? അങ്ങട്‌ കേറി കുറച്ച്‌ നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു. പിന്നീട് ഞാൻ ആ ചിങ്ങഞ്ചിറയിലെക്കു തിരിച്ചു.

ഒരു ഫീൽ തന്നെയാണു അവിടുത്തെ നാട്ടു വഴികളും ഗ്രാമഭംഗിയും പനയോലകളുടെ മർമ്മരവും എല്ലാം. ഒരു കാഴ്ച്ച തന്നെയാണു എല്ലാം. മനസ്സ്‌ നിറഞ്ഞാസ്വദിച്ച്‌ ഒടുവിൽ ചിങ്ങഞ്ചിറ കറുപ്പസ്വാമി ഏകലവ്യ ക്ഷെത്രത്തിൽ ഞാൻ എത്തിചേർന്നു. വണ്ടി പൂജിക്കുവാൻ അല്ലാതെ അമ്പലങ്ങളിലൊന്നും ഞാൻ പോകാറില്ല.  കാവിനു പുറമെ ആ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ കൂറ്റൻ ആൽമരവും അതിനു ചുവട്ടിൽ ആഗ്രഹങ്ങൾ സാധിക്കുവാൻ വേണ്ടി നേർച്ചയായി ഓരോരുത്തർ സമർപ്പിക്കുന്നതും ഒക്കെ അവിടെ കാണാം. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാനായി വീടിന്റെ രൂപങ്ങളും, കുഞ്ഞുങ്ങൾക്കു വേണ്ടി തൊട്ടിലിന്റെ മാതൃകയും എല്ലാം അവിടെ കാണാം. ഒരു വഴിപാടാണത്രെ. അതിലും വെത്യസ്ഥമായി അവിടെ മറ്റൊരു നേർച്ച കൂടിയുണ്ട്. കോഴി, ആട്‌ എന്നിവ കൊണ്ടുവന്ന് അവിടെ വെച്ചു തന്നെ അൽപം മാറി കശാപ്‌ ചെയ്യും. ഇതുമൊരു നേർച്ചയാണ്.

കുടുംബമായും സുഹൃത്തുക്കളായും ഒക്കെ ഒത്തിരി അധികം ആൾക്കാർ വിവിധ ജില്ലകളിൽ നിന്നും അവിടെക്കു വരുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നല്ല തിരക്കാണു എന്നാണു അവർ പറയുന്നത്‌. അങ്ങനെ ഞാൻ അവിടെ വെച്ചു ഒരു ബൈക്ക് റൈഡറെയും പരിചയപ്പെട്ടു. സീതാർഗുണ്ട്‌ അന്വെഷിച്ച്‌ വഴിതെറ്റി പുള്ളി എത്തിപെട്ടത്‌ ഇവിടെയായിരുന്നു. ഞങ്ങൾ ഒന്നു പരിചയപെട്ടു.

കാവിലെ ഫോട്ടൊസ്‌ എടുത്ത്‌ നിൽക്കെ അവിടെ ഭക്ഷണം കഴിക്കുവാൻ അവിടെ നിന്നവർ എന്നെ ക്ഷണിച്ചു.  ആദ്യം മടിച്ചു നിന്നെങ്കിലും അതൊക്കെ മറന്ന് അവരോടൊപ്പം ആ നാട്ടുകാരിൽ ഒരാൾ ആയി  ഇരുന്ന് ആ ഭക്ഷണം കഴിക്കുവാൻ ഉള്ള ഭാഗ്യവും ഉണ്ടായി. അവരൊട്‌ നന്ദി വാക്കുകൾ കൊണ്ടു പറയുവാൻ കഴിയില്ല. ഒരു ഗ്രാമം അവിടുത്തെ നിഷ്കളങ്കമായ സ്നേഹം. അതാണു ഇവിടെ ഇപ്പൊ കണ്ടത്‌. ഞാൻ ഭക്ഷണം കഴിക്കത്തതിന്റെ ഒരു കുറ്റം മാത്രമെ ഉണ്ടായൊള്ളു. അവർക്കൊപ്പം അൽപ നേരം ഞാൻ കഥ ഒക്കെ പറഞ്ഞിരുന്നു പിന്നെ ഒരു ഫോട്ടൊഗ്രഫറെയും പരിചയപ്പെട്ടു. അങ്ങനെ സൗഹൃദങ്ങൾ ഒത്തിരി ലഭിച്ചു ആ ചുരുങ്ങിയ സമയത്തിൽ. ഇതാണ് യാത്ര.. ഞാൻ കൊതിച്ച, ഞാൻ ആഗ്രഹിച്ച യാത്ര… ആരും അപരിചിതർ അല്ല, ഒരു പുഞ്ചിരി മതി അവിടെ സന്തൊഷം പൂവിടും.  സൗഹൃദങ്ങൾ അത്‌ എന്നും ഒരു സമ്പത്ത്‌ തന്നെയാണ്.

സമയം കടന്നു പോയതറിഞ്ഞില്ല ലിസ്റ്റിൽ തിരികെ പോകും വഴി നെല്ലിയാമ്പതി കൂടി കയറണം എന്നുണ്ടായിരുന്നു. പക്ഷെ സമയം വില്ലനായി. ഇനി കയറിയാൽ അവിടെ നിന്നും തിരികെ ഇറങ്ങുവാൻ ആകില്ല. എന്ന പിന്നെ നേരെ വീട്‌ പിടിക്കാം എന്നായി. എല്ലവരോടും ഒത്തിരി നന്ദിയും യാത്രയും പറഞ്ഞു. വെറും കൈയ്യോടെ വന്ന ഞാൻ മനസ്സു നിറയെ ഒത്തിരി ആൾക്കരുടെ സ്നേഹം നിറഞ്ഞ മനസ്സുമായി ആണു ഇവിടെ നിന്നും മടങ്ങുന്നത്‌. ഇതിലും വലുത്‌ ഇനി ഈ യാത്രയിൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. തിരികെ പയ്‌ലൂർ പാടത്തിനരികിൽ ഫോട്ടൊസ്‌ എടുത്ത്‌ നിൽകെ അവിടുന്നും കിട്ടി ഒരു സുഹൃത്തിനെ. പുള്ളിയും ഒരു ഫോട്ടൊഗ്രാഫർ ആയിരുന്നു. നെമ്മാറയിൽ ‘അനു സ്റ്റുഡിയോ’ (സ്റ്റുഡിയോയുടെ പേരാണ്) നടത്തുന്നു. ഇനിയും കാണാം എന്ന വാക്കുമായി ഞാൻ അവിടുന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

ഇനി ഞാൻ എന്റെ എയിഞ്ചലിനെ പറ്റി പറയട്ടെ. എയ്ഞ്ചൽ എന്നു കേട്ട് തെറ്റിദ്ധരിക്കണ്ട. എൻ്റെ വണ്ടിയെ ഞാൻ ഓമനിച്ചു വിളിക്കുന്ന പേരാണത്. പുതിയ ബൈക്കുമായി ആദ്യത്തെ യാത്ര ആയിരുന്നു ഇത്രെയും ദൂരം.  ദൂരയാത്ര പണി ആകും എന്നാണു വിചാരിച്ചത്‌. പക്ക സ്പോർട്ടി ആയ ഇവന്റൊപ്പൊം കിടന്നു ഓടിച്ച്‌ നട്ടെല്ലു പോകും എന്നു തന്നെയാ കരുതിയത്‌. പക്ഷെ ശീലമായത് കൊണ്ടാകാം വല്യ പ്രെശ്നം ഉണ്ടായില്ല. അതിശയിപ്പിചത്‌ മറ്റൊന്നായിരുന്നു. 55 കുറയാതെ മൈലേജ് കിട്ടിയിരിക്കുന്നു. അതിൽ 64 ആണു കാണിക്കുന്നത്‌. വിശ്വസിക്കാൻ ആയില്ല. ടാങ്ക്‌ തുറന്നു നോക്കി മുക്കാൽ ടാങ്ക്‌ പെട്രോൾ തിരികെ എത്തിയിട്ടും ബാക്കി. യമഹയെ മനസ്സിൽ നമിച്ചു. ഒത്തിരി നാൾ കൂടി നടത്തിയ ഈ യാത്ര അങ്ങനെ ശുഭമായി.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment