പാലക്കാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 27 സ്ഥലങ്ങളും വിവരവും ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 15, 2018

പാലക്കാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 27 സ്ഥലങ്ങളും വിവരവും ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും

കേരളത്തിലെ തന്നെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയേക്കുറിച്ച് കേട്ടിട്ടില്ലാത്ത ആരും തന്നെയുണ്ടാകില്ലാ. സ്കൂള്‍ കോളേജ് കാല‌ത്തെ പ്രശസ്തമായ പിക്നിക്ക് കേന്ദ്രം കൂടിയായിരുന്നു മലമ്പുഴ. അതിനാല്‍ തന്നെ മലമ്പുഴ സന്ദര്‍ശിച്ചവരാണ് കൂടുതലും. പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലമ്പുഴയിലേക്ക് യാത്ര ചെയ്യുമ്പോള്‍. മലമ്പുഴയിലേയും പരിസരത്തേയും മാത്രമല്ലാ. പാലക്കാട് ജില്ലയിലെ തന്നെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. 5000 രൂപ വരെ ‌ലാഭം നേടിത്തരുന്ന CLEARTRIP കൂപ്പണുകള്‍ സ്വന്തമാക്കാം മലമ്പുഴയിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍. മലമ്പുഴയ്ക്ക് സമീപ‌ത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒന്ന് പരിചയപ്പെടുന്നത് നല്ലതാണ്. മലമ്പുഴയിലേയും പരിസര പ്രദേശത്തേയും 30 കാഴ്ചകള്‍ നമുക്ക് കാണാം.

1. മല‌മ്പുഴ ഡാം

തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട് മലമ്പുഴ ജലസേചന പദ്ധതി ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് . ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്. 1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്

പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.
പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഇവിടെയെത്താന്‍. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച കാണേണ്ടതുതന്നെയാണ്. വിശദമായി വായിക്കാം.

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാ‍റ,

ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു  ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.

പ്രധാന ആകർഷണങ്ങൾ

മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം, മലമ്പുഴ ഉദ്യാനം,ചിൽഡ്രൻസ് പാർക്ക്, ഇക്കോ പാർക്ക്
ജപ്പാൻ ഗാർഡൻ,ഫ്രെഷ് വാട്ടർ അക്വേറിയം,സ്നേക്ക് പാർക്ക്,റോപ്പ് വേ,ഫാന്റസി പാർക്ക്,സ്പീഡ് ബോട്ട് സവാരി
,തൂക്കുപാലം,യക്ഷി – കാനായി കുഞ്ഞിരാമന്റെ ശില്പം

2. മ‌ലമ്പുഴ ഗാര്‍ഡന്‍

കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം.കേരളത്തിന്റെ വൃന്ദാവനം എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്. നിബിഡവനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്നനദികളും നിറഞ്ഞപശ്ചാത്തലത്തിൽ, പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും,

അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച “യക്ഷി” എന്ന ശില്പം കാണികളെ ആകർഷിക്കുന്നു.പ്രധാനസ്ഥലങ്ങളിൽ നിന്നുള്ള ദൂരം : പാലക്കാട് നഗരം/ബസ് സ്റ്റേഷൻ – 8 കി.മി,സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ – 5 കി.മീ.(ഒലവക്കോട്),സമീപത്തുള്ള വിമാനത്താവളം – 54 കി.മീ. (കോയമ്പത്തൂർ),തൃശ്ശൂർ – 69 കി.മീ.,മലപ്പുറം – 97 കി.മീ,കോഴിക്കോട് – 147 കി.മീ.

3. റോപ്പ് വേ

മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ റോപ് വേ കാര്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ് വേയാണിത്. തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ് ഇതിലുള്ള യാത്ര. വിശദമായി വായിക്കാം

4. സ്നേക്ക് പാര്‍ക്ക്

ഇഴജന്തുക്കളുടെ പുനരധിവാസ കേന്ദ്രമാണ് ഈ പര്‍ക്ക്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തുതന്നെയാണ് ഇത്. പലതരത്തില്‍പ്പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ എത്താറുണ്ട്. വിശദമായി വായിക്കാം

5. ചില്‍ഡ്രന്‍സ് പാര്‍ക്ക്

മലമ്പുഴ ഗാര്‍ഡനില്‍ ആണ് ചില്‍ഡ്രന്‍സ് പാര്‍ക്കുള്ളത്. കുട്ടികള്‍ക്ക് രസിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെയാണ് ഇവിടെ പ്രവേശനം.

6. അക്വേറിയം

മലമ്പുഴ ഉദ്യാനത്തില്‍ ആണ് കൂറ്റന്‍ മത്സ്യത്തിന്റെ മാ‌തൃകയിലുള്ള ഈ അക്വേറിയം സ്ഥിതി ചെയ്യുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 8 വരെയാണ് ഇവിടെ ‌പ്രവേശനം.

7. ജപ്പാനീസ് പാര്‍ക്ക്

മലമ്പുഴ ഉദ്യാനത്തിലെ മറ്റൊരു ആകര്‍ഷണമാണ് ജപ്പാനീസ് പാര്‍ക്ക്. ജപ്പാന്‍ ശൈലിയിലാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

8. റോക്ക് ഗാര്‍ഡന്‍

കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. വിശദമായി വായിക്കാം

9. മലമ്പുഴ യക്ഷി കലാപ്രേമികളുടെ ഇഷ്ടശില്‍പമാണിത്, 1969ല്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പണിത ഈ ശില്‍പം മനോഹരമാണ്. മലമ്പുഴ പൂന്തോട്ടത്തിനടുത്തായിട്ടാണ് ഈ വമ്പന്‍ ശില്‍പം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം Photo Courtesy: Neon at ml.wikipedia

10. ത്രെഡ് ഗാര്‍ഡന്‍

മലമ്പുഴയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണി ഈ ത്രെഡ് ഗാര്‍ഡന്‍. ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. മറ്റെല്ലാം പൂന്തോട്ടങ്ങളെയും പോലെ ഇവിടെയും പൂക്കളും ചെടികളുമെല്ലാമുണ്ട്. നൂലുകൊണ്ടുണ്ടാക്കിയതാണ് ഇവിടുത്തെ എല്ലാ കാഴ്ചകളുമെന്നതാണ് മറ്റ് പൂന്തോട്ടങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. വിശദമായി വായിക്കാം

11. ഫാന്റസി പാര്‍ക്ക്

മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കുകൂടിയാണിത്. 1998ല്‍ ഈ പാര്‍ക്കിന് കേരളത്തിലെ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഇന്നൊവേറ്റീസ് ടൂറിസം പ്രൊഡക്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

12. സമീ‌പ സ്ഥലങ്ങള്‍ മലമ്പുഴയിലേക്ക് യാത്ര ചെയ്യുന്നവര്‍‌ക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ അടുത്ത സ്ലൈഡുകളില്‍ പരിചയപ്പെടാം Photo Courtesy: കാക്കര 13. ധോണി വെള്ളച്ചാട്ടം അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വിശദമായി വായിക്കാം

14. മീന്‍വല്ലം

കേരളത്തിലെ പാലക്കാടു നിന്നു് 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായതും പ്രാദേശികമായി കരിമല എന്നുവിളിക്കുന്നതുമായ മലയുടെ ഒരു ഭാഗത്താണ് ഇവ. പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഒരു പ്രധാനഭാഗമാണിത്.

ചൈനീസ് മാതൃക അവലംബിച്ച് ചെറുകിട ജലസേചന പദ്ധതികൾ നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മീൻവല്ലം മിനി ജലവൈദ്യുത പദ്ധതി മീൻവല്ലം വെള്ളച്ചാട്ടത്തെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. ഇപ്പോൾ സ്വകാര്യവാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന റോഡ് മാത്രമേ വെളളച്ചാട്ടത്തിലേക്കുള്ളൂ.

15. ‌നെല്ലിയാമ്പതി

പാലക്കാട്, നെന്മാറ പട്ടണത്തില്‍ നിന്ന് മഞ്ഞു പുതച്ച നെല്ലിയാമ്പതി മലനിരകളുടെ മനോഹര ദൃശ്യം കാണാം. സമുദ്ര നിരപ്പില്‍ നിന്ന് 467 മുതല്‍ 1572 വരെ മീറ്റര്‍ ഉയരത്തിലാണ് ഈ മലകള്‍. നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്. ഹരം പകരുന്ന 10 ഹെയര്‍ പിന്‍ വളവുകള്‍ ഈ റോഡിലുണ്ട്.

പോത്തുണ്ടി ഡാം, ബോട്ടിങ്ങ് അടക്കമുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഉത്തമമായ ഒരു പിക്‌നിക് കേന്ദ്രമാണ്. നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്. പാലക്കാട് ജില്ലയ്ുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്ന് കാണാം. അങ്ങു ദൂരെ നെല്‍പാടങ്ങള്‍ കണ്ടാല്‍ പച്ചപട്ടുവിരിച്ചിട്ടപോലെ തോന്നും. പശ്ചിമഘട്ടത്തിലെ ഏറെ പ്രത്യേകതകളുള്ള പാലക്കാട് ചുരവും സമീപ സംസ്ഥാനമായ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും ഇവിടെ നിന്ന് വീക്ഷിക്കാന്‍ കഴിയും.

മലമുകളിലേക്കുള്ള യാത്രയ്ക്കിടെ ജൈവകൃഷിരീതി അവലംബിച്ചിട്ടുള്ള തോട്ടങ്ങള്‍ കാണാം. സ്വകാര്യ കമ്പനികള്‍ നടത്തുന്ന തേയിലത്തോട്ടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. കേരളത്തില്‍ ഓറഞ്ച് കൃഷിയുള്ള പ്രദേശമെന്ന ഖ്യാതിയും നെല്ലിയാമ്പതിക്കുണ്ട്.

എസ്റ്റേറ്റിലെത്തുന്നതിനു മുന്‍പാണ് ജൈവകൃഷി ഫാമുകള്‍ കാണാനാവുക.നെല്ലിയാമ്പതിയില്‍ താമസിക്കാന്‍ സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ഏറ്റവും മുകളില്‍ പലകപാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷ് കാലത്തു പണികഴിപ്പിച്ച ഒരു ബംഗ്ലാവുണ്ട്. ഇന്ന് ഇത് ഒരു സ്വകാര്യ റിസോര്‍ട്ടാണ്. കൈകാട്ടി എന്ന സ്ഥലത്ത് ഒരു കമ്യൂണിറ്റി ഹാളുണ്ട്. ട്രക്കിംഗ് കൗതുകികള്‍ ബേസ് ആയി ഇവിടം ഉപയോഗിക്കുന്നു.

പലകപാണ്ടിയില്‍ നിന്ന് ഏറെ അകലെയല്ലാതെ സീതക്കുണ്ടില്‍ 100 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം കാണാം. മാമ്പ്ര എന്ന സമീപമുള്ള മറ്റൊരു മനോഹരമായ പ്രദേശത്തേക്ക് മലകയറിയോ ജീപ്പിലോ എത്താം. ഈ പ്രദേശത്തെല്ലാം തേയില, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. കാട്ടുകാലി, ആനകള്‍, പുലി, കാട്ടണ്ണാന്‍ തുടങ്ങിയ വന്യമൃഗജീവികളെ ധാരാളമായി കാണുന്ന നെല്ലിയാമ്പതിയും സമീപപ്രദേശങ്ങളും പക്ഷിനിരീക്ഷകര്‍ക്കും പ്രിയങ്കരം തന്നെ.

യാത്രാസൗകര്യം : സമീപ റെയില്‍വെ സ്റ്റേഷന്‍ : – പാലക്കാട്, നെല്ലിയാമ്പതിയില്‍ നിന്ന് ഏകദേശം 52 കി. മീ.
സമീപ വിമാനത്താവളം : – കോയമ്പത്തൂര്‍, പാലക്കാട് നിന്ന് ഏകദേശം 55 കി. മീ.

16. മയിലാടുംപാറ

പാടൂരിലെ പീക്കോക്ക് ട്രയാങ്കിളിനടുത്ത് കാണപ്പെടുന്ന ഉയരം കൂടിയതും,ഏറ്റവും വലിയതുമായ പാറയാണ് മയിലാടുംപാറ.മയിലുകള്‍ ഇവിടെവച്ച നൃത്തം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ പേര് ലഭിച്ചത്.ഇവിടെനിന്നു നോക്കിയലാ‍ വീഴുമല വളരെ വ്യക്തമായി കാണാം.തെന്നിലാപുരം,മഞ്ഞപ്ര,കണ്ണംമ്പ്ര,പുതുക്കോട്,എന്നീ പ്രദേശങ്ങളും കാണാം.ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട ഇടമാണ് ഇടമലക്കനാല്‍. ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം.

17. സയലന്റ് വാലി

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാ‌ട്ട് നിന്ന് 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് സൈലന്റ് വാലി. സൈലന്റ്‌വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല.

മുന്‍കൂട്ടി അനുമതി നിര്‍ബന്ധം വനംവകുപ്പിന്റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ മാ‌ത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. പാലക്കാട് മുക്കാലിയിലെ വനം വകുപ്പിന്റെ ഓഫീസില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൈലന്റ് വാലിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 04924 – 253225 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

ഐതീഹ്യങ്ങളിലൊക്കെ പരാമര്‍ശമുള്ള സ്ഥലമാണ് സൈലന്റ് വാലി. സൈരന്ധ്രി വനം എന്നായിരുന്നു സൈലന്റ് വാലി അറിയപ്പെട്ടിരുന്നത്.പാണ്ഡവ പത്നിയായ ദ്രൗപതിയുടെ മറ്റൊരു പേരാണ് സൈരന്ധ്രി. വന വാസക്കാലത്ത് പാണ്ഢവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു എന്നാണ് ഐതീഹ്യം.പാണ്ഡ‌വരുടെ കയ്യിലുണ്ടായിരുന്ന അക്ഷയപാത്രം കഴുകി കമഴ്ത്തി വച്ച സ്ഥലമാണ് പാത്രക്കടവ് എന്ന ഒരു കഥ പ്രചരിക്കുന്നുണ്ട്. കുന്തിപ്പുഴ, മല്ലീശ്വരന്‍മുടി എന്നീ സ്ഥലങ്ങള്‍ക്കൊക്കെ പുരാണ കഥകളുമായി ബന്ധമുണ്ട്.മുക്കാലയില്‍ നിന്നാണ് സൈലന്റ് വാലിയിലേക്ക് യാത്ര ആരംഭിക്കുന്നത്. മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരം വരെ വനംവകുപ്പിന്റെ ഗൈഡുകളു‌ടെ സഹായത്തോടെ സഞ്ചരിക്കാന്‍ അനുവാദമുണ്ട്.

18. കവ

വളരെ പണ്ട്, തന്റെ ശക്തി മുഴുവന്‍ വാലില്‍ ശേഖരിച്ച്, ഒരു ഭീകരനായ വ്യാളി ഭൂമിയെ നശിപ്പിക്കാന്‍ വരികയായിരുന്നു. അപ്പോള്‍, അജാതശത്രുവും ഹെര്‍ക്കുലീസിനെപ്പോലെ ശക്തനും ഒഡീസിയസിനെപ്പോലെ ധീരനുമായ ഒരു രാജകുമാരന്‍ ആ വ്യാളിയെ നേരിടുകയും തന്റെ ഭീമന്‍ ഖഡ്ഗം കൊണ്ട് അതിന്റെ ശക്തി ഒളിപ്പിച്ചുവെച്ച വാല്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. ആ വാല്‍ വന്നു വീണത് മലമ്പുഴയിലെ കവയിലാണെന്ന് തോന്നും, ഞങ്ങളുടെ നേര്‍ മുന്നില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഒരു പര്‍വ്വത ശിഖരം കണ്ടാല്‍. കവ എന്ന സ്ഥലം അങ്ങിനെയാണ്. എപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ..

19. ആനക്കല്‍

സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്ന ഇവിടം വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൂതപ്പുഴയോരത്തെ ആനക്കല്‍ ഭാഗത്തുള്ള ഏക്കര്‍കണക്കിന് വരുന്ന ഭൂപ്രദേശം സര്‍ക്കാര്‍ അധീനതയിലാണുള്ളത്. പാറക്കെട്ടുകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞ ആനക്കല്‍ കുന്നിന്‍ പ്രദേശത്തുനിന്നും തൂതപ്പുഴയോരത്തെകണ്‍കുളിര്‍ക്കെ വീക്ഷിക്കാനാകും.

ആനക്കയവും, നരിമടയും പുഴക്ക് കുറുകെയുള്ള തടയണയും ആനക്കല്‍ അയ്യപ്പക്ഷേത്രവും പുറമത്ര പാടശേഖരവുമൊക്കെ ഉള്‍പ്പെടുത്തിയാണ് വിനോദ സഞ്ചാര പദ്ധതിയൊരുക്കേണ്ടത്. ഇപ്പോള്‍ തന്നെ ഒഴിവു ദിവസങ്ങളിലും മറ്റുമായി നിരവധിപേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ആനക്കല്‍കുന്നിന്റെ പാര്‍ശ്വങ്ങളിലൂടെ ഒഴുകിയെത്തുന്ന തൂതപ്പുഴക്ക് കുറുകെ കിഴക്കേമപ്പാട്ടുകരയിലാണ് തടയണകെട്ടിയിട്ടുള്ളത്. നിറഞ്ഞ ജലസംഭരണിയായ ഇവിടെ സഞ്ചാരികള്‍ക്കായി ബോട്ട്‌യാത്രവരെ ഒരുക്കാവുന്നതാണ്

മലമ്പുഴയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ആനക്കല്‍ സ്ഥിതി ചെയ്യുന്നത്. 20. തേന്‍കുറിശ്ശി വളരെ ചെറിയ എന്നാല്‍ മനോഹരമായ ഗ്രാമമാണ് തേന്‍കുറിശ്ശി. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. റോഡുമാര്‍ഗ്ഗം സുഖകരമായി ഇവിടെ എത്തിച്ചേരാം.

21. പാലക്കാട് കോട്ട

പാലക്കാടു നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ കോട്ട നിര്‍മ്മിച്ചത് കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ മൈസൂറിലെ രാജാവ് ആയിരുന്ന ഹൈദര്‍ അലി ആണ്. CE 1766 -ലാണ് ഈ കോട്ട പണി കഴിക്കപ്പെട്ടത്. ഹൈദര്‍ അലിക്കു ശേഷം (CE 1750 – 1799) അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പു സുല്‍ത്താന്‍ രാജാവായി. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം മരണം വരിച്ചു. ഇന്ന് ടിപ്പു സുല്‍ത്താന്റെ പേരില്‍ അറിയപ്പെടുന്ന ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം ആണ്.

22. കാഞ്ഞിരപ്പുഴ

പാലക്കാട് പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് കാഞ്ഞിരപ്പുഴ. അണക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പശ്ചിമഘട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

23. പറമ്പിക്കുളം

കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു.

പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരംഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.

പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആണെങ്കിലും, സഞ്ചാരികള്‍ക്ക് അവിടെ എത്തിച്ചേരാന്‍ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി പോകണം. പാലക്കാട് നിന്ന് വളരെ അടുത്തായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പാലക്കാട് നിന്ന് പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്തിച്ചേരാം.

24. കരുവാര വെള്ളച്ചാട്ടം

കരുവാര വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലാണ് കരുവാര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. മുക്കാളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റർ നടന്ന് കാടിനുള്ളിലേക്ക് കയറി, വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാൽ കരുവാര വെള്ളച്ചാട്ടത്തിലെത്താം.

ആദ്യത്തെ 3.5 കിലോമീറ്റർ ദൂരം ആദിവാസികളുടേതായ ഓട്ടോ റിക്ഷകളും ജീപ്പുകളുമല്ലാതെ പൊതുജനങ്ങളുടേതായ വാഹനങ്ങളൊന്നും ഫോറസ്റ്റ് അധികൃതർ കടത്തി വിടാറില്ല. ഏകദേശം 70 അടിയോളം ഉയരത്തിൽ നിന്നാണ് കരുവാര വെള്ളച്ചാട്ടത്തിന്റെ പതനം. പിന്നീട് ആ വെള്ളം ഭവാനിപ്പുഴയിലേക്ക് ചേർന്ന് കരുവാര കോളനിയും കടന്ന് കിഴക്കോട്ടൊഴുകുന്നു.

25. കേശവന്‍ പാറ

പാലക്കാട്ടെ നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേ‌ശവന്‍പാറയില്‍ എത്തിച്ചേരാം. നെല്ലിയാമ്പതിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

26. പോത്തുണ്ടി

പാലക്കാട് നിന്ന് 40 കിലോമീറ്റര്‍ അകലെയായി നെന്മറയ്ക്ക് സമീപത്തായാണ് പോ‌ത്തുണ്ടി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇവിടെ സന്ദര്‍ശിക്കാം.

27. സീതാര്‍കുണ്ട്

നെല്ലിയാമ്പതിയിലെ ഒരു പ്രധാന വ്യൂ പോയന്റാണ് സീതാര്‍ കുണ്ട് വ്യൂ പോയിന്റ്. മലമ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡില്‍.





No comments:

Post a Comment