1. മണാലിയില്‍ നിന്ന് ലെഹ്‍ലിലേക്ക് ഒരു ബൈക്ക് യാത്ര ബൈക്ക് യാത്രികര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും ഈ യാത്ര. 457 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയും മുപ്പത് വയസ്സ് തികയുന്നതിന് മുമ്പാകട്ടെ.
2. ചദര്‍ നദിയിലൂടെ ഒരു യാത്ര തണുത്തുറഞ്ഞ നദിയിലൂടെ ഒഴുകിനടക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്നെങ്കിലും ഒരു സ്വപ്നം കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ലഡാക്ക് വരെ ഒന്ന് പോയാല്‍ മതി. തണുത്തുറഞ്ഞ മലകള്‍ക്ക് താഴെ തണുത്തുറഞ്ഞ നദിയിലൂടെ സാഹസികമായി നിങ്ങള്‍ക്ക് ഒഴുകി നടക്കാം. യൗവ്വനം കുറച്ച് സാഹസികമാവട്ടെ
3 .ശ്രീനഗറില്‍ നിന്ന് ലെഹ്‍ലിലേക്ക് ഒരു ബസ് യാത്ര ശ്രീനഗറിലെയും ലെഹ്‍ലിലെയും ഗ്രാമീണ കാഴ്ച്ചകള്‍ കാണണമെങ്കില്‍ ഒരു ബസ് യാത്ര തന്നെയാണ് നല്ലത്. യാത്ര ഒരു ട്രക്കിലാണെങ്കിലും അത് മറക്കാനാവാത്ത അനുഭവമായിരിക്കും
No comments:
Post a Comment