ഒരു കൊച്ചു തമിഴ്‌നാടൻ കാഴ്ചകൾ ബഡ്ജറ്റ് ബൈക്ക് ട്രിപ്പ് In Honda Unicorn - Chitral-mathuer aqueduct-thirparppu waterfalls-chittar dam - Malayalam Travelogue MJR Vlog - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 1, 2018

ഒരു കൊച്ചു തമിഴ്‌നാടൻ കാഴ്ചകൾ ബഡ്ജറ്റ് ബൈക്ക് ട്രിപ്പ് In Honda Unicorn - Chitral-mathuer aqueduct-thirparppu waterfalls-chittar dam - Malayalam Travelogue MJR Vlog

By : Gautham krishna
Chitral-mathuer aqueduct-thirparppu waterfalls-chittar dam
#തിരുവനന്തപുരം ജില്ലയിൽ നിന്ന് ഒരു ദിവസംകൊണ്ട് പോയി വരാൻ സാധിക്കുന്ന ചില തമിഴ്‌നാടൻ പ്രദേശങ്ങൾ...


രാവിലെ 6മണിക്ക് പട്ടത്തിനു കൂട്ടകാരനും ഒത്തു വിടാനായിരുനു പ്ലാൻ,പക്ഷെ ഉറക്കത്തിന്റെ അസുഖം കാരണം യാത്ര തുടങ്ങിയപ്പോൾ 8മണിയായി.അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 200rs അടിച്ചിട്ട് നേരെ ഫസ്റ്റ് ഡെസ്റ്റിനേഷൻ പോയിന്റ് ആയ chithral ലേക്ക്..തിരുവന്തപുരത്തിന്ന് 50km അകലെയാണ് chithral.. 9:30കഴിഞ്ഞപ്പോൾ അവിടെ എത്തി..മല മുകളിൽ ഉള്ള ഒരു പുരാതന ജൈന ക്ഷേത്രം,ആറാം നൂറ്റാണ്ടിൽ മഹേന്ദ്ര വർമൻ രാജാവിന്റെ സഹായത്തോടെ ദിഗംബരാസ് കൊത്തുപണികൾ കൊണ്ട് പാറയിൽ പണിതീർത്ത അമ്പലം.കുറെ പടികളൊക്കെ കേറി വേണം മുകളിൽ എത്താൻ.. മുകളിൽ നിന്ന് ഉള്ള കാഴ്ചകൾ തികച്ചും മനോഹാരിതകൾ നിറഞ്ഞതായിരുന്നു.

ചുറ്റും മലകൾ, കൊച്ചു ഗ്രാമങ്ങൾ,കെട്ടിടങ്ങളൊക്കെ ദൂര കാഴ്ചയിൽ കാണാം..അമ്പലത്തിന്റെ ഒരു വശത്തു ഒരു കുളം ഉണ്ട് ..ഒരിക്കലും അതിലു വെള്ളം വറ്റില എന്നാ വിശ്വാസം..അവിടത്തെ കാഴ്ചകളൊക്കെ കണ്ടിട്ട് 11മണിക്ക് അടുത്ത സ്ഥലത്തേക്-mathur aqueduct..chithral നിന്നു 10km ഉള്ളു..ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ 11:30ക്ക് mathur aqueductil എത്തി.നല്ല ഉയരത്തിൽ ഉള്ള ഒരു നടപ്പാലം..ഒരു വശത്തൂടെ കനാൽ പോലെ വെള്ളം പാലത്തിനോട് ചേർന്നു ഒഴുകുന്നു,മറു വശത്തു നല്ല താഴ്ചയിൽ നദിയൊഴുകുന്നു..Height fearness ഉണ്ടേല് അവിടെ നിന്നുള്ള കാഴ്ച അതൊരു ഒന്നൊന്നര അനുഭവാമായിരിക്കും.

 12മണിക്ക് അവിടെന്നു 11km അകലെയുള്ള tirparappu falls ലേക്ക്..നല്ല മനോഹോരമായ വെള്ളച്ചാട്ടം..അതിന്റെ അടിയിൽ നിന്നു സുരക്ഷിതമായി കുളിക്കാൻ ഉള്ള സൗകര്യങ്ങൾ അവിടെ ചെയ്തിട്ടുണ്ട്.അവിടെ നിന്നു തിരികുമ്പോ ഒരു നാടൻ ഇളനീ കുടിച്ചു 30rs..യാത്രകളിൽ ക്ഷീണമകറ്റാൻ ഇതു ബെസ്റ്റാ.പിന്നെ നേരെ ചിറ്റാർ ഡാം ലക്ഷ്യമാക്കി വിട്ടു. അവിടെ നിന്ന് വെറും 6km അകലെയാണ് ചിറ്റാർ..

തികച്ചും ശാന്തവും മനോഹരവുമായ സ്ഥലം.1km നടന്നു പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റും..ചുറ്റും മേഘങ്ങൾ കൊണ്ട് മൂടപ്പെട്ട മലകൾ, നല്ല തണുത്ത കാറ്റും ഈ സ്ഥലത്തിനോടുള്ള ഈഷ്ടം ഇരട്ടിപ്പിക്കും..മഴ തുടങ്ങിയപ്പോ 2:30ക്ക് തന്നെ തിരിക്കേണ്ടി വന്നു.നല്ല മഴയത് നനഞ്ഞു വണ്ടിയും ഓടിച്ചു നേരെ പട്ടം ബിരിയാണി ഹട്ട് ലോട്ട്..വരുന്ന വഴിക്ക് 100rs petrol കൂടെ അടിച്ചു..4മണിയോടെ പട്ടം എത്തി..കാഴ്ചകളും ബിരിയാണിയും കൊണ്ട് മനസ്സും വയറും ഒരേപോലെ നിറഞ്ഞ തൃപ്തിയോടെ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
#Love_To_Travel#








No comments:

Post a Comment