വിവരണം – Mansoor Kunchirayil Panampad.
ഓരോ യാത്രക്കും ഓരോ ലക്ഷ്യമുണ്ട് എന്റെ എല്ലാ യാത്രകളിലേയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണു ഭക്ഷണ വൈവിധ്യങ്ങൾ. പോകുന്നിടത്തെല്ലാം കഴിയുന്നത്ര രുചി കൂട്ടുകൾ തേടിപ്പിടിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ആ കൂട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ കൊതിപ്പിക്കാറുള്ളത് കോഴിക്കോടു നഗരമാണ്. മലബാറിന്റെ രുചിക്കലവറയായ കോഴിക്കോട്ടെ പ്രധാനപ്പെട്ട റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയെ കുറച്ചും അത് പോലെ കോഴിക്കോട് ബീച്ചിനെ കുറച്ചും കോഴിക്കോട് നഗരത്തില അല്പം ചില കാര്യങ്ങൾ ഇന്ന് നമുക്ക് ഇവിടെ ചർച്ച ചെയാം.
മലബാറിലെ ഏറ്റവും പ്രധാന പ്രദേശമാണ് കോഴിക്കോട്. രണ്ട് വർഷം മുൻപാണ് ഞാൻ ആദ്യമായി കോഴിക്കോട് ഒരു ചെറിയ കോഴ്സ് ചെയുന്നതിൻ വേണ്ടി കോഴിക്കോട് താമസിച്ച് പഠിക്കാൻ പോയത്. ജന്മം കൊണ്ട് ഞാൻ പൊന്നാനിക്കാരൻ ആണെക്കിലും എന്തോ ഒരു ഇഷ്ടം കോഴിക്കോടിനോട് പണ്ടേ തോന്നിയിരുന്നു. എന്റെ സുഹൃത്തുക്കൾ കൂടുതലും കോഴിക്കോട് ആയതു കൊണ്ടാവാം ചെറുപ്പം തൊട്ടേ കോഴിക്കോടിനെ കുറിച്ച് ഒരുപാടു പറഞ്ഞും കേട്ടും കണ്ടും അറിഞ്ഞു ഇഷ്ട സ്ഥലങ്ങളിൽ ഒന്നായത്. അതു കൊണ്ടുതന്നെ കോഴിക്കോട് പഠിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെയധികം സന്തോഷമായിരുന്നു.
എന്റെ പ്രിയപ്പെട്ട സ്ഥലമായ കോഴിക്കോട്ടേക്ക് എന്ന് മുതലാണ് ഞാൻ പോയത് അന്നു മുതൽ ഞാനൊരു കോഴിക്കോട്ടുകാരനായി സാംസ്കാരികതയും പൈതൃകവും കൊണ്ടു തിലകക്കുറിയായി മാറിയ മാനാഞ്ചിറ മൈതാനം അന്നും ഇന്നും ആകർഷീണയം തന്നെ. പ്ലാനിറ്റോറിയം, മിഠായി തെരുവ്, ജീവിത്തിൽ എനിക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കോഴിക്കോട് ബീച്ച്, സരോവരം പാർക്ക്, കല്ലായി പുഴ, സാമൂതിരി വശത്തിന്റെ പ്രൗഡി കാത്തു സൂക്ഷിക്കുന്ന ക്ഷേത്രങ്ങൾ. അങ്ങനെ ഒരുപാട് ഓർമ്മകൾ എനിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്ന പ്രിയ നഗരം. കോഴിക്കോട് നഗരം എന്നും എനിക്ക് എൻറെ ചങ്കാണ്. ജന്മനാട് കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമൂളള നാടും കോഴിക്കോടാണ് അവിടെ ഒരു 6 മാസം പഠിക്കാൻ കഴിഞ്ഞത് തന്നെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഭാഗൃമായാണ് ഞാൻ കാണുന്നു.
കോഴിക്കോട് ബീച്ചിനെ കുറിച്ച് എന്തെങ്കിലും ഓർമ്മകൾ പങ്ക് വെക്കണമെന്ന് മനസ്സിൽ ഒരു ആഗ്രഹം. കോഴിക്കോട് ബീച്ച് കാണാൻ ഒരു ഒന്നൊന്നര മൊൻഞ്ചാണ്. അസ്തമയം ആസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ ലയണ്‍ പാര്‍ക്കും മറൈന്‍ അക്വേറിയവുമുണ്ട്. കോഴിക്കോട് നഗരമാകട്ടെ അതിന്റെ മൗലികമായ സാംസ്‌കാരിക തനിമയോടെ നിങ്ങളെ സ്വാഗതം ചെയ്യും.
കോഴിക്കോട്, ബീച്ചിനടുത്തായി ഉപ്പിലിട്ടത് കച്ചവടം നടത്തുന്ന ഒത്തിരി കടകളും ആളുകളെയും കാണാം. മിക്കവാറും എല്ലാ ഇനവും അവര്‍ ഉപ്പിലിട്ടു വെച്ചിട്ടുണ്ട്. നെല്ലിക്ക , മാങ്ങാ, പപ്പായ, കാരറ്റ് , കാരക്ക, അമ്പഴങ്ങ , പൈന്‍ ആപ്പിള്‍ തുടങ്ങി അവിടെ കിട്ടാത്ത ഐറ്റംസ് ഒന്നുമില്ല. മുളക് കൊണ്ട് ഒരു ചമ്മന്തിയും അവര്‍ തരും. എന്ത് രുചിയാണെന്നോ അവിടുത്തെ ഉപ്പിലിട്ട ഐറ്റംസ്; മുളക് ചമ്മന്തിയും കൂട്ടി കഴിക്കാന്‍. ഉപ്പും വിനാഗിരിയും മുളകും ചേര്‍ത്താണ് ഈ ഐറ്റംസ് ഒക്കെ അവര്‍ ഉപ്പിലിടുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും കോഴിക്കോട് ബീച്ചില്‍ പോകുമ്പോള്‍ മറക്കേണ്ട അവിടുത്തെ ഉപ്പിലിട്ടത്തിന്റെ രുചി നോക്കാന്‍. കോഴിക്കോട് ബീച്ച് റോഡ് രാത്രിയിലും കാണാൻ ഒരു ഒന്നൊന്നര മൊൻഞ്ചാണ്.
കോഴിക്കോടിനെ കുറിച്ച് സംസാരിക്കുബോൾ കോഴിക്കോട് ബീച്ചിൻ അടുത്തായി പ്രിയ സുഹൃത്തും ഫിസിക്സ് ടീച്ചറുമായ Moideen Koya നടത്തുന്ന മോദിസ് തട്ടുകടയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. വളരെയധികം രുചികരമായതും വൈവിധ്യമാർന്ന ഭക്ഷണം ലഭിക്കുന്ന ഒരു തട്ടുകടയാണ് മോദിസ്. അവിടുത്തെ വിഭവങ്ങൾ ഇവയോക്കേയാണ്. പാൽ കാവ, കട്ടൻ കാവ, തുടങ്ങി വിവിധതരത്തിലുള്ള കാവക്കൾ അത് പോലെതന്നെ വിവിധ തരത്തിലുള്ള കട്ടൻ ചായക്കൾ അതൃപ കട്ടൻ, ഓമന കട്ടൻ, പുന്നാര കട്ടൻ തുടങ്ങി വിവിധതരം കട്ടൻ ചായക്കൾ അവിടെ ലഭിക്കുന്നതാണ്. അങ്ങിനെ ഒരുപാട് വൈവിധ്യമാർന്നതും രുചികരമായതും ഭക്ഷണങ്ങൾ മോദിസ് തട്ടുകടയിൽ കിട്ടുന്നതാണ്. ഞാൻ കോഴിക്കോട് പഠിക്കുന്ന കാലത്ത് മോദിസ് തട്ടുകടയിലെ ഒരു സ്ഥിരം സന്ദർശക്കൻ ആയിരുന്നു..
കോഴിക്കോട് രണ്ടാം ഗേറ്റിനു സമീപത്താണു റഹ്മത്ത് ഹോട്ടൽ. ഇവിടുത്തെ ബീഫ് ബിരിയാണി പ്രശസ്തമാണ്. ബീഫ് ബിരിയാണിയും, കാട ഫ്രൈയും സൂപ്പറാണ് ഒരു ലൈം ടീ കൂടി കഴിച്ചാൽ ഉഷാറായി. എന്റെ ലൈഫിൽ ഇന്ന് വരെ വേറെ ഒരു ഹോട്ടലിലും ഞാൻ കണ്ടിട്ടില്ല ബിരിയാണിക്ക് ക്യൂ നിൽക്കുന്നത് റഹ്മത്തിൽ ചെന്നാൽ നിങ്ങൾക്ക് ബിരിയാണി കിട്ടണമെങ്കിൽ ആദ്യം പുറത്ത് ക്യൂ നിൽക്കേണ്ടി വരും. ഇത് വരെ പോകാത്തവർ ഒന്ന് പോകണം. വയറും മനസ്സും ഒരു പോലെ നിറക്കുന്നവരുടെ വിശേഷങ്ങൾ ഭക്ഷണപ്രിയരായ സഞ്ചാരികൾക്കു പ്രയോജനപ്പെടും ഈ കുറിപ്പ് എന്ന് കരുതുന്നു.
തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ കുഞ്ഞഹമ്മദ് ഹാജിയാണ് കോഴിക്കോട് ബീച്ചിനടുത്ത് 60 വര്‍ഷം മുമ്പ് ആരംഭിച്ച ഹോട്ടലാണ് പിന്നീട് രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ്മത്ത് ഹോട്ടലായി മാറിയത്. ഇദ്ദേഹത്തിന്റേതടക്കം ജീവിത കഥക്ക് സാമ്യമുണ്ടായിരുന്നു ഉസ്താദ് ഹോട്ടലിലെ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്. മലബാറിന്റെ രുചിക്കൂട്ടുകളുടെ കേന്ദ്രമെന്ന് വേണമെങ്കില്‍ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം. 2012-ല്‍ എ സി മുറികളും മറ്റു കൂടുതല്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ഹോട്ടല്‍ പുതുക്കി പണിതു. ഇവിടെ ഉണ്ടാക്കുന്ന ‘ ബീഫ് ബിരിയാണി’ ആണ് ഏറെ പ്രസിദ്ധമായത്. കേരളത്തില്‍ തന്നെ ഏറ്റവും നല്ല ബീഫ് ബിരിയാണി കിട്ടുന്ന ഹോട്ടല്‍ ഏതാണെന്ന് ചോദിച്ചാല്‍ ധൈര്യം ആയി എല്ലാവരും പറഞ്ഞിരുന്നത് റഹ്മത്തിലെ ബിരിയാണിയെ ആണ്..
സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖര്‍ രുചിതേടിയെത്തുന്ന താവളമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ ഹോട്ടല്‍. ബീഫ് വിവാദത്തിന്റെ പശ്ചാത്തലത്തിലും ഹോട്ടല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിക്കുന്നതിനേക്കാള്‍ കഴിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നതിലായിരുന്നു കുഞ്ഞഹമ്മദ് ഹാജിക്ക് സന്തോഷം. 2017 ജൂൺ മാസം കുഞ്ഞഹമ്മദ് ഹാജി മരണപ്പെട്ടിരുന്നു..
The post കോഴിക്കോടും പിന്നെ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയും.. appeared first on Technology & Travel Blog from India.
No comments:
Post a Comment