ഗൾഫുകാരുടെ ഉറ്റമിത്രമായ ടൈഗർ ബാം; നിങ്ങളറിയേണ്ട കാര്യങ്ങൾ… - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, November 21, 2018

ഗൾഫുകാരുടെ ഉറ്റമിത്രമായ ടൈഗർ ബാം; നിങ്ങളറിയേണ്ട കാര്യങ്ങൾ…

ടൈഗർ ബാം നമുക്കിടയിൽ പരിചയപ്പെടുത്തിയത് ഗൾഫിൽ നിന്നും ലീവിന് വന്ന പ്രവാസികളായിരുന്നു. കട്ടിയുള്ള ചെറിയ ടൈഗർ ബാം കുപ്പി ഒന്ന് തുറന്നു ചൂണ്ട് വിരലിൽ അല്പം തൊട്ട് വേദനയുള്ള സ്ഥലത്ത് തടവി വിട്ടാൽ മതി. ആ മണം, ഗുണം, എരിച്ചൽ എല്ലാം തന്നെ ഒരു സുഖമായ അനുഭവം തരും. തലവേദന കൂടാതെ എല്ലാ വേദനകൾക്കും ആശ്വാസം പകരുന്ന ഈ പശമരുന്ന് ഒരു സിങ്കപ്പൂർ ഉത്പന്നമാണ്.

1870-കളിൽ ചൈനീസ് ഹെർബലിസ്റ്റായ ഒ ഷു കീൻ വികസിപ്പിച്ചെടുത്തതാണ് ഇത്. എന്നാൽ 1924 ലാണ് ടൈഗര്‍ ബാം എന്ന പേരിൽ ഔദ്യോഗികമായി വിൽപ്പന തുടങ്ങിയത്. ലോകത്തിലെ ചൈനീസ് സമൂഹങ്ങളിലൂടെ ഈ ഉത്പന്നം വേഗം പ്രചരിച്ചു. ഉടമകളുടെ മരണത്തോടെ 1969 ല്‍ സിംഗപ്പൂര്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ ഓഹരികള്‍ പൊതുവില്പനക്കെത്തി. ബ്രിട്ടീഷ് സംയുക്തബാങ്കായ സ്ലേറ്റര്‍ വാക്കര്‍ ടൈഗര്‍ബാം കമ്പനി ഏറ്റെടുത്തെങ്കിലും അധികം താമസിയാതെ ബാങ്കിങ് പ്രതിസന്ധിയില്‍ അത് തകര്‍ന്നുവീണു. 20 കൊല്ലത്തേക്ക് വില്പനാധികാരത്തിലായിരുന്ന ടൈഗര്‍ബാം കമ്പനി 1992ല്‍, ഹൌ പാര്‍ തിരിച്ചെടുത്തു. പിന്നീട് പതിയെപ്പതിയെ അത് ഉയർന്നു വരികയാണുണ്ടായത്.

ഒരു നൂറ്റാണ്ടോളമായി ഏഷ്യയിലും ചുറ്റുവട്ടത്തുമുള്ള നിരവധി സ്ഥലങ്ങളില്‍ ഈ ഉത്പന്നം പേശിവേദനയില്‍നിന്നും ജലദോഷത്തിന്റെ ലക്ഷണങ്ങളില്‍നിന്നും തലവേദനയില്‍നിന്നും ആശ്വാസത്തിനായി ഉപയോഗിക്കുന്നു. ചൂടും തണുപ്പും സംവേദനം ചെയ്ത്, സിരാഗ്രത്തെ ആശയക്കുഴപ്പത്തിലാക്കി, പേശിവലിവിന്റെ വേദനയുടെയോ പ്രാണി കടിച്ചതിന്റെ ചൊറിച്ചിലിന്റെയോ സന്ദേശങ്ങളെ തടഞ്ഞുകൊണ്ടാണ് ടൈഗര്‍ബാം പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിലുള്ള സമാനമായ പല ഉത്പന്നങ്ങളേക്കാള്‍ വീര്യമേറിയതാണിത്. ഈ ഉത്പന്നം ആദ്യം പുറത്തിറക്കിയപ്പോള്‍ അവതരിപ്പിച്ച ഷഡ്ഭുജാക‌ൃതിയിലുള്ള കുപ്പിയും അവരുടെ കുത്തകയായിരുന്ന ഓറഞ്ച് നിറവും നിലനിര്‍ത്തിക്കൊണ്ടാണ് ടൈഗർ ബാം വിപണിയിലെത്തിയത്.

ഇപ്പോൾ വെളുപ്പും ഓറഞ്ചും നിറത്തിൽ ടൈഗർ ബാമുകൾ വിപണിയിലുണ്ട്. വെളുത്തതും ഓറഞ്ചും ടൈഗർ ബാമിൽ ഇടയ്ക്ക് ഒരു വ്യത്യാസമുണ്ട്, എന്നാൽ അത് പ്രധാനമല്ല. ഓറഞ്ച് ഉത്പന്നം അത്യാവശ്യ എണ്ണകളുടെ ഘടനയിൽ ഉൾപ്പെടുത്തുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. എന്നാൽ രണ്ട് തരത്തിലുള്ള (വെളുപ്പും ഓറഞ്ചും) ഉൽപ്പന്നത്തിലും ഇത്തരം ചേരുവകൾ അടങ്ങിയിട്ടുണ്ട്, പക്ഷേ വെളുത്ത തൈലത്തിൽ അത് താരതമ്യേന കുറവാണ്. ഉപയോഗത്തിന്റെ ഭാഗമായി ചുവന്ന ബാം നല്ല ഉത്തേജകവും പുനഃസ്ഥാപിക്കൽ ഫലവുമുള്ളതാണ്. വെളുത്തനിറം സുലഭമായ ചർമ്മമുള്ള ആളുകളുടെ ചികിത്സയ്ക്ക് അനുയോജ്യമാണ്. കുട്ടികളുടെ ചികിത്സയ്ക്കായി, തെറാപ്പികൾക്കും ശിശുരോഗവിദഗ്ധർക്കും വെളുത്തനിറം ഉപയോഗിക്കാൻ നിർദ്ദേശിക്കപ്പെടുന്നു.

ഔഷധ ആവശ്യങ്ങള്‍ക്കാണ് കടുവയുടെ എല്ല് പ്രധാനമായും ഉപയോഗിക്കുന്നത്. കിഴക്കന്‍ ചൈനയില്‍ കണ്ടുവരുന്ന ചൈനീസ് കടുവകളെ മരുന്ന് നിര്‍മാണത്തിനായി ചൈനക്കാര്‍ വന്‍ തോതില്‍ കൊന്നൊടുക്കി. ടൈഗര്‍ ബാം പോലുള്ള മരുന്നുകള്‍ പേര് സൂചിപ്പിക്കുംപോലെ കടുവയുടെ ശരീരാവശിഷ്ടങ്ങള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇത് കാരണം വളരെ കുറച്ച് ചൈനീസ് കടുവകളേ ഇന്ന് അവ ശേഷിക്കുന്നുള്ളൂ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ഒരു കാലത്ത് ചൈനയിലായിരുന്നു. 20 ലക്ഷത്തിലേറെ പഴക്കമുള്ള കടുവ ഫോസിലുകള്‍ ചൈനയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കാര്യം എന്തൊക്കെയാണെങ്കിലും ടൈഗർ ബാം ഇന്നും നമ്മുടെ സമൂഹത്തിൽ മികച്ച പേരെടുത്ത ഒരു വേദന സംഹാര ലേപനമായി തുടരുകയാണ്. കടുവ ചാടുന്നതുപോലെ തന്നെ വേദന പെട്ടെന്നു പമ്പകടക്കും എന്നതു തന്നെയാണ് ടൈഗർ ബാമിന്റെ ഈ ജനപ്രീതിയ്ക്കു കാരണവും. പണ്ടത്തെപ്പോലെ ടൈഗർ ബാമിനായി ഗൾഫുകാരെ ആശ്രയിക്കേണ്ട അവസ്ഥ ഇന്നില്ല. മിക്ക കടകളിലും സൂപ്പർ മാർക്കറ്റുകളിലും ടൈഗർ ബാം ഇന്ന് ലഭ്യമാണ്.

The post ഗൾഫുകാരുടെ ഉറ്റമിത്രമായ ടൈഗർ ബാം; നിങ്ങളറിയേണ്ട കാര്യങ്ങൾ… appeared first on Technology & Travel Blog from India.





No comments:

Post a Comment