ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തിലെ തന്നെ എറ്റവും സാഹസികമായ പോളാർ എക്സ്പെഡിഷനിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കുകയാണ് സഞ്ചാരിയായ പാലക്കാട് സ്വദേശി സത്യ. തൻ്റെ പുതിയ യാത്രാ താല്പര്യത്തെക്കുറിച്ച് സത്യയുടെ വാക്കുകാൾ ചുവടെ വായിക്കാം.
ഇരുപത് വയസുമുതൽ തുടങ്ങിയ ഒറ്റക്കുള്ള യാത്രകളിൽ പണമില്ലാത്ത യാത്രയും , കുറഞ്ഞ യാത്രയും ജീവിതത്തിന്റെ ഉൾക്കാമ്പ് തേടിയും കണ്ടിട്ടും മതിവരാത്ത ഒരുപാട് മനുഷ്യരുടെ ജീവിത്തിലേക്കും ഒരതിഥിയെ പോലെ ചെന്ന്കേറിയിട്ടും , തെരുവുകളും ,കുന്നും മലയും കാടും കാട്ടരുവിയും പർവ്വതങ്ങളും യാത്രകളിലെ അനുഭവങ്ങളും എല്ലാം സന്തോഷങ്ങളാലും ഇതുവരെയായിട്ടും യാത്രയോടുള്ള അടങ്ങാത്ത ദാഹം എവിടെ ചെന്നെത്തുമെന്ന് പലപ്പോഴും അറിയാതെ പോയിട്ടുണ്ട് … പോളാർ എക്സ്പിഡിഷന് ഇതുവരെ തരാൻ കഴിയാത്ത അനുഭവങ്ങൾ തരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു , സ്വപ്നം പോലെ കണ്ടുനടന്ന മാസങ്ങൾ കഴിഞ്ഞ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിലേക്ക് എത്തിച്ചിരിക്കുകയാണ്.
പോളാർ എക്സ്പിഡിഷന്റെ_ആശയം : സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് , അവരുടെ സാധാരണ ജോലിയുമായി മുന്നോട്ട് പോകുന്നവർക്ക് മൈനസ് 40 ഡിഗ്രിയോളം വരുന്ന കാലാവസ്ഥയിൽ എല്ലാ സൗകര്യങ്ങളും കൊടുത്ത് കൊണ്ട് ജീവിത്തിലെ മറക്കാനാവാത്ത ഒരു യാത്ര സമ്മാനിക്കുക എന്നതും . ശരിയായ ഉപകരണങ്ങളും വസ്ത്രങ്ങളും മറ്റും ഉണ്ടെങ്കിൽ ലോകത്തുള്ള ആർക്കുവേണമെങ്കിലും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കാവുന്ന ഈ യാത്ര സഫലീയമക്കാവുന്ന ഒന്നാണ് എന്ന ലോകത്തോട് പറയാൻ അറിയിക്കാൻ കൂടിയാണ്
എന്താണ്_പോളാർ_എക്സ്പിഡിഷൻ? അതിശൈത്യമായ, മനുഷ്യവാസമില്ലാത്ത ഭൂമിയുടെ അച്ചുതണ്ടിനോട് ഏറെകൊറേ അടുത്ത് കിടക്കുന്ന മഞ്ഞുമലകളാൽ നിറഞ്ഞ ആർട്ടിക് ‘പ്രദേശത്ത് 300 കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട ഒന്നാണ് പോളാർ എക്സ്പിഡിഷൻ , വർഷത്തിൽ ഏപ്രിൽ മാസമാണ് പോകാൻ സാധിക്കുക അതിനുള്ള വോട്ടിംഗ് നവംബർ 15 മുതൽ ഡിസംബർ 13 വരെ നീളുന്നതായിരിക്കും .ലോകത്തിൽ നിന്ന് 140 രാജ്യങ്ങളിൽ നിന്നും ഒരുപാട് യാത്രാപ്രേമികൾ പങ്കെടുക്കുന്നുണ്ട് . വോട്ടിങ്‌ലൂടെയും ജൂറിക്ക് ഇഷ്ടമുള്ളവരെയും തിരഞ്ഞെടുത്ത് കൊണ്ടാണ് യാത്ര ആരംഭിക്കുന്നത് .
യാത്രയെ അത്രമാത്രം സ്നേഹിക്കുന്ന ലോകത്തിലെ മനുഷ്യരുടെ കൂടെ സന്തോഷം പങ്കിടാനും , ഇതുവരെ കിട്ടിയ അനുഭവങ്ങൾ അവിടെത്തിയവരോട് പറയാനും , ബാക്കിയുള്ള പതാകകളുടെ കൂടെ സ്നേഹത്തോടെയും സന്തോഷങ്ങളുടെയും അഭിമാനത്തിന്റെയും നമ്മുടെ ത്രിവർണ പതാക മഞ്ഞിൽ ഉറപ്പിച്ച് വെക്കാനും, അവിടെന്ന് കിട്ടിയ എല്ലാ അനുഭവങ്ങളും നിങ്ങളോട് പങ്കുവെക്കാനും .
എനിക്ക് വേണ്ടി വോട്ട് ചെയ്യുക സപ്പോർട്ട് ചെയ്യുക … പരമാവധി എല്ലാവരിലേക്കും എത്തിക്കുക , പറ്റുന്നവർ ഫേസ്ബുക്കിൽ ഡയറക്റ്റ് ആയി പോസ്റ്റ് ചെയുക , നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളവരോടും വോട്ടുചെയ്യാൻ സ്‌നേഹത്തോടെ പറയുക . എനിക്ക് വോട്ട് അഭ്യർത്ഥിക്കാൻ നിങ്ങളെ പോലെ സാധാരണക്കാരല്ലാതെ, എനിക്ക് വേറാരും ഇല്ലാത്തത് കൊണ്ടാണ് .അതുകൊണ്ട് തന്നെയാണ് വോട്ട് ചോയിച്ച് വീഥികളിലേക്ക് ഇറങ്ങിയതും
ഇതുവരെ ചെയ്ത യാത്രകളുടെ വ്യാപ്തിയിൽ നോക്കുമ്പോൾ പോളാർ എന്നെ സംബന്ധിച്ചെടത്തോളം അതിസാഹസികം തന്നെയാണ് ഒരു സംശയോം ഇല്ല .
The post ലോകത്തിലെ തന്നെ എറ്റവും സാഹസികമായ പോളാർ എക്സ്പെഡിഷനിലേക്ക്.. appeared first on Technology & Travel Blog from India.
No comments:
Post a Comment