അമ്പോ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല; തിരുമ്പി വന്തിട്ടേന്ന് സൊല്ല് ജാവാ..ബുള്ളറ്റുകള്‍ ഇനി വിയര്‍ക്കും - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 15, 2018

അമ്പോ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല; തിരുമ്പി വന്തിട്ടേന്ന് സൊല്ല് ജാവാ..ബുള്ളറ്റുകള്‍ ഇനി വിയര്‍ക്കും

കാത്തിരിപ്പിന് വിരാമം ഐതിഹാസിക മോട്ടോർ സൈക്കിൾ ബ്രാൻഡായ ജാവാ തങ്ങളുടെ പുതിയ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചു ഒന്നല്ല മൂന്നെണ്ണവുമായി ആണ് ജാവയുടെ വരവ്. ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെയാണ് മോഡലിന് ജാവാ നൽകിയിരിക്കുന്ന പേരുകൾ  1.64 ലക്ഷം രൂപയാണ് ജാവാ ബൈക്കിന്റെ വില (ഡൽഹി എക്സ് ഷോറൂം) ജാവാ 42 ന് 1.55 ലക്ഷം രൂപയുമാണ് ഇരു ബൈക്കുകളും 293 സിസി ഒറ്റ സിലണ്ടർ എൻജിനിലാണ് എത്തുന്നത്.

എന്നാൽ പെറാക്ക് എത്തുന്നത് 334 സിസി ഒറ്റ സിലണ്ടർ എൻജിനിലാണ്. ബോബർ ശൈലിയിൽ എത്തുന്ന പെറാക്ക് 1.89 ലക്ഷം രൂപയാണ് വിലവരുന്നത് എന്നാൽ ഈ വാഹനം മറ്റ് രണ്ട് മോഡലുകളുടെകുടെ നിരത്തിൽ എത്തിക്കാൻ കമ്പനി ഒരുക്കമല്ല. പെറാക്കിനായി ഇനിയും കാത്തിരിക്കേണ്ടി വരും പെറാക്ക് എന്ന് നിറത്തിൽ എത്തും എന്ന് കമ്പനി വ്യെക്തമാക്കിയിട്ടില്ല.

നിരത്തിലെത്തുന്ന ജാവയുടെ ഇരുമോഡലുകളും 293 സിസി ലിക്വിഡ് കൂൾഡ് എൻജിൻ 27 bhp കരുത്തും 28 nm ടോർക്കുമാണ് പരമാവധി ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് ആണ് ഗിയർ ബോക്സ്. ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.

വിപണിയിൽ എതിരാളികൾ ഇല്ലാതെ വിലസുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾക്ക് ഒത്ത എതിരാളി തന്നെയാണ് ജാവാ തൊണ്ണൂറുകളുടെ തുടക്കത്തിലെ വിടപറഞ്ഞ ജാവ ബൈക്കുകള്‍ക്ക് ഇന്നും വലിയ ആരാധക പിന്തുണയുണ്ട് രാജ്യത്ത്.മഹീന്ദ്ര ഗ്രൂപ്പാണ് ജാവയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത് ഒരുകാലത്തു റോയല്‍ എന്‍ഫീല്‍ഡിനെക്കാളും പ്രചാരമുണ്ടായിരുന്നു ജാവ ബൈക്കുകള്‍ തിരിച്ചെത്തുമ്പോള്‍ ബുള്ളറ്റുകള്‍ക്ക് ആശങ്കപ്പെടാനുള്ള വക ധാരാളമാണ്

ഫോട്ടോ ഗാലറി 





No comments:

Post a Comment