മാസങ്ങളോളം ഇരുട്ടു വീഴാത്ത സ്വാൽബാർഡിലേക്ക് ഒരു യാത്ര !! - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, November 20, 2018

മാസങ്ങളോളം ഇരുട്ടു വീഴാത്ത സ്വാൽബാർഡിലേക്ക് ഒരു യാത്ര !!

വിവരണം – ഹർഷ പ്രകാശ്.

ഭൂമിയുടെ വടക്കെ ധ്രുവതിന് ചുറ്റുമുള്ള, ആര്‍ട്ടിക് സര്‍ക്കിളിന്റെ (63° 33 N) ഉള്ളിലുള്ള പ്രദേശത്തെയാണ് പൊതുവെ Arctic Region എന്ന് വിളിക്കാവുന്നത്. Arctic Ocean ഉം അതിനു ചുറ്റിപ്പറ്റിയുള്ള ചെറു കടലുകളും Alaska, Finland, Iceland, Green Land, Canada, Norway Russia, Sweden എന്നിവയുടെ വടക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇവിടത്തെ കാലാവസ്ഥ കാഠിന്യമുള്ള മഞ്ഞുകാലവും, സുഖമുള്ള ചൂടുകാലവും കലര്‍ന്നവയാണ്. മരങ്ങള്‍ പൊതുവേ വളരാറില്ല.

Bush അല്ലെങ്കില്‍ Shrubs 2 മീറ്റര്‍ ഉയരത്തില്‍ വരെയൊക്കെ വളരാറുണ്ട്. Mosses & Litchens എന്നു പറയപ്പെടുന്ന കട്ടിയുള്ള പായലാണ് ഏറ്റവും അധികം കാണപ്പെടുന്നത്, അതു തന്നെ മഞ്ഞും, ഐസും ഇല്ലാത്തപ്പോള്‍. Permafrost എന്നൊരു പ്രതിഭാസവും വളരെ അധികമായി Arctic Region ല്‍ കാണപ്പെടുന്നു. ഭൂമി, അതായത് മണ്ണ്, കല്ല്, പാറക്കഷ്ണങ്ങള്‍ തുടങ്ങിയവ തണുപ്പിന്റെ കാഠിന്യം മൂലം രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ഉറഞ്ഞ് പോകുന്നതിനെയാണ് Permafrost എന്നു പറയുന്നത്.


Svalbard: Norway യുടെ archipelago ല്‍ Arctic Region ല്‍ ഉള്ള ദ്വീപ സമൂഹം. 74°-84°N മുതല്‍ 10°-35° E വരെയും പരന്നു കിടക്കുന്നു. ഏറ്റവും വലിയ ദ്വീപ് Spitsbergen , തലസ്ഥാനം Longyearbyen. Flight services only from Norway.

Svalbard എന്ന പേര് ഓര്‍ക്കുമ്പോള്‍ തന്നെ എപ്പോഴും മനസ്സില്‍ ഒരു കുളിരാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വപ്നതുല്യമായ ഈ യാത്ര ചെയ്യാന്‍ സാധിച്ചത്. ഓസ്ലോവില്‍ നിന്ന് flight board ചെയ്യുമ്പോള്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു. കാണാന്‍ പോകുന്ന കാഴ്ചകളേയും, കണ്ടു തീര്‍ന്ന കാഴ്ചകളെക്കുറിച്ചുമൊക്കെ ആലോചിച്ച് മനസ്സ് എവിടേക്കോ അലഞ്ഞ് തിരിഞ്ഞു. ഇടക്കെപ്പോഴോ മയങ്ങി പോയത് അറിഞ്ഞില്ല. സൂര്യന്റെ ശക്തമായ കിരണങ്ങള്‍ മുഖത്ത് വീണാണ് ഞെട്ടി ഉണര്‍ന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീടാണ് ഓര്‍ത്തത് മാസങ്ങളോളം ഇരുട്ടു വീഴാത്ത പ്രദേശത്തേക്കാണ് ഞാന്‍ പോവുന്നതെന്ന്.

Longyearbyen Airport ല്‍ ഇറങ്ങുമ്പോള്‍ 11 മണി കഴിഞ്ഞിരുന്നു, പക്ഷെ പകല്‍ പോലെ വെളിച്ചം. Norway ല്‍ നിന്ന് ഒപ്പം കൂടിയ സുഹൃത്തും ഞാനും കൂടി ഒരു Car rental book ചെയ്തിരുന്നു. Airport parking ലാണ് car. Luggage collect ചെയ്ത് car park ലേക്കുള്ള നടത്തത്തിലാണ് കാലാവസ്ഥയെക്കുറിച്ച് ബോധം വന്നത്. ഭയങ്കരമായ കാറ്റും ചെറുതായി snowfall ഉം ഉണ്ടായിരുന്നു. മുന്‍കൂറായി അതിനനുസരിച്ച് dress ചെയ്തിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കാറിലെത്തിപ്പെട്ടു. പാര്‍ക്കിങ്ങ് വിടുന്നതിനിടയില്‍ തന്നെ എയര്‍പ്പോര്‍ട്ട് മുഴുവനായി അടച്ചിരുന്നു. വഴിയിലൊന്നും ഒരു മനുഷ്യനെപ്പോലും കാണാത്തതും town center ല്‍ ഉള്ള കടകള്‍ അടഞ്ഞിരിക്കുന്നതും ആണ് ഇത് പാതിരാത്രിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത്.

യാത്രകളില്‍ പൊതുവേ hostel ആണ് താമസിക്കാന്‍ തിരഞ്ഞെടുക്കാറ്. Svalbard ഉം അങ്ങനെ തന്നെ. Gjestehuset 102 എന്നാണ് ഞാന്‍ താമസിച്ച hostel ന്റെ പേര്. പുഞ്ചിരിയോടെ Receptionist ഞങ്ങളെ സ്വീകരിച്ചു. Shoes ഉള്ളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതു കൊണ്ട് reception ന്റെ മുന്നില്‍ അതിനായി സജ്ജീകരിച്ച stand കളില്‍ ഊരി വെപ്പിച്ചു. എന്റെ Dorm ന്റെ താക്കോലും വാങ്ങി First Floor ലേക്ക് വെച്ചു പിടിച്ചു. Hungary യില്‍ നിന്നുള്ള ഒരു scientist ഉം China യില്‍ നിന്നുള്ള ഒരു traveler ഉം ആണ് ഇന്നത്തെ എന്റെ buddies.

കാഴ്ചകൾ കാണാനുള്ള മനസ്സിന്റെ ആവേശമാണ് എന്റെ ശരീരത്തിന്റെ energy എന്ന് എനിക്ക് പല യാത്രകളിലും തോന്നാറുണ്ട്. സമയം 1 AM കഴിഞ്ഞിട്ടും ഉറങ്ങാത്ത എന്റെ റൂമീസിനോട് പിന്നെ കാണാമെന്ന് പറഞ്ഞ് backpack lockerൽ വെച്ചിട്ട് ഞാൻ reception ലേക്ക് ചെന്നു. Boots വലിച്ച് കയറ്റുന്നതിനിടയിൽ ഇപ്പോൾ തന്നെ പുറത്തേക്കിറങ്ങുകയാണോ എന്ന കുശലാന്വേഷണവുമായി receptionist അടുത്തേക്ക് വന്നു. അവർ main doorന്റെ password ഒരു പേപ്പറിൽ ‍എഴുതി കയ്യിൽ തന്നു. ആദ്യം കയറിയപ്പോൾ ഫോണ്‍ ചെയ്ത് അവരെ കൊണ്ട് തുറപ്പിക്കുകയാണ് ചെയ്തത്.

എന്തായാലും ഇരുട്ടല്ലല്ലോ എന്ന ധൈര്യത്തിൽ ഇറങ്ങി നടന്നു ഒരു ലക്ഷ്യവുമില്ലാതെ. ചുറ്റുമുള്ള മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയിരുന്നു. അവ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളായും പിന്നീട് അരുവികളായും പലവഴി ഒഴുകി കടലിലലിയുന്നുണ്ടായിരുന്നു. ഭയങ്കര കാറ്റുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് snowfall നിന്നിരുന്നു. വളരെ കുറച്ചു റോഡുകളേ ഇവിടെ ഉള്ളൂ. ഉള്ളവയെല്ലാം വളരെ വീതി കുറഞ്ഞതുമാണ്. കുറച്ച് മാസങ്ങളിലേ ഇവിടെ കാറൊക്കെ ഓടിക്കാൻ‍ സാധിക്കൂ. എല്ലാവര്‍ക്കും snow mobile ഉണ്ട്. അതാണ് പ്രധാന വാഹനം.

നടന്ന് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ‍ കുറച്ച് മുന്നിലായി പൂച്ചയേക്കാൾ വലിപ്പമുള്ള തൂവെള്ള നിറത്തിലുള്ള എന്തോ ഒന്ന് റോഡ് മുറിച്ച് കടന്ന് ഓടിപ്പോയി. ദൈവമേ!! ഒന്ന് ഞെട്ടി.. ഇനി വല്ല polar bearന്റെ കുട്ടിയുമാവുമോ?? വന്നിറങ്ങിയ അന്നു തന്നെ ഇവിടെ അവസാനിക്കാനാണോ വിധി? എന്നൊക്കെ ഒറ്റ നിമിഷത്തിൽ ചിന്ത പോയി. ഇനി മുന്നോട്ട് തുടരണോ, തിരിച്ചു പോകണോ? ആകെ confusion.. ഞാൻ കണ്ടത് എന്തിനെയാണെന്നറിയാൻ അത് ഓടിപ്പോയ തൊട്ടടുത്ത കുന്നിലേക്ക് നോക്കി. പക്ഷെ അത് മഞ്ഞുമായി അലിഞ്ഞു ചേര്‍ന്നിരുന്നു. മറ്റൊന്നിൻ ധര്‍മ്മയോഗത്താൽ അതുതാനല്ലയോ ഇത് എന്ന ഉല്‍പ്രേക്ഷ അലങ്കാരം ആണ് ഓര്‍മ്മ വന്നത്.

എന്തായാലും risk എടുത്ത് ഇനി മുന്നോട്ട് പോക്ണ്ടേന്ന് തീരുമാനിച്ച് തിരിച്ച് ഹോസ്റ്റലിലേക്ക് പോയി. അധികം വൈകാതെ തിരിച്ചെത്തിയ എന്നെ കണ്ട് receptionist ഒരു വല്ലാത്ത ചിരി പാസ്സാക്കിയില്ലേ എന്ന് ഒരു സംശയം. മലയാളിയുടെ സ്ഥായി ഭാവമായ പുച്ഛം ആണോ? ഏയ്, ആവില്ല.. തോന്നിയതായിരിക്കും. എന്തായാലും റൂമിൽ ചെല്ലുമ്പോൾ‍ Chinese traveller ഉറങ്ങിയിരുന്നു. Hungarian Scientist, bed lamp ന്റെ സഹായത്താൽ‍ വായനയിലുമായിരുന്നു. പുള്ളിയോട് Good Night പറഞ്ഞ് മുകളിലുള്ള എന്റെ bunkൽ ‍ ഞാൻ കയറി കിടന്നു. അപ്പോൾ ഇനി രാത്രി ശുഭരാത്രി..

The post മാസങ്ങളോളം ഇരുട്ടു വീഴാത്ത സ്വാൽബാർഡിലേക്ക് ഒരു യാത്ര !! appeared first on Technology & Travel Blog from India.





No comments:

Post a Comment