ഓഫ്‌ റോഡ് പ്രേമികളുടെ സ്വർഗ്ഗമായ “ഉറുമ്പിക്കര” പിടിച്ചടക്കിയ കഥ…! - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, November 30, 2018

ഓഫ്‌ റോഡ് പ്രേമികളുടെ സ്വർഗ്ഗമായ “ഉറുമ്പിക്കര” പിടിച്ചടക്കിയ കഥ…!

എഴുത്ത് – രാഹുൽ മുരളി.

സഞ്ചാരിയിലെ പോസ്റ്റുകൾ കണ്ടാണ് ഉറുമ്പിക്കരയെ പറ്റി അറിയുന്നത്. അന്ന് തൊട്ട് ഉള്ള മോഹം ആയിരുന്നു അവിടെ പോണം എന്ന്, ഇത്തവണ ലീവിന് നാട്ടിൽ വന്നപ്പോൾ ഉറപ്പിച്ചു. തനിച്ചു പോകാം എന്ന തീരുമാനം മാറ്റിയത് തലേന്നു ചങ്ങായി അക്ഷയ് കൂടെ ഉണ്ട് എന്നു പറഞ്ഞപോഴാ, അത് നന്നായി എന്ന് പിന്നീട് മനസിലായി.

ഉറക്കത്തിനു ഒരു ദിവസം സുല്ലിട്ട് 5 മണിക്ക് ഞങ്ങൾ കൊടുങ്ങല്ലൂർ നിന്ന് യാത്ര തുടങ്ങി. ഞാൻ Classic 350 യിലും അക്ഷയ് modified 5 speed Rx 135യിലും ആയിരുന്നു യാത്ര. കൊടുങ്ങല്ലൂർ> അത്താണി> മുവാറ്റുപുഴ> ഈരാറ്റുപേട്ട> പൂഞ്ഞാർ> ഏന്തയാർ> ഉറുമ്പിക്കര, ഇതായിരുന്നു റൂട്ട്. മുവാറ്റുപുഴ വരെ റൂട്ട് അറിയാവുന്നത് കൊണ്ട് ഗൂഗിൾ ആന്റിയെ ബുദ്ധിമുട്ടിച്ചില്ല.

9 മണി ആയപ്പോഴേക്കും ഏന്തയാർ എത്തി ഫുഡ്‌ കഴിച് അവിടെ നിന്ന് ലെഫ്റ്റ് എടുത്ത് നേരെ വിട്ടു ഉറുമ്പിക്കരയിലേക്. പോകുന്ന വഴിക് ഉറുമ്പി ഹിൽ പാലസ് റിസോർട്ടിന്റെ ബോർഡ്‌ വച്ചത് കൊണ്ട് വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല. ഓഫ്‌ റോഡ് എന്നൊക്കെ കേട്ടപ്പോ ഇത്രക്ക് വിചാരിച്ചില്ല, നല്ല കട്ട ഓഫ്‌ റൈഡ്. കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടായ ഓഫ്‌ റോഡുകളിൽ ഒന്നാണ് ഉറുമ്പിക്കര എന്ന് ഇവിടെ വായിച്ചിട്ടുണ്ട്.

ഞങ്ങൾ പയ്യെ പയ്യെ കേറി. റോഡ് ഇല്ല എന്ന് തന്നെ പറയാം, നല്ല വലിയ ഉരുളൻ കല്ലുകൾ മാത്രം. ഒരു കല്ലിൽ നിന്ന് വേറെ കല്ലിലേക് ചാടി ചാടി ഞങ്ങൾ മല കേറി. പോയപ്പോൾ രണ്ടു സ്ഥലത്ത് വച്ചു എനിക്ക് പണി കിട്ടി. മുന്നോട്ടും പിന്നോട്ടും ഇല്ലാതെ അവൻ അവിടെ നിന്നു (അക്ഷയ് വന്നു തള്ളി തന്നില്ലെങ്കിൽ ഞാൻ അവിടെ പോസ്റ്റ്‌ ആയേനെ). ഇടക്ക് കിളി പോയപ്പോ തിരിച്ചു പോയാലോ എന്ന് വരെ ആലോചിച്ചു. ഉറുമ്പിക്കര വന്നിട്ട് കയറാൻ പറ്റാതെ തിരിച്ചു പോയ കഥകൾ സഞ്ചാരിയിൽ തന്നെ കേട്ടിട്ടുണ്ട്.

ടോപ് എത്തുന്നതിനു 3KM മുമ്പ് ആണ് ശെരിക്കും നല്ല കട്ട ഓഫ്‌ റോഡ് കിട്ടിയത്. മുകളിൽ എത്താറായപ്പോ വണ്ടി സൈഡ് ആക്കി ഞങ്ങൾ നടന്നു കേറി. അവിടെ 2 ചേട്ടന്മാർ റോഡിൽ മണ്ണ് വെട്ടിഇടുന്നത് കണ്ടു. ചോദിച്ചപ്പോ റിസോർട്ടിൽ ഗസ്റ്റ് വരുമ്പോ അവരെ കൊണ്ട് വരാൻ റോഡ് ശെരി ആകുന്നതാ എന്നു പറഞ്ഞു. ദിവസവും അവർ അവിടെ നടന്നു കയറും എന്നെ കേട്ടപ്പോ നേരത്തെ പോയ കിളികൾ അവിടെ പറന്നു നടക്കുന്നത് കണ്ടു. അവരോട് ബൈ പറഞ്ഞ് വീണ്ടും നടന്നു. മുകളിൽ എത്തിയാൽ പിന്നെ വേറെ ഒരു ലോകം ആണ്, ഇത്രയും റിസ്ക് എടുത്ത് വന്നത് തെറ്റായില്ല എന്നു ഉറപ്പിക്കാം.

11 മണി ആയിട്ടും നല്ല കിടിലൻ ക്ലൈമറ്റ്, പിന്നെ ആ വ്യൂ, അതൊരു ഒന്നന്നര ഫീൽ ആണ് തന്നത്. ഒരു അമ്പലവും പിന്നെ കുരിശുo കാണാം അവിടെ. ഇന്ന് ഞങ്ങൾ മാത്രം ആണ് വന്നത് എന്നെ ആ ചേട്ടന്മാർ പറഞ്ഞിരുന്നു, വേറെ ആരും ശല്യം ചെയ്യാൻ ഇല്ലാതെ കുറെ നേരം അവിടെ ഇരുന്നു. അവിടെ നിന്ന് നോക്കിയാൽ വാഗമൺ പാരാ ഗ്ലൈഡിങ് സ്പോട് കാണാം. മുമ്പ് ആരോ വന്നു ടെന്റ് അടിച്ചതിന്റെയും തീ കൂട്ടിയതിന്റെയും ആവിഷ്ടങ്ങൾ കുറെ ഉണ്ട് അവിടെ. ഇനി വരുമ്പോ ഒരു ടെന്റ് എടുക്കണം, ഒരു രാത്രി ആ സൗന്ദര്യം ആസ്വദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ ഇറങ്ങി. കയറിയ അത്രക് ബുദ്ധിമുട്ടാതെ ഞങ്ങൾ ഇറങ്ങി, പിന്നെ വല്ലപ്പാറ വെള്ളച്ചാട്ടത്തിൽ പോയി ഒരു കുളിയും പാസ്സാക്കി, തിരിച്ചു വച്ചു പിടിച്ചു കൊടുങ്ങല്ലൂർക്ക്…!

Note : 1. ഓഫ്‌ റോഡ് താല്പര്യം ഇലാത്തവരും എക്സ്പീരിയൻസ് ഇല്ലാത്തവരും ബൈക്കിൽ പോവരുത്, ജീപ്പ് കിട്ടും പോയി വരാൻ. 2. ഒറ്റക് പോവാതെ 2-3 പേരുടെ ഗ്രൂപ്പ്‌ ആയി പോവാൻ ശ്രമികുക. 3. പരമാവധി പ്ലാസ്റ്റിക് കൊണ്ടുപോവരുത്, കൊണ്ടുപോയാൽ അവിടെ ഇടാതെ തിരിച്ചു കൊണ്ട് പോവുക. 4. ടെന്റ് അടിച്ചു സ്റ്റേ ചെയ്യാൻ പറ്റിയാൽ കിടിലൻ എക്സ്പീരിയൻസ് ആവും. 5. റിസ്ക് കൂടുതൽ ഉള്ള സ്ഥലം ആണ്, ബൈക്ക് റൈഡേഴ്‌സ് സേഫ്റ്റി ഗിയർ ഉപയോഗിച്ചാൽ നല്ലതായിരിക്കും. 6. ടോപ്പിൽ ഭക്ഷണം ഒന്നും ഒന്നും കിട്ടില്ല, വെള്ളം സ്നാക്ക്സ് കയ്യിൽ കരുതുക.

The post ഓഫ്‌ റോഡ് പ്രേമികളുടെ സ്വർഗ്ഗമായ “ഉറുമ്പിക്കര” പിടിച്ചടക്കിയ കഥ…! appeared first on Technology & Travel Blog from India.





No comments:

Post a Comment