"മാമലക്കണ്ടം" പുലിമുരുകൻ്റെ നാട്ടില്‍ ഒരു യാത്ര...c - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, November 11, 2018

"മാമലക്കണ്ടം" പുലിമുരുകൻ്റെ നാട്ടില്‍ ഒരു യാത്ര...c



Add caption

മുമ്പ് ചിലർ പറഞ്ഞു വച്ചതും പറയാൻ മറന്നതും കൂട്ടിച്ചേർത്താണ് ഈ പോസ്റ്റ്... സഞ്ചാരികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ തയ്യാറാക്കിയത് …കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പരുധീസയാണ് മാമലക്കണ്ടം


മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇത് ഒരു വിനോദ സഞ്ചാര മേഖലയല്ല , ആദിവാസികളെ ഉപദ്രവിക്കാനോ അവരുടെ ജീവിതമാര്ഗങ്ങൾ തടസപ്പെടുത്താനോ ശ്രമിക്കരുത് ,
ഒരു തരത്തിലും മലിനമാക്കാതിരിക്കുക.... അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്,

എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല, കാരണം ഒരുപാടു കാര്യങ്ങൾ ഒളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരു ഗ്രാമമാണ് മാമലക്കണ്ടം
എറണാകുളം ജില്ലയിൽ ആണ് മാമലക്കണ്ടം എന്ന് പറഞ്ഞാൽ ഒന്ന് ഞെറ്റി ചുളിക്കാത്ത ആരുമുണ്ടാകില്ല , കാരണം എറണാകുളം ജില്ലയിൽ എങ്ങനെ ഒരു വനവും ഗ്രാമവും ഉണ്ടന്ന് ആർക്കും അങ്ങനെ അറിയില്ല...

ഇനി മാമലകണ്ടത്തെ വിശേഷങ്ങൾ പറയാം
കുട്ടമ്പുഴ പഞ്ചായത്തിൽ 10-11 വാർഡ് ആണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്... ഇടുക്കിയായി അതിർത്തി പങ്കിടുന്നതും മാമലകണ്ടതാണ്...
80 വർഷം മുൻപാണ് മാമലക്കണ്ടത് ജനങ്ങൾ കുടിയേറി പാർക്കാൻ ആരംഭിച്ചത് , കൃഷി ആവശ്യങ്ങൾക്കായി ജനങ്ങൾ കാടുകയറി ,പിന്നീട് അത് ഒരു ഗ്രാമമായി രൂപാന്തരപ്പെട്ടു...







പ്രകൃതിയിൽ അനുഗ്രഹിക്കപ്പെട്ട മാമലക്കണ്ടം

നാലു വശത്താലും വനത്തിൽ ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്... കാടിനു ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ എവിടെ ജീവിച്ചു പോരുന്നത് . ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഗ്രാമവും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും കേരളത്തിൽ വേറെ എവിടെയും കാണാൻ സാധിക്കില്ല ,

മാമലക്കണ്ടം യാത്രയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

മാമലക്കണ്ടം യാത്ര എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിരും പച്ചപ്പും ഓടിയെത്തും... കാരണം അതി മനോഹര കാനന യാത്രയാണ് മാമലക്കണ്ടം യാത്ര.... കൊച്ചിയിൽ നിന്നും 60 KM യാത്ര ചെയ്താൽ മാമലക്കണ്ടം എത്താൻ സാധിക്കും

മുനിയറ

മാമലക്കണ്ടം ഒരു ചരിത്ര ശിലാ യുഗത്തിന്റെ ബാക്കി പത്രമാണ് മുനിയറ, മാമലക്കണ്ടം ജനങളുടെ ഒരു ആരാധനാ ശില്പമാണ് മുനിയറ , മഴയില്ലാത്ത കാലങ്ങളിൽ മുനിയറയിൽ ജനങ്ങൾ കൂടി പായസം വച്ചാൽ മഴയുണ്ടാകും എന്നതാണ് ഇവിടുത്തെ വിശ്വാസം , എവിടെ നിന്നുള്ള കാഴ്ചയും അതി മനോഹരമാണ്.. കേരളത്തിലെ ഏറ്റവും വലിയ മലയായ ആനമുടി എവിടെ നിന്നാൽ കാണാൻ കഴിയും

കോയിനിപ്പറ ഹിൽസ്

മാമലകണ്ടത്തെ ഏറ്റവും ഉയരം കുടിയ കുന്നുകൾ അതാണ് കോയിനിപ്പറ മല..
4 വീൽ ജീപ്പ് യാത്രക് പറ്റിയ സ്ഥലമാണ് കോയിനിപ്പറ യാത്ര, മാമലകണ്ടതു നിന്ന് കുറഞ്ഞ ചെലവിൽ 8 പേർക്ക് പോകാൻ സാധിക്കും ഒരു ജീപ്പിൽ കോയിനിപ്പറക്കു , അത് ഒരു മറക്കാനാകാത്ത അനുഭവമാണ്... കുളുക്കുമലയിലെ ഓഫ്‌റോഡ് ഒന്നുമല്ല എന്നതാണ് സത്യം

കല്ലടി വെള്ളച്ചാട്ടം

എളുപ്പം സഞ്ചാരികൾക്കു എത്തി ചേരാൻ കഴിയാത്ത ഒരു പ്രദേശമാണ് കല്ലടി വെള്ളച്ചാട്ടം രണ്ടു മലകൾക്കിടയിൽ ഒരു വെള്ളച്ചാട്ടവും അതി വിശാലമായ തടാകവും ആണ് കല്ലടി വെള്ളച്ചാട്ടത്തിൽ കാണാൻ കഴിയുന്നത്

ഞണ്ടുകുളം ഹിൽസ്

ആദിവാസികൾ മാത്രം വസിക്കുന്ന മലയോരമാണ് ഞണ്ടുകുളം, വനത്തിന്റെ മക്കളാണ് എവിടെ ഉള്ളത്

ആവര്ക്കുട്ടി( ഈറ്റ ഗ്രാമം)



6 മാസത്തിൽ ഒരിക്കൽ ഒത്തു കൂടുന്ന ഗ്രാമവും അതിൽ നിറയുന്ന കച്ചവടക്കാരുമാണ് ആവാറുകുട്ടിയിൽ ഉള്ളത്, ശിക്കാർ സിനിമയിൽ കാണുന്ന അതെ ഗ്രാമം , ഈറ്റ വെട്ടു തൊഴിലാളിയാണ് എവിടെ ഒത്തു കൂടുന്നത് വനത്തിൽ 6 മാസത്തിൽ ഒരിക്കൽ ഒത്തുകൂടുന്ന ഞങ്ങൾ അതാണ് ഇവിടുത്തെ പ്രദാന അക്രഷണം

മാമലക്കണ്ടം , - ആനകുളം- മാങ്കുളം -മൂന്നാർ രാജപാത
ഒരു സഞ്ചരിക്കും മറക്കാൻ പറ്റാത്ത കാനന യാത്രക്കും ഇത്
എന്നാൽ ഇതിലൂടെ സഞ്ചരിക്കുന്നത് അത്ര എളുപ്പമല്ല കേരളം വനം വകുപ്പിന്റെ കിഴിൽ ഉള്ള ഈ പാതയിലൂടെ യാത്ര ചെയ്യാൻ അനുവാദം എടുക്കണം... 30 Km പുറം ലോകമായി ഒരു ബന്ധമില്ലാത്ത യാത്രയാണിത്.. ഗൂഗിൾ മാപ്പിലോ ഒന്നും ഈ വഴിയില്ല... മൊബൈൽ നേടി വർക്ക് ഇല്ല...
കേരളത്തിൽ ആനയുടെ സാന്ദ്രത ഏറ്റവും ഉള്ള വനമേഖലയാണിത് ... 10Km ചുറ്റളവിൽ 50 കാട്ടാനയെങ്കിലും ഉണ്ടന്നാണ് വനം വകുപ്പിലെ കണക്കുകൾ , അതുകൊണ്ടു തന്നെ ഈ യാത്ര ഇരട്ട ചങ്കുള്ള യാത്രികർക്ക് പറഞ്ഞിട്ടുള്ളതാണ്

മാമലകണ്ടവും സിനിമ ചരിത്രവും

"മാമലകണ്ടത്തു ആദ്യമായി പിടിച്ച പടമല്ല പുലിമുരുഗൻ "
ഈറ്റ എന്ന പഴയകാല ചിത്രമാണ് ആദ്യമായി ചിത്രീകരിച്ചത്
പിന്നീട് ശിക്കാർ,ആടുപുലിയാട്ടം എന്നി ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്റെ വരവ്...
മാമലക്കണ്ടം കടും മാലയും നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണന്നു മാത്രം

മാമലകണ്ടത്തെ ജനങ്ങളുടെ പ്രതീക്ഷകൾ

ചെറുകിട ഡാം പദ്ധതിയാണ് വരൻ ഇരിക്കുന്ന ഒരു അക്രഷണം, പിന്നെ പഴയ ആലുവ മൂന്നാർ മലയോര പാത നിർമാണം , രണ്ടും പുരോഗതിയിലാണ്

മാമലക്കണ്ടം എത്തി ചേരാൻ ഉള്ള യാത്ര മാർഗങ്ങൾ

(കൊച്ചി -പെരുമ്പാവൂർ -കോതമംഗലം -തട്ടേക്കാട് -കുട്ടമ്പുഴ-ഉരുളൻതണ്ണി-പന്തപ്ര -മാമലക്കണ്ടം )
(കൊച്ചി -പെരുമ്പാവൂർ -കോതമംഗലം -നേരിയമംഗലം-6MILE -പഴംപള്ളിച്ചാൽ-മാമലക്കണ്ടം )
(മൂന്നാർ- അടിമാലി-ഇരുമ്പുപാലം-ഇടത്തോട്ടു തിരിഞ്ഞു -പടിക്കപ്പ്‌-പഴംപള്ളിച്ചാൽ -മാമലക്കണ്ടം )



No comments:

Post a Comment