മണാലിക്ക് പോകുമ്പോൾ ഈ സ്ഥലങ്ങൾ കാണാതെ പോകരുത് ;മണാലിക്ക് സമീപമുള്ള ടൂറിസ്റ്റ് 35 കേന്ദ്രങ്ങളും വിവരങ്ങളും - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, December 4, 2018

മണാലിക്ക് പോകുമ്പോൾ ഈ സ്ഥലങ്ങൾ കാണാതെ പോകരുത് ;മണാലിക്ക് സമീപമുള്ള ടൂറിസ്റ്റ് 35 കേന്ദ്രങ്ങളും വിവരങ്ങളും

1. ഡല്‍ഹൌസി, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. കത്ലോഗ്,പോര്‍ത്രിയന്‍,തെഹ്ര,ബക്രോട,ബലുന്‍ എന്നീ കുന്നുകളെ കേന്ദ്രീകരിച്ചു നിര്‍മ്മിച്ചതാണീ പ്രദേശം. ചമ്പല്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടമായി ഡല്‍ഹൌസി അറിയപ്പെടുന്നു. ചമ്പ ജില്ലയിലെ താമസക്കാരുടെ അസുഖങ്ങള്‍ ചികിത്സിക്കാനായി ഇവിടെയൊരു ആശുപത്രി പണികഴിപ്പിക്കാന്‍ ബ്രിട്ടീഷ്‌ ജനറലായിരുന്ന നേപ്പിയര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്.

 

സന്ദര്‍ശകരെ വിസ്മയം കൊള്ളിക്കുന്ന കാഴ്ച്ചകളുടെ ഒരു വമ്പന്‍ നിര തന്നെ ഇവിടെയുണ്ട്.  ഇവിടെയുള്ള ബ്രിട്ടീഷ്‌ ഭരണ കാലത്തെ ചര്‍ച്ചുകള്‍ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ബലൂനിലെ സെന്‍റ് പാട്രിക്സ്‌ ചര്‍ച്ച്, സെന്‍റ് ആണ്ട്രൂസ് ചര്‍ച്ച്,സുഭാഷ്‌ ചൗക്കിലെ സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗാന്ധി ചൗക്കിലെ സെന്‍റ് ജോണ്‍സ് ചര്‍ച്ച് എന്നിവയാണ് പ്രധാന ചര്‍ച്ചുകള്‍. ജന്ദ്രി ഘട്ടിലെ കൊട്ടാരം ചമ്പ ദേശത്തെ വാസ്തു വിദ്യയുടെ പ്രതീകമായി നിലകൊള്ളുന്നു.

അജിത്‌ സിംഗ്,സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ടു പ്രചാരം സൃഷ്‌ടിച്ച പ്രദേശങ്ങളാണ് പഞ്ച് പുല,സുഭാഷ്‌ ബയോലി എന്നിവ. സഞ്ചാരികളില്‍ ആവേശം നിറയ്ക്കുന്ന ഒട്ടേറെ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. ഖജ്ജയര്‍,ദയിന്‍ കുണ്ട്,ട്രൈയുണ്ട്,ധര്‍മ്മ ശാല,ചമ്പ,പലംപൂര്‍,ബൈജ് നാഥ്,ബിര്‍,ബില്ലിംഗ് തുടങ്ങിയവ യാത്രികരുടെ ലിസ്റ്റില്‍ പെടുന്ന പ്രധാന കേന്ദ്രങ്ങളാണ്. ചോബിയ പാസ്‌,ഗാന്ധി ചൗക്ക്, ഭര്‍മൌര്‍,ചമ്പ,ഗരം സടക്,അലഹ് വാട്ടര്‍ ടാങ്ക്,ഗഞ്ചി പഹാരി,ബജ്രെശ്വരി ദേവി ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രദേശങ്ങള്‍ ഇവിടെ കാണാം.

ചരിത്രരേഖകളുള്‍പ്പെടെ അപൂര്‍വ്വങ്ങളായ ഒട്ടേറെ വസ്തുക്കളുടെ കലവറയാണ് ഇവിടെയുള്ള ഭുരി സിംഗ് മ്യൂസിയം. ഭുരി രാജാവ് സംഭാവന നല്‍കിയ പെയിന്റിംഗ്സ് ആണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. 1908 ലാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. ചമ്പ പ്രദേശത്തെ ചരിത്ര രേഖകള്‍ പ്രതിപാദിക്കുന്ന സര്‍ദ ലിപികളിലുള്ള ശിലാ ലേഖകള്‍ ഇവിടുത്തെ അമൂല്യമായ ശേഖരങ്ങളില്‍ പ്പെടുന്നു. രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ച രംഗ് മഹല്‍ മുഗള്‍,ബ്രിട്ടീഷ്‌ വാസ്തു വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്നതാണ്.

ഭഗവാന്‍ കൃഷ്ണന്റെ ജീവിതം പ്രതിപാദിക്കുന്ന പഞ്ജാബി ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഈ മ്യൂസിയത്തിന്റെ ചുറ്റളവിലായി തന്നെ ഹിമാചല്‍ എമ്പോറിയം സ്ഥിതി ചെയ്യുന്നുണ്ട്. കൈത്തറിയില്‍ നിര്‍മ്മിതമായ തൂവാലകള്‍,രുമാലുകള്‍, ഷാളുകള്‍ കൂടാതെ ചപ്പലുകള്‍ തുടങ്ങി ഈ ദേശത്തെ കലാവിരുത് പ്രകടമാകുന്ന ഒട്ടേറെ വസ്തുക്കള്‍ ഇവിടെ നിന്നും വാങ്ങാം. വര്‍ഷത്തിലുടനീളം പ്രസന്നമായ കാലാവസ്ഥയാണിവിടെ. 15.5 ഡിഗ്രിക്കും 25.5 ഡിഗ്രിക്കുമിടയില്‍ താപനിലയോട് കൂടി മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ് ഡല്‍ഹൌസിയിലെ വേനല്‍ക്കാലം.

സുഖകരമായ കാലാവസ്ഥയും മനോഹരമായ കാഴ്ച്ചകളും നിറം ചാര്‍ത്തുന്ന വേനല്‍ക്കാലത്താണ് സഞ്ചാരികളേറെയും എവിടെ എത്താറുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇവിടുത്തെ മലയോര  കാഴ്ചകള്‍ കൂടുതല്‍ സുന്ദരവും തിളക്കമാര്‍ന്നതുമാകുന്നത് ആ സമയത്താണ്. 10 ഡിഗ്രിക്കും 1 ഡിഗ്രിക്കുമിടയില്‍ തണുപ്പ് പകര്‍ന്നു കൊണ്ട് ശീതകാലമെത്തുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരെ നില്‍ക്കുന്നതിനാല്‍ തന്നെ ശീതകാലത്ത് മഞ്ഞു വീഴ്ച ഇവിടെ സാധാരണമാണ്. ഡല്‍ഹിയില്‍ നിന്നും ഏകദേശം 563 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ഡല്‍ഹൌസിക്ക് 191 കിലോമീറ്റര്‍ അകലെ അമൃതസറും,43 കി. മീ. അകലെ ചമ്പയും,315 കി. മീ.

അകലെയായി ചണ്ടി ഗഡും സ്ഥിതി ചെയ്യുന്നു. വിമാനത്തിലാണ് യാത്രയെങ്കില്‍ 80 കിലോമീറ്റര്‍ അകലെ പതന്‍ കോട്ട് എയര്‍പോര്‍ട്ടുണ്ട്. ഇവിടുന്നു ഡല്‍ഹിയിലേക്ക് വിമാനം കയറാം. 180 കിലോമീറ്റര്‍ അകലെയുള്ള ജമ്മു എയര്‍പോര്‍ട്ടില്‍ നിന്നു മറ്റു പ്രധാന നഗരങ്ങളിലേക്കെല്ലാം തന്നെ സര്‍വീസുകളുണ്ട്. തീവണ്ടിയാത്രക്കാര്‍ക്ക് പതന്‍ കോട്ടില്‍ തന്നെ റെയില്‍വേ സ്റ്റേഷനുണ്ട്. ഡല്‍ഹി,മുംബായ്,അമൃതസര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. കുടാതെ തൊട്ടടുത്ത  പട്ടണങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ധാരാളം ബസ്‌ സര്‍വീസുകളുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇവിടേക്ക് ലക്ഷുറി ബസുകള്‍ ലഭ്യമാണ്.

2.മാണ്ഢി, ഹിമാചല്‍ പ്രദേശ്‌

ഏറെ നാള് നീണ്ട ഒരു തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണോ നിങ്ങള്‍. എന്നാല്‍ ലിസ്റ്റില്‍ ഒരു സ്ഥലം കൂടി ഉള്‍പ്പെടുത്താന്‍ മറക്കണ്ട. ഹിമാലയത്തിന്‍റെ മടിത്തട്ടിലുള്ള ‘കുന്നുകളുടെ വരാണസി’ എന്ന് വിളിക്കപ്പെടുന്ന മാണ്ഡി. വെറുമൊരു തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളാസ്വദിക്കാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും അവസരം ലഭിക്കുന്ന ഒരുഗ്രന്‍ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മാണ്ഢി. ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലുള്ള  ചരിത്രപ്രധാനമായ ഈ പുണ്യസ്ഥലം ഋഷി ശ്രേഷ്ഠനായ മാണ്ഢവന്‍റെ കാലശേഷം ‘മാണ്ഢവനഗരം’ എന്നാണ് അറിയപ്പെട്ടിരുന്നത്.

അത് ലോപിച്ചാണ് മാണ്ഢിയായത്. കരിങ്കല്ലില്‍ത്തീര്‍ത്ത മുന്നൂറിലധികം ക്ഷേത്രങ്ങളാണ് മാണ്ഢിയെ മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്.ശിവനും കലിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന മൂര്‍ത്തികള്‍.ചരിത്രപ്രസിദ്ധമായ പഞ്ചവക്ത്ര ക്ഷേത്രവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,ത്രൈലോകനാഥ ക്ഷേത്രവുമെല്ലാം മാണ്ഡിയിലാണുള്ളത്. പുണ്യപുരാതനക്ഷേത്രമായ ഭൂതനാഥ ക്ഷേത്രമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. 1520 ലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഇതുപോലെ ഗോവിന്ദസിംഗ് ഗുരുദ്വാരയും തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തിലുള്ള ശിഖരി കൊടുമുടിയും ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.കൊടുമുടിയില്‍ ശിഖരി ദേവിയുടെ ക്ഷേത്രവുമുണ്ട്.

സണ്‍കെന്‍ ഗാര്‍ഡന്‍,ജില്ലാ ലൈബ്രറി ബില്‍ഡിംഗ്,വിജയ് കേസരി ബ്രിഡ്ജ്,പാണ്ഡു തടാകം,സുന്ദര്‍ നഗര്‍,പ്രഷാര്‍ തടാകം, ജാന്‍ജെലി താഴ്വര, റാണി അമൃത് കൌര്‍ പാര്‍ക്ക്,ബിര്‍ മൊണാസ്ട്രി,,നാര്‍ഗു വൈല്‍ഡ് ലൈഫ് സാന്‍ച്യുറി എന്നിങ്ങനെ എത്രയോ കാഴ്ച്ചകള്‍ മാണ്ഢിയെ നിങ്ങള്‍ക്ക് മറക്കാനാവാത്ത ഇടമാക്കി മാറ്റും. അപൂര്‍വ്വ ജന്തുജാലങ്ങളെ അടുത്തു കാണാനുള്ള അവസരവും സഞ്ചാരികള്‍ക്ക് മാണ്ഡിയിലുണ്ട്. ആടുവര്‍ത്തില്‍പ്പെട്ട ഗോറല്‍,മയിലിനോട് സാദൃശ്യമുള്ള മോണല്‍,കറുത്ത കരടി,കുരയ്ക്കും മാന്‍,കസ്തൂരിമാന്‍,ഹിമാലയന്‍ കരടി,പൂച്ച,പുലി,വെരുക് എന്നിവയെയെല്ലാം ശിഖരിദേവി വന്യജീവി സങ്കേതത്തില്‍ കാണാം. മാണ്ഢി സന്ദര്‍ശനത്തിന് റെയില്‍,റോഡ് മാര്‍ഗ്ഗങ്ങളോ വിമാനയാത്രയോ തെരെഞ്ഞടുക്കാം.മാര്‍ച്ചിനും ഒക്ടോബറിനുമിടയിലാണ് മാണ്ഢി സന്ദര്‍ശനത്തിന് അനുയോജ്യമായ കാലാവസ്ഥ.

3. ഛണ്ഡിഗഢ്‌, ഛണ്ഡിഗഢ്‌

തെക്ക്‌ പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക്‌ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ്‌ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാണ്‌. ഈ പ്രദേശത്ത്‌ സ്ഥിതി ചെയ്‌തിരുന്ന ചണ്ഡി ദേവിയുടെ പുരാതന ക്ഷേത്രത്തില്‍ നിന്നാണ്‌ ചണ്ഡിഗഢ്‌ എന്ന പേരുണ്ടായത്‌. നാഗരിക ശൈലിയോടും വാസ്‌തുവിദ്യയോടും കൂടിയ ഛണ്ഡിഗഢ്‌ ഇന്ത്യയിലെ ആസൂത്രിത നഗരം എന്ന പേരിലാണ്‌ ലോകത്താകെ അറിയപ്പെടുന്നത്‌. ഇന്ത്യ വിഭജനത്തിന്‌ ശേഷം ലാഹോറിന്‌ പകരം പഞ്ചാബിന്‌ പുതിയൊരു തലസ്ഥാനം ആവശ്യമായി വന്നപ്പോള്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുതിയൊരു ആസൂത്രിത നഗരം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നഗരാസൂത്രികനും ഫ്രഞ്ച്‌ ആര്‍കിടെക്‌റ്റുമായ ലി കോര്‍ബുസിയര്‍ 1950 ല്‍ രൂപകല്‍പന ചെയ്‌തതാണ്‌ ഛണ്ഡിഗഢ്‌ നഗരം. 1966 ല്‍ ഈ ആസൂത്രിത നഗരം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു.കൂടാതെ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാക്കുകയും ചെയ്‌തു. ഛണ്ഡിഗഢിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലീ കോര്‍ബുസിയറുടെ ഏറ്റവും വലിയ നിര്‍മ്മിതിയായ ` ദിഓപ്പണ്‍ ഹാന്‍ഡ്‌’ ഇപ്പോഴും നഗരത്തിനകത്തെ കാപിറ്റോള്‍ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്നുണ്ട്‌. മൂന്ന്‌ പ്രധാന ഭരണ സംവിധാനങ്ങളും നഗരത്തിന്റെ ചിഹ്‌നവും ഉള്‍ക്കൊള്ളുന്ന കാപിറ്റോള്‍ കോംപ്ലക്‌സ്‌ ഛണ്ഡിഗഢിലെ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.കലയും സംസ്‌കാരവും ഒത്തുചേരുന്ന ലോക പ്രശസ്‌തമായ റോക്‌ ഗാര്‍ഡനാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം.

ഇന്റര്‍നാഷണല്‍ഡോള്‍സ്‌മ്യൂസിയം,ഗവണ്‍മെന്റ്‌മ്യൂസിയം,ആര്‍ട്‌ഗാലറിഎന്നിവയാണ്‌ കാണാനുള്ള മറ്റ്‌ പ്രധാന സ്ഥലങ്ങള്‍. വടക്കന്‍ ഛണ്ഡിഗഢിലെ വനമേഖല നിരവധി വന്യജീവി പ്രേമികളെ ആകര്‍ഷിക്കുന്നു. കന്‍സാല്‍, നേപ്പാളി വനങ്ങള്‍ വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളുടെ ആവാസസ്ഥലമാണ്‌. ഇതില്‍ ഏറെ പ്രശസ്‌തമാണ്‌ സുഖ്‌ന വന്യജീവി സങ്കേതം . സുഖ്‌ന തടാകത്തിന്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ നിരവധി സസ്യജന്തു ജാലങ്ങളുണ്ട്‌.

ഛണ്ഡിഗഢിന്‌ സമീപം മൊഹാലിയില്‍ സ്ഥിതി ചെയ്യുന്ന ഛത്‌ബീര്‍ സൂ, റോസ്‌ ഗാര്‍ഡന്‍, ഗുരുദ്വാര കോഹിനി സാഹിബ്‌ എന്നിവയാണ്‌ ഛത്തീസ്‌ഗഢ്‌ വിനോദ സഞ്ചാരത്തിലെ മറ്റ്‌ പ്രധാന ആകര്‍ഷണങ്ങള്‍. എങ്ങനെ എത്തിച്ചേരാം വിമാനം, ട്രയിന്‍, ബസ്‌ മാര്‍ഗം വളരെ എളുപ്പം എത്താവുന്ന സ്ഥലമാണ്‌ ഛണ്ഡിഗഢ്‌. നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ്‌ ആഭ്യന്തര വിമാനത്താവളം. സെക്‌ടര്‍17 ലാണ്‌ ഛണ്ഡിഗഢ്‌ റെയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. സെക്‌ടര്‍ 17 ലെയും സെക്‌ടര്‍ 43 ലെയും അന്തര്‍ സംസ്ഥാന ബസ്‌ ടെര്‍മിനലില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്കുള്ള ബസ്‌ സര്‍വീസ്‌ ഉണ്ട്‌.

4. മണികരന്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഒരേസമയം ഹിന്ദുക്കളുടേയും സിക്കുകാരുടേയും പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ  മണികരന്‍. പുരാണകഥയില്‍ പാര്‍വ്വതീദേവി ധരിച്ചിരുന്ന അമുല്യരത്നവുമായി ബന്ധപ്പെട്ട കഥയാണ് മണികരന് ഈ പേരുലഭിക്കാന്‍ കാരണമായത്. ഒരിക്കല്‍ ഇവിടെ വച്ച് പാര്‍വ്വതീദേവിയുടെ വിലപ്പെട്ട ഒരു ആഭരണം ഒരു തടാകത്തില്‍ നഷ്ടപ്പെട്ടു. ഇത് കണ്ടുപിടിക്കാന്‍ ശിവഭഗവാന്‍ തന്‍റെ ഭൂതഗണങ്ങളെ നിയോഗിച്ചെങ്കിലും അവര്‍ക്ക് കണ്ടെത്താനായില്ല.

ഇതില്‍ കോപാക്രാന്തനായ ശിവന്‍ തന്‍റെ മൂന്നാം കണ്ണ് തുറന്നുവെന്നും അതിന്‍റെ ഫലമായി ഭൂമി പിളര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അമൂല്യ രത്നങ്ങള്‍ ഉണ്ടായെന്നുമാണ് കഥ.,സമുദ്രോപരിതലത്തില്‍ നിന്നും 1737 മീറ്റര്‍ ഉയരത്തിലുള്ള മണികരനിലെ ശിവക്ഷേത്രവും മറ്റ് മൂര്‍ത്തീക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്.1905 ലുണ്ടായ ഭുചലനത്തില്‍ ചരിഞ്ഞുപോയ നിലയിലാണ് ഇന്നും ഈ ക്ഷേത്രമുള്ളത്.

റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അഞ്ച് ശിഷ്വന്‍മാര്‍ക്കൊപ്പം മണികരനില്‍ സന്ദര്‍ശനം നടത്തിയെന്ന വിശ്വാസമാണ് മണികരനെ സിക്കുമതസ്ഥരുടെ കൂടി പുണ്യഭൂമിയാക്കുന്നത്.സിക്കു ഗുരുദ്വാരയ്ക്കടുത്തെ ചൂടുവെള്ളം ഒഴുകുന്ന ഒരു നീരുറവ മണികരനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. മചന്ദ്രദേവക്ഷേത്രം,കുലാന്ത് പിത്ത് തുടങ്ങിയവയാണ് മണികരനിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങള്‍.

ഹരീന്ദര്‍ കുന്നും പാര്‍വ്വതീ നദിയും ഷോജ,മലന,ഖിര്‍ഗംഗ തുടങ്ങി പ്രദേശങ്ങളുമാണ് മണികരനില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടങ്ങള്‍. ഇവിടങ്ങളിലെത്തുന്നവര്‍ക്ക് ട്രക്കിംഗിനുള്ള സൌകര്യങ്ങളുമുണ്ട്. വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവുമെല്ലാം സഞ്ചാരികള്ക്ക് മണികരനിലെത്താവുന്നതാണ്. ഏപ്രില്‍ മുതല് ജൂണ്‍ വരെയുള്ള വേനല്‍ക്കാലമാണ് മണികരനിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം.

5. നദൌന്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ ബീസ് നദിക്കരയിലാണ് നദൌന്‍ എന്ന സുപ്രസിദ്ധ ടൂറിസ്റ്റ്കേന്ദ്രം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 508 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം സമീപ ദേശങ്ങളുടെ ചേതോഹരമായ കാഴ്ച സന്ദര്‍ശകന് സമ്മാനിക്കുന്നു. നദൌന്‍ ജാഗിറിന്‍റെ ഭരണ സിരാകേന്ദ്രമായിരുന്ന ഇന്നത്തെ നദൌല്‍, കങ്റ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ വേനല്‍കാല വസതിയായിരുന്നെന്നും ചരിത്രം പറയുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ നദൌന്‍ പട്ടണത്തിലുണ്ട്.

ശ്രീ ഗുരുദ്വാര സാഹെബ്, ബില്‍ കലേശ്വര്‍ ക്ഷേത്രം, അമതര്‍-നദൌന്‍ കോട്ട എന്നിവ അവയില്‍ ചിലതാണ്. സിഖ് തീര്‍ത്ഥാടന കേന്ദ്രമായ ശ്രീ ഗുരുദ്വാര സാഹെബ് ബീസ് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. ബില്‍ കലേശ്വരക്ഷേത്രം കാണാതെ നദൌന്‍ സന്ദര്‍ശനം പൂര്‍ണ്ണമാകില്ല. മഹാഭാരത വേദത്തിലെ പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് നാട്ടുമൊഴി. ദര്‍ശന ത്തിനും ആരാധനാമൂര്‍ത്തിയായ ശിവനെ കണ്ട് വണങ്ങുവാനും എണ്ണമറ്റ വിശ്വാസികള്‍ എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നു.

സന്ദര്‍ശകരെ വളരെയേറെ ആകര്‍ഷിക്കുന്ന നദൌനിലെ പ്രമുഖ സഞ്ചാര കേന്ദ്രമാണ് അമതര്‍- നദൌല്‍ കോട്ട. കതോച് രാജവംശത്തിലെ സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ രാജകീയ പ്രൌഢി വിളിച്ചോതുന്ന പ്രാചീന പെയിന്‍റിങ്ങുകള്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് കാണാം. പീര്‍ സാഹിബി ന്‍റെ കബറിടം മറ്റൊരു സഞ്ചാര കേന്ദ്രമാണ്. നദൌനിലെ ബര്‍മോതി ഗ്രാമത്തിലാണിത്. നദൌനിലെത്തുന്ന സഞ്ചാരികള്‍ക്ക് ബീസ് നദിയില്‍ മീന്‍ പിടിക്കാനും തടിച്ചങ്ങാടത്തില്‍ സഞ്ചരിക്കുവാനുമുള്ള സൌകര്യങ്ങളുണ്ട്. വിമാനമാര്‍ഗ്ഗവും റെയില്‍, റോഡ് പാതകള്‍ വഴിയും സഞ്ചാരികള്‍ക്ക് നദൌനിലെത്താം.

ഗഗ്ഗല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം. ജ്വാലാമുഖി റോഡ് റെയില്‍വേ സ്റ്റേഷനാ ണ് സമീപസ്ഥമായ റെയില്‍വേ താവളം. വേനല്‍കാലത്ത് നദൌന്‍ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉത്തമം. മേയില്‍ തുടങ്ങി ജൂലൈ വരെയാണ് ഇവിടത്തെ വേനല്‍. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ ശൈത്യകാലങ്ങളിലും നദൌന്‍ സന്ദര്‍ശിക്കാവുന്നതാണ്.

6. കുഫ്രി, ഹിമാചല്‍ പ്രദേശ്‌

മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച്‌ സിംലമാത്രമല്ല ഇവിടെ സന്ദര്‍ശകര്‍ക്ക്‌ വിരുന്നൊരുക്കിയിരിക്കുന്നത്‌. മഞ്ഞിനും മരങ്ങള്‍ക്കും ഇടയില്‍ സാഹസികതയുടെ വലിയ ലോകം തുറന്നുവച്ചുകൊണ്ടൊരു ചെറിയ നഗരം ഉണ്ടിവിടെ. സിംലയുടെ മഞ്ഞ്‌ തൊപ്പി എന്നു വിശേഷിപ്പിക്കാവുന്ന കുഫ്രി. മഞ്ഞ്‌ മലനിരകളിലൂടെ സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ ഒരിക്കലും സിംല സന്ദര്‍ശിക്കുന്ന വേളയില്‍ കുഫ്രി ഒഴിവാക്കരുത്‌. സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു.

സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുഫ്രിയ്‌ക്ക്‌ ആ പേര്‌ ലഭിക്കുന്നത്‌ തടാകമെന്ന അര്‍ത്ഥം വരുന്ന കുഫിര്‍ എന്ന വാക്കില്‍ നിന്നാണത്രെ. കുഫ്രിയിലെ മഞ്ഞ്‌ തന്നെ ഒരു കാഴ്‌ചയാണ്‌. ഇതിന്‌ പുറമെ സന്ദര്‍ശകര്‍ക്ക്‌ ഏര്‍പ്പെടാവുന്ന സാഹസിക വിനോദങ്ങളും ഏറെയാണ്‌. മഹസു കൊടുമുടി, ഗ്രേറ്റ്‌ ഹിമായന്‍ നേച്ചര്‍ പാര്‍ക്ക്‌, ഫഗു തുടങ്ങിയവയാണ്‌ കുഫ്രിയിലേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

180 തിലേറെ ഇനത്തിലുള്ള പക്ഷിമൃഗാദികളുടെ വാസ സ്ഥലമാണ്‌ ഗ്രേറ്റ്‌ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്ക്‌. കുഫ്രിയില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫഗു മതപരാമായി ഏറെ പ്രധാന്യമുള്ള സ്ഥലമാണ്‌. മല നിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശത്ത്‌ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. മരങ്ങളില്‍ തീര്‍ത്ത ഈ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ വളരെ ആകര്‍ഷണീയമാണ്‌. ഈ കാഴ്‌ചകള്‍ക്ക്‌ പുറമെ സാഹസിക യാത്ര ഇഷ്‌പ്പെടുന്നവര്‍ക്ക്‌ വേണ്ടെതെല്ലാം ഫഗു ഒരുക്കുന്നുണ്ട്‌. മഞ്ഞ്‌ പൊതിഞ്ഞ മലനിരകളിലൂടെയുള്ള ദീര്‍ഘ ദൂര യാത്രയ്‌ക്കും ട്രക്കിങ്ങിനും ഏറെ പ്രശസ്‌തമാണ്‌ ഫഗു.

ഇതിനു പുറമെ ശാതന്ത ആസ്വാദിക്കാന്‍ ഇവിടെ താവളമടിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള സൗകര്യം ലഭ്യമാകും. സ്‌കീയിങ്‌, കുതിര സവാരി, ടോബോഗ്ഗാനിങ്‌, ഗോ-കാര്‍ട്ടിങ്‌ തുടങ്ങി മഞ്ഞിനുള്ളില്‍ ചെയ്യാനാഗ്രഹിക്കന്ന എല്ലാ സാഹസികതയ്‌ക്കും കുഫ്രി അവസരം ഒരുക്കുന്നുണ്ട്‌. വഴികളിലേറെയും മഞ്ഞ്‌ മൂടി കിടക്കുന്നതിനാല്‍ യാത്രയ്‌ക്ക്‌ കൂടുതലായും കുതിരകളെയാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. മഞ്ഞിന്‍ മലനിരകളിലൂടെ കുതിരപ്പുറത്തൊരു സവാരി കുഫ്രിയില്‍ നിന്നും തിരികെയെത്തിയാലും മനസ്സില്‍ നിന്നും മായില്ല.

7. ഉന, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ പ്രമുഖ ജില്ലയായ ഉന, സ്വാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ്കേന്ദ്രമാണ്. ജില്ലാ തലസ്ഥാനമായ ഉന പട്ടണം അനവധി സമ്മോഹന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ശബ്ദോല്‍പത്തി പ്രകാരം  ഉന്നതി  അഥവാ പുരോഗതി എന്ന ഹിന്ദി പദത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. അഞ്ചാമത്തെ സിഖ് ആചാര്യനാ യ ശ്രീ ഗുരു അര്‍ജുന്‍ ദേവാണ് ഈ പേരിന്‍റെ ദാതാവ് എന്ന് തദ്ദേശവാസികള്‍ അനുസ്മരി ക്കുന്നു. പഞ്ചാബിലെ ഹൊഷിയാര്‍പുര്‍ ജില്ലയിലായിരുന്ന ഈ ഭൂപ്രദേശം 1972 ലാണ് സ്വതന്ത്ര ജില്ലയായി ഹിമാചല്‍ പ്രദേശിന്‍റെ ഭാഗമായത്.

പുകള്‍പെറ്റ നിരവധി ആരാധനാലയങ്ങള്‍ കൊണ്ട് ധന്യമാണ് ഈ പ്രദേശം. ദേരാ ബാബാ ബര്‍ബാഗ് സിങിന്‍റെ ഗുരുദ്വാര, ബഗാന ലതിയാന്‍ പിപലു, ചിന്ത്പുര്‍ണ്ണി ക്ഷേത്രം, എന്നീ ആത്മീയ മണ്ഡലങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്. ഉന പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍റെ നിറുകയില്‍ യൂക്കാലിപ്ടസ് മരങ്ങളുടെ സുഗന്ധ ശീതളിമയിലാണ് ഗുരുദ്വാര ശയിക്കുന്നത്. ഏറെ ഭക്ത്യാദരവോടെയാണ് സിഖ്മതസ്ഥര്‍ ദേരാ ബാബയുടെ ഈ ഗുരുദ്വാര ദര്‍ശിക്കുന്നത്.

സോലാ സിങി ധര്‍ കുന്നുകളുടെ ഉച്ചിയിലാണ് ബഗാന ലതിയാന്‍ പിപലു സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഗോവിന്ദ് സാഗര്‍ കായലിനെ കണ്‍കുളിര്‍ക്കെ കാണാം. കുന്നിന്‍റെ താഴ്വാരത്തിലാണ് അഴകാര്‍ന്ന ഈ തടാകം. ഉന പട്ടണത്തിന്‍റെ മുഖമുദ്രകളായ ദേവാലയങ്ങളിലൊന്നാണ് ചിന്ത്പുര്‍ണ്ണി ക്ഷേത്രം. ചിന്ത് പുര്‍ണ്ണി ദേവി തന്നെയാണ് ഇവിടത്തെ മൂര്‍ത്തി. ഇതിനുപുറമെയും  ക്ഷേത്രങ്ങളും കോട്ടകളും ഗുരുദ്വാരകളും ഉന പട്ടണത്തില്‍ സന്ദര്‍ശകരെ കാത്ത് നിലകൊള്ളുന്നുണ്ട്.

സോല സിങി ധര്‍, ബാര്‍വയിന്‍, കുറ്റ്ലെഹര്‍ കോട്ടകള്‍, ശീതള ദേവി ക്ഷേത്രം, ബാബാ രുദ്രാനന്ദ് ആശ്രമം, അംബ് എന്നീ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശകന്‍റെ മനസ്സില്‍ കോറിയിടുന്ന ചിത്രങ്ങള്‍ ചിരകാലം മായാതെ നിലനില്‍ക്കും. സഞ്ചാര മാധ്യമത്തിന്‍റെ എല്ലാ സാധ്യതകളും ഉന പട്ടണം സന്ദര്‍ശിക്കുന്നവര്‍ക്ക് ആശ്രയിക്കാം. റോഡ്, റെയില്‍, വ്യോമ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ സഞ്ചാരികള്‍ക്ക് അവലംബിക്കാവുന്നതാണ്. ഉന പട്ടണം അനുഭവ വേദ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ വേനല്‍കാലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാര്‍ച്ചില്‍ ആരംഭിച്ച് മേയ് മാസത്തില്‍ ഒടുങ്ങുന്ന ഇവിടത്തെ വേനല്‍ നിങ്ങള്‍ക്ക് അനുകൂലവും സുഖപ്രദവുമായിരിക്കും.

8.കല്‍പ, ഹിമാചല്‍ പ്രദേശ്‌

സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമുള്ള പ്രത്യേകതകള്‍ യാത്രയുടെ വ്യത്യസ്തത കൂട്ടുന്നു. ഹിമാചല്‍ പ്രദേശ് നല്‍കുന്ന അനുഭവവും ഇതുതന്നെയാണ്. ഹിമാലയന്‍ കാഴ്ചകളും താഴ് വരകളും നദികളുമുള്ള ഹിമാചല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണെന്ന് പറയാതിരിക്കാനാവില്ല. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കല്‍പ.

സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെയും സത്‌ലജ് നദിയുടെയും സ്വര്‍ഗീയമായ കാഴ്ചയാണ് കല്‍പ ഒരുക്കുന്നത്. റിക്കോങ് പിയോയ്ക്ക് മുമ്പ് കിന്നൗറിന്റെ കേന്ദ്രമായിരുന്നു കല്‍പ. ആറാം നൂറ്റാണ്ടില്‍ മൗര്യ സാമ്രാജ്യകാലഘട്ടത്തില്‍ മഗധ രാജാവിന്റെ കീഴിലായിരുന്നുവത്രേ ഈ സ്ഥലം. പിന്നീട് 9, 12 നൂറ്റാണ്ടുകലില്‍ ഈ സ്ഥലം  തിബറ്റിലെ ഗൂഗെ സാമ്ര്യാജ്യത്തിന്റെ കീഴിലായി.

ഇതിന് ശേഷം മുഗള്‍ രാജാവായ അക്ബര്‍ കല്‍പ പിടിച്ചടക്കി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. കിന്നൗര്‍ കൗലാസ് പര്‍വ്വതമാണ് കല്‍പയിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക ഭാഷയില്‍ കിന്നര്‍ കൈലാഷ് പര്‍വ്വതം എന്നുകൂടി അറിയപ്പെടുന്ന ഈ മലനിരകള്‍ പുണ്യസ്ഥലമായിട്ടാണ് കരുതിപ്പോരുന്നത്. പര്‍വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരം വരുന്ന ഒരു ശിവലിംഗമുണ്ട്. എല്ലാവര്‍ഷവും ഈ ശിവലിംഗദര്‍ശനത്തിനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ബസ്പ നദിക്കരയിലുള്ള സന്‍ഗ്ല താഴ്‌വരയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

വ്യത്യസ്തമായ വാസ്തുവിദ്യാ രീതികളില്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്രു കോട്ട, നാഗ ക്ഷേത്രം, സപ്‌നി എന്നിവ സന്ദര്‍ശിയ്ക്കാം. ഇവയെല്ലാം വാസ്തുവിദ്യയുടെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ചിനി ഗ്രാമമാണ് മറ്റൊരു കാഴ്ച. സമുദ്രനിരപ്പില്‍ നിന്നും 2290 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റിക്കോങ് പിയോയാണ് മറ്റൊരു പ്രധാന കേന്ദ്രം. കിന്നൗര്‍ കൈലാസ് പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാന്‍ കഴിയും.

ആത്മഹത്യാമുനമ്പാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്, ആപ്പിള്‍ ഓര്‍ച്ചാര്‍ഡ്‌സില്‍ നിന്നും 10 മിനിറ്റ് ദൂരമേയുള്ളു ആത്മഹത്യാമുനമ്പിലേയ്ക്ക്. സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്കാണെങ്കില്‍ കല്‍പയില്‍ നല്ല ട്രക്കിങ് സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും, പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് പുതിയൊരു അനുഭവം തന്നെയായിരിക്കും. മനോഹരമായി നെയ്‌തെടുത്ത ഷോളുകളും, കിന്നൗരി തൊപ്പികളും വിറ്റു ജീവിയ്ക്കുന്നവരാണ് കല്‍പയിലെ ഭൂരിഭാഗം ജനങ്ങളും. ബുദ്ധമതവും ഹിന്ദുമതവും ചേര്‍ന്നുണ്ടായ തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരമാണ് ഇവിടെ കാണാന്‍ കഴിയുക.

റെയില്‍ റോഡുമാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും കല്‍പയില്‍ എത്താം. ഷിംല വിമാനത്താവളമാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 276 കിലോമീറ്ററാണ് ദൂരം. ഷിംലയിലാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 244 കിലോമീറ്ററാണ് ദൂരം. ഹിന്ദുസ്ഥാന്‍- ടിബറ്റ് റോഡ് എന്നറിയപ്പെടുന്ന എന്‍എച്ച 22ല്‍ സഞ്ചരിച്ചാല്‍ കല്‍പയിലെത്താം. പൊവാരിയെന്ന സ്ഥലത്തുനിന്നാണ് കല്‍പയിലേയ്ക്ക് തിരിയേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷിംല, റാംപുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കല്‍പയിലേയ്ക്ക് ബസുകളുണ്ട്.

വേനല്‍ക്കാലത്ത് മാത്രം തുറക്കുന്ന റോഹ്തങ് പാസിലൂടെയും കല്‍പയിലേയ്ക്ക് സഞ്ചരിയ്ക്കാം. വേനല്‍ക്കാലമാണ് കല്‍പ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് അധികം ചൂട് ഇവിടെ അനുഭവപ്പെടാറില്ല. വേനല്‍ക്കാലത്തെ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞത് 8 ഡിഗ്രി സെല്‍ഷ്യസും. പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് ഇവിടുത്െത മഴക്കാലം. ചിലപ്പോള്‍ മഴയേ ഉണ്ടാകില്ല, എന്നാല്‍ മറ്റു ചിലപ്പോള്‍ കനത്ത മഴ പെയ്യുകയും ചെയ്യും. തണുപ്പുകാലത്ത് കല്‍പ സന്ദര്‍ശനം അല്‍പം ബുദ്ധിമുട്ടേറിയതാകും, പ്രത്യേകിച്ചും തണുപ്പ് അധികം ശീലിയ്ക്കാത്തവര്‍ക്ക്, ശീതകാലത്ത് ഇവിടുത്തെ താപനില -10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.

9. പ്രാഗ്പൂര്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 1800 അടി സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാഗ്പൂര്‍ സംസ്ഥാനത്തെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നാണ്. 1997ല്‍ സംസ്ഥാനം പ്രാഗ്പൂറിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു. ഗാര്‍ലി-പ്രാഗ്പൂര്‍ എന്നീ ഇരട്ടഗ്രാമങ്ങളെ ചേര്‍ത്ത് പിന്നീട് 2002 ല്‍ പൈതൃകപ്രദേശമായും പ്രഖ്യാപിച്ചു. മത-ചരിത്ര പ്രധാനമുള്ള നിരവധി സ്ഥലങ്ങള്‍ മേഖലയിലുള്ളത് കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. ഗ്രാമത്തിന്‍െറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന താല്‍ ജലാശയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

മുഴൂവന്‍ ഗ്രാമവും വികസിച്ചിരിക്കുന്നത് ഈ ജലാശയത്തെ കേന്ദ്രീകരിച്ചാണ്. രാധാകൃഷ്ണ മന്ദിര്‍, നേഹാര്‍, ഭവാന്‍ നൗണ്‍ എന്നീ പൈതൃക കേന്ദ്രങ്ങള്‍ ജലാശയത്തിന് സമീപത്താണ്. ഭൂട്ടാലി നിവാസ് എന്നറിയപ്പെടുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള  പുരാതന കെട്ടിടമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇന്തോ-യൂറോപ്യന്‍ രീതിയില്‍ രൂപ കല്‍പന ചെയ്തിരിക്കുന്ന ജഡ്ജസ് കോര്‍ട്ടും വിനോദസഞ്ചാരികളില്‍ കൗതുകമുളവാക്കുന്നതാണ്. ദുനിചന്ദ് ഭാര്‍ടിയല്‍ സരായ് പ്രാഗ്പൂരിലെ പ്രമുഖ വിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്.

കൂടാതെ ബജ്രേശ്വരി, ജ്വാലാമുഖി, ചിന്ത്പൂര്‍ണി ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. ദക്ഷിണ അര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തര അര്‍ദ്ധഗോളത്തിലേക്കളുള്ള സൂര്യന്‍െറ ചലനത്തെ ബന്ധപ്പെടുത്തി ആഘോഷിക്കുന്ന ഇവിടത്തെ ഉല്‍സവമായ ലോഹ്റി സഞ്ചാരികളെ ആകര്‍ഷിക്കുന്നവയില്‍ പ്രമുഖമാണ്. സെപ്തംബര്‍ മാസം നടത്തുന്ന ഗുസ്തി ഉല്‍സവം ടൂറിസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. വായു, റെയില്‍ റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയത്തൊന്‍ എളുപ്പവഴിയുണ്ട്.  പ്രാഗ്പൂറിന് സ്വന്തമായി വിമാനത്താവളമില്ളെങ്കിലും ഷിംല എയര്‍പോര്‍ട്ട് വഴി ഇവിടെയത്തൊം.

ജുബ്ബാര്‍ഹട്ടി എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ഷിംല എയര്‍പോര്‍ട്ട് പൈതൃകഗ്രാമത്തില്‍ നിന്ന് 203 കിലോമീറ്റര്‍ അകലെയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിന്ന് ഷിംലയിലേക്ക് വിമാനം ലഭ്യമാണ്. ടാക്സി-ക്യാബ് സേവനം എയര്‍പോര്‍ട്ടില്‍ നിന്ന് പ്രാഗ്പൂറിലേക്ക് എളുപ്പം ലഭിക്കും. അടുത്ത റെയില്‍ വേസ്റ്റേഷന്‍ 67 കിലോമീറ്റര്‍ അകലെയുള്ള യുനയിലാണ്. യുനയില്‍ നിന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ലഭ്യമാണ്. ബസ് മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചണ്ഡീഗഡില്‍ നിന്നും പത്താന്‍കോട്ടില്‍ നിന്നും ബസുകള്‍ ഇഷ്ടം പോലെയുണ്ട്.173 കിലോമീറ്റര്‍ അകലെയുള്ള അമൃത്സറില്‍ നിന്നു വരെ ബസ് സര്‍വീസുണ്ട് ഇങ്ങോട്ട്.

വര്‍ഷം മുഴുവന്‍ സ്ഥിരത പുലര്‍ത്തുന്ന കാലാവസ്ഥയാണ് പ്രാഗ്പൂരില്‍.  വേനല്‍കാലത്ത് അടുത്തുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് ഇവിടെ. 32 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ ചൂട്. മണ്‍സൂണില്‍ കനത്ത മഴ ലഭിക്കാറുണ്ട്. മഴയെ നേരിടാന്‍ ആവശ്യമായ വസ്തുക്കള്‍ കരുതാന്‍ ഇക്കാലയളവിലത്തെുന്ന സഞ്ചാരികള്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്തെ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി വരെയാണ്.  പ്രസന്നമായ കാലാവസ്ഥയുള്ള വേനല്‍കാലത്തും മഴക്കാലത്തും സന്ദര്‍ശനത്തിനത്തെുന്നതാണ് ഉചിതം.

10. ലുധിയാന, പഞ്ചാബ്‌

സത്‌ലജ്‌ നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ലുധിയാനയാണ്‌ പഞ്ചാബിലെ ഏറ്റവും വലിയ നഗരം. സംസ്ഥാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പുതിയ നഗരം, പഴയനഗരം എന്നിങ്ങനെ രണ്ടായി ഭാഗിക്കാം. 1480 ല്‍ സ്ഥാപിതമായ നഗരം ലോധി രാജവംശത്തിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ നിന്നുള്ള നിരവധി പേര്‍ കാനഡ,യുകെ,ഓസ്‌ട്രേലിയ,യുസ്‌ തുടങ്ങിയ രാജ്യങ്ങളില്‍ താമസമാക്കിയിട്ടുണ്ട്‌.

ലുധിയാന്‍വിസ്‌ എന്നറിയപ്പെടുന്ന ഇവടുത്തെ പ്രദേശവാസികള്‍ ആതിഥ്യമര്യാദയുടെ കാര്യത്തില്‍ പ്രശസ്‌തരാണ്‌. ലുധിയാനയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ലുധിയാനയിലുണ്ട്‌. ഗുരുദ്വാര മന്‍ജി സാഹിബ്‌, ഗുരുനാനാക്‌ ഭവന്‍, ഫിലൗര്‍ കോട്ട, മഹാരാജ രഞ്ചിത്‌ സിങ്‌ യുദ്ധ മ്യൂസിയം, ഗുരുനാനാക്‌ സ്റ്റേഡിയം, രഖ്‌ ബാഗ്‌ പാര്‍ക്‌, എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പ്രഭാത, സന്ധ്യ നടത്തത്തിന്‌ ഇണങ്ങിയ നിരവധി ആകര്‍ഷകങ്ങളായ ഉദ്യാനങ്ങള്‍ ഇവിടെയുണ്ട്‌. ഇതിന്‌ പുറമെ നിരവധി കാഴ്‌ചബംഗ്ലാവുകളും പാര്‍ക്കുകളും ലുധിയാന വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാം.

പഞ്ചാബിലെ നഗരങ്ങളില്‍ ഷോപ്പിങിന്‌ ഏറ്റവും നല്ല നഗരം ലുധിയാനയാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ആഭ്യന്തര,അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്ന 20 ലേറെ മാളുകള്‍ ലുധിയാനയിലുണ്ട്‌. ലുധിയാനയിലെ ആളുകള്‍ ഭക്ഷണപ്രിയരായതിനാല്‍ ഇവിടെ നിരവധി ഭക്ഷണ ശാലകളും കാണാം. ഏറ്റവും പ്രശസ്‌തമായ പഞ്ചാബി പാനീയമാണ്‌ ലെസ്സി. ഉപ്പിട്ടും മധുരമിട്ടുമുള്ള രണ്ട്‌ തരം ലസ്സി ലഭ്യമാക്കുന്നുണ്ട്‌. നിരവധി പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലുധിയാനയ്‌ക്ക്‌ സമീപത്തായുണ്ടെന്നതാണ്‌ മറ്റൊരു സവിശേഷത. ചണ്ഡിഗഢ്‌, കസൗലി, മക്‌ലിയോഡ്‌ഗന്‍ജി,ധര്‍മ്മശാല, സിംല,കുഫ്രി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ലുധിയാനയില്‍ നിന്നും റോഡ്‌ മാര്‍ഗം നാല്‌ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ്‌. ഉത്സവങ്ങളും ആചാരങ്ങളും സംസ്‌കാരത്താലും പാരമ്പര്യത്താലും അറിയപ്പെടുന്ന ലുധിയാനയില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിച്ചേരാറുണ്ട്‌. പഞ്ചാബി ഭവന്‍, ഗുരുനാനാക്‌ ഭവന്‍,നെഹ്‌റു സിദ്ധാന്ത്‌ കേന്ദ്ര ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇവ സംഘടിപ്പിക്കുക. നാടന്‍ സംഗീതം, നൃത്തം, കളികള്‍, റോപ്‌ -നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക പരിപാടികള്‍ സന്ദര്‍ശകര്‍ക്ക്‌ അവസരം നല്‍കും.

പോഹിന്റെ അവസാന ദിവസമാണ്‌ പഞ്ചാബിലെ പ്രശസ്‌തമായ ഉത്സവമായ ലോഹ്‌റി ആഘോഷിക്കുന്നത്‌. ബസന്ത്‌ പഞ്ചമി, ഹോളി, ബൈസാഖി, ഗുരുപുരബ്‌ തുടങ്ങിയ ഉത്സവങ്ങള്‍ ലുധിയാന വിനോദ സഞ്ചാരത്തിന്റെ മാറ്റുയര്‍ത്തുന്നവയാണ്‌. എങ്ങനെ എത്തിച്ചേരാം ഡല്‍ഹിയില്‍ നിന്നും 320 കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന ലുധിയാനയില്‍ എത്തിച്ചേരാന്‍ റോഡ്‌ മാര്‍ഗം 5 മണിക്കൂറിനടുത്ത്‌ സമയമെടുക്കും. ഇവിടെ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രയിന്‍ സര്‍വീസ്‌ ഉണ്ട്‌. നഗരത്തിനുള്ളില്‍ സഞ്ചരിക്കാന്‍ റിക്ഷകളും ബസുകളും ലഭിക്കും.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌ കഠിനമായ തണുപ്പും ചൂടും ലുധിയാനയില്‍ അനുഭവപെടാത്തത്‌ സന്ദര്‍ശകര്‍ക്ക്‌ അനുകൂലമാണ്‌. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ്‌ ലുധിയാന സന്ദര്‍ശനത്തിന്‌ അനുയോജ്യം.

11. ഹോഗി, ഹിമാചല്‍ പ്രദേശ്‌

ഷിംലയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ഓക് മരങ്ങള്‍ അതിരിടുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഷോഗി. സമുദ്രനിരപ്പില്‍ നിന്ന് 5700 അടിയാണ് ഇവിടെ ഉയരം. ഓക്മരങ്ങള്‍ക്കൊപ്പം റോഡോഡെന്‍ട്രോണ്‍ ഇനത്തില്‍ പെടുന്ന പൂക്കളും ധാരാളമായി കാണുന്ന ഇവിടെ പ്രകൃതി ദൃശ്യഭംഗി അനുഗ്രഹിച്ച് നല്‍കിയിരിക്കുകയാണ്. വിനോദസഞ്ചാരത്തിനൊപ്പം കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം.

പഴച്ചാറ്, ജെല്ലി,സിറപ്പ്,അച്ചാര്‍ തുടങ്ങിയവ ഇവിടെ വീടുകളില്‍ ധാരാളമായി നിര്‍മിക്കുന്നുണ്ട്. 19ാം നൂറ്റാണ്ടില്‍ ഇംഗ്ളീഷുകാരും ഗൂര്‍ഖകളുമായി നടന്ന യുദ്ധവുമായി ഇഴപിരിഞ്ഞ് കിടക്കുന്നതാണ് ഷോഗിയുടെ ചരിത്രം. മലാവോണ്‍ യുദ്ധത്തില്‍  പരാജയത്തിന്‍െറ വക്കിലത്തെിയ ഗൂര്‍ഖകള്‍ തങ്ങളുടെ കീഴിലായിരുന്ന ഷോഗി അടക്കം പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്ന ധാരണയില്‍ 1815 മെയ് 15ന് സമാധാന കരാര്‍ ഒപ്പിട്ടു.  സഞ്ജൗളി ഉടമ്പടി എന്നറിയപ്പെടുന്ന ഈ ധാരണപ്രകാരം ഷോഗിയടക്കം സ്ഥലങ്ങള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു.

പിന്നീട് ഈസ്റ്റ്  കമ്പനിയോട് നാളുകളായി സൗഹൃദം പുലര്‍ത്തിയതിന്‍െറ സമ്മാനമെന്നവണ്ണം ഷിംലയടക്കം പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ പാട്യാല മഹാരാജാവിന് സമ്മാനമായി നല്‍കി. പുരാതനമായ നിരവധി ക്ഷേത്രങ്ങളാണ് ഷോഗിയിലുള്ളത്. ഈയിടെ പുനരുദ്ധരിച്ച ഹനുമാന്‍ ക്ഷേത്രം, കാളി ക്ഷേത്രം, താരാദേവി ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. ഷോഗിക്ക് സമീപത്തെ ജക്കൂഹില്ലിലും കുറച്ച് പുരാതന ക്ഷേത്രങ്ങള്‍ ഉണ്ട്.

വായു,റോഡ്,റെയില്‍ മാര്‍ഗങ്ങള്‍ വഴി മനോഹര കാഴ്ചകള്‍ ഉള്ള ഈ സുന്ദരഭൂമിയിലത്തൊം. 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുംബര്‍ഹട്ടിയാണ് ഏറ്റവും അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര യാത്രികര്‍ക്ക് ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ശേഷം ഇങ്ങോട് വരുന്നതാണ് സൗകര്യം. പ്രമുഖ നഗരങ്ങളിലേക്കുള്ള തീവണ്ടികള്‍ വന്നുപോകുന്ന കല്‍ക്കയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഹിമാചലിലെ മറ്റു നഗരങ്ങളില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമെല്ലാം ഇങ്ങോട് ബസ് സര്‍വീസുകളും ഉണ്ട്.  വര്‍ഷം മുഴുവന്‍ തരക്കേടില്ലാത്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം.

12.മഷോബ്ര, ഹിമാചല്‍ പ്രദേശ്‌

സിംലയിലെ മലനിരകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അതിമനേഹരമായ ചെറു നഗരമാണ്‌ മഷോബ്ര. ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നീര്‍മറി പ്രദേശം കൂടിയാണ്‌. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള മഷോബ്ര നഗരം പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹൗസി പ്രഭുവാണ്‌ സ്ഥാപിച്ചത്‌. മൗണ്ട്‌ ബാറ്റണ്‍ന്റെയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്‌. മഷോബ്രയുടെ പ്രശസ്‌തി ഉയര്‍ത്തുന്ന മറ്റൊന്നും കൂടി ഇവിടെയുണ്ട്‌.

രാഷ്‌ട്രപതിയുടെ വിശ്രമകാല വസതി. രാജ്യത്താകെ രണ്ടിടത്ത്‌ മാത്രമാണ്‌ രാഷ്‌ട്രപതിയ്‌ക്ക്‌ വിശ്രമകാല വസതികളുള്ളത്‌. അതിലൊന്നാണ്‌ മഷോബ്രയിലേത്‌. പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഷോബ്രയെ കൂടുതല്‍ സുന്ദരമാക്കുന്നത്‌ സമൃദ്ധമായ പഴം,പച്ചക്കറി തോട്ടങ്ങളാണ്‌. സിംലയ്‌ക്ക്‌ ആവശ്യമായ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌. മഹസു ദേവത ക്ഷേത്രം, റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി തുടങ്ങി സന്ദര്‍ശകരെ കാത്ത്‌ മഷോബ്രയില്‍ ഏറെയുണ്ട്‌.

മഷോബ്രയില്‍ നിന്നും പത്ത്‌ മീറ്റര്‍ കലെ മാത്രമാണ്‌ സിംലയിലേയ്‌ക്കുള്ളത്‌. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇവിടെയാണ്‌ ഹിമാചല്‍ സ്റ്റേറ്റ്‌ മ്യൂസിയവും ലൈബ്രററിയും സ്ഥിതി ചെയ്യുന്നത്‌. നാല്‍ദേര, വൈല്‍ഡ്‌ ഫ്‌ളവര്‍ ഹാള്‍, കരിഗ്നാനോ എന്നിവയാണ്‌ മഷോബ്രയുടെ മറ്റ്‌ ചില ആകര്‍ഷണങ്ങള്‍. മഹസു ഉത്സവം ആണ്‌ ഇവിടുത്തെ പ്രധാന ആഘോഷം.

13. സന്‍ഗ്ല, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ല സഞ്ചാരികളുടെ സ്വര്‍ഗമാണ്. വശ്യമനോഹരിയായ പ്രകൃതിയും ഒപ്പം സാഹസിക വിനോദങ്ങള്‍ക്കുള്ള സാധ്യതയുമാണ് കിന്നൗറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. ദൂരദേശങ്ങളില്‍ നിന്നും പ്രത്യേകിച്ചും തീരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നവ്യാനുഭവമാണ് ഹിമാചലിലെ കാഴ്ചകള്‍. അകലെക്കാണുന്ന ഹിമാലയന്‍ നിരകളും സൂചിമരക്കാടുകളുമെല്ലാം കണ്ടാല്‍ മതിവരാത്തവതന്നെയാണ്.

കിന്നൗര്‍ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സന്‍ഗ്ല. മനോഹരമായ ഈ സ്ഥലം ബസ്പ താഴ്‌വരയില്‍ ടിബറ്റ് അതിര്‍ത്തിയ്ക്ക് അടുത്തായിട്ടാണ്  സ്ഥിതിചെയ്യുന്നത്. വെളിച്ചത്തിന്റെ വഴിയെന്നാണ് ടിബറ്റ് ഭാഷയില്‍ സന്‍ഗ്ലയെന്ന വാക്കിന്റെ അര്‍ത്ഥം, സന്‍ഗ്ലയെന്ന ഗ്രാമത്തിന്റെ പേരിലാണ് ഈ പ്രദേശം മുഴുവന്‍ അറിയപ്പെടുന്നത്. ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന  ഈ പ്രദേശം വനങ്ങളാലും പുല്‍മേടുകളാലും കുന്നിന്‍നിരകളാലും സമൃദ്ധമാണ്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ക്കിടക്കുന്ന സ്ഥലമായതിനാല്‍ 1989വരെ ഇവിടം സന്ദര്‍ശിയ്ക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിക്കേണ്ടിയിരുന്നു. എന്നാല്‍ പിന്നീട് ടൂറിസം മേഖയുടെ വളര്‍ച്ചയെക്കരുത് സര്‍ക്കാര്‍ ഈ നിയന്ത്രണം എടുത്തുകളയുകയായിരുന്നു. പൈന്‍ നട്ട് തോട്ടങ്ങളും ആപ്പിള്‍, ചെറി തോട്ടങ്ങളുടെ പരന്നുകിടക്കുകയാണ് ഇവിടെ. ചിറ്റ്കുല്‍, കര്‍ച്ചാം, ബട്‌സേരി തുടങ്ങിയ ഗ്രാമങ്ങളാണ് സന്‍ഗ്ലയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.

ഇപ്പോള്‍ കാമാക്ഷി ദേവിയുെട ക്ഷേത്രമാക്കി മാറ്റിയ കമ്രു കോട്ട ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ്. ബൈഗോണ്‍ കാലഘട്ടത്തിലെ കരകൗശലവേലകള്‍ക്ക് ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് വലിയ ദേവീവിഗ്രഹമുള്ളത്. ചിറ്റ്കുല്‍ മാതി(മാത ദേവി)ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. എല്ലാവര്‍ഷവും ഒട്ടേറെയാളുകള്‍ ക്ഷേത്രദര്‍ശനത്തിനായി എത്താറുണ്ട്. സന്‍ഗ്ലയിലൂടെ ഒഴുകുന്ന ബസ്പ നദിയാണ് മറ്റൊരു ആകര്‍ഷണം. മീന്‍പിടുത്തം, ട്രക്കിങ്, ക്യാംപിങ് തുടങ്ങിയ വിനോദങ്ങള്‍ക്കെല്ലാം പറ്റിയ സ്ഥലമാണ് ബസ്പ നദിക്കര.

മനോഹരമായ പൈന്‍ മരക്കൂട്ടങ്ങള്‍ക്കും, ഓക്കുകാടുകള്‍ക്കും ഇടയിലാണ് സന്‍ഗ്ലയുടെ കിടപ്പ്, കൂടാതെ കാഴ്ചയുടെ മനോഹാരിതകൂട്ടാന്‍ മഞ്ഞുപാളികളുള്ള അരുവികളുമുണ്ടിവിടെ. ചിലര്‍ എവിടെച്ചെന്നാലും അവിടുത്തെ തനതായ ഉല്‍പന്നങ്ങള്‍ എന്തെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്, അത്തരക്കാര്‍ക്കായി കാശ്മീരി ഷാളുകള്‍, ബട്‌സേരി ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന തൊപ്പികള്‍ തുടങ്ങിയവയെല്ലാം വാങ്ങിക്കാനും ഇവിടെ അവസരമുണ്ട്.

ഇതെല്ലാം കിട്ടുന്ന സ്ഥലത്തേയ്ക്ക് സന്‍ഗ്ലയില്‍ നിന്നും വെറും 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ബട്‌സേരി ഗ്രാമം പൈന്‍ നട്ട് തോട്ടങ്ങള്‍ക്കും പ്രശസ്തമാണ്. സപ്നി, കണ്ട, ട്രൗട്ട് ഫാം എന്നിവയാണ് ഇവിടുത്തെ മറ്റ് ചില പ്രധാന കേന്ദ്രങ്ങള്‍. മധ്യകാലഘട്ടത്തിലെ പ്രത്യേകതയായ മരത്തിലുള്ള വാസ്തുവിദ്യ ഇവിടെ ഏറെ കാണാം. മറ്റൊരു സ്ഥലം ടിബറ്റന്‍ വുഡ് കാര്‍വിങ് സെന്ററാണ്, ടിബറ്റന്‍ ശൈലിയില്‍ മരത്തില്‍ കൊത്തുപണിചെയ്‌തെടുത്ത പലസാധനങ്ങളും ഇവിടെ ലഭിയ്ക്കും. ഇത് ഇവിടുത്തെ ജനങ്ങളുടെ തനത് കലകൂടിയാണ്.

ഷിംലയിലെ ജുബ്ബരാട്ടി വിമാനത്താവളമാണ് സംഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ള എയര്‍ബേസ്. ഇവിടേയ്ക്ക് 238 കിലോമീറ്ററാണ് ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളില്‍ സംഗ്ലയിലെത്താം. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കല്‍ക്ക റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഷിംലയിലേയ്ക്കുള്ള നാരോ ഗേജ് പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ തീവണ്ടിപ്പാത. ഷിംലയിലെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും തീവണ്ടി സര്‍വ്വീസുകളുണ്ട്.

ബസ് മാര്‍ഗ്ഗമാണെങ്കില്‍ ചണ്ഡിഗഡില്‍ നിന്നും സംഗ്ലയിലെത്താന്‍ എളുപ്പമാണ്. സ്വകാര്യ, സര്‍ക്കാര്‍ ബസുകളില്‍ ചണ്ഡിഗഡില്‍ നിന്നും സംഗ്ലയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ശീതകാലമൊഴികെയുള്ള സമയത്തെല്ലാം സംഗ്ല സന്ദര്‍ശിയ്ക്കാം. വേനല്‍ക്കാലം പൊതുവേ മനോഹരമായ കാലാവസ്ഥയുള്ള സമയമാണ്. മഴവളരെ കുറച്ചുമാത്രം ലഭിയ്ക്കുന്ന സ്ഥലമാണിത്.

എന്നാല്‍ ശീതകാലത്ത് സന്ദര്‍ശനം വളരെ ക്ലേശകരമായിരിക്കും, ഹിമാലയത്തിന്റെ മടിത്തട്ടായതുകൊണ്ടുതന്നെ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമാണ് ഇവിടെയുണ്ടാവുക. ഇക്കാലത്ത് പുറത്തിറങ്ങി സ്ഥലങ്ങള്‍ കാണലൊന്നും നടക്കില്ല, മാത്രമല്ല മഞ്ഞുകാലത്ത് പ്രകൃതിയുടെ സൗന്ദര്യം മങ്ങുകയും ചെയ്യും.

14.രോഹ്രു, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിന്റെ പ്രത്യേകതയാണ് ആപ്പിള്‍ത്തോട്ടങ്ങളും കുങ്കുമപ്പാടങ്ങളും ഇവകാണാനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. ഹിമാചലില്‍ത്തന്നെ ഏറ്റവും മേന്മയേറിയ ആപ്പിളുകള്‍ വിളയുന്ന സ്ഥലങ്ങളിലൊന്നാണ് ഷിംല ജില്ലയിലെ രോഹ്രുവെന്ന സ്ഥലം. റിച്ച് റെഡ്, റോയല്‍ ഡെലീഷ്യസ് എന്നീ രുചിയേറിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്.

 

മാത്രമല്ല മീന്‍പിടുത്ത വിനോദത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ട്രൗട്ട് മത്സ്യങ്ങള്‍ ഏറെയുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ മീന്‍പിടുത്ത വിനോദം ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജ ബജ്രംഗ് ഭാദുര്‍ സിങാണ് രോഹ്രുവെന്ന സ്ഥലത്തെ ഒരു പട്ടണമാക്കി വികസിപ്പിച്ചത്. ഷിംലയില്‍ സഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമായ രോഹ്രുവില്‍ ട്രക്കിങ്, പാരഗ്ലൈഡിങ്, ഹാങ്ങ് ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും മികച്ച സാധ്യതകളുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1525 മീറ്റര്‍ ഉയരത്തില്‍ പബ്ബര്‍ നദിയുടെ തീരത്താണ് രോഹ്രു സ്ഥിതിചെയ്യുന്നത്. ശിക്രു ദേവത ക്ഷേത്രം, ചിര്‍ഗാവ്, ദോദ്ര, ചന്‍ഷല്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം രോഹ്രുവിന് സമീപത്തുള്ള ആകര്‍ഷണകേന്ദ്രങ്ങളാണ്. പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായ ഹട്‌കോടിയെന്ന സ്ഥലവും പബ്ബര്‍ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മൂന്ന് ചെറുനദികള്‍ കൂടിച്ചേരുന്ന ഈ സ്ഥലത്തെ സംഗം എന്നാണ് പറയുന്നത്, ഇവിടെയാണ് തീര്‍ത്ഥാടകര്‍ക്ക്പ്രിയപ്പെട്ട സ്ഥലം.

പരമശിവനും പത്‌നി പാര്‍വ്വതിയും തമ്മില്‍ ദ്വന്ദയുദ്ധം നടന്നസ്ഥലമാണിതെന്നാണ് വിശ്വാസം. ഷിംലയില്‍ നിന്നും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണിത്. ജബ്ബരാട്ടി വിമാനത്താവളമാണ് രോഹ്രുവിന് അടുത്തുള്ള എയര്‍ബേ,്. ഇവിടേയ്ക്ക് ദില്ലിയില്‍ നിന്നും മറ്റും വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ദില്ലി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും ഇവിടേയ്ക്ക് വിമാനം ലഭിയ്ക്കു. തീവണ്ടിമാര്‍ഗ്ഗം യാത്രചെയ്യുകയാണെങ്കില്‍ കല്‍ക്കയാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍, ഇവിടേയ്ക്ക് 165 കിലോമീറ്റര്‍ ദൂരമുണ്ട്.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാം. ഷിംലയില്‍ നിന്നും രോഹ്രുവിലേയ്ക്ക് ഏറെ ബസ് സര്‍വ്വീസുകളുമുണ്ട്. ശീതകാലമൊഴിച്ചുള്ള സമയമെല്ലാം മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് രോഹ്രു. വേനല്‍ക്കാലത്താണ് ഇവിടെ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്, ഇക്കാലത്ത് താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. മഴക്കാലം അത്ര ശക്തമല്ലാത്ത സ്ഥലമാണിത്, ക്രമരഹിതമായ മഴക്കാലമാണ് ഇവിടെ അനുഭവപ്പെടുന്നത്.

രോഹ്രുവിലെ തണുപ്പകാലം അസഹനീയമാണ്. ഇക്കാലത്തെ താപനില -7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഇക്കാലത്ത് യാത്രചെയ്യുന്നവര്‍ കട്ടിയേറിയ കമ്പിളി വസ്ത്രങ്ങളും തുകല്‍ച്ചെരുപ്പുകളും കരുതാന്‍ മറക്കരുത്. രോഹ്രു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലമാണ്.

15. കുള്ളു, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍പ്രദേശിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ദൈവങ്ങളുടെ താഴ് വര എന്ന പേരില്‍ അറിയപ്പെടുന്ന കുള്ളു. കുളളു – മണാലി എന്ന പേരുകള്‍ കേള്‍ക്കാത്ത സഞ്ചാരികളുണ്ടാവില്ല ഇന്ത്യയില്‍. അത്രയ്ക്കും പ്രശസ്തമാണ് ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നായ കുള്ളു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള നിരവധി ഹിന്ദു ദൈവങ്ങളുടെ വാസസ്ഥലമാണ് കുള്ളു എന്നാണ് വിശ്വാസം. ഈ വിശ്വാസം തന്നെയാണ് ദൈവങ്ങളുടെ താഴ് വര എന്ന ഇരട്ടപ്പേര് ഈ നഗരത്തിന് നല്‍കിക്കൊടുത്തതും.

ബിയാസ് നദിക്കരയിലായി സമുദ്രനിരപ്പില്‍ നിന്നും 1230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുള്ളു, പ്രകൃതിസ്‌നേഹികളുടെ സ്വപ്‌നകേന്ദ്രമാണ്. മഹാഭാരതം, രാമായണം, വിഷ്ണുപുരാണം തുടങ്ങിയ ഇതിഹാസ – പുരാണ കഥകളില്‍ കുള്ളുവിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ളതായി കരുതപ്പെടുന്നു. ത്രിപുരക്കാരനായ ബെഹംഗാമണിയാണ് ഈ പ്രദേശം കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. ഒന്നാം നൂറ്റാണ്ടുമുതലുള്ള ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയതിനുശേഷമാണ് കുള്ളുവിന്റെ പ്രശസ്തി ഇത്രയ്ക്കുയര്‍െതെന്നാണ് ചരിത്രം.

കുത്തനെയുള്ള പര്‍വ്വതങ്ങളും കനത്ത കാടുകളും നദികളും മറ്റുമായി ലക്ഷണമൊത്ത വേനല്‍ക്കാല അവധിക്കാല കേന്ദ്രമാണ് കുള്ളു. പുരാതനമായ കോട്ടകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും ഡാമുകളും കുള്ളുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. രൂപി കൊട്ടാരം എന്ന പേരിലും അറിയപ്പെടുന്ന സുല്‍ത്താന്‍പൂര്‍ കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. 1905 ലെ ഭൂമികുലുക്കത്തില്‍ യഥാര്‍ത്ഥ കൊട്ടാരം തകര്‍ന്നുപോയെങ്കിലും പുനര്‍നിര്‍മിക്കപ്പെട്ട കൊട്ടാരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

രഘുനാഥ ക്ഷേത്രമാണ് കുളളുവിലെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണകേന്ദ്രം. ശ്രീരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പിരമിഡല്‍, പഹാരി ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പതിനേഴാം നൂ്റ്റാണ്ടില്‍ രാജാ ജഗത് സിംഹനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബിജിലി മഹാദേവ ക്ഷേത്രമാണ് കുള്ളുവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രം. ശിവനാണ് ബിയസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ ശ്രീകോവിലിലെ ശിവലിഗം ഒരിക്കല്‍ നെടുകേ പിളര്‍ന്നുപോയതായും പൂജാരിമാര്‍ വെണ്ണയുപയോഗിച്ച്് ഇരുഭാഗങ്ങളും ഒന്നിച്ചുചേര്‍ക്കുകയാണ് ഉണ്ടായതെന്നും ഒരു കഥയുണ്ട്.

ജഗന്നതി ദേവി, ബാശേശ്വര്‍ മഹാദേവ ക്ഷേത്രങ്ങളാണ് കുള്ളുവിലെ പ്രധാനപ്പെട്ട രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. 1500 എഡിയിലാണ് ജഗന്നതി ദേവീ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാശേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ സാക്ഷാല്‍ പരമശിവനാണ്. മനോഹരമായ ശില്‍പ്പനിര്‍മിതികള്‍ ഈ ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും. കൈസ്ധര്‍, റൈസണ്‍, ദിയോ ടിബ്ബ എന്നിവയാണ് കുള്ളുവിലെ മറ്റ് പ്രധാനപ്പെട്ട ചില ടൂറിസം ആകര്‍ഷണകേന്ദ്രങ്ങള്‍. മനോഹരമായ ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കില്‍ നിരവധി അപൂര്‍വ്വയിനം മൃഗങ്ങളെ കാണാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും.

ഏകദേശം 180 ല്‍ അധികം ഇനം ജീവികളാണ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കില്‍ ഉള്ളത്. കുള്ളുവിലും മണാലിയിലും വൈദ്യുതിയെത്തിക്കുന്ന ബിയസ് നദിക്ക് കുറുകേ പണിതിരിക്കുന്ന പന്ധോത് അണക്കെട്ടും കുള്ളുവിലെ പ്രധാന കാഴ്ചകളില്‍പ്പെടുന്നു. ട്രക്കിംഗും മലകയറ്റവും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്കും പേരുകേട്ട ഇടമാണ് കുള്ളു. ലഡാക്ക് വാലി, സാന്‍സ്‌കര്‍ വാലി, ലഹോള്‍, സ്പിറ്റി തുടങ്ങിയവയാണ് കുള്ളുവിലെ പ്രധാനപ്പെട്ട ചില ട്രക്കിംഗ് കേന്ദ്രങ്ങള്‍. പാരാഗ്ലൈഡിംഗാണ് കുള്ളുവിലെ മറ്റൊരു ജനപ്രിയ വിനോദം. സോലാംഗ്, മഹാദേവ്, ബിര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത് ആസ്വദിക്കാന്‍ അവസരങ്ങളുണ്ട്. ഹനുമാന്‍ ടിബ്ബ, ബിയാസ്‌കുണ്ട്, ദിയോ ടിബ്ബ,

ചന്ദ്രതല്‍ എന്നിങ്ങനെ പോകുന്നു മലകയറ്റക്കാരുടെ പ്രിയങ്ങള്‍. കൂടാതെ ബിയാസ് നദിയില്‍ മീന്‍പിടിക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരമുണ്ട്. വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ കുള്ളുവിലെത്താന്‍ പ്രയാസമില്ല. കുള്ളു മണാലി എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ഭുണ്ടാര്‍ എയര്‍പോര്‍ട്ടാണ് കുള്ളുവിന് ഏറ്റവും അടുത്ത്. 10 കിലോമീറ്ററാണ് ഇവിടേക്കുളള ദൂരം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇവിടെ നിന്നും വിമാനമുണ്ട്. ദില്ലിയാണ് സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളം. 125 കിലോമീറ്റര്‍ അകലത്തുള്ള ജോഗീന്ദര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനാണ് കുള്ളുവിനെ സമീപത്തെ തീവണ്ടിത്താവളം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് റോഡ് മാര്‍ഗം യാത്രചെയ്യാം. വേനല്‍ക്കാല വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലാണ് കുള്ളുവിന്റെ പ്രശസ്തി. തണുപ്പുകാലം വളരെയധികം തണുത്തുവിറക്കുന്നതായിരിക്കും ഇവിടെ. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ സ്‌നോ സ്‌കൈയിംഗിന് പേരുകേട്ടതാണ്.

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കുള്ളു സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇതില്‍ത്തന്നെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. ഒക്ടോബര്‍ – നവംബര്‍മ മാസങ്ങളാകട്ടെ റിവര്‍ റാഫ്റ്റിംഗ്, പാറകയറ്റം, ട്രക്കിംഗ് എന്നിവയ്ക്കും അനുയോജ്യമാണ്.

16.നാര്‍ക്കണ്ട, ഹിമാചല്‍ പ്രദേശ്‌

മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളുടെ വശ്യത എന്തെന്നറിയണമെങ്കില്‍ നാര്‍ക്കണ്ടയിലേയ്‌ക്ക്‌ ചെല്ലണം. ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നാര്‍ക്കണ്ടയെ പ്രശസ്‌തമാക്കുന്നത്‌ അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളാണ്‌. ഇതിന്‌ പുറമെ മഞ്ഞ്‌ മൂടിയ മലനിരകളും ഹരിത വനങ്ങള്‍ നിറഞ്ഞ താഴ്‌ വാരങ്ങളും നാര്‍ക്കണ്ടയില്‍ നിന്നുള്ള കാഴ്‌ചകളെ സമൃദ്ധമാക്കുന്നു. ഇന്ത്യ- ടിബറ്റ്‌ പാതയില്‍ സമുദ്ര നിരപ്പില്‍ നിന്നും 2708 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന നാര്‍ക്കണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്‌.

നാര്‍ക്കണ്ടയില്‍ സന്ദര്‍ശിക്കാന്‍ നിരവധി സ്ഥങ്ങളുണ്ട്‌. ഹട്ടു കൊടുമുടിയാണ്‌ ഇതില്‍ ഏറ്റവും പ്രശസ്‌തമായത്‌. തദ്ദേശ വാസികളുടെ പ്രധാന ആരാധനാലയമായ ഹതുമാത ക്ഷേത്രം ഈ കൊടുമുടിയ്‌ക്ക്‌ മുകളിലാണ്‌. നാര്‍ക്കണ്ടയിലെ മറ്റൊരു പ്രധാന ക്ഷേത്രം കാളി ദേവിയെ ആരാധിക്കുന്ന മാഹമായ ക്ഷേത്രമാണ്‌. തനേധാറിലെ പ്രശസ്‌തമായ സ്റ്റോക്‌സ്‌ ഫാം നാര്‍കണ്ടയില്‍ നിന്നും വളരെ അടുത്താണ്‌. ഇവിടുത്തെ ആപ്പില്‍ തോട്ടങ്ങള്‍ വ്യാപകമായി അറിയപ്പെടുന്നതും അന്തര്‍ദേശീയ തലത്തല്‍ അംഗീകാരം ലഭിച്ചതുമാണ്‌. അമേരിക്കകാരനായ സാമുവല്‍ സ്റ്റോക്‌സ്‌ പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയതാണീ ഫാം.

നാര്‍ക്കണ്ടയില്‍ നിന്നും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്‌ലജ്‌ നദീതീരത്തുള്ള അതിപുരാതന ഗ്രാമമായ കോട്‌ഗഢിലെത്താം. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌ യു ആകൃതിയിലുള്ള ഒരു താഴ്‌ വരിയിലാണ്‌. കോട്‌ഗഢില്‍ നിന്നു നോക്കിയാല്‍ കുല്ലു താഴ്‌വരയുടെ മനോഹാരിത മുഴുവന്‍ സന്ദര്‍ശകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയും. പലവഴികളില്‍ പിരിഞ്ഞു പോകുന്ന റോഡുകളും മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളും ഇവിടെ നിന്നുള്ള മറ്റ്‌ അതിമനോഹര കാഴ്‌ചകളാണ്‌.

ഹിമാലയന്‍ മലനിരകളിലേയ്‌ക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ മഞ്ഞിനുള്ളിലെ സാഹസിക വിനോദങ്ങളാണ്‌. സ്‌കീയിങ്ങ്‌ ,ട്രക്കിങ്‌ തുടങ്ങി വിവിധ സാഹസിക വിനോദങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥമാണ്‌ നാര്‍ക്കണ്ട. വേനല്‍ക്കാലത്ത്‌ നാര്‍കണ്ടയിലേയ്‌ക്കുള്ള യാത്ര അവിസ്‌മരണീയമായിരിക്കും.

17.സൊളാന്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ മനോഹരമായ ഒരു ജില്ലയാണ് സൊളാന്‍. സൊളാന്‍ ഇന്ത്യയിലെ കൂണ്‍ നഗരം എന്നുമറിയപ്പെടുന്നു. ഈ പ്രദേശത്തെ വ്യാപകമായ കൂണ്‍ കൃഷി മൂലമാണ് ഈ പേര് വന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1467 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൊളാന്‍ അതിന്‍റെ പ്രകൃതി സൗന്ദര്യത്തിന്‍റെ പേരിലാണ് ഏറെ അറിയപ്പെടുന്നത്. സൊളാന് ആ പേര് ലഭിച്ചത് ഈ സ്ഥലത്തെ പ്രാദേശിക ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഷൊളോണി ദേവിയുടെ പേരില്‍ നിന്നാണ്.

വന്‍ മലനിരകളാലും, ഇടതിങ്ങിയ വനത്താലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഇത്.1986 മീറ്റര്‍ ഉയരമുള്ള മാടിയുല്‍ പര്‍വ്വതം നഗരത്തിന്‍റെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് നഗരത്തില്‍ നിന്ന് തന്നെ വ്യക്തമായി കാണാന്‍ സാധിക്കും. വടക്ക് ഭാഗത്ത് കരോല്‍ പര്‍വ്വതമാണ്. ഇതാണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള ഗിരിശൃംഘം. കാണ്ഡഗാട്ട്, കസൗലി, ചാലി, ദഗ്ഷായ് എന്നീ സ്ഥലങ്ങളിലേക്കുള്ള പര്‍വ്വതയാത്രകളുടെ ഒരു ക്യാമ്പാണ് സൊളാന്‍. ഈ പ്രദേശങ്ങള്‍ വൃക്ഷങ്ങള്‍ ഇടതിങ്ങിവളരുന്നതും, ചെങ്കുത്തായ അനേകം കുന്നുകളുള്ളതുമാണ്. കാരോല്‍ പര്‍വ്വത്തിന്‍റെ മുകളില്‍ ഒരു ഗുഹയുള്ളതായാണ് നാട്ടുകാരുടെ വിശ്വാസം. ഈ ഗുഹയിലാണത്രേ പണ്ഡവന്‍മാര്‍ തങ്ങളുടെ  വനവാസക്കാലത്ത് താമസിച്ചത്.

1920 ല്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ ഐറിഷ് കലാപം ഈ പ്രദേശത്ത് നടന്നു. ഇത് ഈ പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ളതാക്കി മാറ്റി. കലാപത്തില്‍ രണ്ട് ഐറിഷ് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും, നിരവധി പേരെ ജയിലിലടക്കുകയും ചെയ്തു. ഇവിടുത്തെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളെന്ന് പറയുന്നത് യാങ്ങ്ഡ്രങ്ങ് ടിബറ്റന്‍ സന്യാസി മഠം, ഷോളോണി ദേവി ക്ഷേത്രം, ഗുര്‍ഖ കോട്ട, ജതോലി ശിവക്ഷേത്രം എന്നിവയാണ്. സൊളാന്‍ ശരിക്കും വ്യവസായങ്ങള്‍ സജീവമായ ഒരു പ്രദേശമാണ്. ഈ പ്രദേശത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസും ഈ വ്യവസായങ്ങളാണ്. ഹിമാലയന്‍ പൈപ്പ് ഇന്‍ഡസ്ട്രീസ്, എച്ച്.എഫ്.സി.എല്‍, ബൈമെറ്റല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡ്, എന്നിവ പ്രധാന സ്ഥാപനങ്ങളില്‍പെടുന്നു.

സൊളാന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് ചണ്ഡിഗഡാണ്.ഇത് നഗരത്തില്‍ നിന്ന്  67 കിലോമീറ്റര്‍ അകലെയാണ്. മുംബൈ, ന്യുഡെല്‍ഹി, ശ്രീനഗര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളുമായി ഈ എയര്‍പോര്‍ട്ട്  സൊളാനെ ബന്ധിപ്പിക്കുന്നു . ഇവിടേക്ക് ട്രെയിനില്‍ വരാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികള്‍ക്ക് കാല്‍ക്ക റെയില്‍വേസ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ സ്ഥലം സൊളാനില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ്. ട്രെയിന്‍ മാര്‍ഗ്ഗം പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, അമൃതസര്‍, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാം. റോഡ് മാര്‍ഗ്ഗം വരാനിഷ്ടപ്പെടുന്നവര്‍ക്ക് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ഡല്‍ഹിയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും ലഭിക്കും. സൊളാനില്‍ വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ഏത് സമയത്തും സന്ദര്‍ശനയോഗ്യമായ ഒരു സ്ഥലമാണ് സൊളാന്‍.

18.പത്താന്‍‌കോട്ട്, പഞ്ചാബ്‌

പഞ്ചാബിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് പത്താന്‍ കോട്ട്. പത്താന്‍കോട്ട് ജില്ലയുടെ ആസ്ഥാനവും ഇവിടെയാണ്. കാങ്ങ്ഗ്ര, ഡല്‍ഹൗസി പര്‍വ്വതങ്ങളുടെ താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഹിമാലയന്‍ പര്‍വ്വതപ്രദേശങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. ഏറെ സഞ്ചാരികളും ഹിമാലയന്‍ യാത്രക്ക് തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്. 1849 ന് മുമ്പ് പത്താനിയന്‍ വംശം ഭരണം നടത്തിയിരുന്ന നര്‍പൂറിന്‍റെ ഭാഗമായിരുന്നു പത്താന്‍കോട്ട്. പത്താന്‍കോട്ടിന് സമീപത്തുള്ള കാഴ്ചകള്‍ പത്താന്‍ കോട്ടിലെ ടൂറിസത്തെ സഹായിക്കുന്ന ഏറെ കാഴ്ചകള്‍ സമീപ പ്രദേശങ്ങളിലായുണ്ട്.

അത്തരത്തിലൊന്നാണ് 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താനിയന്‍‌ രാജവംശം പണികഴിച്ച നര്‍പൂര്‍ കോട്ട. ഷാപൂര്‍കാന്ദി കോട്ട, കാതഗഡ് ശിവക്ഷേത്രം,ജുഗിയല്‍ ടൗണ്‍ഷിപ്പ് എന്നിവയും ഏറ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. അവധി ദിനങ്ങളില്‍ ഏറെയാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന സ്ഥലമാണ് ജവാല്‍ജിയും, ചിന്ത്പുര്‍ണിയും. പത്താന്‍കോട്ടില്‍ എങ്ങനെ സമയം ചെലവഴിക്കാം? ഏറെ ടൂറിസ്റ്റുകള്‍ വര്‍ഷം തോറും എത്തുന്ന പത്താന്‍കോട്ടില്‍ മികച്ച നിലവാരമുള്ള ഹോട്ടലുകളും, റസ്റ്റോറന്‍റുകളുമുണ്ട്. ഇവിടെ മികച്ച താമസ സൗകര്യവും, ഭക്ഷണവും ലഭിക്കും.

നഗരത്തിലെ ധാബകളില്‍ പഞ്ചാബി, വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കും. കാഴ്ചകള്‍ കാണുന്നതിന് പുറമേ ഷോപ്പിംഗിനും ഇവിടെ അവസരമുണ്ട്. മിഷന്‍ റോഡ്, സുജന്‍പൂര്‍ മാര്‍ക്കറ്റ്, ഗാന്ധി ചൗക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങള്‍. സന്ദര്‍ശകര്‍ ഇവിടെ നിന്ന് ഏറ്റവുമധികം വാങ്ങുന്ന ഒരുത്പന്നമാണ് പാഷ്മിന ഷാള്‍. എങ്ങനെ എത്തിച്ചേരാം? പത്താന്‍കോട്ടേക്ക് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ബസിലും, ട്രെയിനിലും എത്തിച്ചേരാം. പത്താന്‍കോട്ട്, ചാക്കി ബാങ്ക് എന്നിങ്ങനെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ പത്താന്‍കോട്ടിലുണ്ട്. ചാക്കി ബാങ്കിലേക്ക് 4 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്റ്റേഷനടുത്ത് തന്നെയാണ്

ബസ് സ്റ്റാന്‍ഡ്. ഷിംല, ന്യൂഡല്‍ഹി, ചണ്ഡിഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് പത്താന്‍കോട്ട് നിന്ന് ബസ് ലഭിക്കും. സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ ബസുകളോ, പ്രൈവറ്റ് ബസുകളോ യാത്രക്ക് ഉപയോഗിക്കാം. സന്ദര്‍ശന യോഗ്യമായ കാലം വടക്കേ ഇന്ത്യന്‍ പ്രദേശമായ പത്താന്‍കോട്ടില്‍ കടുത്ത ചൂടുള്ള വേനലും, മൂടല്‍മഞ്ഞ് നിറഞ്ഞ ശക്തമായ മഴക്കാലവും, നല്ല തണുപ്പുള്ള ശൈത്യകാലവുമാണ് അനുഭവപ്പെടുന്നത്. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം തെളിഞ്ഞ കാലാവസ്ഥയുള്ള ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ്.

19.പര്‍വാനോ, ഹിമാചല്‍ പ്രദേശ്‌

ഹിമവാന്‍െറ മടിത്തട്ടില്‍ നിന്ന് ഹരിയാനയിലെ സമതല ഭൂമിയിലേക്കുള്ള വഴിയിലാണ് പര്‍വാനോ എന്ന മനോഹര നഗരം. എണ്ണമറ്റ മലനിരകള്‍ക്കൊപ്പം കണ്ണെത്താദൂരം അഴകുവിടര്‍ത്തുന്ന തോട്ടങ്ങളും ചണ്ഡിഗഡ്-സിംല ഹൈവേയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന പര്‍വാനോയില്‍ ഒന്ന് ഇറങ്ങാന്‍ സഞ്ചാരിയെ പ്രേരിപ്പിക്കും. ഹിമാചലിലെ  സോലാന്‍ ജില്ലയിലാണ് പര്‍വാനോ. ഹരിയാനയിലെ പഞ്ചഗുളയുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വാനോയിലെ പ്രധാന വ്യവസായം പഴ സംസ്കരണ യൂനിറ്റുകളാണ്. ജെല്ലികള്‍,ജാം,ജ്യൂസ് എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍.

പ്രധാനമായും ഇവിടത്തെ വ്യവസായ യൂനിറ്റുകളിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ സംരംഭമായ ഹിമാചല്‍ പ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് ആന്‍റ് പ്രോസസിംഗ് കോര്‍പ്പറേഷന്‍െറ (എച്ച്.പി.എം.സി) ഏറ്റവും വലിയ പഴ സംസ്കരണ യൂനിറ്റുകളിലൊന്ന് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. വാഹനഭാഗങ്ങള്‍, പ്ളാസ്റ്റിക്സ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന വ്യവസായ യൂനിറ്റുകളും ഇവിടെ ധാരാളമുണ്ട്. നഗരജനസംഖ്യയില്‍ 80 ശതമാനം ആളുകളും വ്യവസായ സ്ഥാപനങ്ങളിലെ ജോലിക്കാരാണ്. ബാക്കിയുള്ളവരാണ് കൃഷിയിലൂടെയും വിനോദസഞ്ചാരത്തിലൂടെയുമാണ് ഉപജീവനമാര്‍ഗം കണ്ടത്തെുന്നത്.

പര്‍വാനോയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഗള്‍ ഗാര്‍ഡന്‍ ആണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന്. 1987 ല്‍ സ്ഥാപിതമായ കള്ളിമുള്‍ ചെടികളുടെ തോട്ടമാണ് മറ്റൊരു ആകര്‍ഷണം. ഏഴ് ഏക്കറിലായി പരന്നുകിടക്കുന്ന ഈ തോട്ടം ഏഷ്യയിലെ ഏറ്റവും വലിയ കള്ളിമുള്‍ ചെടി തോട്ടമാണ്. ക്ഷേത്രങ്ങളും റിസോര്‍ട്ടുകളുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. ടിമ്പര്‍ ട്രെയില്‍ ആണ് ഇവിടത്തെ പ്രശസ്തമായ റിസോര്‍ട്ട്. സമുദ്ര നിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ ശിവാലിക് പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്ക് കേബിള്‍ കാറിലാണ് സഞ്ചാരികളെ എത്തിക്കുന്നത്.

പൈന്‍മരക്കാടുകള്‍ക്ക് മുകളിലൂടെയുള്ള കേബിള്‍ കാര്‍ യാത്ര സഞ്ചാരികള്‍ക്ക് സ്വര്‍ഗീയാനുഭവം പകരുന്നതാണ്. റിസോര്‍ട്ടില്‍ നിന്നുള്ള  സൂര്യോദയ സൂര്യാസ്തമയ കാഴ്ചകളും 5000 അടി താഴ്ചയില്‍ രണ്ട് മലനിരകളെ ചുറ്റിവരിഞ്ഞെന്നവണ്ണം കിടക്കുന്ന കൗശല്യ നദിയുടെ കാഴ്ചയും സഞ്ചാരികള്‍ക്ക് പകരം വെക്കാനില്ലാത്ത അനുഭവമാകും പകരുക.  മൗണ്ടന്‍ ബൈക്കിംഗ്,അമ്യൂസ്മെന്‍റ് പാര്‍ക്ക് തുടങ്ങിയവയും ഈ റിസോര്‍ട്ടില്‍ ഉണ്ട്. നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് സേനാതാവളമാണ് പര്‍വാനോക്ക് അടുത്ത ദാഗ്ഷൈ. ബ്രിട്ടീഷ് സേനയുടെ ഏറ്റവും പഴക്കമുള്ള താവളങ്ങളിലൊന്നായ ദാഗ്ഷൈ 1846ല്‍ നിരവധി യുദ്ധങ്ങള്‍ക്കും വേദിയായിട്ടുണ്ട്. യുദ്ധതടവുകാരെ പാര്‍പ്പിക്കാന്‍ വലിയ ജയിലും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.

ഇവിടെ അടക്കപ്പെട്ടിരുന്ന തടവുകാര്‍ക്ക് ശിക്ഷയുടെ ഭാഗമായി നെറ്റിയില്‍ പച്ചകുത്തിയാണ് വിട്ടിരുന്നത്. മറ്റൊരു പട്ടാള താവളമാണ് സുബാതു. പര്‍വാനോ യില്‍ നിന്ന് 19 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടം വിനോദ സഞ്ചാരികള്‍ക്ക് നല്ല കാഴ്ചകള്‍ ഒരുക്കുന്നിടമാണ്. ട്രക്കിംഗ് പ്രിയരും ഇവിടെ ധാരാളമായി എത്താറുണ്ട്. ഇവഴി കടന്നുപോയിരുന്ന ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന വൈസ്റീഗല്‍ ലോഡ്ജും സുബാതുവിലാണ്. വിമാന,തീവണ്ടി,റോഡ് മാര്‍ഗങ്ങളിലൂടെ എളുപ്പ ത്തില്‍ ഇവിടെയത്തൊം. 25 കിലോമീറ്റര്‍ അകലെ ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വീസുകള്‍ ഉണ്ട്.

അന്താരാഷ്ട്രയാത്രികര്‍ക്ക് ദല്‍ഹിയില്‍ ഇറങ്ങുകയാണ് സൗകര്യപ്രദം. നാല് കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കയിലാണ് ട്രെയിന്‍ വഴി വരുന്നവര്‍ ഇറങ്ങേണ്ടത്. ചെലവുകുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി ചണ്ഡിഗഡില്‍ നിന്നും കല്‍ക്കയില്‍ നിന്നുമെല്ലാം ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ധാരാളം സര്‍വീസ് നടത്തുന്നുണ്ട്. മെയ് മാസം മാത്രം ഒഴിച്ചാല്‍ സുഖമുള്ള കാലാ വസ്ഥയാണ് ഹിമാചലിന്‍െറ ഈ പ്രവേശനക വാടത്തിന്. അത്യാവശ്യം നല്ല തോതില്‍ മഴ ലഭിക്കുന്ന ഇവിടെ തണുപ്പുകാലത്ത് താപനില എട്ട് ഡിഗ്രി വരെ താഴാറുണ്ട്.

20.പാലംപൂര്‍, ഹിമാചല്‍ പ്രദേശ്‌

കാന്‍ഗ്ര താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ്‌ പാലംപൂര്‍. മനോഹരമായ ഭൂപ്രകൃതിയും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും പാലംപൂരിന്റെ സവിശേഷതകളാണ്‌. ദേവദാരുവും പൈന്‍ മരങ്ങളും തിങ്ങിനിറഞ്ഞ കാടും കണ്ണീരുപോലെ തെളിഞ്ഞ്‌ ഒഴുകുന്ന നദികളും പാലംപൂരിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പോലെ കച്ചവടവത്‌ക്കരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇവിടം ഏറ്റവും അനുയോജ്യമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1220 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലംപൂര്‍ സന്ദര്‍ശനം പ്രകൃതി സ്‌നേഹികള്‍ക്കും കലാസ്വാദകര്‍ക്കും മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.

ജലസമ്പന്നമായ എന്നര്‍ത്ഥമുള്ള പുലും എന്ന ഹിമാചലി വാക്കില്‍ നിന്നാണ്‌ ഈ പ്രദേശത്തിന്‌ പാലംപൂര്‍ എന്ന പേര്‌ ലഭിച്ചത്‌. പ്രദേശത്തെ മലഞ്ചരുവുകളില്‍ തേയില കൃഷി ചെയ്യാന്‍ ബ്രട്ടീഷുകാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ 19-ാം നൂറ്റാണ്ടിലാണ്‌ പാലംപൂര്‍ കണ്ടെത്തിയത്‌. അങ്ങനെ പാലംപൂരിന്‌ ഹിമാചല്‍പ്രദേശിലെ ടീ കൗണ്ടി എന്ന പേര്‌ ലഭിച്ചു. വിവിധ പേരുകളില്‍ ഇവിടെ നിന്ന്‌ തേയില കയറ്റി അയക്കുന്നുണ്ട്‌. ചെറിയ പട്ടണങ്ങള്‍, മട്ടുപ്പാവിലെ നെല്‍പ്പാടങ്ങള്‍, ക്ഷേത്രങ്ങള്‍, ഗ്രാമങ്ങള്‍, ബ്രട്ടീഷ്‌ ഭരണകാലത്തെ ബംഗ്‌ളാവുകള്‍, മഞ്ഞുമൂടിയ ധൗലാധര്‍ മലനിരകള്‍ എന്നിവ പാലംപൂരിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു. എല്ലായ്‌പ്പോഴും സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും പാലംപൂര്‍ സന്ദര്‍ശിക്കാം.

വേനല്‍ക്കാലത്ത്‌ താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഈ സമയമാണ്‌ സഞ്ചാരത്തിനും സ്ഥലങ്ങള്‍ കാണുന്നതിനും ഏറ്റവും അനുയോജ്യം. മഴക്കാലത്ത്‌ ഇവിടെ കനത്ത മഴയാണ്‌ ലഭിക്കുന്നത്‌. അതിനാല്‍ മഴക്കാലത്ത്‌ പാലംപൂരില്‍ എത്തുന്നവര്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. നവംബര്‍ മാസം മുതല്‍ ഇവിടെ തണുപ്പ്‌ കാലമാണ്‌. ഈ സമയത്ത്‌ താപനില -2 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴും. മഞ്ഞുവീഴ്‌ചയും അനുഭവപ്പെടും. നാല്‍പ്പത്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗാഗ്ഗല്‍ എയര്‍പോര്‍ട്ടാണ്‌ പാലംപൂരിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഈ വിമാനത്താവളം ധര്‍മ്മശാല- കാന്‍ഗ്ര എയര്‍പോര്‍ട്ട്‌ എന്നും അറിയപ്പെടുന്നു.

ഇവിടെ നിന്ന്‌ ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌. ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക്‌ മരാണ്ട വരെ ട്രെയിനില്‍ വരാം. ഇത്‌ നാരോഗേജ്‌ സ്‌റ്റേഷനാണ്‌. പത്താന്‍കോട്ടാണ്‌ അടുത്തുള്ള ബ്രോഡ്‌ ഗേജ്‌ റെയില്‍വെ സ്‌റ്റേഷന്‍. പാലംപൂരില്‍ നിന്ന്‌ 120 കിലോമീറ്ററാണ്‌ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ദൂരം. റോഡ്‌ മാര്‍ഗ്ഗവും എളുപ്പത്തില്‍ ഇവിടെ എത്താവുന്നതാണ്‌. മണ്ഡി, പത്താന്‍കോട്ട്‌, ധര്‍മ്മശാല എന്നിവിടങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

21.സാരാഹന്‍, ഹിമാചല്‍ പ്രദേശ്‌

വശ്യസൗന്ദര്യം തുളുമ്പുന്ന പ്രകൃതിക്കൊപ്പം ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് മലകളുടെ രാജ്ഞിയായ ഷിംല ജില്ലയിലെ സാരാഹന്‍. ആപ്പിള്‍തോട്ടങ്ങള്‍, പൈന്‍മരകാടുകള്‍,അവക്ക് തൊങ്ങലെന്നവണ്ണം കുണുങ്ങിയൊഴുകുന്ന ചെറുനദികള്‍. ആരിലും മോഹം നിറപ്പിക്കുന്നതാണ് സാരാഹനിലെ  കാഴ്ചകള്‍. സ്ലേറ്റ് റൂഫോടു കൂടിയുള്ള വീടുകള്‍ നിറഞ്ഞ സരാഹനിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നതായ പ്രതീതിയുണരുന്നു. സത്ലജ് നദീതടത്തിലെ ഈ മനോഹരഭൂമി സമുദ്രനിരപ്പില്‍ നിന്ന് 2165 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യങ്ങളുടെ നാട്,നാടോടികഥകളുടെയും സാരാഹറിന്‍െറ  ഭൂതകാലം സംബന്ധിച്ച് നിരവധി നാടോടികഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. സാരാഹന്‍ ഉള്‍പ്പെടുന്ന മേഖലയായ കുളുവിലെ രാജാവും സമീപരാജാവായ ബുഷൈറിലെ രാജാവും തമ്മിലുണ്ടായ യുദ്ധം സംബന്ധിച്ചതാണ് അതില്‍ ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം. യുദ്ധത്തില്‍ കുളുരാജാവ് തോല്‍ക്കുകയും അദ്ദേഹത്തിന്‍െറ തല എതിരാളി വെട്ടിയെടുക്കുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ക്കായി മരിച്ച രാജാവിന്‍െറ കുടുംബാംഗങ്ങള്‍ തല ആവശ്യപ്പെട്ടപ്പോള്‍ ബുഷൈര്‍ രാജാവ് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെച്ചു.

കുളു നിവാസികള്‍ തന്‍െറ ഭരണത്തെ  ഒരിക്കലും ചോദ്യം ചെയ്യാതിരിക്കുക, പിടിച്ചെടുത്ത ഭൂമി തന്‍െറ കൈവശം സൂക്ഷിക്കുന്നത് എതിര്‍ക്കാതിരിക്കുക, യുദ്ധത്തിനിടയില്‍ കൈവശപ്പെടുത്തിയ പ്രദേശവാസികളുടെ പ്രധാന ദേവനായ രഘുനാഥിന്‍െറ ചിത്രം തിരികെ ചോദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തല തിരികെ നല്‍കാമെന്നായിരുന്നു ബുഷൈര്‍ രാജാവിന്‍െറ നിലപാട്.  ബുഷൈര്‍ രാജാവിന്‍െറ നേതൃത്വത്തില്‍ ദസറ ആഘോഷം നടത്തിയാല്‍ ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കാമെന്നായിരുന്നു കുളുനിവാസികളുടെ നിലപാട്. ഇത് രാജാവ് അംഗീകരിച്ചതോടെ ദസറ പ്രദേശത്തെ മുഖ്യ ആഘോഷമായി മാറി.

നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭീമകാളിദേവിയുടെ വിഗ്രഹത്തിനൊപ്പം ആഘോഷ നാളുകളില്‍ രഘുനാഥിന്‍െറ ചിത്രവും ചേര്‍ത്ത് പൂജ നടത്തി തുടങ്ങി. ഭീമകാളി ക്ഷേത്ര സമൂഹമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. 800 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭീമകാളി ക്ഷേത്രസമൂഹത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്താറുണ്ട്. ബേര്‍ഡ്പാര്‍ക്ക്, ബാബാ വാലി മേഖലകളും സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ്. പച്ചപുതച്ചെന്നവണ്ണം നില്‍ക്കുന്ന ദിയോദാര്‍ മരതോട്ടങ്ങളും മഞ്ഞിന്‍പുതപ്പണിഞ്ഞ് നില്‍ക്കുന്ന ബാഷാല്‍മലമുകളുമെല്ലാം സഞ്ചാരികളെ മായാലോകത്ത് കൊണ്ടത്തെിക്കുന്നവയാണ്. ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ശ്രീകന്ദ് മഹാദേവ് കൊടുമുടിയും സരാഹന് സമീപമാണ്.

സമുദ്രനിരപ്പില്‍ നിന്ന് 5155 അടി ഉയരത്തിലുള്ള ഇവിടെ ശിവന്‍ ധ്യാനം നടത്തിയതായാണ് വിശ്വാസം. മഹാഭാരതത്തില്‍ പഞ്ചപാണ്ഡവര്‍ ഈ കൊടുമുടി സന്ദര്‍ശിച്ചതായും പറയുന്നുണ്ട്. ദുര്‍ഘടമായ നിരവധി ട്രക്കിംഗ് പാതകളോട് കൂടിയതാണ് ഈ കൊടുമുടി.  സാരാഹനില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചുടുനീരുറവയായ ജിയോരി, ആപ്പിള്‍ തോട്ടങ്ങാല്‍ പ്രസിദ്ധമായ ബഞ്ചാര റിട്രീറ്റ്,ആപ്പിളിനൊപ്പം ധാരാളം ചെറിതോട്ടങ്ങളുമുള്ള സാരാഹന് സമീപമുള്ള ഹില്‍ടൗണായ സംഗ്ളാ താഴ്വര, എന്നിവയും ആര്‍ക്കും ഇഷ്ടപ്പെടും.

22.റൈസണ്‍, ഹിമാചല്‍ പ്രദേശ്‌

കുത്തിയൊഴുകുന്ന നദിയെ കീറിമുറിച്ച് റബര്‍ ചങ്ങാടങ്ങളില്‍ തുഴഞ്ഞുപോകുന്ന വാട്ടര്‍ റാഫ്റ്റിംഗ് സാഹസിക വിനോദം  ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സങ്കേതമാണ്  കുളുവില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള റൈസണ്‍. ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറുഗ്രാമങ്ങള്‍ കൂടാരമടിച്ച് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെയും പ്രിയ കേന്ദ്രമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 1433 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റൈസണിന്‍െറ സ്വാഭാവിക പ്രകൃതിഭംഗിക്ക് തൊങ്ങല്‍ ചാര്‍ത്തി നിരവധി ആപ്പിള്‍ തോട്ടങ്ങളും പ്ളം, ആപ്രിക്കോട്ട് തോട്ടങ്ങളും ഉണ്ട്.

മാര്‍ച്ച് അവസാനം അതായത് തണുപ്പ്കാലത്തിന്‍െറ അവസാനമാണ് റൈസണ്‍ കൂടുതല്‍ സുന്ദരിയാകുന്നത്. താഴ്വരയിലും കുന്നിന്‍ചെരുവിലുമെല്ലാം പൂത്തുലഞ്ഞ് കിടക്കുന്ന പൂക്കളാകും ഈ സമയം എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുക. രാജേന്ദ്രപ്രസാദ് നാഷനല്‍ ഒഫ്ത്താല്‍മോളജി സെന്‍റര്‍ റൈസണിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന വേനല്‍ക്കാല ക്യാമ്പില്‍ വ്യത്യസ്തങ്ങളായ നേത്രരോഗങ്ങള്‍ക്ക് ചികില്‍സ തേടി  രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്താറുണ്ട്.

രഘുനാഥ് ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. ഭക്തര്‍ക്കൊപ്പം ധാരാളം  വിനോദസഞ്ചാരികളും ഇവിടെയത്തൊറുണ്ട്. കുളുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബേഖി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥി ദേവി ക്ഷേത്രവും ഭക്തരുടെ പ്രിയ കേന്ദ്രമാണ്. കുളു,മണാലി, ഗുഹാസിനി, നഗ്ഗാര്‍, ബുണ്ടര്‍, മണികരണ്‍, പലമ്പൂര്‍ എന്നിവയാണ് മറ്റുവിനോദസഞ്ചാര കേന്ദ്രങ്ങള്‍.

23.കീലോംഗ്, ഹിമാചല്‍ പ്രദേശ്‌

‘മൊണാസ്ട്രികളുടെ നാട്’ എന്ന് അപരനാമമുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരഭൂമിയാണ് കീലോംഗ്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം  ഹിമാലയ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഹിമവത്ശൃംഗങ്ങളും ഹിമാലയന്‍ പര്‍വതനിരകളും പച്ചപുതച്ച താഴ്വരകളും സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കുന്ന കീലോംഗിലെ ശാന്തമാര്‍ന്ന അന്തരീക്ഷം കണ്ടിട്ടാകണം പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ളിംഗ് ‘ദൈവങ്ങള്‍ ഇവിടെ ഉറപ്പായും താമസിക്കുന്നുണ്ട്, മനുഷ്യര്‍ക്ക് ഇവിടെ ഇടമില്ല’ എന്ന് എഴുതിയത്. ലാഹൗള്‍, സ്പിതി ജില്ലകളുടെ ആസ്ഥാനവുമാണ് ഇവിടം.

മനോഹരമായ രൂപകല്‍പ്പനക്കൊപ്പം ചരിത്രപ്രാധാന്യവുമുള്ള ബുദ്ധവിഹാരങ്ങളടക്കമുള്ള ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളാണ് കീലോംഗ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ദാങ്ങ്, ഷാസൂര്‍ എന്നീ രണ്ട് മൊണാസ്ട്രികളാണ് ഇവിടത്തെ രണ്ട് പ്രധാന ബുദ്ധ വിഹാരങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 3500ലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ദാങ്ങ് മൊണാസ്ട്രിക്ക് 900 ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഷാസൂര്‍ ആകട്ടെ  പതിനേഴാം നൂറ്റാണ്ടില്‍ ഭൂട്ടാന്‍ രാജാവായിരുന്ന കിംഗ് നവാംഗ് നാംഗ്യാല്‍ ബുദ്ധമത പ്രചാരണത്തിന് അയച്ച ലാമ ദേവ ഗ്യാറ്റ്സോ ഓഫ് സന്‍സ്കാര്‍ ആണ് നിര്‍മിച്ചതെന്നാണ് ചരിത്രം. പ്രദേശത്തെ മറ്റു പ്രമുഖ ബുദ്ധവിഹാരങ്ങളാണ് ഗുരു ഗണ്ടാള്‍, തയൂള്‍, ജെമൂര്‍ എന്നിവ. തണ്ടി,സിസു, ഉദയ്പൂര്‍ എന്നിവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.

ചന്ദ്രാനദിക്കരയില്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന സിസു ഗ്രാമത്തില്‍ വേനല്‍ക്കാലത്തും ശരത്കാലത്തും നിരവധി കാട്ടരയന്നങ്ങളെയും താറാവുകളെയും കാണാനാകും. ഉദയ്പൂരിലാണ് പ്രശസ്തമായ ത്രിലോക്നാഥ് ക്ഷേത്രവും മര്‍കുളദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഈ ക്ഷേത്രങ്ങളില്‍ എത്തുന്നത്. ഹിമാലയത്തിലെ മറ്റുവിനോദസഞ്ചാരകേന്ദ്രങ്ങളെ പോലെ ഇവിടവും സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ്. ട്രക്കിംഗ്,ഫിഷിംഗ്,ജീപ്പ് സഫാരി, പാരാഗൈ്ളഡിംഗ് തുടങ്ങിയ ആസ്വദിക്കാനും ആളുകള്‍ ധാരാളമായി എത്താറുണ്ട്.

24. ഭുണ്ഡാര്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയിലെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രമാണ് സമുദ്രനിരപ്പില്‍ നിന്ന്  2050 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഭുണ്ഡാര്‍. മഞ്ഞ് മൂടിക്കിടക്കുന്ന കുള്ളു താഴ്വരയിലേക്കുള്ള കവാടമായും നഗരത്തെ കണക്കാക്കുന്നു. ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള നഗരമാണ് ഭുണ്ഡാര്‍. ക്രിസ്തുമതത്തിലെ വിശുദ്ധ കഥകളിലൊന്നായ നോഹയുടെ ചരിത്രവുമായി സാമ്യമുള്ള ചരിത്രമാണ് ഭൂണ്ഡാറിനുള്ളത്. ഇതിഹാസനായകനായ മനുവാണ് ഇവിടത്തെ സാസ്കാരിക നായകനായി കണക്കാക്കപ്പെടുന്നത്.

ഇദ്ദേഹം ഇവിടെ ഹിന്ദു ദൈവപദവിയുള്ളവര്‍ക്കായി ഒരു ജനാധിപത്യസഭ നിര്‍മിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഈ ദൈവപദവിയുള്ളവര്‍ക്കായിരുന്നു ജനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം.ഭാശേഷ്വര്‍ മഹാദേവക്ഷേത്രം,ജഗന്നാഥ ക്ഷേത്രം, ആദി ബ്രഹ്മ കേഷത്രം, ബിജിലി മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ  പ്രസിദ്ദ ക്ഷേത്രങ്ങള്‍. വിഷ്ണു പ്രതിഷ്ഠയുള്ള ത്രിയുഗ് നാരായണ്‍ ക്ഷേത്രവും ഇവിടെയുണ്ട്്. 800 എ.ഡിയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം.ഭൂണ്ഡാറില്‍ നിന്ന് 12 കിമീറ്റര്‍ അകലെയാണ് . സ്ഥലം കാണലിന് പുറമേ സഞ്ചാരികള്‍ക്ക് നിരവധി സാഹസിക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഭുണ്ഡാര്‍

അവസരമൊരുക്കുന്നു.പദയാത്ര,മലകയററം,ബോട്ടയാത്രാസൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി സാധ്യതകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.വര്‍ഷവുമുള്ള ഭൂണ്ഡാര്‍ മേളയാണ് മറ്റൊരു ആകര്‍ഷണം.ഉത്തരേന്ത്യയിലെ പ്രശസ്തമായ മേളകളിലൊന്നയ ഇത് ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഭുണ്ഡാറില്‍ എത്തിച്ചേരാന്‍ എളുപ്പമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സ്വന്തം എയര്‍പോര്‍ട്ടായ ഭുണ്ഡാര്‍ എയര്‍പോര്‍ട്ടാണ് പ്രധാന സഞ്ചാരമാര്‍ഗം.

എന്നാല്‍ 320 കിമീ ദുരത്തുള്ള ഛണ്ഡീഗഡ് റെയില്‍വേസ്റ്റേഷനാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍.ക ൂടാതെ ന്യൂഡല്‍ഹിയില്‍ നിന്നും ഛണ്ഡീഗഡില്‍ നിന്നും ബസ് സര്‍വീസുകളുമുണ്ട്. വ്യോമമാര്‍ഗമാണ് ഏറ്റവും ഉചിതമായത്. കാലാവസ്ഥ സുഖകരമായ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം.

25. നഗ്ഗര്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയിലെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് നഗ്ഗര്‍. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കുളുവിന്‍റെ പഴയകാല തലസ്ഥാനം കൂടിയാണ്. രാജാ വിശുദ്പാലാണ് ഈ പുരാതന നഗരം നിര്‍മ്മിച്ചത്‌. എ ഡി 1460 ല്‍ രാജാ ജഗത് സിംഗ് തലസ്ഥാനം സുല്‍ത്താന്‍പൂരിലേക്ക് മാറ്റി സ്ഥാപിക്കുന്നതു വരെ നഗ്ഗര്‍ തലസ്ഥാനനഗരിയായി നിലകൊണ്ടു. നിരവധി മനോഹരങ്ങളായ കാഴ്ചകള്‍ ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുന്നു. ജഗതിപത്,നഗ്ഗര്‍ കൊട്ടാരം എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. 500 വര്‍ഷത്തോളം പഴക്കമുള്ള നഗ്ഗര്‍ കൊട്ടാരം ഇപ്പോള്‍ ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റിയെടുത്തിട്ടുണ്ട്. ബിയാസ് നദിയുടെ സാന്നിധ്യം ഇവിടുത്തെ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നു.

മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് നിക്കോളാസ് റോറിച്ച് ആര്‍ട്ട്‌ ഗ്യാലറി. റഷ്യന്‍ കലാകാരനായ നിക്കോളാസ് റോറിച്ചിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ഉള്‍പ്പെടെ ഒട്ടേറെ പെയിന്റിംഗുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബിയാസ് നദിക്കരയിലുള്ള ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. 2005 ല്‍ ആത്മീയ നേതാവായ ദലൈലാമയാണ് ഈ മൊണാസ്ട്രി ഉത്ഘാടനം ചെയ്തത്. തീര്‍ത്ഥാടകരുടെ മനസ്സിന് ശാന്തിയേകാനെന്നോണം ഒട്ടനേകം ക്ഷേത്രങ്ങള്‍ ഈ പ്രദേശത്തായി കാണാന്‍ സാധിക്കും. ത്രിപുര സുന്ദരി ക്ഷേത്രം,ചാമുണ്ട ഭഗവതി ക്ഷേത്രം,മുരളീധര്‍ ക്ഷേത്രം തുടങ്ങിയവ വ്യത്യസ്തമായ വാസ്തു വിദ്യക്കും രൂപ ഭംഗിക്കും പേര് കേട്ട ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്.

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ സംബന്ധിക്കാനും മറ്റും ഒട്ടേറെ പേര്‍ ആ സമയത്ത് ഇവിടെ ഒത്തു ചേരുന്നു. സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ പ്രദേശമാണ് നഗ്ഗര്‍. ഫിഷിംഗ്,ട്രെക്കിംഗ്,റിവര്‍ റാഫ്റ്റിങ്ങ് തുടങ്ങി ഒട്ടേറെ രസകരമായ വിനോദങ്ങള്‍ ഇവിടെ സാധ്യമാണ്. ബിയാസ് നദിയാണ് ഫിഷിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന താവളം. ചന്ധേര്‍ഘനി പാസ്‌, ജലോരി പാസ്‌,പിന്‍ പാര്‍വതി പാസ്‌ എന്നിവ ഹിമാലയത്തിന്റെ താഴ്വരയിലെ കുന്നുകളിലെ പ്രധാന ട്രെക്കിംഗ് പാതകളില്‍ പെടുന്നു. യാത്രികര്‍ക്ക് സൗകര്യാര്‍ത്ഥം തീവണ്ടിയിലോ,റോഡു മാര്‍ഗമോ അതല്ലെങ്കില്‍ വിമാനത്തിലോ ഇവിടെയെത്താം. പ്രധാനമായും ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വേനല്‍ക്കാലമാണ് ഇങ്ങോട്ടേക്കുള്ള യാത്രക്ക് കൂടുതല്‍ അനുയോജ്യം. എന്നാല്‍ മഞ്ഞിന്റെ തണുപ്പ് അസ്വദിക്കാന്‍ ശീതകാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും തീരെ കുറവല്ല.

26. നാല്‍ദെഹ്‌റ, ഹിമാചല്‍ പ്രദേശ്‌

ഗോള്‍ഫ്‌ ഇഷ്‌ടപ്പെടുന്നവര്‍ ആരും ഹിമാചല്‍ പ്രദേശിലെ നാല്‍ദെഹ്‌റ അറിയാതിരിക്കില്ല. രാജ്യത്തെ ഏറ്റവും പഴയതും അതേസമയം തന്നെ ഏറ്റവും മനോഹരമായ കോള്‍ഫ്‌ കോഴ്‌സ്‌ ആണ്‌ നാല്‍ദെഹ്‌റയിലേത്‌. മഞ്ഞിനും മരങ്ങള്‍ക്കും മധ്യത്തില്‍ ഗോള്‍ഫിനായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗമാണ്‌ നാല്‍ദെഹ്‌റ എന്ന്‌ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ പറഞ്ഞു പോകും. ഗോള്‍ഫ്‌ കോഴ്‌സ്‌ മാത്രമല്ല നാല്‍ദെഹ്‌റയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌. ഗോള്‍ഫ്‌ കോഴ്‌സ്‌ കഴിഞ്ഞാല്‍ നാല്‍ദെഹ്‌റയെ പ്രശസ്‌തമാക്കുന്നത്‌ ഇവിടുത്തെ മേളകളാണ്‌. ജൂണില്‍ നടക്കുന്ന സിപി മേള, കാളപ്പോരിനാല്‍ പ്രശ്‌തമായ ജോട്ടണ്‍ കാ മേള ഇവയെല്ലാം നാല്‍ദെഹ്‌റയുടെ മാത്രം പ്രത്യേകതകളാണ്‌.

ചബ്ബ, തട്ടപാനി, ഷെയ്‌ലി പീക്‌, മഹാകാളി ക്ഷേത്രം, കോഗി മാത ക്ഷേത്രം എന്നിവയാണ്‌ നാല്‍ദെഹ്‌റയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്നും 20,44 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാല്‍ദെഹ്‌റ മതപരമായും വളരെ പ്രാധാന്യമുള്ള സ്ഥലമാണ്‌. മഹുനാഗ്‌ ക്ഷേത്രം നാല്‍ദെഹ്‌റയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌. നാഗരാജാവിന്റെ വാസസ്ഥലം എന്നര്‍ത്ഥം വരുന്ന നാഗ്‌, ദെഹ്‌റ എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ നാല്‍ദെഹ്‌റ എന്ന പേര്‌ ഉണ്ടായത്‌.

ചരിത്ര രേഖകളില്‍ പറയുന്നത്‌ ബ്രിട്ടീഷ്‌ വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭുവാണ്‌ ഹിമാചല്‍ പ്രദേശിലെ ഈ ചെറു നഗരം കണ്ടെത്തിയെതെന്നാണ്‌. ഈ സ്ഥലത്തിന്റെ മനോഹാരിതയില്‍ മനം മയങ്ങിയ അദ്ദേഹം ഇവിടെയൊരു കോള്‍ഫ്‌ കോഴ്‌സ്‌ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രീട്ടീഷുകാരുടെ സ്വാധീനം അധികമുണ്ടായിരുന്ന പ്രദേശമായതിനാല്‍ ഹിന്ദി, ബംഗാളി, ഗോര്‍ഖ, നേപ്പാളി, ടിബറ്റന്‍ ഭാഷകള്‍ക്ക്‌ പുറമെ ഇംഗ്ലീഷും ഈ പ്രദേശത്തെ ഭാഷകളില്‍ മുഖ്യമാണ്‌.

27. പഞ്ച്കുള, ഹരിയാന

ഒറ്റനോട്ടത്തില്‍ -പഞ്ച്കുള ജില്ലയിലെ അഞ്ച് നഗരങ്ങളിലൊന്നായ പഞ്ച്കുള നഗരം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച നഗരങ്ങളില്‍ (Planned City ) നഗരങ്ങളില്‍ ഒന്നാണ്. ചണ്ഡിഗഢിന്‍െറ ഉപനഗരം കൂടിയായ ഈ നഗരം പഞ്ചാബിലെ മൊഹാലിയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. കരസേനാ താവളങ്ങളിലൊന്നായ ചാന്ദിമന്ദിര്‍ കന്‍േറാണ്‍മെന്‍റിന്‍െറ ആസ്ഥാനവും ഇവിടെയാണ്. പ്രാദേശികമായി അറിയപ്പെടുന്ന അഞ്ച് ജലസേചന കനാലുകളുടെ പേരില്‍ നിന്നാണ് പഞ്ച്കുള എന്ന പേര് ലഭിച്ചത്. ഗഗ്ഗാര്‍ നദിയില്‍ നിന്നുള്ള ജലം ഈ കനാലുകളിലൂടെയാണ് നദാ സാഹിബ് മനാസ ദേവി തുടങ്ങി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്.

പ്രദേശവാസികള്‍ തനെനയാണ് ഈ കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നത്. ഹിമാചല്‍ പ്രദേശാണ് പഞ്ച്കുളയുടെ കിഴക്കുദിശയില്‍ അതിരിടുന്നത്. പടിഞ്ഞാറും തെക്കുഭാഗത്തും പഞ്ചാബും ചണ്ഡിഗഡും അതിരിടുന്നു. ഇതിലൂടെ ഒഴുകുന്ന ഗഗാര്‍ നദി ഒരിക്കലും വറ്റാറില്ളെങ്കിലും വര്‍ഷകാലത്ത് വെള്ളം കുറയാറുണ്ട്. സുലഭമായ ഭൂഗര്‍ഭ ജലമാണ് കൃഷിയാവശ്യത്തിനും മറ്റും എടുക്കുന്നത്. ചണ്ഡിഗഡിന്‍െറ പടിഞ്ഞാറ് ഭാഗത്തായാണ് പുതുതായി രൂപകല്‍പ്പന ചെയ്ത പഞ്ച്കുള അര്‍ബന്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. റസിഡന്‍ഷ്യല്‍ പ്ളോട്ടുകളും വ്യവസായ പ്ളോട്ടുകള്‍ക്കും പുറമെ പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും  സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഗഗ്ഗാര്‍ നദിയുടെ പടിഞ്ഞാറ് വശത്തായാണ് പഞ്ച്കുള സ്ഥിതി ചെയ്യുന്നത്.

ഗഗ്ഗാര്‍ നദിക്കൊപ്പം അതിരിടുന്ന ശിവാലിക്ക് മലനിരകളും ഈ നാടിന്‍െറ ഭംഗി വര്‍ധിപ്പിക്കുന്നു. താവു ദേവി ലാല്‍ സ്പോര്‍ട്സ് കോംപ്ളക്സും ഗോള്‍ഫ് കോഴ്സും സ്പോര്‍ട്സ് പ്രേമികളുടെ പ്രിയ താവളമാണ്. ഐ.സി.എല്‍ ടൂര്‍ണമെന്‍റുകളും ഈ സ്പോര്‍ട്സ് കോംപ്ളക്സിലാണ് നടന്നത്. പിഞ്ചോര്‍ വ്യവസായിക മേഖലയിലാണ് പ്രമുഖ കമ്പനികളായ എച്ച്.എം.ടിയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ജോലി ചെയ്യുന്നത്. നിരവധി പ്രദേശവാസികളാണ് ഈ രണ്ട് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത്.  ഹരിയാന്‍വി ആണ് സംസ്ഥാനത്തെ ഭാഷയെങ്കിലും പഞ്ചാബിയും ഹിന്ദിയുമാണ് ഇവിടത്തുകാര്‍ സംസാരിക്കുന്നത്. യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ദല്‍ഹി മെട്രോ ഇതിലൂടെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാഴ്ചകള്‍ പഞ്ച്കുളയിലെ ഏക ഹില്‍ സ്റ്റേഷനാണ് മോര്‍നി ഹില്‍. ഹരിയാനയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഇവിടെ ശിവാലിക്ക് മലനിരകളുടെ മനോഹര കാഴ്ച കണ്ണിന് വിരുന്നാകും.  മുഗളന്‍മാരുടെ കാലത്ത് നിര്‍മിച്ചതാണ് പിന്‍ജോര്‍ ഗാര്‍ഡന്‍. യാദവീന്ദ്ര ഗാര്‍ഡന്‍ എന്നും ഇവിടം അനുഭവപ്പെടാറുണ്ട്. ഹിമാചലിലെ കസൗലിയിലേക്ക് ഇവിടെ നിന്ന് 30 മിനിറ്റ് സമയത്തെ യാത്ര മാത്രമേയുള്ളൂ.ചാക്കിമോഡിലെ ജലധാരയാണ് മറ്റൊരു കാഴ്ച. പഞ്ച്കുളയുടെയും ചണ്ഡിഗഡിന്‍െറ ആകാശകാഴ്ചയുടെ മനോഹര കാഴ്ചയൊരുക്കുന്ന കേബ്ള്‍ കാര്‍ യാത്രയാണ് മറ്റൊരു ആകര്‍ഷണം. മലമുകളില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലേക്കുള്ള സഞ്ചാരികളെയാണ് കേബിള്‍ കാറിലൂടെയെത്തിക്കുക.

ഗഗാര്‍ നദീ തീരത്താണ് ഗുരുദ്വാര നദാ സാഹിബ്.  സിക്ക് ഗുരു ഗോബിന്ദ്സിംഗ് ഭംഗാനി യുദ്ധത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്‍െറ സഹായിയായിരുന്ന നദാഷായുടെ പേരിലുള്ളതാണ് ഈ ഗുരുദ്വാര. ചണ്ഡിഗഡില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മാനസാ ദേവി ക്ഷേത്രം. എ.ഡി 1815ല്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ദേവിയുടെ അനുഗ്രഹം തേടി നിരവധി ഭക്തര്‍ എത്താറുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കള്ളിമുള്‍ ചെടികളുടെ തോട്ടവും ഇവിടെയാണ്. നിരവധി അപൂര്‍വയിനങ്ങള്‍ ഇവിടെയുണ്ട്. 360 വര്‍ഷം മുമ്പ് ചന്ദേല്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച രാംഗര്‍ കോട്ട രാജഭരണകാലത്തിന്‍െറ പ്രൗഡമായ ഓര്‍മകളുണര്‍ത്തുന്നതാണ്.

പഴയതും പുതിയതുമായ നിരവധി ക്ഷേത്രങ്ങളാണ് ശിവാലിക്ക് മലനിരയുടെ താഴ്വാരത്ത് ഉള്ളത്. മാന്‍സാ ദേവി ക്ഷേത്രത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവേ 22ലാണ് ചന്ദി മന്ദിര്‍. ചണ്ഡിഗഡ് എന്ന പേര് ഇതില്‍ നിന്ന് ഉണ്ടായതാണ്. ഭീമാ ദേവിയുടെ ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്ക് പിഞ്ജോറില്‍ കാണാം. ശിവാലിക്ക് മലനിരകള്‍ പശ്ചാത്തലമൊരുക്കുന്ന ഇവിടം പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹീതമാണ്. പതിനൊന്നാം നൂറ്റാണ്ടിലെ പഞ്ചായതാന്‍ ശൈലിയിലാണ് ഈ ക്ഷേത്രത്തിന്‍െറ രൂപകല്‍പ്പന.

നല്ല സമയം കടുത്ത ചൂടും കുളിരുള്ള തണുപ്പും നല്ല മഴയും ലഭിക്കുന്ന പ്രദേശമാണ് ഇവിടം. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം. എങ്ങനെയത്തൊം സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളുമായി മികച്ച റോഡ് സൗകര്യമാണ് പഞ്ച്കുളക്കുള്ളത്. റെയില്‍, റോഡ് മാര്‍ഗങ്ങളായാലും ചണ്ഡിഗഢില്‍ എത്തിയ ശേഷം വരുന്നതാണ് നല്ലത്.

28.കാന്‍ഗ്ര, ഹിമാചല്‍ പ്രദേശ്‌

മാഞ്‌ജി, ബെനെര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന, ഹിമാചല്‍പ്രദേശിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കാന്‍ഗ്ര. ധൗലാധര്‍, ശിവാലിക്‌ മലനിരകള്‍ക്കിടയിലെ കാന്‍ഗ്ര താഴ്‌വരയില്‍ കാണപ്പെടുന്ന ഈ നഗരത്തിലൂടെയാണ്‌ ബന്‍ഗംഗ നദി ഒഴുകുന്നത്‌. ദേവന്മാരുടെ വാസസ്ഥാനം എന്ന അര്‍ത്ഥത്തില്‍ ഇവിടം ദേവഭൂമി എന്ന്‌ അറിയപ്പെടുന്നു. ആര്യന്മാരുടെ വരവിന്‌ മുമ്പ്‌ ആര്യന്മാരല്ലാത്ത നിരവധി ജനവിഭാഗങ്ങള്‍ ഇവിടെ ജീവിച്ചിരുന്നതായി വേദങ്ങള്‍ വ്യക്തമാക്കുന്നു. മഹാഭാരതത്തിലും കാന്‍ഗ്രയെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

കാന്‍ഗ്രയെ ത്രിഗര്‍ത്ത രാജവംശം എന്നാണ്‌ മഹാഭാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. പത്താം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്‌നി ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്ന്‌ കാന്‍ഗ്ര നഗരം മുസ്‌ളിം ഭരണത്തിന്‌ കീഴിലായി. പിന്നീട്‌ നിലവിലുള്ള രാജവംശങ്ങളില്‍ എറ്റവും പുരാതനമായ കടോച്ച്‌ വംശം കാന്‍ഗ്രയുടെ ഭരണം പിടിച്ചെടുത്തു. ഒന്നാം ആംഗ്‌ളോ- സിഖ്‌ യുദ്ധം അവസാനിച്ചതോടെ കാന്‍ഗ്രയുടെ ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലായി. 1846ല്‍ കാന്‍ഗ്രയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനിയിലെ ഒരു ജില്ലയാക്കി. 1947ലെ വിഭജനത്തിന്‌ ശേഷം കാന്‍ഗ്ര പഞ്ചാബിന്റെ ഭാഗമായി മാറി. എന്നാല്‍ 1966ല്‍ കാന്‍ഗ്രയെ പഞ്ചാബില്‍ നിന്ന്‌ വേര്‍പെടുത്തി ഹിമാചല്‍പ്രദേശില്‍ ലയിപ്പിച്ചു. കരേരി തടാകം, ബാഗുലമുഖി ക്ഷേത്രം, കലേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ആകര്‍ഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാന്‍ഗ്രയിലുണ്ട്‌.

സമുദ്രനിരപ്പില്‍ നിന്ന്‌ 2934 മീറ്റര്‍ ഉയരത്തിലാണ്‌ കരേരി തടാകം സ്ഥിതി ചെയ്യുന്നത്‌. മല കയറി വേണം തടാകത്തിലെത്താന്‍. ധൗലാധര്‍ മലനിരകളിലെ മഞ്ഞുരുകിയാണ്‌ തടാകത്തില്‍ ജലമെത്തുന്നത്‌. കലേശ്വര്‍ മഹാദേവ ക്ഷേത്രവും ഇവിടെ ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗവും വിനോദസഞ്ചാരികളെ കാന്‍ഗ്രയിലേക്ക്‌ ധാരാളമായി ആകര്‍ഷിക്കുന്നുണ്ട്‌. ഗൂലേര്‍ റിയാസത്തിന്റെ ഓര്‍മ്മകള്‍ വിളിച്ചോതുന്ന ഹരിപ്പൂര്‍-ഗൂലേര്‍, ബ്രജേശ്വരി ക്ഷേത്രം എന്നിവയും കാന്‍ഗ്രയിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. ദിവസവും ആയിരങ്ങള്‍ സന്ദര്‍ശനം നടത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌ ബ്രജേശ്വരി ക്ഷേത്രം. റംസാര്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച തണ്ണീര്‍ത്തടങ്ങളില്‍ ഒന്നായ മഹാറാണ പ്രതാപ്‌ സാഗര്‍ പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രമാണ്‌. വിവിധയിനങ്ങളില്‍ പെട്ട ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ കഴിയും. ഹൈവേയില്‍ ഷാപൂരിനും നൂര്‍പൂരിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കോട്ട്‌ല കോട്ടയും വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രശസ്‌തമാണ്‌.

മലമുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയില്‍ നിന്ന്‌ നോക്കിയാല്‍ താഴ്‌വരയുടെ ദൃശ്യമനോഹാരിത ആവോളം ആസ്വദിക്കാനാകും. ഗുലേര്‍ രാജാക്കന്മാരാണ്‌ കോട്ട്‌ല കോട്ട നിര്‍മ്മിച്ചത്‌. കോട്ടയുടെ പ്രധാന കവാടത്തിലാണ്‌ ബാഗുലമുഖി ക്ഷേത്രം. ക്ഷേത്രത്തിന്റെ സാന്നിധ്യവും ഇവിടേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌.

സൗത്ത്‌ കാന്‍ഗ്രയില്‍ നിന്ന്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ ക്ഷേത്രസമുച്ചയവും കാണേണ്ട കാഴ്‌ചയാണ്‌. പത്താം നൂറ്റാണ്ടിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്‌. ഇന്‍ഡോ ആര്യന്‍ ശൈലിയില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഈ ക്ഷേത്രം അജന്താ എല്ലോറ ക്ഷേത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നു. ഈ സമുച്ചയത്തില്‍ പതിനഞ്ച്‌ ക്ഷേത്രങ്ങളുണ്ട്‌. ഇതിലെ പ്രധാന ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തികള്‍ രാമന്‍, ലക്ഷ്‌മണന്‍, സീത, ശിവന്‍ എന്നിവരാണ്‌.

ധൗലാധര്‍ മലനിരകള്‍, ബ്രജേശ്വരി ക്ഷേത്രം, നദൗന്‍, കത്‌ഗര്‍, ജവാലിജി ക്ഷേത്രം, കാന്‍ഗ്ര ആര്‍ട്ട്‌ ഗ്യാലറി, സുജന്‍പൂര്‍ കോട്ട, ജഡ്‌ജസ്‌ കോര്‍ട്ട്‌, ശിവക്ഷേത്രം എന്നിവയും കാന്‍ഗ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. ധരംശാല, ബെഹ്ന മഹാദേവ്‌, പോങ്‌ ലേക്ക്‌ സാങ്ക്‌ച്വറി, മക്ലിയോഡ്‌ ഗഞ്ച്‌, താരാഗഢ്‌ കൊട്ടാരം, നാഗര്‍കോട്ട്‌ കോട്ട എന്നിവയും സഞ്ചാരികളെ ഈ മേഖലയിലേക്ക്‌ ആകര്‍ഷിക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബറില്‍ കൊണ്ടാടപ്പെടുന്ന അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം ഈ മേഖലയിലെ പ്രധാനപ്പെട്ട ആഘോഷമാണ്‌. ദലൈ ലാമയ്‌ക്ക്‌ സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ്‌ അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം ആഘോഷിക്കുന്നത്‌. തിബറ്റുകാര്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുകയാണ്‌ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം. കാന്‍ഗ്രയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ കാഴ്‌ചകള്‍ കാണുന്നതിന്‌ പുറമെ ട്രക്കിംഗും നടത്താം.

കാന്‍ഗ്രയുടെ മനോഹരമായ ഭൂപ്രകൃതിയിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ ഇത്‌ സഞ്ചാരികളെ സഹായിക്കും. കരേരി തടാകം, മസ്രൂര്‍ ക്ഷേത്രം തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക്‌ ട്രക്കിംഗ്‌ പാതകളുണ്ട്‌. ഈ യാത്രകള്‍ സാഹസിക വിനോദത്തിന്റെ പൂര്‍ണ്ണത സന്ദര്‍ശകര്‍ക്ക്‌ പകര്‍ന്നു നല്‍കും. കാന്‍ഗ്രയില്‍ നിന്ന്‌ ചമ്പ താഴ്‌വരയിലേക്കും കാല്‍നടയാത്ര നടത്താം. ഇന്ദര്‍ഹരാ ചുരം എന്നറിയപ്പെടുന്ന ലാകാ ചുരം, മിങ്കിയാനി ചുരം എന്നിവയും ഈ മേഖലയിലെ പ്രധാനപ്പെട്ട ട്രക്കിംഗ്‌ പാതകളാണ്‌. കന്‍ഗ്രാ താഴ്‌ വരയില്‍ ഇവ കൂടാതെ അഞ്ച്‌ പ്രമുഖ ട്രക്കിംഗ്‌ പാതകള്‍ കൂടിയുണ്ട്‌.

ധരംശാല- ലാകാ ചുരം, മക്‌ ലിയോഡ്‌ ഗഞ്ച്‌- മിനിക്കിയാനി ചുരം- ചമ്പ, ധരംശാല- തലാംഗ്‌ ചുരം, ബെയ്‌ജ്‌നാഥ്‌- പരായ്‌ ജോട്ട്‌, ഭിം ഗസ്‌തൂരി ചുരം എന്നിവയാണവ. വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും കാന്‍ഗ്രയില്‍ അനായാസം എത്തിച്ചേരാന്‍ കഴിയും. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. പുറംകാഴ്‌ചകള്‍ കാണുന്നതിനും മറ്റും അനുകൂലമായ കാലാവസ്ഥയാണ്‌ മഴക്കാലത്തും ഇവിടെ അനുഭവപ്പെടുന്നത്‌. അതിനാല്‍ മഴക്കാലത്തും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്‌.

29. സ്പിതി, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തമായ സംസ്‌കാരവും ബുദ്ധ വിഹാരങ്ങളുമാണ് സ്പിതിയില്‍ എവിടെയും കാണാന്‍ കഴിയുക. ഇന്ത്യയില്‍ ജനവാസം ഏറെ കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭോടിയാണ് സ്പിതിയിലെ പ്രാദേശിക ഭാഷ. ക്യേ മൊണാസ്ട്രിയാണ് സ്പിതിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം.

ഇ്‌പ്പോള്‍ ഇന്ത്യയിലുള്ളതില്‍വച്ചേറ്റവും പഴക്കമേറിയ ബുദ്ധവിഹാരമാണിത്. മൗണ്ടേന്‍ ബൈക്കിങ്, യാക് സഫാരി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ് സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമാണ് ഇവിടുത്തെ മനോഹരമായ പ്രകൃതി, ചിലചിത്രങ്ങളിലെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കാസ, കെയ്‌ലോങ് എന്നിവയാണ് സ്പതിയിലെ പ്രധാന പട്ടണങ്ങള്‍. വളര അപൂര്‍വ്വമായ ചിലതരം ജീവികളെയും സസ്യലതാദികളെയും ഇവിടെകാണാം. ഗോതമ്പ്, ബാര്‍ളി, പീസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. ബുന്തര്‍ ആണ് സ്പിതിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ദില്ലി, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയസേഷം ബുന്തറിലേയ്ക്ക് യാത്രചെയ്യണം.

ജോഗീന്ദര്‍നഗറാണ് സ്പതിയ്ക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ഇത് നാരോ ഗേജ് പാതയിലെ സ്റ്റേഷനാണ്. ചണ്ഡിഗഡും ഷിംലയുമാണ് സ്പിതിയ്ക്ക് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, രണ്ടിടത്തേയ്ക്കും രാജ്യത്തിന്റെ പ്രധാനഭാഗങ്ങളില്‍ നിന്നെല്ലാം തീവണ്ടികള്‍ ലഭ്യമാണ്. ഷിംലയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും ടാകിസികളില്‍ സ്പിതിയിലെത്താം. റോഡുമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ദേശീയപാത 21ലാണ് സഞ്ചരിക്കേണ്ടത്. രഹ്തങ് പാസ്, കുന്‍സും പാസ് എന്നീ രണ്ട് വഴികളിലും സ്പിതിയിലെത്താം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ രണ്ട് പാതകളം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അടച്ചിടുക പതിവാണ്. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാലാണ് പാതകള്‍ അടച്ചിടുന്നത്.

സ്പിതിിയലെത്താന്‍ ഏറ്റവും നല്ല വഴി കിന്നൗറില്‍ നി്‌നനാണ്, കിന്നൗറില്‍ നിന്നും 412 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്പിതിയിലെത്താം. ശീതകാലമൊഴിച്ച് ബാക്കി എല്ലാസമയത്തും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് സ്പിതി. വേനല്‍ക്കാലമാണ് സ്പിതി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മഴനിഴല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥലമായതിനാല്‍ മഴക്കാലം സ്പിതിയില്‍ അത്ര ശക്തമല്ല, അതിനാല്‍ത്തന്നെ മഴക്കാലത്തും ഇങ്ങോട്ട് യാത്രചെയ്യാം. ശീതകാലത്ത് തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെ പോകാറുണ്ട്.

30. കോട്ട് ഖായി, ഹിമാചല്‍ പ്രദേശ്‌

പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ് കോട്ട് ഖായി. ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തിലായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടത്തെ മലഞ്ചെരുവിലെ ഒരു കോട്ടയുമായി ബന്ധപ്പെടുത്തിയാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. കോട്ട് എന്നാല്‍ കോട്ടയെന്നും ഖായി എന്നാല്‍ മലഞ്ചെരുവ് എന്നുമാണ് ഈ സ്ഥല നാമത്തിന്‍റെ ഭാഷാര്‍ത്ഥം. വിദൂരങ്ങളില്‍ നിന്ന്പോലും ധാരാളം സഞ്ചാരികള്‍ ഈ പ്രദേശത്തിന്‍റെ പ്രശാന്തിയും സൌന്ദര്യവും കേട്ടറിഞ്ഞ് ഇവിടെ എത്തുന്നു. വിശാലമായ ആപ്പിള്‍തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥലം. 23000 ഹെക്ടറുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. തോട്ടമുടമകളുടെ അനുമതിയോടെ ഈ ഉദ്യാനങ്ങള്‍ സഞ്ചാരികള്‍ക്ക് കയറി കാണാം. തോട്ടകൃഷികളാണ് കോട്ട്ഖായി മേഖലയിലെ ജനങ്ങളുടെ പ്രധാന തൊഴില്‍.

പട്ടണത്തിനരികിലൂടെ ഒഴുകുന്ന ഗിരിനദിയാണ് ഈ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത്. ഇവിടെവരുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് ഇവിടത്തെ കോട്ട്ഖായി കൊട്ടാരമാണ്. തിബത്തന്‍ തച്ചുശാസ്ത്ര മാതൃകയിലാണ് ഇതിന്‍റെ മേല്‍ക്കൂരകള്‍ പണിതിരിക്കുന്നത്. റാണാ സാബ് രാജാവിന്‍റെ കാലത്താണ് ഇത് പണിതത്. കോട്ടയ്ക്ക് പുറമെ നിരവധി ക്ഷേത്രങ്ങളും നീരാഘട്ടി, കിയാല വനം, ധിലന്‍ ജലാശയം പോലെ സന്ദര്‍ശക പ്രാധാന്യമുള്ള സ്ഥലങ്ങളും കോട്ട്ഖായിലുണ്ട്. മഹാമായി ക്ഷേത്രവും ലങ്കര വീര്‍ ക്ഷേത്രവുമാണ് ഇവിടത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങള്‍. സഞ്ചാരികള്‍ക്ക് അനായാസം എത്തിച്ചേരാവുന്ന വിധത്തില്‍ കോട്ട്ഖായിലേക്കുള്ള റോഡ്, റെയില്‍,

വിമാന മാര്‍ഗ്ഗങ്ങള്‍ തികച്ചും സുഗമമാണ്. കല്ലു, ന്യൂഡല്‍ഹി പോലെ പ്രമുഖ നഗരങ്ങളുമായി ഫ്ലൈറ്റ് സര്‍വ്വീസുകളുള്ള ഷിംലയാണ് സമീപസ്ഥമായ വിമാനത്താവളം. അന്താരാഷ്ട്ര യാത്രികര്‍ക്ക് ഡെല്‍ഹിയില്‍ നിന്ന് കണക്ഷന്‍ ഫ്ലൈറ്റുകള്‍ വഴി ഷിംലയിലെത്താം. കല്‍ക്ക റെയില്‍വേ സ്റ്റേഷനുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുള്ള ഷിംലയാണ് കോട്ട്ഖായി പട്ടണത്തിന് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ഈ സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ വഴി സഞ്ചാരികള്‍ക്ക് കോട്ട്ഖായിയിലെത്താം. വഴിയോരക്കാഴ്ചകള്‍ കണ്ട് റോഡ് വഴി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സമീപനഗരങ്ങളില്‍ നിന്ന് ബസ്സുകളും ടാക്സികളും ലഭ്യമാണ്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് സഞ്ചാരികള്‍ക്ക് കോട്ട്ഖായി ഉറപ്പ് തരുന്ന ത്.

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെയാണ് ഇവിടത്തെ വേനല്‍കാലം. 15 ഡിഗ്രി സെന്‍റിഗ്രേഡിനും 28 ഡിഗ്രി സെന്‍റിഗ്രേഡിനും ഇടയിലാണ് ഈ സമയങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയ കൂടിയ താപനില. നവംബര്‍ – ഫെബ്രുവരി മാസങ്ങള്‍ക്കിടയിലെ ഇവിടത്തെ ശൈത്യകാലം സന്ദര്‍ശകരെ ഏറെ ബുദ്ധിമുട്ടിക്കുന്നതല്ല. 15 ഡിഗ്രി സെന്‍റിഗ്രേഡിനും 4 ഡിഗ്രി സെന്‍റിഗ്രേഡി നും ഇടയിലാണ് വിന്‍ററിലെ താപനില.

31. ഷോജ, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍പ്രദേശിലെ സെറാജ്‌ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ്‌ ഷോജ. സമുദ്രനിരപ്പില്‍ നിന്ന്‌ 2368 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ഷോജ, ജലോരി ചുരത്തില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയാണ്‌. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ്‌ ഷോജ സഞ്ചാരികള്‍ക്ക്‌ നല്‍കുന്നത്‌. സെരോല്‍സാര്‍ തടാകം, രഘുപൂര്‍ കോട്ട, വെള്ളച്ചാട്ടം, തീര്‍ത്ഥന്‍ താഴ്‌വര എന്നിവ ഷോജയിലെ ഏതാനും ചില പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. ഷോജയെ സിംലയും മറ്റു സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെറ്റല്‍ റോഡിന്റെ പേരില്‍ ജലോരി ചുരം പ്രശസ്‌തമാണ്‌. ജലോരി ചുരത്തില്‍ നിന്ന്‌ ഏതാണ്ട്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയാണ്‌ സെരോല്‍സാര്‍ തടാകം സ്ഥിതി ചെയ്യുന്നത്‌.

ഈ പ്രദേശത്ത്‌ ആരാധിക്കപ്പെടുന്ന ബുധി നാഗിന്‍ ദേവിയുടെ ഒരു ക്ഷേത്രം ഇവിടെയുണ്ട്‌. നൂറു പുത്രന്മാരുടെ മാതാവായ ബുധി നാഗിന്‍ ദേവിയാണ്‌ ഈ പ്രദേശത്തിന്റെ സംരക്ഷകയെന്ന്‌ വിശ്വസിക്കപ്പെടുന്നു. സഞ്ചാരികള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാനാവാത്ത കാഴ്‌ചയാണ്‌ വാട്ടര്‍ഫാള്‍ പോയിന്റ്‌. പ്രകൃതിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ഫാള്‍ പോയിന്റിന്റെ മനോഹാരിത അവാച്യമാണ്‌. ഷോജയില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക്‌ പ്രഭാതസവാരിക്ക്‌ ധാരാളം ആളുകള്‍ എത്തുന്നുണ്ട്‌. ഇവിടുത്തെ വെള്ളത്തിന്‌ തണുപ്പും മധുരവുമുള്ളതായി പറയപ്പെടുന്നു. വിമാനമാര്‍ഗ്ഗമോ റെയില്‍മാര്‍ഗ്ഗമോ റോഡ്‌ മാര്‍ഗ്ഗമോ സഞ്ചാരികള്‍ക്ക്‌ ഷോജയില്‍ എത്താന്‍ കഴിയും. കുളു മണാലി എയര്‍പോര്‍ട്ട്‌ എന്ന പേരില്‍ പ്രശസ്‌തമായ ഭുണ്ടാര്‍ വിമാനത്താവളമാണ്‌ ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്‌.

ഷോജയില്‍ നിന്ന്‌ 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തില്‍ നിന്ന്‌ ന്യൂഡല്‍ഹി, സിംല തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിമാന സര്‍വ്വീസുകളുണ്ട്‌. ഷോജയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനാണ്‌ ജോഗിന്ദര്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷന്‍. ഷോജയില്‍ നിന്ന്‌ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ദൂരം 164 കിലോമീറ്ററാണ്‌. കുളുവില്‍ നിന്ന്‌ എപ്പോഴും ഷോജയിലേക്ക്‌ ബസുകളുണ്ട്‌. വര്‍ഷം മുഴുവന്‍ സൗമ്യമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌്‌്‌. എന്നിരുന്നാലും വേനല്‍ക്കാലമാണ്‌ ഷോജ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

32. നഹന്‍, ഹിമാചല്‍ പ്രദേശ്‌

ഇടതൂര്‍ന്ന ഹരിത വനങ്ങളാലും, മഞ്ഞ് പുതച്ച ഗിരിശൃംഖങ്ങളാലും വലയം ചെയ്യപ്പെട്ട ഒരു നഗരമാണ് നഹന്‍.. ഷിവാലിക് കുന്നുകള്‍ക്കിടയിലാണ് നഹന്‍ സ്ഥിതി ചെയ്യുന്നത്. 1621 ല്‍ രാജാ കരണ്‍ പ്രകാശാണ് നഹന്‍ സ്ഥാപിച്ചത്. ഇപ്പോഴും തുടരുന്ന രക്ഷാബന്ധന്‍ ദിനത്തിലെ പട്ടംപറത്തല്‍ ചടങ്ങിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. നഹനിലെ കൊട്ടാരം സ്ഥിതി ചെയ്യുന്നിടത്ത് നഹര്‍ എന്ന് പേരായ ഒരു സഹായിക്കൊപ്പം ഒരു ഋഷി താമസിച്ചിരുന്നു.

നഹര്‍ എന്നാല്‍ കൊല്ലരുത് എന്നാണ് അര്‍ത്ഥം. പഴയൊരു കഥ അനുസരിച്ച് ഒരു രാജാവ് സിംഹത്തെ കൊല്ലാന്‍ ശ്രമിക്കവേ ഈ പുണ്യാത്മാവ് നഹര്‍ എന്ന് പറഞ്ഞത്രേ. അതായത് സിംഹത്തെ കൊല്ലരുത് എന്ന്. ഈ വിശുദ്ധന്‍റെ പേര് ബാബ ബന്‍വാരി ദാസ് എന്നായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 932 മീറ്റര്‍ ഉയരത്തിലാണ് നഹന്‍ സ്ഥിതി ചെയ്യുന്നത്. സുകേതി ഫോസില്‍ പാര്‍ക്ക്, സിംബല്‍വാര വൈല്‍ഡ് ലൈഫ് സാങ്ച്വറി, രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്, തുടങ്ങി നിരവധി സന്ദര്‍ശയോഗ്യങ്ങളായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. നഹനില്‍ നിരവധി കോട്ടകളും, ക്ഷേത്രങ്ങളും, തടാകങ്ങളും ഉണ്ട്. 3214 മീറ്റര്‍ പരന്ന് കിടക്കുന്ന രേണുക തടാകം ഹിമാചല്‍ പ്രദേശിലെ തന്നെ ഏറ്റവും വലിയ തടാകമാണ്. പുരാണമനുസരിച്ച് സന്യാസവര്യനായ ജംദാഗ്നിയും, മകന്‍ പരശുരാമനും ഈ തടാകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചോഗന്‍, ബിക്രം ബാഗ്, കദര്‍ ക ബാഗ്, എന്നിവയാണ് നഹനിലെ പ്രധാന കേന്ദ്രങ്ങള്‍.

ക്ഷേത്രങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, റെസിന്‍, ടര്‍പ്പന്‍റ്റൈന്‍ ഫാക്ടറികള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. നഹന്‍ ടൗണിന്‍റെ മധ്യഭാഗത്താണ് റാണി താള്‍ എന്ന വലിയൊരു ക്ഷേത്രവും അതിന്‍റെ കുളവും സ്ഥിതി ചെയ്യുന്നത്. റാണിതാളിന് പരമ്പരാഗതമായി ക്വീന്‍സ് ലേക്ക് എന്നും പേരുണ്ട്. ഇവിടെയാണ് നഹന്‍ ഭരിച്ചിരുന്നവര്‍ വിശ്രമസമയം ചെലവഴിച്ചിരുന്നത്. ഇപ്പോളിവിടം ഒരു പൊതു സന്ദര്‍ശനകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. റാണിതാളില്‍ സുലഭമായി കാണുന്ന താറാവുകളും, കൊക്കുകളും ആ കാഴ്ചകള്‍ക്ക് കൂടുതല്‍ സൗന്ദര്യം പകരുന്നു. ഇവിടുത്തെ മാള്‍റോഡ് ചെറുപ്പക്കാരുടെ പ്രധാന കേന്ദ്രമാണ്. നഹനിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നാണ് ജയ്തക്. ഇത് നിര്‍മ്മിച്ചത് ഗുര്‍ഖകളുടെ തലവനായിരുന്ന രണ്‍ജോര്‍ സിങ്ങ് ഥാപ്പയും, അനുയായികളും ചേര്‍ന്നാണ്.

ഇവര്‍ നഹന്‍ കോട്ട ആക്രമിച്ച് ജയ്തക് കുന്നിന് മുകളില്‍, നഹന്‍ കോട്ടയുടെ അതേ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജയ്തക് കോട്ട പണിതു. ഇത് കൂടാതെ രേണുക ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, ത്രിലോക്പൂര്‍ ക്ഷേത്രം എന്നിവയും ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. പഴമയുടെ പ്രൗഡി വിളിച്ചോതുന്നവയാണ് റാണ്‍സോര്‍ കൊട്ടാരവും, പാക്കതലാബും. മൗണ്ടന്‍ സ്പോര്‍ട്സിലും, ട്രെക്കിങ്ങിലും താല്പര്യമുള്ളവരുടെ ഇഷ്ടസ്ഥലമാണ് ജാമു പര്‍വ്വതവും, ചൂര്‍ദാര്‍ പര്‍വ്വതവും. വിമാനമാര്‍ഗ്ഗത്തിലും, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലും നഹനിലെത്താം. വര്‍ഷം മുഴുവനും സന്ദര്‍ശന യോഗ്യമായ സ്ഥലമാണ് നഹനെങ്കിലും വസന്തകാലമാണ് ട്രെക്കിങ്ങിനും, കാഴ്ചകള്‍ കാണാനും കൂടുതല്‍  അനുയോജ്യം.

33. സലോഗ്ര, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലെ സോളനില്‍ നിന്ന് 5.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സലോഗ്ര എന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലത്തൊം. ടോപ്കി ബെര്‍ച്ച്, മഹി, ബസാല്‍, മഹീഷ്വര്‍, എന്നീ മനോഹരഗ്രാമങ്ങള്‍ സലോഗ്രയെ ആകര്‍ഷകമാക്കുന്നു. കുണ്ടാഘട്ട്, സോളന്‍, ദറംപൂര്‍, കുനിഹാര്‍ എന്നിവയാണ് സമീപനഗരങ്ങള്‍. വശ്യമനോഹരമായ കാഴ്ചകള്‍ കൊണ്ട് അതിശയിയിപ്പിക്കുന്ന ക്രോല്‍ കാ ടിബ്ബ പര്‍വതം സലോഗ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പൈന്‍ മരങ്ങള്‍ തീര്‍ക്കുന്ന ഹരിതഭംഗിയും ദേവദാരുക്കാടുകളും കാഴ്ച്ചക്കാരെ പുരാതനമായ പ്രകൃതി സൗന്ദര്യത്തിന്‍െറ വശ്യത അനുഭവിപ്പിക്കുന്നതാണ്.

മഞ്ഞുമൂടിയ ചരിവുകളിലൂടെയുള്ള ട്രക്കിങ് സലോഗ്രയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബരോഗ് ഡ്രോവ്സില്‍ സ്ഥിതി ചെയ്യുന്ന സംഹാരമൂര്‍ത്തീ ദേവനായ ശിവന്‍െറ അമ്പലത്തിലേക്കും നിരവധി സഞ്ചാരികളത്തൊറുണ്ട്. സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിലേക്ക് സലോഗ്രയില്‍ നിന്ന് 41 കിലോമീറ്റര്‍ മാത്രമാണ് ദൂരം. സലോഗ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊല്‍കയിലത്തെിയാല്‍ സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും എളുപ്പമത്തൊം. എയര്‍ , ട്രയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയെല്ലാം സലോഗ്രയിലത്തൊം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവിടെ സന്ദര്‍ശിക്കാനത്തെുന്നതാണ് ഉചിതം. എന്നിരുന്നാലും കനത്ത മഞ്ഞിനെ അവഗണിച്ചു പോലും ശൈത്യകാലത്ത് ഇവിടെ സഞ്ചാരികളത്തൊറുണ്ട്. ഇക്കാലയളവിലെ കാലാവസ്ഥ ട്രെക്കിങ്ങിന് അനുയോജ്യമായതിനാലാണിത്.

34.ലാഹൗള്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ- തിബറ്റ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലാഹൗള്‍. ലാഹൗള്‍, സ്പിതി എന്നീ രണ്ടു ജില്ലകള്‍ ചേര്‍ത്ത് 1960ലാണ് ലാഹൗള്‍ എന്ന ജില്ല രൂപീകരിച്ചത്. വെളുത്തനിറവും ചാരനിറത്തിലുള്ള കൃഷ്ണമണികളുമല്ല ലാഹൗള്‍ നിവാസികള്‍ ഇന്തോ-ആര്യന്‍ വംശജരും  തിബറ്റന്‍ ഗോത്രക്കാരുമാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളാണ്, ബുദ്ധമതവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് നമുക്കിവിടെ കാണാന്‍ കഴിയുക. ലഡാക്കിലെയും തിബറ്റിലെയും ജനത സംസാരിക്കുന്ന അതേഭാഷയാണ് ഇവിടുത്തെയും സംസാരഭാഷ. പ്രാര്‍ത്ഥനാ പതാകകള്‍ പാറിക്കളിയ്ക്കുന്ന ബുദ്ധ വിഹാരങ്ങളാണ് ലാഹൗളില്‍ എവിടെ നോക്കിയാലും കാണാന്‍ കഴിയുക. തരിശുപോലുള്ള ഭൂമിയില്‍ പുല്ലും കുറ്റിച്ചെടുകളും മാത്രമേ വളരുകയുള്ളു.

 

ഉരുളക്കിഴങ്ങു കൃഷിയും മൃഗപരിപാലനവും നെയ്ത്തുമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധികള്‍. മരങ്ങളും, പാറക്കഷണങ്ങളും, സിമന്റും ചേര്‍ത്ത് തിബറ്റ് ശൈലിയില്‍ പണിത വീടുകളാണ് എങ്ങും കാണുക. ഭൂകമ്പസാധ്യത ഏറെയുള്ള സ്ഥലമായതിനാല്‍ത്തന്നെ അത്തരം സ്ഥലങ്ങളില്‍ ഈ രീതിയിലുള്ള കെട്ടിടങ്ങളാണ് കൂടുതലും ഉള്ളത്. അര്‍ഗലിയെന്ന മലപ്രദേശത്ത് മാത്രം കാണുന്ന ചെമ്മരിയാടുകള്‍, ചമരിക്കാളകള്‍ (യാക്ക്) എല്ലായിടത്തും മേഞ്ഞുനടക്കുന്നത് കാണാം. തിബറ്റന്‍ കൃഷ്ണമൃഗം, ടിബറ്റ് പീഠഭൂമിയില്‍ കാണുന്ന പ്രത്യേകതരം കഴുതകള്‍ തുടക്കി ഒട്ടേറെ തരത്തില്‍പ്പെട്ട മൃഗങ്ങള്‍ ഇപ്പോള്‍ ഇവിടുത്തെ വരള്‍ച്ചയും പച്ചപ്പില്ലായ്മയും കാരണം വംശനാശ ഭീഷണിയിലാണ്.

ബുദ്ധമത ആശ്രമവും വന്യജീവിസങ്കേതവുമുള്ള കിബ്ബര്‍, പൈന്‍ വാലി നാഷണല്‍ പാര്‍ക്ക്, കി മൊണാസ്ട്രി, കുന്‍സും പാസ് എന്നിവയെല്ലാമാണ് ലൗഹൗളിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബുന്ദര്‍ വിമാനത്താവളമാണ് ലാഹൗളിന് ഏറ്റവും അടുത്തുള്ളത്. ദില്ലി, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാകിസികളില്‍ ലാഹൗള്‍-സ്പിതിയിലെത്താം. ലാഹൗളിന് സമീപത്തുള്ള നാരോ ഗേജ് റെയില്‍വേ സ്റ്റേഷന്‍ ജോഗീന്ദര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനാണ്. മറ്റൊരു പ്രമുഖ സ്റ്റേഷന്‍ ചണ്ഡിഗഡ് സ്റ്റേഷനാണ്. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ചണ്ഡിഗഡിലേയ്ക്ക് തീവണ്ടികളുണ്ട്. കിന്നൗറില്‍ നിന്നും ഇങ്ങോട്ട് റോഡുമാര്‍ഗ്ഗം യാത്രചെയ്യാന്‍ എളുപ്പമാണ് രഹ്തങ് പാസ്, കുന്‍സും പാസ് എന്നിവവഴിയാണ് യാത്രചെയ്യേണ്ടത്.

35.കസൌലി, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി  ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്.സഞ്ജീവനി മലയുമായി തിരിച്ചു പോകുന്ന  ഹനുമാന്‍ ഈ പര്‍വ്വതത്തെ  കവച്ചു വച്ച് കടന്നു പോയി എന്ന് ഐതിഹ്യം. ഈ പ്രദേശത്തിന് അതിന്‍റെ പേര് ലഭിച്ചത് ജബ്‌ലി ക്കും കസൗലിക്കും  ഇടയിലൂടെ മലമുകളില്‍ നിന്നും ഒഴുകി വരുന്ന കൗസല്യ എന്ന അരുവിയുടെ നാമത്തില്‍ നിന്നാണ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കസൗലി ഒരു ഗൂര്‍ഖാ പ്രവിശ്യ  ആയിരുന്നു.ബ്രിട്ടീഷു കാര്‍ അതിനെ പ്രധാന സൈന്യ വിഭാഗമാക്കി മാറ്റി. ഈ പ്രദേശത്ത് നിന്നാണു ഇന്ത്യയിലെ  ബ്രിട്ടീഷു സൈന്യ വിഭാഗത്തിലേക്ക് ഏറ്റവും അധികം ആളുകള്‍ ചേര്‍ന്നിരുന്നത്.  1857 -ല്‍  നടന്ന ആദ്യത്തെ സ്വാതന്ത്ര്യ സമരക്കാലത്ത് കലാപം ചെയ്ത ശിപായി മാരുടെ കൂട്ടത്തില്‍ കസൗലിയിലെ ഇന്ത്യന്‍ സൈന്യവും പങ്കു ചേര്‍ന്നിരുന്നു. ഈ സൈന്കര്‍ ഗൂര്‌ഖകളു മായി ചേര്‍ന്ന് കലാപം ചെയ്തെങ്കിലുംഇടയ്ക്കു സമരത്തില്‍ നിന്ന്  ഗൂര്‍ഖകള്‍ പിന്നോട്ട് പോയതിനാല്‍ സമരത്തില്‍ നിന്ന് പുറത്തായി.

ഈ സൈനികരെ ബ്രിട്ടീഷുകാര്‍ ക്രൂരമായി ശിക്ഷിച്ചു. ഇപ്പോള്‍ കസൗലി  ഇന്ത്യന്‍ സൈന്യത്തിന്‍റെ  ഒരു പടപ്പാളയ നഗരം  ആയി അറിയപ്പെടുന്നു. സെന്‍ട്രല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് , കസൗലി ക്ലബ്, ലോറന്‍സ് സ്കൂള്‍ എന്നിവയാണ് കസൗലിയിലെ  ലോകപ്രസിദ്ധമായ,  പ്രധാനപ്പെട്ട ചില സ്ഥാപനങ്ങള്‍. പ്രകൃതി സുന്ദരമായ സ്ഥലത്ത് രൂപം കൊണ്ട ഈ നഗരം ക്രൈസ്റ്റ് ചര്‍ച്ച് , മങ്കി പോയന്‍റ് , ബാബാ ബാലക് നാഥ് ക്ഷേത്രം , ഗൂര്‍ഖാ കോട്ട എന്നിവയും സഞ്ചാരികളെ  ആകര്‍ഷിക്കുന്നതായി ഉണ്ട്. വിമാനം, തീവണ്ടി, റോഡ്‌ തുടങ്ങിയ ഏതു  ഗതാഗതമാര്‍ഗ്ഗത്തിലും  കസൌലിയില്‍ എത്താവുന്നതാണ് .

59 കി മീ  അകലെയുള്ള ചണ്ഡിഗര്‍ ആണ് ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട്‌  ശ്രീനഗര്‍ , കൊല്‍ക്കൊത്ത , ന്യൂ ഡല്‍ഹി , മുംബൈ എന്നിവിടങ്ങളിലേക്ക്ഇവിടെ  നിന്നും  വിമാന സര്‍വ്വീസ് ഉണ്ട്. കസൌലിക്ക്  ഏറ്റവും അടുത്ത റയില്‍ വേ  സ്റ്റേഷന്‍ 40 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക തീവണ്ടി സ്റ്റേഷന്‍ ആണ്. കസൌലിയില്‍  നിന്ന് ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ്‌ യാത്രാ സൌകര്യമുണ്ട് . എല്ലായപ്പോഴും സുഖ കരമായ അന്തരീക്ഷമായതിനാല്‍   ഈ ഹില്‍ സ്റ്റേഷന്‍ വരഷത്തിന്റെ ഏതു  കാലത്തും സന്ദര്‍ശിക്കാവുന്നതാണ്.





No comments:

Post a Comment