കോയമ്പത്തൂർ അഥവാ കോവൈ : കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട തമിഴ് നഗരം.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, December 5, 2018

കോയമ്പത്തൂർ അഥവാ കോവൈ : കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട തമിഴ് നഗരം..

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത്‌ കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും.

മൌര്യൻ ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശർ“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ ചേരന്മാരോട് കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പത്തൂർ “ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പത്തൂർ. റോമാസാമ്രാജ്യത്തിൽ നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്.

ഇന്ന് തമിഴ്നാട്‌ സംസ്ഥാനത്തിൽ വ്യാവസായികമായും,സാമ്പത്തികമായും പുരോഗതി കൈവരിച്ച ഒരു ജില്ലയാണ് കോയമ്പത്തൂർ ജില്ല.തലസ്ഥാന നഗരമായ ചെന്നൈ കടത്തിവെട്ടി ജി.ഡി.പി. സുചികയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ ജില്ലക്കാന്.തമിഴ്നാട്‌ സംസ്ഥാനത്തിലെ വലിയ രണ്ടാമത്തെ ജില്ലയായ കോയമ്പത്തൂർ നഗരമാണ് ജില്ല ആസ്ഥാനം.ചെന്നൈ നഗരത്തിൽ നിന്നും 497 കിലോമീറ്ററും ബെംഗളൂരുവിൽ നിന്നും 330 കിലോമീറ്ററും ദൂരെ ആണ് കോയമ്പത്തൂർ നഗരം. ചെന്നൈ ജില്ല കഴിഞ്ഞാൽ തമിഴ്നാട്‌ സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ റവന്യു ലഭിക്കുന്ന ജില്ലയാണ് കോയമ്പത്തൂർ.

കേരളത്തിലെ പാലക്കാട് ജില്ല ഈ ജില്ലയുടെ പടിഞ്ഞാറു ഭാഗത്തും നീലഗിരി ജില്ല വടക്കും ഈറോഡ് ജില്ല വടക്കുകിഴക്കും, കിഴക്കും ഇടുക്കി ജില്ല തെക്കും ദിണ്ടിഗൽ ജില്ല തെക്കുകിഴക്കും ആയീ സ്ഥിതി ചെയ്യുന്നു. 7649 ചതുരശ്ര കിലോമീറ്റർ ആണ് ജില്ലയുടെ വിസ്തീർണ്ണം. ഈ ജില്ലയുടെ വടക്കും തെക്കുകിഴക്കൻ ഭാഗത്തുള്ള മലമ്പ്രദേശങ്ങൾ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. ഇവിടങ്ങളിൽ വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയും കനത്ത മഴയും ലഭിക്കുന്നു.

റോഡുകൾ മുഖേന ജില്ല വളരെയധികം ബന്ധപെടുത്തപെട്ടിരിക്കുന്നു. കോയമ്പത്തൂർ സൗത്ത് – TN 37, കോയമ്പത്തൂർ നോർത്ത് – TN 38, കോയമ്പത്തൂർ സെൻട്രൽ – TN 66, മേട്ടുപാളയം – TN 40, പൊള്ളാച്ചി – TN 41 എന്നിങ്ങനെ അഞ്ചു മേഖലാ ഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്നു ദേശിയ പാതകൾ കോയമ്പത്തൂരിൽ ഉണ്ട്. ദേശിയ പാത-47, ദേശിയ പാത-67, ദേശിയ പാത-209 എന്നിവയാണ് ഇവിടെക്കൂടി കടന്നുപോകുന്ന ദേശീയ പാതകൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ലഭ്യമാണ്. കോയമ്പത്തൂരിനു തൊട്ടടുത്ത പാലക്കാട് നഗരത്തിൽ നിന്നും ഇവിടേക്ക് KSRTC യും TNSTC യും ഒരേപോലെ ചെയിൻ സർവ്വീസുകളും നടത്തുന്നുണ്ട്. ബസ്സുകളുടെ സമയവിവരങ്ങൾക്ക് www.aanavandi.com സന്ദർശിക്കാവുന്നതാണ്.

കോയമ്പത്തൂർ ജില്ലയിൽ ആകെ ഇരുപത്തിയൊന്ന് റെയിൽവേ സ്റ്റേഷനുകളുണ്ട്. കോയമ്പത്തൂർ ജംഗ്‌ഷനാണ് ഇതിൽ ഏറ്റവും വലുത്. ചെന്നൈ കഴിഞ്ഞാൽ ദക്ഷിണ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതു കോയമ്പത്തൂർ ജംഗ്‌ഷനിൽ നിന്നാണ്. കേരളത്തിൽ നിന്നും പാലക്കാട് ചുരം വഴിയാണ് കോയമ്പത്തൂരിലേക്ക് ട്രെയിനുകൾ എത്തിച്ചേരുന്നത്. ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതും ഇതുവഴിയാണ്.

കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം : കോയമ്പത്തൂരിനടുത്ത് പീലമേട്ടിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (IATA: CJB, ICAO: VOCB) . ആദ്യം ഇതിന്റെ പേര് പീലമേട് വിമാനത്താവളം എന്നായിരുന്നു. കോയമ്പത്തൂർ സിവിൽ എയറോഡ്രോം എന്നും അറിയപ്പെട്ടിരുന്നു. കോയമ്പത്തൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

1995 മുതലാണ് ഇവിടെനിന്നും അന്താരാഷ്ട്ര വിമാനയാത്രകൾ ആരംഭിച്ചത്. ആദ്യം ഇന്ത്യൻ എയർലൈൻസ് ഫോക്കർ F27 വിമാനമാണ് ആദ്യം സർവീസ്സ് നടത്തിയത്. ആദ്യകാലങ്ങളിൽ ഇവിടെ നിന്ന് ചെന്നൈയിലേക്കും , മുംബൈയിലേക്കും മാത്രമായിരുന്നു. 1980 കളുടെ ആദ്യത്തിൽ വിമാനത്താവളം റൺവേയുടെ വികസനത്തിനായി കുറച്ചുകാലം അടച്ചിട്ടു.

1987 ൽ പിന്നീട് റൺവേയുടെ വികസനത്തിനും പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനു ശേഷം ഈ വിമാനത്താവളം സാധാരണ രീതിയിൽ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. 1995 ൽ ഇന്ത്യൻ എയർലൈൻസ് ഇവിടെ നിന്ന് ഷാർജക്ക് അന്താരാഷ്ട്ര സർവ്വീസ്സ് തുടങ്ങി. 2007 ൽ കൊളംബോ, സിംഗപ്പൂർ എന്നിവടങ്ങളിലേക്കും തുടങ്ങി. കേരളത്തിലെ അതിർത്തി ജില്ലയായ പാലക്കാട് നിവാസികൾ വിമാനയാത്രയ്ക്കായി കൂടുതലായും ആശ്രയിക്കുന്നത് കോയമ്പത്തൂർ വിമാനത്താവളത്തെയാണ് എന്നതാണ് മറ്റൊരു സത്യം.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

The post കോയമ്പത്തൂർ അഥവാ കോവൈ : കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട തമിഴ് നഗരം.. appeared first on Technology & Travel Blog from India.





No comments:

Post a Comment