ഇടുക്കിയെ പ്രണയിക്കുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ താഴെ കുറിക്കുന്നു. . 6 BEST Places to Visit in Idukki - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

ഇടുക്കിയെ പ്രണയിക്കുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ താഴെ കുറിക്കുന്നു. . 6 BEST Places to Visit in Idukki



 1 രാമക്കല്‍മേട്.
.

ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം.
സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഏത് കാലാവസ്ഥയിലും കാറ്റിന്റെ സാന്നിദ്ധ്യമുള്ളത്‌കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
.


2. കുറിഞ്ഞിമല സാങ്ച്വറി,
.
ഇടുക്കി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം. വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.
2006 ലെ നീലക്കുറിഞ്ഞി ഉത്സവവേളയില്‍ ഈ സ്ഥലം ഒരു സംരക്ഷിത സങ്കേതമായ് അറിയപ്പെട്ടു. അന്ന് നീലക്കുറിഞ്ഞിയുടെ ഭംഗി കാണാന്‍ മൂന്നാറിലും സമീപ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നത് ഒരു ദശലക്ഷം സന്ദര്‍ശകരാണ്. ആന, നീലഗിരി, കാട്ട്‌പോത്ത്, മാനുകള്‍, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വ്വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു.
ചിന്നാര്‍ വന്യജീവി സങ്കേതവും ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ഈ സാങ്ച്വറിയുടെ അടുത്ത്തന്നെയുണ്ട്. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോ ദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. 2018 കുറിഞ്ഞി പൂക്കുന്ന വർഷമാണ് ഏപ്രിൽ മെയ് തൊട്ട് നീലക്കുറിഞ്ഞികൊണ്ട് മൂടുന്ന മൂന്നാറിനെ നമുക്ക്‌ കാണാം. 



.

3. കൊളുക്കുമല. 


 ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്‌നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്‌ക്കനൂർമുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള  തിപ്പടാമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാർ  പട്ടണത്തിൽ നിന്നും ഏകദേശം 35 km ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിനെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്.

4. കുളമാവ്. 


സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയി ലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്.
കുളമാവ് ഡാമിനും ചെറുതോണിക്കുമിടയില്‍ ഉല്ലാസയാത്രയ്ക്ക് ബോട്ടുകള്‍ ലഭ്യമാണ്. കുളമാവിനടുത്തായി സ്ഥിതിചെയ്യുന്ന മൂലമറ്റം ഭൂഗര്‍ഭ പവര്‍ സ്‌റ്റേഷന്‍ സന്ദര്‍ശകര്‍ കണ്ടിരിക്കേ ണ്ട സ്ഥലമാണ്. ഇടുക്കി വന്യജീവി സങ്കേതം കുളമാവില്‍ നിന്ന് സന്ദര്‍ശിക്കാം.  




5. പാമ്പാടും ഷോല നാഷണൽ പാർക്ക്.
.
മുന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷൻ വഴി 30Km സഞ്ചരിച്ചാൽ വന്യതയുടെ വിശാലലോകം ഏതൊരു സഞ്ചാരിയുടെയും മനസ്സ്നിറക്കും യൂക്കാലി മരങ്ങൾ തണൽവിരിക്കുന്ന മനോഹരവഴിയിലൂടെയുള്ള ഈ യാത്ര. കാട്ടുപോത്തിനേയും മ്ലാവിനെയും പ്രതീക്ഷിക്കാം ചെക്‌പോസ്റ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഈ വിശാല കാനന പാത നിങ്ങൾക്ക് മുൻപിൽ തുറക്കും വട്ടവടയിലേക്കുള്ള യാത്ര നാഷണൽ പാർക്ക് വഴി തന്നെയാവട്ടെ. നാഷണൽ പാർക്കിൽ വനത്തിനുള്ളിൽ തന്നെ താമസവും, ട്രക്കിങ്ങിന്റെ വിശാല ലോകവും ഫോറെസ്റ് ഡിപ്പാർട്ടമെന്റ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഫോറെസ്റ് ഓഫീസുമായി ബന്ധപ്പെടണം.
.
6. പാൽക്കുളമേട്
.
സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. കാട്ടാനകളുടെ വിഹാരകേന്ദരം, അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലുംസന്ദര്‍ശിക്കാം. പ്രകൃതിസ്‌നേഹികളും പ്രകൃതിയെ കാമറയുടെ വരുതിയിലാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഈ സ്ഥലം മിസ് ചെയ്യില്ല. ഓഫ് റോഡ് റൈഡ് കൊതിക്കുന്ന സഞ്ചാരികളുടെ അവസാന വാക്ക്‌.

No comments:

Post a Comment