വായിക്കുക👇 യാത്രകൾ ഇഷ്ടപെടുന്ന കൂട്ടുകാരന് Share ചെയ്യുക. Anakkayam, Anakkulam, Vysali Cave - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

വായിക്കുക👇 യാത്രകൾ ഇഷ്ടപെടുന്ന കൂട്ടുകാരന് Share ചെയ്യുക. Anakkayam, Anakkulam, Vysali Cave - ROUTE MAP


1. 🏡ആനക്കയം, കാഞ്ഞാർ🏡.
.👇
കുഞ്ഞിക്കൂനൻ മുതൽ അവസാനം ആട് 2 വരെ ഷൂട്ട് ചെയ്ത ഡയറക്ടർമാരുടെ ഇഷ്ട ലൊക്കേഷൻ മലങ്കര ഡാമിന്റെ ജലസമ്പത് നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഗ്രാമം ഇടുക്കിയുടെ കവാടം ഇവിടെ നിന്നാണ് തുടങ്ങുന്നത്... നിരവധി സിനിമകളുടെ ഭാഗ്യ ലൊക്കേഷൻ ആയതിനാൽ ചലച്ചിത്ര നിർമാതാക്കൾ എന്നും തേടിവരുന്ന നാട്. തൊടുപുഴയിൽ നിന്ന്‌ 10 Km ഇടുക്കി റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടേക്കെത്താം കാഞ്ഞാറിൽ നിന്ന്‌ തിരിഞ്ഞാൽ ഇലവീഴാപ്പൂഞ്ചിറയിലേക്കു 15Km ദൂരം മാത്രം. ഉരുൾപൊട്ടലിൽ ഇടുക്കി വനത്തിൽ നിന്നും കാട്ടാന ഒഴുക്കിൽ പെട്ടു വന്നടിഞ്ഞ സ്ഥലം ആനക്കയമായത് ചരിത്രം. .

👇
2. ആനക്കുളം.
.
മൂന്നാർ കണ്ടുമടുത്തവർ അടുത്ത യാത്ര ആനക്കുളത്തേക്കു മാറ്റിപിടിച്ചോ വനത്തിനുള്ളിലൂടെ കാട്ടാനകൾ മേയുന്ന പച്ചപ്പിലേക്ക് ഒന്നെത്തി നോക്കാം ഏകാന്തതയിൽ അലിഞ്ഞില്ലാതാവാം മൂന്നാർ റൂട്ടിൽ കല്ലാറിൽ നിന്ന്‌ തിരിഞ്ഞാൽ കാട്ടാനകൾ നീരാടുന്ന ആനക്കുളത്തേക്കു മാങ്കുളത്തുനിന്നു 10km ഉള്ളിൽ സഞ്ചരിച്ചാൽ ആനക്കുളത്തെത്താം.
👇
3. വൈശാലി ഗുഹ.
.
വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷൻ ആയതിനാലാണ് ഈ പേര് വന്നത് ഇടുക്കി ഡാം മുഖത്തു നിന്നും മുൻപോട്ടു 5km നടന്നു കയറിയാൽ വൈശാലി ഗുഹയിലെത്താം ഇടുക്കി ഡാം സഞ്ചാരികൾക്ക് തുറന്നു തരുന്ന സമയത്തു മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിക്കൂ, പാസ്സ് നൽകുന്ന കൗണ്ടറിൽ സംശയങ്ങൾ തീർക്കാം... ഇടുക്കി ജലാശയത്തിന്റെ മറ്റൊരു ദൃശ്യമാണ് വൈശാലി ഗുഹയിലൂടെ കടന്നുചെന്നാൽ നിങ്ങളെ കാത്തിരിക്കുന്നു.

No comments:

Post a Comment