എറണാകുളം - രാമേശ്വരം ട്രെയിൻ - Ernakulam to Rameswaram Train Trip - Route Map - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

എറണാകുളം - രാമേശ്വരം ട്രെയിൻ - Ernakulam to Rameswaram Train Trip - Route Map



രണ്ട് ദിവസത്തെ അവധി കൊണ്ട് എറണാകുളം-രാമേശ്വരം - ധനുഷ്കോടി - പഴനി -എറണാകുളം യാത്ര.
.
കഴിഞ്ഞ വർഷം സമ്മർ സ്പെഷ്യൽ ആയി ഓടിച്ച എറണാകുളം - രാമേശ്വരം സ്പെഷ്യൽഫെയർ തീവണ്ടി ഈ വർഷവും ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചിരിക്കുന്നു.
.
ഏപ്രിൽ 3 മുതൽ ജൂൺ 26 വരെ എല്ലാ ചൊവ്വാഴ്ചയും, വൈകിട്ട് 5 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി (വണ്ടി നമ്പർ -06035) ബുധനാഴ്ച രാവിലെ 7:10 ന് രാമേശ്വരത്ത് എത്തും.
.


പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര അനുഭവിച്ചറിയാൻ പറ്റിയ അവസരമാണിത്. രാവിലെ 6:45 ന് ആണ് ഈ ട്രെയിൻ പാമ്പൻ പാലത്തിൽ കയറുന്നത്.
.
ബുധനാഴ്‌ചകളിൽ രാത്രി 10:15 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 12:45 ന് എറണാകുളത്ത് ഈ വണ്ടി (വണ്ടി നമ്പർ -06036) തിരിച്ചെത്തും.
.
പോകുന്ന വഴിയും സ്റ്റോപ്പുകളും സമയവും
എറണാകുളം - 5 PM ( ചൊവ്വ മാത്രം)
ആലുവ - 5:31 PM
തൃശൂർ - 6:21 PM
പാലക്കാട് ജംഗ്ഷൻ - 8 PM (40 മിനുറ്റ് സ്റ്റോപ്പ്) പൊള്ളാച്ചി - 11:15 PM
ഉദുമലൈപേട്ട - 11:57 PM
പഴനി - 12:50 AM (ബുധൻ)
ഡിണ്ടിക്കൽ - 02:15 AM
മദുരൈ - 03:20 AM
മനമദുരൈ - 04:15 AM
പരമക്കുടി - 04:52 AM
രാമനാഥപുരം - 05:23 AM
പാമ്പൻ പാലം - 6:45 AM (സ്റ്റോപ്പില്ല)
രാമേശ്വരം - ബുധൻ 7:10 AM
.
തിരിച്ചു വരുന്ന സമയവും സ്റ്റോപ്പുകളും.
രാമേശ്വരം - 10:15 PM (ബുധൻ)
രാമനാഥപുരം - 11:10 PM
പരമക്കുടി - 11:40 PM
മനമദുരൈ - 12:15 AM (വ്യാഴം)
മദുരൈ - 01:05 AM
ഡിണ്ടിക്കൽ - 03:20 AM
പഴനി - 04:35 AM
ഉദുമലൈപേട്ട - 05:25 AM
പൊള്ളാച്ചി - 06:20 AM
പാലക്കാട് ജംഗ്ഷൻ - 08:30 AM (30 മിനുറ്റ് സ്റ്റോപ്പ്)
തൃശൂർ - 10:50 AM
ആലുവ - 12 PM
എറണാകുളം - 12:45 PM (വ്യാഴം) .
രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്ന് പോകാനാവുന്ന ദൂരത്തിലാണ്

No comments:

Post a Comment