36 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം വയസിലാണ് യാദവ് പയെങ് മരങ്ങള്‍ നട്ടു തുടങ്ങിയത്. അന്നത്തെ ബ്രഹ്മപുത്രയുടെ തീരത്തെ പുല്ലുകിളിര്‍ക്കാത്ത മണല്‍പരപ്പ് ഇന്ന് 1360 ഏക്കര്‍ നീണ്ടു കിടക്കുന്ന കൊടും വനമായി വളര്‍ന്നിരിക്കുന്നു. ഏതൊരു വന്യജീവി സങ്കേതത്തോടും കിടപിടിക്കുന്ന കാട് ഒറ്റക്ക് വെച്ചുപിടിപ്പിച്ചാണ് അസമിലെ മൊലായ് ഗോത്രക്കാരനായ യാദവ് പയെങ് അത്ഭുതമാകുന്നത്
.
1979ലാണ് യാദവ് പയെങിന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം നടക്കുന്നത്. ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന നിരവധി പാമ്പുകള്‍ മണല്‍ പരപ്പില്‍ കുടുങ്ങി ചത്തുപോയി. മണല്‍പരപ്പിലെ കൊടും ചൂടാണ് പാമ്പുകള്‍ക്ക് മരണമണിയായത്. ആവശ്യത്തിന് മരങ്ങളുണ്ടായിരുന്നെങ്കില്‍ പാമ്പുകള്‍ക്ക് ഈ ഗതി വരില്ലായിരുന്നെന്ന് അന്ന് കൗമാരക്കാരനായിരുന്ന യാദവ് പയെങ് ചിന്തിച്ചു
.
മണല്‍പരപ്പില്‍ പാമ്പുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പയെങ് മരങ്ങളുണ്ടായിരുന്നെങ്കില്‍ അവക്ക് ഈ ഗതി വരില്ലായിരുന്നെന്നു കൂടി പറഞ്ഞു. മരങ്ങള്‍ പോയിട്ട് പുല്ല് പോലും ഈ മണലില്‍ കിളിര്‍ക്കില്ലെന്ന് പറഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല്ല മുളയും ചിലപ്പോള്‍ വളരുമായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു
.
12വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം അതിഥികളായെത്തിയത് ദേശാടന പക്ഷികളും കഴുകന്മാരുമായിരുന്നു. വൈകാതെ മുയലുകളും മാനുകളും എത്തി ഇവയെ ഭക്ഷണമാക്കാന്‍ മാംസഭുക്കുകളായ ജീവികളും എത്തിയതോടെ പയെങ് ഒരു ഹരിതചരിത്രം രചിക്കുകയായിരുന്നു. മക്കളെ പോലെ കരുതുന്ന സ്വന്തം വനത്തിലെ ജീവികളേയും മരങ്ങളേയും വനംകൊള്ളക്കാരില്‍ നിന്നം സംരക്ഷിക്കുന്ന ചുമതലകൂടി ഇപ്പോള്‍ പയെങിനാണ്. വന്യമൃഗങ്ങള്‍ ശല്യമാകുമെന്നും മരങ്ങള്‍ വെട്ടണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് ആദ്യം തന്റെ ജീവനെടുക്കാനായിരുന്നു പയെങ് പറഞ്ഞത്
No comments:
Post a Comment