കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിൽ - TRip to KUDAJADRI, Karnataka - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിൽ - TRip to KUDAJADRI, Karnataka

 
കുടജാദ്രി. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഗട്ടത്തിന്റെ ഭാഗമായ കുടജാദ്രി ഇന്ത്യയിലെ പേരുകേട്ട ഒരു ട്രെക്കിംഗ് സ്ഥലം കൂടിയാണ്. ധീരതയോടെ, സാഹസികതയോടെ ഓരോ കാലടികളും മുന്നോട്ട് വച്ച് ആവേശത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ പറ്റിയ സ്ഥലം.

വനനിബിഢമായ വഴികൾ താണ്ടിയുള്ള ആ യാത്രയുടെ ഓരോ നിമിഷത്തിലും നിങ്ങൾ ഭയചകിതരാകുകയും അതോടൊപ്പം ആവേശം കൊള്ളുകയും ചെയ്യും. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1343 മീറ്റർ ഉയരത്തിലാണ് കുടജാദ്രി തല ഉയർത്തി നിൽക്കുന്നത്. അതിനാൽ അതിന്റെ ഉയരങ്ങൾ കീഴടക്കുക എന്നത് എത്രത്തോളം അവേശം ഉണ്ടാക്കുന്ന കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!



.

പ്രാഥമിക അറിവ്
ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലമാണ് കുടജാദ്രിയിലെ ട്രെക്കിംഗ് കാലം. ബാംഗ്ലൂരിൽ നിന്ന് 326 കിലോമീറ്ററും കാസർകോട് നിന്ന് 216 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം. വിദൂരത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് കുടജാദ്രിയിൽ നിന്ന് 37 കിലോമീറ്റർ അകലെയുള്ള കൊല്ലൂരോ 75 കിലോമീറ്റർ അകലെയായുള്ള കുന്ദാപുരയിലോ തങ്ങാവുന്നതാണ്.


.

സഞ്ചാരികൾക്ക് തങ്ങാനുള്ള അവസാന സ്ഥലം വാളൂർ ആണ്. ട്രെക്കിംഗിന് ഒരുങ്ങുന്നവർ ഇവിടെ നിന്ന് ഭക്ഷണം കരുതാൻ മറക്കരുത്. .
മൂന്ന് അറിവുകൾ.
.
നിട്ടൂർ അല്ലെങ്കിൽ നഗോഡി ഗ്രാമത്തിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത് ഇവിടെയാണ് ബെയ്സ് ക്യാമ്പ്. വനംവകുപ്പിന്റെ അനുമതിയോടെ സഞ്ചാരികൾക്ക് മലമുകളിൽ ക്യാമ്പ് ചെയ്യാം. ട്രക്കിംഗിന് മൂന്ന് വഴികളാണ് ഇവിടെയുള്ളത്. നിട്ടൂരിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ മൺപാതയിലൂടെയുള്ള യാത്രയാണ് ഇത്. ജീപ്പ് സഫാരിക്കും ഇവിടെ സൗകര്യമുണ്ട്.
.

 
ഹീണ്ട്ലുമനെ വെള്ളച്ചാട്ടത്തിന്റെ ( Hindlumane Falls) സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയാണ് രണ്ടാമത്തേത്. ഇതിനായി നിട്ടൂരിൽ നിന്ന് മറാകുട്കയിലേക്ക് (Marakutka) എത്തിച്ചേരണം. ഇവിടെ ചെറിയ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. ഇവിടെ നിന്ന് ഹീണ്ട്ലുമനെ വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് ട്രെക്കിംഗ് നടത്താം. ജീപ്പ് സാഫാരി വേണമെങ്കിൽ അതിനും സൗകര്യമുണ്ട്. മഴക്കാലത്ത് ഇതിലൂടെ യാത്ര ചെയ്യുന്നത് വളരെ അപകടകരമാണ്. ചവിട്ടുമ്പോൾ വഴുതി പോകുന്ന ഉരുളൻ കല്ലുകളാണ് വഴി നീളെ ഉണ്ടാവുക. അതിനാൽ യാത്ര ചെയ്യുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണ്. .
.

 
കുടജാദ്രി കരക്കട്ടെ ട്രെക്കിംഗ് ആണ് മൂന്നമത്തേത്. നിട്ടൂരിൽ നിന്ന് ആറുകിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്ക്. ആവശ്യമാണെങ്കിൽ ജീപ്പ് സഫാരിയും ഉണ്ട്. തുടർന്ന് കുടജാദ്രി കുന്നിലേക്ക് മലകയറണം











No comments:

Post a Comment