മഴയാത്രക്കാരനാണോ.. എങ്കിൽ ഇതാ മാൽഷേജ് ഘട്ട് കാത്തിരിക്കുന്നു... - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, August 30, 2018

മഴയാത്രക്കാരനാണോ.. എങ്കിൽ ഇതാ മാൽഷേജ് ഘട്ട് കാത്തിരിക്കുന്നു...




വേനലിന്‍റെ കൊടും ചൂടിൽ നിന്നും നാടും നഗരവും മഴയുടെ ആലസ്യത്തിലേക്ക് മെല്ലെ കടന്നു വരുന്നതേയുള്ളൂ. മടുപ്പിക്കുന്ന ചൂടിലും പൊടിയിലും അസ്വസ്ഥതകളിൽ നിന്നുമൊക്കെ രക്ഷപെടുത്തിക്കൊണ്ട് മഴ എത്തിയപ്പോൾ സന്തോഷമായത് മഴയെ സ്നേഹിക്കുന്ന സഞ്ചാരികൾക്കു തന്നെയാണ്. മഴയെ നെഞ്ചോട് ചേർക്കുന്നവർ ഇതിനകം തന്നെ മഴക്കാല യാത്രകൾ പ്ലാൻ ചെയ്തുകാണും. മഴക്കാല യാത്രകളിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരിടമുണ്ട്. സ്വർഗ്ഗത്തിലേക്ക് തുറക്കുന്ന കവാടമായി അറിയപ്പെടുന്ന മാൽഷേജ് ഘട്ട്.
ഒരു സാഹസിക സഞ്ചാരി ആഗ്രഹിക്കുന്നതെല്ലാം നല്കുന്ന മാൽഷഡ് ഘട്ട് ധീരൻമാർക്കു വേണ്ടി മാത്രമുള്ള ഇടമാണിത് . പാറ വെട്ടിയുണ്ടാക്കിയ റോഡുകളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഇവിടം കിടിലോത്കിടിലമാണ് എന്ന കാര്യത്തിൽ സംശയമില്ല.
പൂനെയുടെ കവാടം എന്നറിയപ്പെടുന്ന മാൽഷേജ് ഘട്ട് സന്ദര്‍ശിക്കുവാനുള്ള കാരണങ്ങള്‍ അറിയാം...
പ്രദേശത്തിന്റെ ഭംഗി
പശ്ചിമ ഘട്ടത്തോട് ചേർന്നു കിടക്കുന്ന ഇടമായതിനാൽ അതിന്റെ എല്ലാ വിധ ഭംഗിയും ഈ സ്ഥലത്തിന് കാണാന്‍ സാധിക്കും. പച്ചപുതച്ച കുന്നുകളാലും പാറക്കൂട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാണ് പകരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 700 മീറ്ററോളം ഉയരത്തിൽ കിടക്കുന്ന ഇവിടം അത്യപൂർവ്വങ്ങളായ സസ്യജന്തുജാലങ്ങളുടെ വാസസ്ഥലം കൂടിയാണ്.
എത്ര തളർന്നിരിക്കുന്ന യാത്രികരെപ്പോലും ആവേശത്തിലേക്ക് എടുത്തെറിയുന്ന വിധത്തിലുള്ള ഒരു അന്തരീക്ഷമാണ് മാൽഷേജ് ഘട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
PC:Aditya Patawari
മൺസൂൺ ഡെസ്റ്റിനേഷൻ
സഞ്ചാരികൾക്കിടയിൽ മാൽഷേജ് ഘട്ട് അറിയപ്പെടുന്നതു തന്നെ മൺസൂൺ ഡെസ്റ്റിനേഷൻ എന്ന പേരിലാണ്. മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകയിൽ നിന്നും ഒക്കെ മൺസൂൺ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നുകൂടിയാണിത്. മഞ്ഞും മഴയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ഒക്കെ കൂടിയ ഈ സ്ഥലത്തിന്റെ യഥാർഥ ഭംഗി പുറത്തു വരുന്നത് മഴ സമയത്താണ്.
മഴക്കാലങ്ങളാണ് മാല്‍ഷേജ് ഘട്ട് സന്ഗര്‍ശിക്കാന്‍ പറ്റിയ മികച്ച സമയം. ജനുവരി മുതല്‍ മേയ് വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും ഇവിടം സന്ദര്‍ശിക്കാം,.
PC: Bajirao
ഭൂമിയിലെ സ്വർഗ്ഗ കവാടം
മാൽഷേജ് ഘട്ടിനെ വിശേഷിപ്പിക്കാൻ‌ ഭാഷയിലെ വാക്കുകളൊന്നും മതിയാവില്ല. സ്ർഗ്ഗം എന്നു പറഞ്ഞാലോ, സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്നു പറഞ്ഞാലോ ഒന്നും ഒരിത്തിരി പോലും അധികമാവില്ല. മനോഹരമായ കാലാവസ്ഥ കൊണ്ടും പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾകൊണ്ടും അതിശയിപ്പിക്കുന്ന ഇടമാണിത്. ഒരു സ്വർഗ്ഗത്തിന്റെ അനുഭൂതി പകരുവാൻ സാധിക്കുന്ന തടാകങ്ങളും പേടിപ്പിക്കുകയും അതേ സമയം വലിച്ചടുപ്പിക്കുകയും ചെയ്യുന്ന വെള്ളച്ചാട്ടങ്ങളും ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകളുമെല്ലാം ഈ സ്ഥലത്തിന്റെ മാത്രം പ്രത്യേകതകളാണ്. എത്ര തവണ കണ്ടാലും പുതിയ പുതിയ കാഴ്ചകളും അവുഭവങ്ങളും സമ്മാനിക്കുവാനും മാൽഷേജ് ഘട്ടിനു മാത്രം സാധിക്കുന്ന കാര്യമാണ്.
PC:Dinesh Valke
പക്ഷികൾ
മഹാരാഷ്ട്രയിൽ ഏറ്റവും അധികം വ്യത്യസ്തങ്ങളായ പക്ഷികളെ കാണുവാൻ സാധിക്കുന്ന വളരെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് മാൽഷേജ് ഘട്ട്. അപൂർവ്വ ഇനങ്ങളിലുള്ള ഫ്ലമിങ്കോസ് മുതലുള്ള പക്ഷികളെ ഇവിടെ കാണാം. മാൽഷേജ് ഘട്ടിനു സമീപം പുഷ്പാവതി നദിക്കു കുറുകെ കെട്ടിയിരിക്കുന്ന പിംപാൽഗാവോൺ ജോഗ ഡാമിനു സമീപമുള്ള സ്ഥലമാണ് ഇവിടുത്തെ പക്ഷി നിരീക്ഷണത്തിനു ഏറ്റവും യോജിച്ച സ്ഥലം. ദേശാടന പക്ഷികളാണ് ഇവിടെ കൂടുതലായും വരുന്നത്.
PC:Valdiney Pimenta
ഹരിശ്ചന്ദ്ര ഫോർട്ടിലേക്കുള്ള ട്രക്കിങ്ങ്
മാൽഷേജ് ഘട്ട് സന്ദർശം തന്നെ ഒരു സാഹസികതയാണെങ്കിലും ഇവിടെ എത്തുന്നവർ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമുണ്ട്. ഹരിശ്ചന്ദ്ര ഫോർട്ടാണ് ആ സ്ഥലം. മാൽഷേജ് ഘട്ടിന്റെ ചരിത്രവുമായി ഏറെ യോജിച്ചു കിടക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1424 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയുടെ ചരിത്ര പ്രാധാന്യവും സാഹസികതയുമാണ് ഇവിടേക്ക് ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നത്.
‌അതിപുരാതന കാല സംസ്കാരത്തിൻറെ അവശിഷ്ടങ്ങളുള്ള ഈ കോട്ടയെക്കുറിച്ച് പല പുരാണങ്ങളിലും പരാമർശിച്ചിട്ടുണ്ട്. കാലാചുരി രാജവംശത്തിന്റെ കാലത്ത് ആറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിർമ്മിക്കുന്നത്. ഇവിടെ കാണുന്ന ഒട്ടേറെ ഗുഹകൾ വിഷ്ണുവിനായി സമർപ്പിച്ചിട്ടുള്ളവയാണെന്ന് ഗുഹകൾക്കുള്ളിലെ വിഷ്ണുവിന്റെ പ്രതിമകൾ വ്യക്തമാക്കുന്നു.
PC:Bajirao
കേദാരേശ്വർ ക്ഷേത്രം
മാൽഷേജ് ഘട്ടും ഹരിശ്ചന്ദ്രഗഡും സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമുണ്ട്. ഒട്ടേറെ നിഗൂഢതകളും അത്ഭുതങ്ങളും ഒക്കെ ഒളിപ്പിച്ചിരിക്കുന്ന കേദാരേശ്വർ ഗുഹയാണത്. ഒരു വലിയ ഗുഹയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ ശിവലിംഗമാണ് ഇവിടെയുള്ളത്. പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ശിവലിംഗം ഗുഹയുടെ നിലത്തു നിന്നും അഞ്ചടി ഉയരത്തിലാണുള്ളത്. ശിവലിംഗത്തിനരികിൽ എത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അരയ്ക്കു മുകളിലായി കിടക്കുന്നെ ഐസ് പോലെ തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മാത്രമല്ല, മഴക്കാലങ്ങളില്‍ ഗുഹയുടെ സമീപത്ത് പോലും എത്തിച്ചേരുവാൻ സാധ്യമല്ല. ഇവിടേക്കുള്ള വഴിക്ക് കുറുകേ ഒരു വലിയ അരുവി മഴക്കാലങ്ങളിൽ രൂപപ്പെടുന്നതാണ് കാരണം.
ശിവലിംഗത്തിന് ചുറ്റുമായി ശിവലിംഗത്തിന്റെ നാലു ഭാഗങ്ങളിലായി ഗുഹയുടെ മേൽക്കൂരയുമായി ബന്ധിപ്പിച്ചിരിക്കുന്ന നാലു തൂണുകൾ കാണാം. ഇതിൽ മൂന്നു തൂണുകളും ഭാഗികമായോ പൂർണ്ണമായോ നശിച്ച നിലയിലാണ്. ഇപ്പോൾ ഒരു തൂൺ മാത്രമേയുള്ളൂ. ഇവിടുത്തെ നാലാമത്തെ തൂണും നശിച്ചാൽ ലോകം അവസാനിക്കും എന്നൊരു വിശ്വാസം ഇവിടുത്തെ ആളുകൾക്കിടയിൽ ശക്തമാണ്. ഈ ഗുഹയുടെ ചുവരുകളിൽ മുഴുവൻ മന്ത്രങ്ങളും പുരാണങ്ങളും കൊത്തിയിരിക്കുന്നുണ്ട്.
PC:rohit gowaikar

ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രം
കല്ലുകളിൽ കൊത്തിയെടുക്കുന്ന കലകളുടെ മാഹാത്മ്യം വിളിച്ചോതുന്നതാണ് ഇവിടുത്തെ മറ്റൊരു പുണ്യസ്ഥലമായ ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രം. ഭൂനിരപ്പിൽ നിന്നും 16 മീറ്റർ ഉയരത്തിൽ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒട്ടേറെ ഗുഹകളും ജലസംഭരണികളും കാണാം. മംഗൾ ഗംഗാ നദി ഇവിടെ നിന്നുമാണ് ഉത്ഭവിക്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്. വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലിയോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. ഇതുപോലെ തന്ന ഒരു ക്ഷേത്രം ബുദ്ധ ഗയയിലുമുണ്ട്.
ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അത് ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ് എന്നുള്ളതാണ്.
http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment