പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സന്തോഷ്‌ പണ്ഡിറ്റും രംഗത്ത്… - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, August 29, 2018

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സന്തോഷ്‌ പണ്ഡിറ്റും രംഗത്ത്…

ഒരു കാലത്ത് ഏറ്റവും അധികം തെറിവിളി വാങ്ങിക്കൂട്ടിയ ഒരു വ്യക്തിയായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌. പുള്ളിയുടെ പേരു കേട്ടാല്‍ത്തന്നെ എല്ലാവരും പുച്ഛത്തോടെ മുഖം ചുളിക്കുമായിരുന്നു. എന്നാല്‍ കാലം അതെല്ലാം മാറ്റിയെഴുതി. ഇന്ന് ഇതൊരു സൂപ്പര്‍ താരത്തെക്കാളും കയ്യടി വാങ്ങിക്കൂട്ടുകയാണ് ഒരു കാലത്ത് തെറി വാങ്ങിക്കൂട്ടിയ ആ മനുഷ്യന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അട്ടപ്പാടി പോലുള്ള ആദിവാസി കോളനികളില്‍ അരിയും മറ്റു സാധനങ്ങളും എത്തിച്ചായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെയുള്ളിലെ നന്മ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തത്. പിന്നീടും ഇതുപോലുള്ള സഹായങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി.

ഇപ്പോഴിതാ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസവും താങ്ങും തണലുമായി സന്തോഷ്‌ പണ്ഡിറ്റ്‌ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ ഈ നല്ല പ്രവര്‍ത്തികള്‍ ആരും വാര്‍ത്തയാക്കുന്നില്ലെന്നു മാത്രം. സന്തോഷ്‌ പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പേജ് മുഖേനയാണ് ഇതെല്ലാം ആളുകള്‍ അറിയുന്നത്. അദ്ദേഹത്തിന്‍റെ ഒരു പോസ്റ്റ്‌ താഴെ കൊടുത്തിരിക്കുന്നു. അതൊന്നു വായിക്കാം..

“Dear facebook family, എന്ടെ വയനാട് സന്ദ൪ശനം തുടരുന്നു…പ്രളയവും ഉരുള് പൊട്ടലും കാരണം വീട്ടിലെ മുഴുവ൯ സാധനങ്ങളും നഷ്ടപ്പെട്ടവരില് ചില൪ക്ക് കട്ടിലും കിടക്കയും, വാട്ട൪ ടാന്കും, plumbing pipes ,fittings നല്കുവാ൯ സാധിച്ചു…കുടിവെള്ള പദ്ധതികള് തക൪ന്നു പോയ പല ഭാഗങ്ങളിലും മുഴുവനായിട്ട് പറ്റിയില്ലെന്കിലും കുറച്ചെന്കിലും അതെല്ലാം ശരിയാക്കുവാ൯ വേണ്ട സാമഗ്രികളെല്ലാം എത്തിച്ചു കൊടുത്തു.. തക൪ന്ന കട്ട് റോഡുകള് സഞ്ചാര യോഗ്യമാക്കുവാ൯ ശ്രമിക്കുന്നുണ്ട്..

കനത്ത മഴയില് തക൪ന്ന ചില arts and sports club കളില് കസേരകളും , കാരംസ് ബോ൪ഡുകളും വാങ്ങി കൊടുത്തു… എല്ലാ വീടുകളിലും സ്ഥലങ്ങളിലും നേരില് കണ്ട് ബോദ്ധ്യപ്പെട്ട് അവരോടും കൂടി എന്താണ് ചെയ്യേണ്ടത് എന്നു അറിഞ്ഞാണ് സഹായങ്ങളെല്ലാം ചെയ്തത്…ദുരിത ബാധിതരല്ലാത്ത പാവപ്പെട്ടവരുടെ വീടും സന്ദ൪ശിച്ചു…

ഇനി മാനന്തവാടി, sulthan Battery, pulppalli, Kalpetta മേഖലയിലെ മറ്റു മേഖലയിലും അടുത്ത ദിവസങ്ങളില് സന്ദ൪ശിക്കുന്നു… നിലവില് നമ്മുടെ facebook ല് വിവരങ്ങള് തന്നവരുടെ സ്ഥലങ്ങളാണ് സന്ദ൪ശിക്കുന്നത്… ദയവായ് ഉരുള് പൊട്ടലും, പ്രളയ കെടുത്തിയും അനുഭവിക്കുന്നവരെല്ലാം ഈ പോസ്റ്റിനു ചുവടെ mobile number സഹിതം ഉടനെ അറിയിക്കണേ..എല്ലാവരുടെ അടുത്തും വരുവാ൯ പ്രായോഗികമല്ല..എന്കിലും ഞാ൯ പരമാവധി ശ്രമിക്കും… (നന്ദി..രാജീവ് ഭായ്, ജിതേഷ് ഭായ്). By Santhosh Pandit.”

“എവിടെ നോക്കിയാലും ഒരു 700 കോടിയുടെ വിവാദമാണ് കാണുന്നത്… ഇൗ വിവാദങ്ങള്ക്കിടയില് സമയം കിട്ടുമെന്കില് പ്രളയ , ഉരുള് പൊട്ടല് അനുഭവിച്ചവരെ കൂടി ഓ൪ക്കണേ… കുറെ പേ൪ ക്യാമ്പില് നിന്നും തിരിച്ചു പോയെന്നു കരുതി എല്ലാ പ്രശ്നങ്ങളും തീ൪ന്നിട്ടില്ല… പല൪ക്കും തിരിച്ചു പോകുവാ൯ വീടില്ല… രക്ഷാ പ്രവ൪ത്തിനിടയില് ചിലരെല്ലാം മരിച്ചു, ചിലരെല്ലാം അസുഖബാധിതരാണ്…

കസ്തൂരി രംഗ൯ റിപ്പോ൪ട്ടിന്മേലുള്ള ച൪ച്ചയും, മുല്ല പെരിയാ൪ ഡാമിന്ടെ സുരക്ഷ, കായല് ,പുഴ കൈയ്യറ്റം, ഉരുള് പൊട്ടല് സാദ്ധ്യതയുള്ള ആളുകളെ മാറ്റി പാ൪പ്പിക്കല് അടക്കം നിരവധി പ്രശ്നങ്ങളെല്ലാം നമ്മുക്ക് ച൪ച്ച ചെയ്യാനുണ്ട്…waste disposal ലും ച൪ച്ച ചെയ്യണം..കുട്ടനാടിന്ടെ പ്രശ്നം പ്രത്യേകമായ് ച൪ച്ച ചെയ്യണം…

ഇതിനിടയില് ദുരിത മേഖലയില് അല്ലാത്തവ൪ക്ക് ഇപ്പോള് തീരെ ജോലി കുറഞ്ഞു…ഓട്ടോ, സ്വകാര്യ ജോലി ചെയ്യുന്നവരും, ചെറിയ ഹോട്ടലുകളും, ചെറിയ textiles നടത്തി ജീവിക്കുന്നവരില് പലരും പട്ടിണിയിലാണ്… 700 കോടി ച൪ച്ച എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇനി മറ്റു കാര്യങ്ങളും ച൪ച്ച ചെയ്തൂടെ…… ഈ ച൪ച്ചയും, വിവാദങ്ങളും, ബഹളങ്ങളും വായിച്ച് മടുത്തു…

ചില മേഖലയില് പ്രളയ സമയത്തിന് അവധി നല്കിയ രാഷ്ട്രീയ ആക്രമണങ്ങളും, കൊലപാതകങ്ങളും വീണ്ടും ചെറുതായ് തുടക്കം കുറിച്ചെന്ന് കേട്ടു….പല political parties അടി വീണ്ടും തുടങ്ങി….ഇനി ഹ൪ത്താലുകളും, 24 hours വ൪ഗ്ഗീയത കൂടി തിരിച്ചു വന്നാല് കേരളം പ്രളയത്തിനു മുമ്പുള്ള കേരളമാകുവാ൯ അധിക സമയം വേണ്ടാ…കഷ്ടം പ്രളയ സമയത്ത് നാമെല്ലാം എത്ര ഐക്യം കാണിച്ചു..4 ദിവസം കൊണ്ട് എല്ലാം പഴേ പടി ആകുമോ..? മഴ കഴിഞ്ഞാല് ചളി ഉണ്ടാകും…കൂടെ ചളി വാരി എറിയലും ഉണ്ടാകും…പലരും പഠിച്ചതേ പാടൂ…” – സന്തോഷ്‌ പറയുന്നു.

വയനാട് പര്യടനത്തിനിടയിലെ വിവിധ ഭാഗങ്ങളിൽ ദുരിത ബാധിതരെ അദ്ദേഹം നേരിൽ പോയി കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മൂപ്പ൯കോളനി, കോക്കുഴി, കല്പറ്റ., മണിയ൯കോട് .) ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന സമയത്ത് അവരുടെ വീടുകളില് കക്കുസ്,കുളിമുറി ഇല്ലാത്ത ചില വീടുകളിൽ അതു ചെയ്തു കൊടുക്കുവാൻ അദ്ദേഹം അവിടെ ഉള്ളവർക്ക് വാക്ക് കൊടുത്തു.മണിയൻകോട് കോളനിയിലെ വിശാലമായ പൊതുകിണറിന് ഇരുമ്പു നെററ് ഉണ്ടാക്കി കൊടുക്കുവാനും വേണ്ട തീരുമാനം അദ്ദേഹം ചെയ്തു. ഇതുവരെ അദ്ദേഹത്തിന്റെ facebook ല് വിവരങ്ങള് നൽകിയവരുടെഏരിയ മാത്രമേ അദ്ദേഹം ഇത് വരെ കവ൪ ചെയ്തുള്ളൂ.. വയനാട്ടില് കുറച്ചു ദിവസങ്ങളിൽ കൂടി … ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

“5 ലക്ഷം കൊണ്ട് സിനിമ എടുക്കാം എന്ന് മലയാള സിനിമ ഇൻഡസ്ടറി വിറപ്പിച്ച സമയം, അന്ന് കരുതി ഇതു വെറും പബ്ലിസിറ്റി മാത്രം എന്ന്, പിന്നെ അങ്ങോട്ട്‌ സിനിമകളുടെ ഒരു മാർച്ച്‌ ആയിരുന്നു,, പിന്നെ അറിഞ്ഞു ഈ മനുഷ്യ സ്നേഹിയുടെ കുറെ കാര്യങ്ങൾ, കേരള ഗവണ്മെന്റ് സെർവിസിൽ ഉന്നതമായ ഒരു ജോലി ഉള്ള ആൾ, അതും അറിഞ്ഞു, പിന്നെ സമൂഹത്തിലെ വേദന നീക്കാൻ ഒത്തിരി കാര്യങ്ങൾ ചെയ്യുന്ന പച്ചയായ മനുഷ്യസ്നേഹി.. ഒത്തിരി ഇഷ്ടം.. ദീർഘായുസിനു വേണ്ടി പ്രാർഥിക്കുന്നു…” – സന്തോഷ്‌ പണ്ഡിറ്റിന്റെ ഈ പോസ്റ്റിനു കീഴെ വന്ന ഒരു കമന്റ് ആണിത്.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. നാം സിനിമയില്‍ കണ്ടിട്ടുള്ള സന്തോഷ്‌ പണ്ഡിറ്റ്‌ അല്ല ജീവിതത്തില്‍. സിനിമാതാരങ്ങളും മറ്റും ചെയ്യുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നാം കഴിഞ്ഞ ആഴ്ചകളിലായി കണ്ടു. അതെല്ലാം അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ എല്ലാവരില്‍ നിന്നും ഒരു പടി മുന്നില്‍ത്തന്നെയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ എന്നേ ഇപ്പോള്‍ പറയാനാകൂ.. അതെ സന്തോഷ്‌ പണ്ഡിറ്റ്‌,, നിങ്ങള്‍ ഒരു സൂപ്പര്‍ ഹീറോ തന്നെയാണ്- മലയാളികളുടെ മനസ്സില്‍…



//

No comments:

Post a Comment