മുൻപ് ഒരിക്കൽ ശ്രമിച്ച് വിജയിപ്പിക്കാൻ കഴിയാതെ പോയ ഈ ദൌത്യം ഇപ്രാവശ്യം കൂടുതൽ കാര്യക്ഷമമായും മികവോടും കൂടെയാണ് നടപ്പാക്കിയിരിക്കുന്നത്. നമ്മൾ ഉപയോഗിക്കുകയും അതിന്റെ രീതി എല്ലാവരിലേക്കും പ്രചരിപ്പിക്കുകയും ചെയ്താൽ ഇനിയങ്ങോട്ട് നഗരത്തിലെ ചെറുയാത്രകൾക്ക് ഓട്ടോറിക്ഷയേയോ ബസ്സിനേയോ ഊബറിനേയോ ആശ്രയിക്കേണ്ടതില്ല. ആരോഗ്യസംരക്ഷണം അക്കൂട്ടത്തിൽ നടക്കുകയും ചെയ്യും.
.
മെട്രോ സ്റ്റേഷനുകളിലും മേനക പോലുള്ള നഗരത്തിലെ പ്രമുഖ ഇടങ്ങളിലും KMRL സൈക്കിളുകൾ ലഭ്യമാണ്. സൈക്കിൾ വെച്ചിരിക്കുന്ന ഡോക്കിങ്ങ് സ്റ്റേഷന്റെ പേര് അതാത് സ്റ്റേഷനുകളിൽ ഉണ്ടാകും. സൈക്കിളിന്റെ മുൻവശത്തെ മഡ് ഗാർഡിൽ സൈക്കിളിന്റെ നമ്പറും ഉണ്ടാകും. അത് 9744011777 എന്ന നമ്പറിലേക്ക് sms ചെയ്തുകൊടുത്താൽ സൈക്കിൾ Unlock ചെയ്യാനുള്ള കോഡ് നമുക്ക് ലഭിക്കും. സൈക്കിൾ തിരികെ വെക്കുമ്പോഴും ഇതേ കാര്യം ചെയ്യുക. ഒരു ഡോക്കിങ്ങ് സ്റ്റേഷനിൽ നിന്നെടുക്കുന്ന സൈക്കിൾ മറ്റേതെങ്കിലും ഡോക്കിങ്ങ് സ്റ്റേഷനിൽ തിരികെ വെച്ചാൽ മതിയാകും.
.
(ഉദാ:- കച്ചേരിപ്പടിയിൽ നിന്നാണെങ്കിൽ kpy 3122 എന്ന് മെസ്സേജ് അയച്ചാൽ മതി. kpy-കച്ചേരിപ്പടി. 3122 - സൈക്കിൾ ഉദാ: നമ്പർ) .
24 മണിക്കൂറിനകം സൈക്കിൾ തിരികെ വെക്കണമെന്നാണ് നിബന്ധന. സൈക്കിൾ തിരികെ വെക്കുമ്പോൾ അതിന് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അതുകൂടെ 9744011777 എന്ന നമ്പറിൽ അറിയിച്ചാൽ അദീസ് സൈക്കിൾ ക്ലബ്ബ് കുഴപ്പങ്ങൾ പരിഹരിച്ച് വെക്കും. ഇത്രയും ചെയ്താൽ മാസത്തിൽ 100 മണിക്കൂർ സൌജന്യമായി മെട്രോ സൈക്കിളുകൾ ഉപയോഗിക്കാം. അത് ഒരാൾക്ക് ധാരാളം മതിയാകും. 100 മണിക്കൂർ കഴിഞ്ഞാൽ മണിക്കൂറിന് 5 രൂപ ഈടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും, അത്യാവശ്യക്കാരന് മറ്റൊരു മൊബൈൽ വഴി സൈക്കിൾ എടുത്ത് സൌകര്യം നന്നായി പ്രയോജനപ്പെടുത്താനാകും. ഇതിൽ രഹസ്യമൊന്നുമില്ല. സൈക്കിൾ സർവ്വീസ് നൽകുന്ന കമ്പനി തന്നെ അറിയിക്കുന്ന കാര്യമാണ്. .
ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. .
1. പൊതുമുതലാണിത്. നശിപ്പിക്കാതെ ഉപയോഗിക്കുക, സംരക്ഷിക്കുക.
2. ലോകത്തൊരിടത്തും ഒരു പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റവും ഒരു ദിവസം രാവിലെ ജനം മുഴുവൻ ഉപയോഗിക്കാൻ ആരംഭിച്ചിട്ടില്ല.
പടിപടിയായെങ്കിലും ഇതും ഉപയോഗിക്കുക.വിജയിപ്പിക്കുക.
3. റോഡിൽ ഇനി ധാരാളം സൈക്കിളുകളും ഉണ്ടാകുമെന്ന് മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ മനസ്സിലാക്കുക. സൈക്കിളിൽ പോകുന്നവർക്കും ആഢംബര കാറിലും മറ്റ് വാഹനങ്ങളിലും പോകുന്നവർ അൽപ്പം മര്യാദ നൽകുക. നിങ്ങളേക്കാൾ വേഗത കുറവാണവർക്ക്.
No comments:
Post a Comment