ശബരി എക്സപ്രസിലായിരുന്നു ഞങ്ങൾ 9 പേരുടെ യാത്ര. ഒപ്പം മുസ്തഫ സാറും നൗഷാദ് സാറും. ഞാനും അനസും തൃശൂർന്ന് കയറിയപ്പോൾ മറ്റെല്ലാവരും എറണാകുളത്ത് നിന്നും ആലുവയിൽ നിന്നുമായി കയറി. ഏകദേശം 24 മണിക്കൂർ യാത്രയുണ്ട് ഹൈദരബാദിലേക്ക്. ക്ലാസിലെ ഫാത്തിമ 3 വയസുള്ള അവളുടെ മകൾ സിദ്റു (സിദ്റതുൽ മുൻത്വഹ)വിനെ കൊണ്ട് വന്നിരുന്നു. ആ യാത്രയിൽ സിദ്റുവിന്റെ പാട്ടുകളും കഥകളുമായി ഞങ്ങൾ ഹൈദരാബാദിലേക്ക് നീങ്ങി. പിറ്റേന്ന് ഉച്ചയോടെ ഹൈദരബാദ് എത്തി.
.
റൂമിൽ പോയി ഒന്ന് ഫ്രഷ് ആയ ശേഷം കാഴ്ചകളിലേക്ക് ഇറങ്ങി.ലുമ്പിനി പാർക്കിലേക്കാണ് ആദ്യം പോയത്. ഹുസൈൻ സാഗർ തടാകത്തിന്റെ അടുത്തായാണ് ലുമ്പിനി പാർക്ക്. ഹുസൈൻ സാഗർ തടാകത്തിന്റെ നടുവിലായി ഇന്ത്യൻ പാതകയെയും വഹിച്ച് കൂറ്റനൊരു കൊടിമരം നിൽപ്പുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടി മരങ്ങളിൽ ഒന്നാണിത്. ശേഷം ഇവിടത്തെ പ്രധാന ആകർഷണമായ ലേസർ ഷോ കാണുവാൻ പോയി. ഹൈദരാബാദിന്റെ ചരിത്രത്തെയും വർത്തമാനത്തെയും വിവരിക്കുന്ന ലേസർ ഷോ ആണിത്. ഇത് കാണുവാൻ വേണ്ടി ഒരുപാട് പേർ ഇവിടെ എത്തിയിട്ടുണ്ട്. പാർക്കിൽ ബോട്ടിംഗ് സൗകര്യവും ഉണ്ട്. പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും ഉത്സാഹത്തിലായിരുന്നു. ചാർ മിനാറും ചൗ മഹല്ല പാലസും സന്ധർശിക്കുന്നത് ഇന്നാണ്.
.
ആദ്യം #ചാർ_മിനാറിലേക്ക്. ഓൾഡ് സിറ്റി എന്ന അറിയപ്പെടുന്ന സ്ഥലത്താണ് ചാർ മിനാർ സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ ഹൈദരാബാദിൽ പടർന്ന് പിടിച്ച പ്ളേഗ് രോഗത്തിന് അറുതി വരുത്താൻ കഴിഞ്ഞതിന്റെ ഓർമക്കായി 1591ൽ മുഹമ്മദ് ക്വിലി കുത്തബ് ഷായാണ് ചാർ മിനാർ നിർമിച്ചത്. ഇന്ന് ഹൈദരബാദിന്റെ ഐക്കൺ ആണ് ചാർ മിനാർ. ഇവിടെ ചെറിയ മിനുക്ക് പണികൾ നടക്കുന്നുണ്ട്. എങ്കിലും അകത്തേക്ക് കയറുവാൻ തടസമില്ല. നല്ല ഭംഗിയുള്ള നിർമിതി. മുകളിൽ കയറിയാൽ തൊട്ടടുത്തായി മക്ക മസ്ജിദ് കാണാം.
.
ചാർ മിനാറിന്റെ ഏറ്റവും മുകൾ തട്ടിലായി മറ്റൊരു നമാക്സ്‌കാര സ്ഥലം ഉണ്ട് എങ്കിലും ഇപ്പോൾ അങ്ങോട്ടേക്ക് പ്രവേശനമില്ല. താഴെ ഇറങ്ങിയപ്പോഴേക്ക് എല്ലാവർക്കും ചാർ മിനാറിനെ ക്യാമറയിൽ പകർത്താനുള്ള തിരക്കായിരുന്നു. ഹൈദരാബാദ് നഗരത്തിന്റെ മധ്യ ഭാഗത്തായാണ് ചാർ മിനാർ നിൽക്കുന്നത്. 4 ഭാഗത്തേക്കും റോഡുകൾ പോകുന്നു. ഒരു കാലത്ത ഒരുപ്പാട് രാജകീയ എഴുന്നള്ളിപ്പുകൾ കടന്ന് പോയ പാതകൾ.
ഞായറാഴ്ച രാവിലെ മാതൃഭൂമി യാത്ര വായിച്ചോണ്ടിരിക്കുമ്പോ പാലക്കാടുള്ള ചില സ്പെഷ്യൽ ഫുഡ് ജോയിന്റ്കളെ കുറിച്ച് പിടികിട്ടി.. എങ്കിലൊന്ന് പരീക്ഷിച്ചു നോക്കിട്ടു തന്നെ കാര്യം.കാർ എടുത്തു നേരെ കുതിച്ചു യാക്കര പാലത്തിനടുത്തുള്ള റിയാസ് ഹോട്ടലിലേക്ക്.. വിവിധ തരം ഫിഷ് ഐറ്റംസ്. ഒടുക്കത്തെ രുചി.. വിലയോ തുച്ഛം..
.
നിങ്ങൾ മീൻ പ്രേമികളാണെങ്കിൽ പാലക്കാട് ഭാഗത്തൂടെ പോകുന്നുവെങ്കിൽ എന്തായാലും റിയാസ് ഹോട്ടലിൽ കേറിനോക്കണം.. ചെറിയ കട.. മുതലാളി റിയാസ് സപ്ലയർ കാഷ്യർ പണിയൊക്കെ ഓടിനടന്നു ചെയ്യുന്നു.. അടുക്കളയിൽ റിയാസിന്റെ ഭാര്യ ഒടുക്കത്തെ വേഗതയിൽ പാചകം ചെയ്യുന്നു (സ്പീഡ് കണ്ടു ഞെട്ടി )സ്വാദോ? ശോ പറയാനുമില്ല, ഉഗ്രൻ..
.
ഇവരെ 2പേരെ കൂടാതെ ക്ലീനിങ് ചെയ്യാനായി ഒരു പയ്യൻകൂടിയുണ്ട്
ഉച്ചക്ക് മാത്രേ കച്ചോടമുള്ളൂ... വൈകുന്നേരം റിയാസ് സിനിമ കാണാൻ പോകും..ചെറിയ കടയിൽ മുടിഞ്ഞ തിരക്കാണ്.. ഫിഷ് തീർന്നുപോകുമോ എന്നാണ് വരുന്ന എല്ലാരുടെയും പേടി.. എന്തായാലും രാമശ്ശേരി ഇഡലി ക്ക് ശേഷം പാലക്കാട് ഇങ്ങിനെ ഒരു കിടു കട ഉണ്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം.
No comments:
Post a Comment