മസായ്മാര ഒരു അനുഭവം.....Maasai Mara County park in Kenya - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

മസായ്മാര ഒരു അനുഭവം.....Maasai Mara County park in Kenya





ഏതൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെയും ജീവിത അഭിലാഷമാണ് കെനിയയിലെ മസായ്മാര സന്ദർശിക്കുക എന്നത്..... ഏകദേശം 7 മണിക്കൂർ വിമാനയാത്രയുണ്ട് ഇന്ത്യ യിൽ നിന്നും കെനിയയിലേക്ക്. Evisa ഓൺലൈൻ എടുക്കാം 50USD.കെനിയയുടെ തലസ്ഥാനമായ നൈറോബിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ ഉണ്ട് മസായ്മാരയിലേക്ക്.കെനിയയിലെ നാറോക്ക് കൗണ്ടി പ്രദേശത്താണ് മസായ്മാര.ഭൗമശാസ്ത്രപരമായി പ്രാധാന്യമുള്ള ഗ്രേറ്റ്‌ റിഫ്റ്റ് വാലി വഴിയാണ് യാത്ര.യാത്രയുടെ അവസാന നൂറുകിലോമീറ്റർ ചെമ്മൺപാതയാണ്. ആറു മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം മസായ്മാര റിസർവിന്റെ Talek gate നു സമീപമുള്ള താമസസ്ഥലത്ത് എത്തി. അവിടെ ഞങ്ങളുടെ ഗൈഡ് കം ഡ്രൈവർമാർ ജേക്കബും ജോസഫും കാത്തുനിന്നിരുന്നു. മസായ് വംശജരാണവർ..തങ്ങളുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും കുലമഹിമയിലും അഭിമാനം കാത്തുസൂക്ഷിക്കുന്നവരാണ് മസായ് വംശജർ..ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങി. പിറ്റേന്ന് രാവിലെ 5.30 ആദ്യ സഫാരി..
ഗേറ്റിലെ കർശന പരിശോധനകൾ കഴിഞ്ഞു പാർക്കിൽ പ്രവേശിപ്പിച്ചു...കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുൽമേടുകൾ...അനേകം സീബ്ര വൈൽഡ് ബീസ്റ്റ് ഇംപാല എല്ലാം മേഞ്ഞുനടക്കുന്നു....4 wheel drive extended land cruiser ആണ് നമ്മുടെ വാഹനം.മുന്നോട്ടുള്ള യാത്ര യിൽ ആദ്യം കണ്ടത് ചീറ്റ കുടുംബം ആയിരുന്നു. അമ്മയും രണ്ടു ആൺമക്കളും.
ചീറ്റ ഇര തേടുന്നത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണ്... വേഗത..കാഴ്ചശക്തി..അതു തെളിയിക്കുന്നതായിരുന്നു അടുത്ത നിമിഷങ്ങൾ.. ഏകദേശം200മീറ്റർ അകലെ മേഞ്ഞുനടക്കുന്ന ഒരു Thomson's gazelle നെ ടാർഗറ്റ് ചെയ്യുന്ന അമ്മ കുതിക്കുന്നു..30സെക്കന്റ്...Hunt was over..ചീറ്റ ഒരു സ്പ്രിന്ററാണ്...പക്ഷേ ഒരു ദീർഘദൂര ഓട്ടക്കാരന്റെ സ്റ്റാമിന ചീറ്റക്കില്ല..അതാണ് ഇരകൾക്ക് രക്ഷ...Buy more time


അതു പോലെ സിംഹങ്ങളിൽ നിന്നും ഹൈനകളിൽ നിന്നും വേട്ടയാടിയ ഇരയെ സംരക്ഷിക്കാനുള്ള കായിക ശക്തിയും ചീറ്റക്ക് കുറവാണ്..അതുകൊണ്ടാണോ എന്നറിയില്ല ആഫ്രിക്കൻ Big five ൽ വേഗതയുടെ ഈ രാജാവിനെ ഉൾപ്പെടുത്തിയിട്ടില്ല.സിംഹം, ലെപ്പേർഡ് ,ആന,ബ്ലാക്ക് റൈനോ,ആഫ്രിക്കൻ കേപ്പ് ബഫലോ ഇവർ മാത്രമേ ആ ഗ്രൂപ്പിലുള്ളൂ.. അങ്ങനെ ആ കാഴ്ചക്കു ശേഷം ആദ്യ പ്രഭാത ഭക്ഷണം.. വിശാലമായ പുൽമേടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു മരത്തിന്റെ തണലിൽ...ഭക്ഷണാംശങ്ങളോ മറ്റു പ്ലാസ്റ്റിക് വേസ്റ്റുകളോ കാട്ടിൽ ഉപേക്ഷിക്കരുത്...അതിടാൻ മാത്രമായി ഒരു വലിയ പെട്ടിയുണ്ട് വണ്ടിയിൽ.
മാരയിലെ ഗൈഡുകൾ മിയ്ക്കവരും മസായ് വംശജരാണ്. അവരുടെ അർപ്പണബോധവും പെരുമാറ്റവും പ്രശംസനീയവും അനുകരണീയവുമാണ്. സഫാരിയുടെ ഓരോ സൂക്ഷമാംശത്തിലും അതീവശ്രദ്ധ.

No comments:

Post a Comment