Valparai - കാടിന്റെ തണുപ്പും കാഴ്ചകളുമായി വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

Valparai - കാടിന്റെ തണുപ്പും കാഴ്ചകളുമായി വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

 

ഇത്രയും മനോഹരമായ ഒരു റോഡ്‌ ട്രിപ്പ്‌ റൂട്ട് :ആതിരപള്ളി-പുളിയിലപാറ - മലക്കപാറ-ഷോളയാർ -വാൽപാറ-ആളിയാർ-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകൾ,തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂർന്ന കാടുകൾകിടയിൽ എങ്ങനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്‌. സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്വരകളും പുൽമേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാൽപാറയുടെ മനോഹരിതക്ക് പുറകിൽ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില തോട്ടങ്ങൾ പലതും വർഷങ്ങൾക്ക് മുമ്പ് നിബിഡ വനങ്ങൾ ആയിരുന്നു .വന സമ്പത്ത് പിഴുതെടുത്ത്‌ ഒരുക്കിയതാണ് ഈ തോട്ടങ്ങൾ .

വാല്‍പാറ അറിയാമോ? കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം. താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്കുളിര്‍പിക്കുന്ന കാഴ്ച്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആഗ്രഹമായിരിക്കും. വാല്‍പാറ എങ്ങനെ എത്തും? ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു അമ്പത് കിലോമീറ്റര്‍ കാണും.[ഏകദേശ കണക്കാണ്] അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ്ട് ഫോറെസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്‌. 

നിറയെ വളവുകളും തിരിവികളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്സ്‌ കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങു, സിംഹവാലന്‍ കുരങ്ങു, പലതരം പക്ഷികള്‍ [പുലിയെ ഞാന്‍ കണ്ടിട്ടില്ല നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ കാണാം] വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക്‌ പോസ്റ്റ്‌ വഴി വണ്ടികള്‍ കടത്തിവിടില്ല [തിരിച്ചു മലക്കപ്പാറയില്‍ നിന്നും]. അപ്പൊ പ്ലാന്‍ ചെയ്യുമ്പോ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.
വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.[ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേ.......രി ചുരം' ഒക്കെ ശിശു ആണ് ശിശു] ഭൂമിശാസ്ത്രപരമായി വാൽപാറ ആനമല പർവത നിരകളുടെ ഭാഗമാണ്.1885 പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റ് ഓഫ് ഇന്ത്യയിൽ ഈ ഭൂപ്രദേശത്തെ കുറിച്ച് പരാമർശമുണ്ട്.


No comments:

Post a Comment