🏡മലക്കപ്പാറ ജംഗിൾ സഫാരി🏡 Malakkappara Jungle Safari - Route Map - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

🏡മലക്കപ്പാറ ജംഗിൾ സഫാരി🏡 Malakkappara Jungle Safari - Route Map


കേരളത്തിലെ ഏറ്റവും മനോഹരമായ വനപാതയിൽ കൂടിയുള്ള 90 കി.മീ നീളുന്ന യാത്രയിൽ തുമ്പൂർമുഴി ഡാം, അതിരപ്പിള്ളി ,ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽകുത്ത്, ഷോളയാർ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളും വന്യമൃഗങ്ങളെയും നേരിട്ട് കാണുന്നതിനായി ടൂറിസം വകുപ്പ് ഒരുക്കുന്ന ഈ മനോഹര യാത്രയ്ക്ക് 1000/- രൂപയാണ് നിരക്ക്. രാവിലെ 8 മണിക്ക് ചാലക്കുടി P.w.D റെസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച് വൈകിട്ട് 8 മണിക്ക് തിരിച്ചെത്തുന്ന ഈ യാത്രയിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം , പ്രവേശന പാസുകൾ, ഗൈഡിന്റെ സേവനം, ശീതീകരിച്ച വാഹനം എന്നിവ ലഭ്യമാണ്. യാത്രയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ തുമ്പൂർമുഴിDMC യുടെ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക .04802769888
.


വാൽപ്പാറ ഹിൽ സഫാരി :- രാവിലെ 6.30 ന് തൃശ്ശൂർ ജില്ലാ ടൂറിസം ഓഫീസിൽ നിന്നും ആരംഭിക്കുന്ന വാൽപ്പാറ യാത്രയിൽ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, ആനക്കയം' മല ക്കപ്പാറ, അപ്പർ ഷോളയാർ ഡാം, വാൽപ്പാറ, അട്ടകെട്ടി 40 ഹെർ പിൻ വളവുകൾ, ആളിയാർ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10.30 ന് തൃശ്ശൂർ വഴി ചാലക്കുടിയിൽ തിരിച്ചെത്തുന്ന ഈ യാത്രയ്ക്ക് ഭക്ഷണം ,പ്രവേശന പാസുകൾ, ട്രാവൽകിറ്റ്, ഗൈഡിന്റെ സേവനം എന്നിവയടക്കം 2000/-യാണ് നിരക്ക്.
.
നെല്ലിയാമ്പതി ഫാം ടൂർ: - ചാലക്കുടിയിൽ നിന്നും രാവിലെ 8 മണിക്ക് പുറപ്പെട്ട് തൃശ്ശൂർ വഴി നെല്ലിയാമ്പതി ക്ക് പോകുന്ന യാത്ര പോത്തുണ്ടി ഡാം, സീതാർക്കുണ്ട് താഴ്വര, ഗ്രീൻലാന്റ് ഫാം, സർക്കാർ ഓറഞ്ച് ഫാം എന്നിവ സന്ദർശിച്ച് രാത്രി 8 മണിയോടെ തിരിച്ചെത്തുന്നു.ഈ യാത്രയ്ക്ക് 1000/- രൂപയാണ് നിരക്ക്. ജ്യൂസ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, ഗൈഡിന്റെ സേവനം എന്നിവ ലഭ്യമാണ്. അതിരപ്പിള്ളി - ഷോളയാർ വനമേഖലയുടെ വന്യഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും കേരള ടൂറിസം വകുപ്പും അതിരപ്പിള്ളി - വാഴച്ചാൽ - തുമ്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചേർന്നൊരുക്കുന്ന ഈ മനോഹര യാത്രകളിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് 0480 2769888, 9497069888

No comments:

Post a Comment