Top 10 Tips for Bike Riders.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

Top 10 Tips for Bike Riders..



യാത്രയ്ക്കുള്ള മുന്നൊരുക്കം

ഏറ്റവും പ്രധാനം അവനവന് ഇണങ്ങിയ ഒരു വാഹനമാണ്. "ഏവർക്കും ബുള്ളറ്റ് " എന്നതിലുപരി അവനവന് കൈയ്യിലും കീശയിലും ഒതുങ്ങിയ വാഹനം തിരഞ്ഞെടുക്കുക. ബുള്ളറ്റ് ദീർഘയാത്രക്ക് ഏറ്റവും അനുയോജ്യമായ വണ്ടി തന്നെ എന്നതിൽ സംശയമില്ല. എന്നാൽ ഒരു സുപ്രഭാതത്തിൽ ആദ്യമായി കിട്ടുന്ന വണ്ടിയുമായി ദൂരെയാത്രകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വാഹനം നമ്മളുമായി നന്നായി വഴങ്ങിയ ശേഷം യാത്ര പുറപ്പെടുക. അതിനായി ചെറിയ ചെറിയ യാത്രകൾ ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്യുക. ഒരു വണ്ടി 200-300 കി.മി യാത്ര ചെയ്തിട്ട് നിങ്ങൾക്ക് കംഫർട്ടായി തോന്നുന്നെങ്കിൽ അതാണ് ദീർഘയാത്രക്ക് നിങ്ങൾക്കിണങ്ങിയ വാഹനം. ബിഎച്പി, ടോർക്ക്, പവർ എന്നൊക്കെ മറ്റുള്ളവർ പറയുന്നത് കേട്ട് മാത്രം എടുത്ത് ചാടി വണ്ടി എടുക്കരുത്.
.


1. യാത്ര എങ്ങോട്ടാണെന്ന് തീരുമാനിച്ചെങ്കില്‍ പിന്നെ റൂട്ട്മാപ്പും പ്ളാനും തയ്യാറാക്കാം. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റൂട്ട് തിരഞ്ഞെടുക്കാം. മൊബൈല്‍ ഫോണിലെ നെറ്റ് കണക്ഷന്‍ എല്ലായിടത്തും കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഗൂഗില്‍ മാപ്പ് നോക്കി വ്യക്തമായ റൂട്ട് മാപ്പ് പേപ്പറില്‍ വരച്ച് കയ്യില്‍ കരുതുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഓഫ് ലൈനായി ഗൂഗിൾ മാപ് സേവ് ചെയ്യുക.അതുമല്ലെങ്കിൽ ഓഫ് ലൈൻ മാപ് ആപുകൾ ഉപയോഗിക്കുക. ഉദാ :- GPS Navigation & Maps Sygic
ഓർക്കുക: മാപ്പിനെ മാത്രം നമ്പരുത്. ലോക്കൽ ആളുകളോട് കൂടി വഴി ചോദിച്ച് ഉറപ്പ് വരുത്തുക.

2. സ്ഥിരം തിരക്കുള്ള റോഡുകള്‍ ട്രാഫിക് കുറവുള്ള സമയത്ത് പിന്നിടാവുന്ന രീതിയില്‍ യാത്ര ക്രമീകരിക്കുക. ഒന്നിലേറെ ദിവസം നീളുന്ന യാത്രയില്‍ താമസസൗകര്യം മുന്‍കൂട്ടി തരപ്പെടുത്തി വയ്ക്കുക. പകല്‍ സമയം നിസ്സാരമായി ഒഴിവാക്കാവുന്ന പല അപകടസാഹചര്യങ്ങളും രാത്രിയില്‍ ഒഴിവാക്കാന്‍ പ്രയാസമാണ് (ഉദാ. കുഴികള്‍ , നായ വട്ടം ചാടുന്നത് ). അതിനാല്‍ ഓരോ ദിവസത്തെയും യാത്ര വൈകിട്ട് ആറ് മണിക്ക് അവസാനിപ്പിക്കും വിധം ക്രമീകരിക്കുക. അതിനു യോജിക്കും വിധം വേണം താമസസ്ഥലം ക്രമീകരിക്കാന്‍ .നമ്മൾ പകൽ കാണുന്ന പോലെയായിരിക്കില്ല രാത്രി വഴികൾ. 


3. കൂട്ടുകാരുമൊത്താണ് യാത്രയെങ്കില്‍ സംഘത്തില്‍ പരമാവധി അഞ്ച് ബൈക്കുകള്‍ വരെയേ ആകാവൂ. സമാനശേഷിയുള്ള ബൈക്കുകളായിരിക്കലാണ് നല്ലത് സംഘത്തില്‍ എല്ലാവരുടേതും. ഗ്രൂപ്പ് യാത്രകളിൽ മുൻപിൽ പോകുന്നവനെ നോക്കിയല്ല വേഗത നിശ്ചയിക്കേണ്ടത്. പിറകിൽ വരുന്നവനെ കൂടി പരിഗണിച്ചുള്ള വേഗതയാണ് അഭികാമ്യം. ആദ്യം ഒരുത്തൻ ശരവേഗത്തിൽ കത്തിച്ച് പോകുക പിന്നിൽ വരുന്നവർ ഒപ്പം പിടിക്കാൻ പാടുപെടുക, അല്ലെങ്കിൽ കുറെ ദൂരം വേഗത്തിൽ ഓടിച്ചുപോയി വഴിയിൽ കൂട്ടം തെറ്റിപ്പോകുക.ഇങ്ങനെയൊന്നും ഗ്രൂപ്പ് റൈഡിൽ പാടില്ല. എല്ലാവരും കൂടി കൃത്യമായ ഒരു വേഗത നിശ്ചയിക്കുക ഗ്രൂപ്പിന് ഒരു ക്യാപ്റ്റനെയും തിരഞ്ഞെടുക്കുക. കൂട്ടം തെറ്റാതെ അയാളെ അനുഗമിക്കുക. ഓർക്കുക വഴിതെറ്റിയാൽ ശരിയായ വഴി കണ്ടുപിടിക്കാം എന്നാൽ കൂട്ടം തെറ്റിയാൽ കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും.
.
4.. സര്‍വീസ് സെന്ററിലോ നല്ലൊരു വര്‍ക്ക്ഷോപ്പിലോ ബൈക്ക് പരിശോധിപ്പിച്ച് അറ്റകുറ്റപ്പണികള്‍ തീര്‍ത്തശേഷം മാത്രമേ ലോങ് ട്രിപ്പ് നടത്താവൂ. ഹെ‍ഡ് - ടെയ്ല്‍ ലാംപുകള്‍ , ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം ശരിയാംവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബാറ്ററിയും ടയറുകളും നല്ല കണ്ടീഷനില്‍ ആയിരിക്കണം. ബൈക്കില്‍ ഒരു മൊബൈല്‍ ചാര്‍ജര്‍ ഘടിപ്പിക്കുന്നത് നല്ലതാണ്. റൈഡറുടെ പേരും ബ്ലഡ് ഗ്രൂപ്പും സ്റ്റിക്കറാക്കി ബൈക്കില്‍ പതിപ്പിക്കുന്നതോ കീ ചെയിൻ രേഖപ്പെടുത്തുന്നതോ നല്ലതാണ്. അത്യാവശ്യം ആവശ്യമെങ്കിൽ ഒരു സ്പെയർ ഹെഡ് ലെറ്റ് ബൾബ്, ടയർ ട്യൂബ് , ബ്രെക്ക് പാഡ് , ക്ളച്ച് കേബിൾ, ആക്സിലേറ്റർ കേബിൾ മുതലായ കരുതാം.
.
5. ഡ്രൈവിങ് ലൈസന്‍സ് , ബൈക്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് , പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയെല്ലാം കോപ്പിയും, ഓർജിനലും ഒരു പ്ലാറ്റിക് കവറില്‍ പെട്ടെന്ന് എടുക്കാനാവും വിധം ബാഗില്‍ സൂക്ഷിക്കുക. ഒർജിനൽ ആദ്യം കാണിക്കരുത്, ആവശ്യമെങ്കിൽ മാത്രം പുറത്തെടുക്കുക. പല സ്ഥലത്തും ചെക്കിംഗിൽ ഒർജിനൽ കയ്യിൽ കിട്ടിയാൽ പിന്നെ പോലീസുകാരുടെ സ്വഭാവം മാറും. പിന്നെ നമ്മളെ പിറകെ നടത്തിക്കും.




യാത്രകള്‍ സുരക്ഷിതവും ആനന്ദപ്രദവുമാക്കാന്‍ ചില കാര്യങ്ങൾ.
യാത്രയ്ക്കുള്ള മുന്നൊരുക്കം


1. മദ്യപിച്ച് യാതൊരു കാരണവശാലും യാത്ര പാടില്ല. മദ്യപാനം റൈഡിങ് അപകടത്തിലാക്കുക മാത്രമല്ല, പൊലീസ് പിടിയിലായാല്‍ യാത്ര മുടങ്ങാനും ഇടയാകും.
.
2. യാത്രയ്ക്കിടയില്‍ സംഘാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ആംഗ്യഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്. സംഘാംഗങ്ങളുടെ യുക്തിയ്ക്കനുസരിച്ച് ഇത് രൂപപ്പെടുത്തുക. ഉദാ: പെട്രോള്‍ നിറയ്ക്കണമെങ്കില്‍ ടാങ്കിലേയ്ക്ക് വിരല്‍ ചൂണ്ടുക.
.
3. റോഡിലൂടെ കൂട്ടമായി ബൈക്ക് ഓടിച്ച് പോകരുത്. ബൈക്കുകള്‍ തമ്മില്‍ 50 അടി അകലം പാലിക്കുക. സുരക്ഷിതമായി ബ്രേക്കിടുന്നതിന് ഇതു സഹായിക്കും.
.
4. വയറു നിറയെ ഭക്ഷണം കഴിച്ച് റൈഡ് ചെയ്യരുത്. പെട്ടെന്ന് ക്ഷീണം തോന്നാന്‍ അതിടയാക്കും. ആഹാരം ആവശ്യത്തിനു മാത്രം കഴിക്കുക. കഴിച്ച് പരിചയമില്ലാത്ത വിഭവങ്ങള്‍ ബൈക്ക് യാത്രയ്ക്കിടെ പരീക്ഷിക്കുന്നത് ബുദ്ധിയല്ല. വയറിനു പണി കിട്ടിയാല്‍ ആകെ പ്രശ്നമായതുതന്നെ.
.
5 . ലോക്കല്‍ റൈഡേഴ്സുമായി റോഡില്‍ മത്സരിക്കരുത്. അവരുമായുള്ള മത്സരവും തുടര്‍ന്നുണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളുമെല്ലാം യാത്രയുടെ രസം കൊല്ലും.
.
6. ഒരു മണിക്കൂര്‍ ഇടവേളയില്‍ ബൈക്ക് നിര്‍ത്തി 10 മിനിറ്റ് വിശ്രമിക്കുക. ആവശ്യത്തിനു വെള്ളം കുടിക്കുക. ഡീഹൈഡ്രേഷന്‍ റൈഡിങ്ങിലെ ശ്രദ്ധ കുറയ്ക്കാന്‍ ഇടയാക്കുകയും ക്ഷീണം വരുത്തുകയും ചെയ്യും.
.
7. ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കാന്‍ ഇടയാവരുത്. ഹാഫ് ടാങ്ക് ഇന്ധനമെങ്കിലും എപ്പോഴും ടാങ്കില്‍ നിലനിര്‍ത്തുക.
.
*പിന്‍ കുറിപ്പ് : എല്ലാത്തിനും ഉപരി യാത്രചെയ്യാന്‍ ആദ്യംവേണ്ടത് മനസ്സ് ആണ്. അതുണ്ടെങ്കില്‍ ബാക്കിഎല്ലാംതനിയെ വന്നുകൊള്ളും. മനസ്സിനെ പാകപ്പെടുത്തുക
 

No comments:

Post a Comment