യാത്രയുടെ രാജകുമാരന് സഹയാത്രികരുടെ വിജയാശംസകൾ. Niyog Krishna: Exploring the arctic on a sledge - Malayalam Travelogue - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

യാത്രയുടെ രാജകുമാരന് സഹയാത്രികരുടെ വിജയാശംസകൾ. Niyog Krishna: Exploring the arctic on a sledge - Malayalam Travelogue


തണുത്തുറച്ചമഞ്ഞുമലകളിലൂടെ 300km യാത്രക്ക് ഒരുങ്ങുകയാണ്.
.
ധ്രുവങ്ങളെ തൊട്ടറിയാന്‍ നിയോഗ് നാളെ യാത്രയ്ക്കു പുറപ്പെടുന്നു.
.
ഫയല്‍റാവണ്‍ സംഘടിപ്പിക്കുന്ന ധ്രുവ പര്യവേക്ഷണ സാഹസികയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മലയാളിയാണ് നിയോഗ്. 1997ല്‍ ആരംഭിച്ച ഈ സാഹസിക യാത്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ക്ക് അവസരം ലഭിക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ പണമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിച്ച് ഈ 26കാരന്‍ മുമ്പും ശ്രദ്ധ നേടിയിരുന്നു..
.
ധ്രുവ പര്യവേക്ഷണ യാത്ര (Polar Expedition) എന്നത് മലയാളികള്‍ക്ക് അത്ര പരിചയമുള്ള യാത്രാനുഭവമല്ല. സാധാരണ അവധിക്കാലം ആഘോഷിക്കുന്നതിനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, കാനനഭംഗി തേടിയുള്ള വനയാത്രകള്‍, ദീര്‍ഘദൂര ബൈക്ക് യാത്രകള്‍ എന്നിവയില്‍ നിന്ന് തികച്ചും വ്യതസ്തമായ ഒരനുഭവമാണ് ഈ യാത്ര. അല്‍പ്പം സാഹസികത ആവശ്യമുള്ള ഈ യാത്ര മനുഷ്യവാസമില്ലാത്ത ഉത്തരധ്രുവത്തിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലേക്കാണ്. സ്വീഡിഷ് ക്ലോത്തിംഗ് കമ്പനിയായ ഫയല്‍റാവണ്‍ ഇത്തരത്തില്‍ എല്ലാ വര്‍ഷവും ധ്രുവ പര്യടനം സംഘടിപ്പിക്കാറുണ്ട്. ആഗോളതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുറച്ചു പേര്‍ക്ക് മാത്രമാണ് ഇതിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഫയല്‍റാവണ്‍ പോളാര്‍ എക്‌സ്പഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മലയാളിയാണ് പുനലൂര്‍ സ്വദേശിയായ നിയോഗ് കൃഷ്ണന്‍. 1997 ല്‍ ആരംഭിച്ച ഈ സാഹസിക യാത്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ക്ക് അവസരം ലഭിക്കുന്നത്.
.
നോര്‍വയിലെ മഞ്ഞുമൂടിയ സൈനലാദേനില്‍ നിന്നാരംഭിക്കുന്ന 300 കിലോമീറ്റര്‍ യാത്ര സ്വീഡനിലെ വക്കാരാജാര്‍വിയിലാണ് അവസാനിക്കുന്നത്. ധ്രുവ പ്രദേശത്തെ കാണാകാഴ്ചകള്‍ തേടി 300 കിലോമീറ്റര്‍ ദൂരം സഞ്ചാരികള്‍ പിന്നിടും. യാത്രയ്ക്ക് ആവശ്യമായ സാമഗ്രികളും പരിശീലനവും ഫയല്‍റാവണ്‍ ലഭ്യമാക്കും. യാത്രാ ചെലവ് മല്‍സരാര്‍ത്ഥി തന്നെ വഹിക്കണം. നായകള്‍ വലിക്കുന്ന വണ്ടികളാണ് ഇവിടെ ഉപയോഗിക്കുന്നത്. അലാസ്‌ക്കന്‍, സൈബീരിയന്‍ ഹസ്‌കി നായകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെന്റുകളിലായിരിക്കും രാത്രിയിലെ താമസം. .
ആഗോളതലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത നിയോഗ് അടക്കം പത്തു പേരും മേഖലാടിസ്ഥാനത്തില്‍ ജൂറി തെരഞ്ഞെടുത്ത പത്ത് പേരും ഉള്‍പ്പെടെ ആകെ 20 പേരാണ് ഈ മാസം ഒന്‍പത് മുതല്‍ 14 വരെ നടക്കുന്ന ധ്രുവ പര്യവേക്ഷണ യാത്രയില്‍ പങ്കെടുക്കുന്നത്. .
കഴിഞ്ഞ നവംബറില്‍ അവസാനിച്ച ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏറ്റവുമധികം വോട്ട് ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു

No comments:

Post a Comment