വയനാട്ടിലെ മീശപ്പുലിമലയില്‍ Meesapulimala (Idukki) - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, August 31, 2018

വയനാട്ടിലെ മീശപ്പുലിമലയില്‍ Meesapulimala (Idukki) - ROUTE MAP


















                              
 പ്രാവിശ്യം വയനാട്ടിലേക്ക് വണ്ടി കയറിയത് കസിന്റെ കല്ല്യാണം കൂടാന്‍ വേണ്ടിയായിരുന്നു. കോട്ടയത്ത് നിന്ന് കയറുമ്പോഴേ ഒരു യാത്രാ സ്വപ്നം മനസ്സില്‍ ഉണ്ടായിരുന്നു. വയനാടിന്റെ മീശപ്പുലിമലയായ കുറുമ്പാലക്കോട്ടയിലെ സൂര്യോദയം കാണണം. വയനാട്ടിലെത്തി കല്ല്യാണം അടിപൊളി ആയിട്ട് കൂടി. പക്ഷേ ചില കാരണങ്ങളാല്‍ കുറുമ്പാലക്ക് പോക്ക് നടക്കില്ല എന്ന് തോന്നി. അല്ലേലും എന്റെ യാത്രാ സ്വപ്നങ്ങള്‍ ഒന്നും നടക്കാറില്ല അവസാന സമയം എന്തേലും പണി വരും. ഇതും അത് പോലെ ആയിരിക്കും എന്ന് വിചാരിച്ച് നിരാശയോടെ കമ്പളക്കാട് ഉള്ള അങ്കിളിന്റെ വീട്ടിലെത്തി. ചുമ്മാ ഗൂഗിള്‍ മാപ്പ് എടുത്ത് അവിടെ നിന്ന് കുറുമ്പാലക്കോട്ടക്ക് ഉള്ള ദൂരം നോക്കി, 7 KM. പിന്നെ ഒന്നും നോക്കിയില്ല വൈകുന്നേരം അങ്കിളിന്റെ മുമ്പില്‍ കാര്യം അവതരിപ്പിച്ചു. അങ്കിള്‍ യുട്യൂബില്‍ കയറി കുറച്ച് വീഡിയോസും ഫോട്ടോസും കാണിച്ച് തന്നു. ഒരു പ്രതീക്ഷയോടെ ഞാന്‍ റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ അങ്കിള്‍ വന്ന് പറഞ്ഞു. രാവിലെ നേരത്തെ എണീക്കണം നമ്മക്ക് പോയേക്കാന്ന്. രാവിലെ 5 മണിക്ക് അലാറം വെച്ചിട്ട് കിടന്നു. മനസ്സില്‍ അതിരില്ലാത്ത സന്തോഷം കൊണ്ടാവണം രാത്രി ഉറക്കം നടന്നില്ല. രാവിലെ എണീറ്റ് ഒരു കട്ടനടിച്ച് ഞാനും അങ്കിളും സ്കൂട്ടറില്‍ യാത്ര ആരംഭിച്ചു. യാത്രക്കിടയില്‍ എനിക്ക് ചെറിയ തണുപ്പ് തോന്നി തുടങ്ങിയിരുന്നു ജാക്കറ്റ് എടുത്തത് കൊണ്ട് രക്ഷപ്പെട്ടു. 6 മണിക്ക് മുന്‍പെ കുറുമ്പാല മലയ്ക്ക് താഴെയുള്ള കമ്പര്‍ഷന്‍ മുക്കിലെത്തി. ഇനി മുകളിലേക്ക് ഭഗി എസ്റ്റേറ്റിന്റെ അരികില്‍ കൂടിയുള്ള മണ്ണ് റോഡിലേക്ക് സ്കൂട്ടര്‍ കയറ്റി. പൊളിഞ്ഞ് കിടക്കുന്ന റോഡ് ആയതിനാല്‍ വണ്ടി കുറച്ച് കയറിയപ്പോ അരികില്‍ വെച്ചിട്ട് ഞങ്ങള്‍ നടക്കാന്‍ ആരംഭിച്ചു. സമയം വൈകിയതിനാല്‍ പിന്നിട് ഒരൊറ്റ നടപ്പായിരുന്നു. യാത്രക്കിടയില്‍ ബൈക്ക് ആയാസപ്പെട്ട് മുകളിലേക്ക് കയറ്റുന്ന റൈഡേഴ്സിനെയും ഒരു ക്ഷീണവും വകവയ്ക്കാണ്ട് സൂര്യോദയം കാണാന്‍ മല കയറുന്ന സ്ത്രികളെയും കാണാമായിരുന്നു. മലമലമുകളില്‍ കുടിയേറ്റ കുടുംബങ്ങളും, കുറേയേറെ, ആദിവാസി കുടുംബങ്ങളും ജീവിക്കുന്ന മേഖലയാണ്..... ഏകദേശം 2 KM നടന്ന് അങ്ങനെ മുകളിലെത്തി. വെള്ളം കയ്യില്‍ കരുതാന്‍ മറന്നതുകൊണ്ട് മുകളിലത്തിയപ്പോ ഞങ്ങള്‍ മടുത്ത് പോയി. പക്ഷേ കുറുമ്പാല മലയിലെ ആ കാഴ്ച കണ്ടപ്പോള്‍ മല കയറിയ ക്ഷീണം മാറി. മേഘ കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ ഉദിച്ച് വരുന്നു. ആ കാഴ്ച കണ്ട് ഞാന്‍ കുറച്ച് സമയം നിന്ന് പോയി. പതുക്കെ ദൂരെയുള്ള മലകളും തെളിഞ്ഞ് വരുന്നു. ചുറ്റിലും മേഘ കൂട്ടങ്ങള്‍ ആരും കാണാന്‍ കൊതിക്കുന്ന കാഴ്ച.

No comments:

Post a Comment