ഊഞ്ഞാപ്പാറ അക്വഡക്റ്റിൽ കുളിക്കാൻ വരുന്ന സഞ്ചാരികളുടെ ശ്രദ്ധക്ക്.. Oonjapara Canal Kothamangalam Kerala - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, August 18, 2018

ഊഞ്ഞാപ്പാറ അക്വഡക്റ്റിൽ കുളിക്കാൻ വരുന്ന സഞ്ചാരികളുടെ ശ്രദ്ധക്ക്.. Oonjapara Canal Kothamangalam Kerala - ROUTE MAP


നിങ്ങൾ ഇവിടെ വന്നു കുളിക്കുന്നതിൽ നാട്ടുകാരായ ഞങ്ങൾക്ക് ഏറെ സന്തോഷം മാത്രമാണ് ഉള്ളു...
ഈ വേനലിൽ നിങ്ങൾ ഇവിടെ വന്നു കുളിരണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. .

 
1.സഞ്ചാരികൾ ദയവ് ചെയ്ത് ഊഞ്ഞാപ്പാറയിൽ നിന്ന് നാടുകാണി പോകുന്ന മെയിൻ റൂട്ടിലൂടെ മാത്രം അക്വഡക്റ്റിൽ എത്തുക..ഇറിഗേഷൻ പമ്പിന്റെ സൈഡിലൂടെ ഉള്ള കനാൽ ബണ്ട് റോഡ് ഒഴിവാക്കുക..കാരണം ഒരു കാറിനു മാത്രം കഷ്ടി പോകാൻ വീതി ഉള്ള വഴിയിൽ നിങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ കനാൽ ബണ്ട് റോഡ് ബ്ലോക്ക് ആവുകയും നിവാസികൾക്ക്‌ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
.
2. നിങ്ങൾ മെയിൻ റോഡിലൂടെ പോയി വാഹങ്ങൾ അവിടെ അവിടെ ഉള്ള വീടുകളിലേക്കു ഉള്ള റോഡ് മറച്ചു പാർക്ക് ചെയ്യാതെ ഇരിക്കുക.

 
3. മെയിൻ റോഡിന്റെ ഒരു വശത്തു ഒതുക്കി മറ്റു വാഹനങ്ങൾ പോകത്തക്ക വിധം പാർക്ക് ചെയുക.

4. നിങ്ങൾ അവിടെ വരുമ്പോൾ നിവാസികളോട് മാന്യമായി പെരുമാറുക.

5. അക്വഡക്റ്റിന്റെ വശങ്ങളിൽ ഇരുന്നുള്ള മദ്യപാനം ഒഴിവാക്കുക..സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം അതിന്റെ വശങ്ങളിലായി താമസിക്കുന്നു. .
6.ദയവ് ചെയ്ത് അക്വഡക്റ്റിൽ നിന്ന് താഴെ ഉള്ള പാടത്തിലേക്കും തോട്ടിലേക്കും ചാടാതെ ഇരിക്കുക.പാറകളും കല്ലുകളും നിറഞ്ഞതാണ്..അപകടം ക്ഷണിച്ചു വരുത്താതെ ഇരിക്കുക.

 
7.ബിയർ കുപ്പികൾ ;പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയ മാലിന്യങ്ങൾ വഴിയരികിലും കാനാലിലും നിക്ഷേപിക്കാതെ ഇരിക്കുക. നമ്മൾ സഞ്ചാരികൾ മാത്രം അല്ല പ്രകൃതി സംരക്ഷകരുമാണ്. .
8. സ്ഥലനിവാസികളോട് മാന്യമായി പെരുമാറുക..അവരുടെ വാക്കുകൾ ചെവികൊള്ളുക..കാരണം നിങ്ങളെക്കാൾ അവർ അവിടെ സുപരിചിതർ ആണ്.

 
 9.രാത്രികാലങ്ങളിൽ ഉള്ള ഒച്ചപ്പാടുകളും ആഘോഷവും ഒഴിവാക്കുക..നിങ്ങൾ സഞ്ചാരികൾ ആണെങ്കിലും രാവന്തിയോളം പണിതു ക്ഷീണിച്ചു വരുന്ന കൂലിവേലക്കാരും കർഷകരും ആണ് ഇവിടെ ഇരുവശങ്ങളിലും താമസിക്കുന്നത്. സഞ്ചാരികളെ സുസ്വാഗതം..നിങ്ങളുടെ സഹകരണം ആണ് ഞങ്ങളുടെ സന്തോഷം. Sanjarikal
വരുക കുളിക്കുക സന്തോഷം ആയി തിരിച്ചു പോവുക.

No comments:

Post a Comment